Author: Starvision News Desk

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിട്ടു. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്‌സര്‍വര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പെരുവയലിലെ എണ്‍പത്തി നാലാം ബൂത്തിലെ വോട്ടറായ 91-കാരി ജാനകിയമ്മ പായുംപുറത്തിന്റെ വോട്ട് മറ്റൊരു വോട്ടറായ 80കാരി ജാനകിയമ്മ കൊടശ്ശേരി ചെയ്യാനിടയായ സംഭവത്തിലാണ് സസ്‌പെന്‍ഷന്‍. ജനപ്രാതിനിധ്യ നിയമം (ആര്‍പി ആക്ട്) 134 വകുപ്പ് പ്രകാരമാണ് നടപടി. പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ സിറ്റി പോലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിന്റെ ബൂത്ത് ലെവല്‍ ഏജന്റ് നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും മേല്‍ ഉപവരണാധികാരി നല്‍കിയ റിപ്പോര്‍ട്ടിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി.

Read More

തിരുവന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ (cVIGIL) മൊബൈല്‍ ആപ്പ് വഴി ലഭിച്ച പരാതികളില്‍ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളില്‍ നടപടി എടുത്തതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളില്‍ നടപടി പുരോഗമിക്കുന്നു. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച്…

Read More

ഗൂഡല്ലൂർ: കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ (65) യ്ക്കാണ് പരുക്കേറ്റത്. ഊട്ടിയിൽ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ തൊറപ്പള്ളിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. കോട്ടയത്തു നിന്നും മൈസൂരുവിലേക്ക് പോകുന്ന വിനോദയാത്ര സംഘത്തിലെ അംഗമാണ് ഇവർ. രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവർക്കൊപ്പംപോയി തിരിച്ചു വരുമ്പോഴാണ് ബസിനു പിറകിൽ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നഗരത്തിൽ കാട്ടാന ഇറങ്ങിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.

Read More

എറണാകുളം: കോൺഗ്രസിന്‍റെ  യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.സമുന്നതനായ കോൺഗ്രസ്‌ നേതാവാണ് രാഹുൽ.അദ്ദേഹത്തിന് ഇന്ത്യയിൽ എവിടേ വേണമെങ്കിലും മത്സരിക്കാം.ഗുജറാത്തിൽ ഉള്ള നരേന്ദ്ര മോദി എന്തിനാണ് വാരണാസിയിൽ പോയി മത്സരിച്ചത്.എന്ത് അവകാശമാണ് മോദിക്ക് അത് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.400 സീറ്റ് കിട്ടും എന്ന് മോദി പറയുന്നു.. എന്നിട്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്യുന്നു, ഭീതി പരത്തുന്നു.ശെരിക്കും വെപ്രാളം മോദിക്കാണെന്നും സതീശന്‍ പറഞ്ഞു തെരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി ഉള്ളപ്പോഴാണ് പ്രധാനമന്ത്രി കരുവന്നൂരിലെ പണം തിരിച്ചു നൽകും എന്ന് പറയുന്നത്.ഇതുവരെ എവിടെ ആയിരുന്നു മോദി.300 കോടി രൂപയാണ് അവിടെ സിപിഎം തട്ടിയെടുത്തത്.എത്രകാലമായി അന്വേഷണം തുടങ്ങിയിട്ട്.തെരഞ്ഞെടുപ്പ് സമയത്ത് നമ്പര് കാണിക്കാൻ ഇറങ്ങിയിരിക്കുകയാണ് ബിജെപി.ഇപ്പൊ നടക്കുന്ന ഇഡി അന്വേഷണം രാഷ്ട്രീയം ലക്ഷ്യം വച്ചാണ്.പാവപ്പെട്ടവന്‍റെ  പണം തട്ടിയെടുത്തിട്ട് രാഷ്ട്രീയം ലക്ഷ്യത്തിനു രണ്ടു കൂട്ടരും ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

