മനാമ: ബഹ്റൈൻ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി വർഷാവർഷം നൽകി വരുന്ന പ്രവാസിക്കൊരു കൈത്താങ്ങ് എന്ന പദ്ധതിയിലെ 08/04/ 2024 വർഷത്തിലെ വിതരണ ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ആസ്ഥാന മന്ദിരത്തിൽ വെച്ച് നടന്ന പൊതു ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് മാഹിൻ ഹാജി കെഎംസിസി കാസറഗോഡ് ജില്ലാ മണ്ടലം ഭാരവാഹികൾ, സീനിയർ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സലീം കാഞ്ഞങ്ങാടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രസ്തുത ചടങ്ങ് ജില്ലാ സെക്രട്ടറി ഇബ്രാഹിം ചാല സ്വാഗതം ആശംസിച്ചു, സിനിയർ നേതാവ് അഡ്വക്കറ്റ് NM ഖാലിദ് മുഖ്യപ്രഭാഷണം നടത്തി, ജില്ലാ കോഡിനേറ്റർ കുഞ്ഞാമു ബെദിര, മുസ്താഖ് പുത്തൂർ, ഷഹൽ കുന്നിൽ,അബ്ബാസ് ചെമ്മനാട്, TK അഷ്റഫ്, കാസിം ചാല, റസാഖ് ഹാജി, കാസിം കാഞ്ഞങ്ങാട്, ഷഹബാസ് കാഞ്ഞങ്ങാട്, തുടങ്ങിയവർ ആശംസ യർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി ഖലീൽ ചെമനാട് നന്ദി പ്രകാശിപ്പിച്ചു.