മനാമ: ഈദിനോടനുബന്ധിച്ച് ഇടപ്പാളയം ബഹ്റൈൻ ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ മെഹന്ദി രാവ് സംഘടിപ്പിച്ചു. മൈലാഞ്ചി മണമുള്ള കൈകൾ പെരുന്നാളിന്റെ ഗൃഹാതുരതയെ ഉണർത്തുന്നതാണ്. എല്ലാവർക്കും ഒരുമിച്ചിരിക്കാനും സന്ദോഷം പങ്കിടാനും പറ്റിയ അവസരം പെരുന്നാൾ രാവ് മൈലാഞ്ചി രാവ്…. ഇടപ്പാളയം ബഹ്റൈൻ സ്ത്രീകളുടെ സബ്കമ്മിറ്റിയായ ലേഡീസ് വിങ്ങാണ് പരിപാടി ആസൂത്രണം ചെയ്തത്. സബ്കമ്മിറ്റി സെക്രട്ടറി ഗ്രീഷ്മ രഘുനാഥ്, ജോയിന്റ് സെക്രട്ടറി അശ്വതി മഹേഷ്, കോർഡിനേറ്റർ കൃഷ്ണപ്രിയ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി. മെഹന്ദി കലാകാരികൾ ആയ ഷെബി, ഷിറിൻ റംഷി എന്നിവർ പരിപാടിയുടെ മൊഞ്ച് കൂട്ടി.