അഗർത്തല: ത്രിപുരയിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടത് സഖ്യം. ബിജെപി തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാണ് പരാതി. ഇന്ത്യ സഖ്യത്തിന്റെ പോളിംഗ് ഏജന്‍റുമാർക്കെതിരെ ആക്രമണം നടന്നു. സ്ഥാനാർത്ഥികൾക്ക് പോലും ബൂത്ത് സന്ദർശിക്കാൻ കഴിഞ്ഞില്ല. വ്യാപക കള്ളവോട്ട് നടന്നെന്ന് സിപിഎം വിമർശിച്ചു. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്നും വിമർശനം ഉന്നയിച്ചു. പരാതിയെ തുടർന്ന് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗർ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയർന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.  ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് രാംനഗർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവർക്ക് ബൂത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയെന്ന് വ്യക്തമായി. തുടർന്നാണ് സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതിപക്ഷത്തിന്‍റെ ചില ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം. വെസ്റ്റ്…

Read More

മ​നാ​മ: സ്റ്റ​ഡി എ​ബ്രോ​ഡ് ആ​ൻ​ഡ് ടൂ​ർ​സ് ആ​ൻ​ഡ് ട്രാ​വ​ൽ​സ് രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ സാ​ന്‍റ​മോ​ണി​ക്ക ബോ​ബ്‌​സ്‌​കോ​ഡ്​ ബ​ഹ്‌​റൈ​നു​മാ​യി സ​ഹ​ക​രിച്ച്‌ ബ​ഹ്റൈ​നി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭിച്ചു. ജുഫൈറിലെ അൽ റായ മാളിൽ നടന്ന ചടങ്ങ് ആസിയാൻ ബഹ്‌റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽഖലീഫ ഉത്‌ഘാടനാം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസ്സഡർമാർ, ആസിയാൻ ബഹ്‌റൈൻ കൗൺസിൽ അംഗങ്ങൾ, പ്രമുഖ സർക്കാർ ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു. രക്ഷാകർതൃത്വത്തിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു ആസിയാൻ ബഹ്‌റൈൻ കൗൺസിൽ ചെയർമാൻ ഷെയ്ഖ് ദൈജ് ബിൻ ഈസ അൽഖലീഫ, മനാമ ബഹ്‌റൈനിലെ ആസിയാൻ കമ്മിറ്റിയിലെ പ്രമുഖ നയതന്ത്രജ്ഞർ, ആസിയാൻ ബഹ്‌റൈൻ കൗൺസിൽ അംഗങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, മാധ്യമ പ്രതിനിധികൾ, കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധർ, ബഹ്‌റൈനിലെ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. വേ​ദി​ക് ഗ്രൂ​പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ ജെ​യിം​സ് മ​റ്റം അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്തു.

Read More

ദില്ലി: നാഗാലാൻഡിലെ ഏക ലോക്‌സഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആറു ജില്ലകളിൽ ഒറ്റയാൾ പോലും വോട്ട് ചെയ്തില്ല. ആറ് ജില്ലകളെയും ഒരുമിപ്പിച്ച് പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെത്തുടർന്ന് ആളുകൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) മേഖലയിലെ ആറ് ജില്ലകളിലെ ജനങ്ങളോട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു. മേഖലയിലെ ആറ് ജില്ലകളിലെ 738 പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് നാഗാലാൻഡ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ അവ ലോറിംഗ് പറഞ്ഞു. ആറ് ജില്ലകളിലായി നാല് ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്.  ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആഹ്വാനത്തോട് ഐക്യദാർഢ്യപ്പെടുകയും പോളിംഗ് ദിവസം വീടിനുള്ളിൽ തന്നെ കഴിയുകയും ചെയ്തു. ഉച്ചയ്ക്ക് ഒരു മണി വരെ ആറ് ജില്ലകളിലും പോളിങ് രേഖപ്പെടുത്തിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ…

Read More