- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: news editor
മനാമ: ബഹ്റൈനിലെ റിഫയില്‍ പുതിയ സിവില്‍ ഡിഫന്‍സ് സെന്റര്‍ ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.പൊതു സുരക്ഷാ മേധാവി ലെഫ്. ജനറല്‍ താരിഖ് ബിന്‍ ഹസ്സന് അല്‍ ഹസ്സന്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, ആഭ്യന്തര മന്ത്രാലയ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫ എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു.സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിലുള്ള സിവില്‍ ഡിഫന്‍സ് ടീമുകളുടെ പ്രൊഫഷണലിസം, ഫീല്‍ഡ് വൈദഗ്ദ്ധ്യം, സമര്‍പ്പണം എന്നിവയെ മന്ത്രി അഭിനന്ദിച്ചു. അവരുടെ ധൈര്യവും പ്രതിബദ്ധതയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് നിര്‍ണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഗളി: വാഹനത്തിന് മാര്‍ഗതടസ്സമുണ്ടാക്കിയെന്നാരോപിച്ച് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.ആലപ്പുഴ സ്വദേശി വിഷ്ണുദാസ് (31), ഷോളയൂര്‍ സ്വദേശി റെജി മാത്യു (21) എന്നിവരാണ് അറസ്റ്റിലായത്. ക്ഷീരസംഘങ്ങളില്‍നിന്ന് പാല് ശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവര്‍. അഗളി ചിറ്റൂര്‍ ഉന്നതിയിലെ സിജു (19) ആണ് ക്രൂരമര്‍ദനത്തിനിരയായത്. 24ന് ഉച്ചകഴിഞ്ഞ് നാലോടെ ചിറ്റൂര്‍- പുലിയറ റോഡില്‍ കട്ടേക്കാടായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സിജു കാല്‍തെറ്റി വീണപ്പോള്‍ മനഃപൂര്‍വം വാഹനത്തിനു മുന്നില്‍ വീണതാണെന്നു പറഞ്ഞ് അതുവഴി വന്ന പിക്കപ് വാനിലെ രണ്ടു പേര് മര്‍ദിച്ചു എന്നാണ് മൊഴി.മര്‍ദനം സഹിക്കവയ്യാതെ സിജു കല്ലെടുത്തെറിഞ്ഞു. ഏറു കൊണ്ട് പിക്കപ്പിന്റെ ചില്ലു പൊട്ടി. തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്നവര്‍ യുവാവിനെ റോഡരികിലെ വൈദ്യുതിത്തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചു. അര മണിക്കൂറിനു ശേഷം അതുവഴി വന്ന പരിചയക്കാരാണ് അഴിച്ചുവിട്ടത്.മര്‍ദനമേറ്റതിന്റെയും കെട്ടിയിട്ടതിന്റെയും പരിക്കുകളോടെ അഗളി ആശുപത്രിയിലെത്തിച്ച യുവാവിനെ ഡ്യൂട്ടി ഡോക്ടര്‍ മരുന്നു നല്കി പറഞ്ഞയച്ചു. അസ്വസ്ഥതകള്‍ കൂടുതലായതോടെ 26ന് കോട്ടത്തറ ആശുപത്രിയില്‍…
മനാമ: അദ്ലിയയില്‍ ഇരുനില വീട്ടില്‍ കഞ്ചാവ് കൃഷി നടത്തിയ കേസില്‍ മുങ്ങല്‍ വിദഗ്ദ്ധനും രണ്ടു കൂട്ടാളികള്‍ക്കും ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.ഇവര്‍ക്ക് 5,000 ദിനാര്‍ പിഴയും വിധിച്ചു. നാലാമത്തെ പ്രതിക്ക് 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും അഞ്ചാമതൊരാള്‍ക്ക് ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ സംഘത്തലവനായ മുങ്ങല്‍ വിദഗ്ദ്ധനെ നാടുകടത്താനും കോടതി ഉത്തരവിട്ടു.51കാരനായ സംഘത്തലവനാണ് വിത്തുകള്‍ ശേഖരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി മറ്റു രണ്ടു പ്രതികളെ സഹായികളാക്കി നിര്‍ത്തി കൃഷി നടത്തുകയായിരുന്നു. ചട്ടിയില്‍ നട്ട കഞ്ചാവ് ചെടികള്‍, ചൂടിനായുള്ള വിളക്കുകള്‍, എയര്‍ കണ്ടീഷനിംഗ് യൂണിറ്റ്, മണ്ണ്, വളം, വായുസഞ്ചാരത്തിനുള്ള ഫാനുകള്‍, ഉണക്കാനുള്ള റാക്കുകള്‍ എന്നിവ വീട്ടില്‍ അന്വേഷണോദ്യാഗസ്ഥര്‍ കണ്ടെത്തിയിരുന്നു.നാലാം പ്രതി ഇവര്‍ കൃഷിചെയ്തുണ്ടാക്കിയ കഞ്ചാവ് വിറ്റിരുന്നയാളും അഞ്ചാം പ്രതി ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിച്ചയാളുമാണ്.
മനാമ: ബഹ്റൈനില്‍ മനുഷ്യക്കടത്ത് നടത്തിയതിന് രണ്ട് ഏഷ്യക്കാര്‍ക്കെതിരെ കുറ്റം ചുമത്തി. ഇവരെ വിചാരണയ്ക്ക് റഫര്‍ ചെയ്തതായും മനുഷ്യക്കടത്ത് കേസുകള്‍ക്കുള്ള ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.കേസില്‍ ആദ്യ വാദം കേള്‍ക്കല്‍ ജൂണ്‍ മൂന്നിന് നടക്കും. പ്രതികള്‍ സാമ്പത്തിക നേട്ടത്തിനായി നിയമവിരുദ്ധവും അധാര്‍മികവുമായ പ്രവൃത്തിക്കള്‍ക്ക് ഇരയെ കടത്തിക്കൊണ്ടുവന്നു എന്നാരോപിച്ച് മനുഷ്യക്കടത്ത് വിരുദ്ധ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പബ്ലിക് പ്രോസിക്യൂഷന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഇരയുടെ മൊഴി രേഖപ്പെടുത്തി. പ്രതികളെ ചോദ്യം ചെയ്യുകയുമുണ്ടായി.
മനാമ: ലേബര്‍ ഫണ്ടിന്റെ (തംകീന്‍) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള മുന്‍നിര പ്ലാറ്റ്ഫോമായ സ്റ്റാര്‍ട്ടപ്പ് ബഹ്റൈന്‍ പിച്ചിന്റെ പുതിയ പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു.വ്യവസായ വാണിജ്യ മന്ത്രാലയം, ലേബര്‍ ഫണ്ട് (തംകീന്‍), ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ്, ബഹ്റൈന്‍ വികസന ബാങ്ക് (ബിഡിബി) എന്നിവയുള്‍പ്പെടെയുള്ള പ്രധാന വ്യവസായ പങ്കാളികളുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.അല്‍ജാബര്‍ മെനയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറും പരിപാടിയുടെ മുഖ്യ പ്രഭാഷകയുമായ ഫാത്മ സുല്‍ത്താന്‍ ബഹ്വാന്, ഉദ്ഘാടന പങ്കാളിയായ സാം മാര്‍ച്ചന്റ്, ഹബ് 71ലെ പോര്‍ട്ട്ഫോളിയോ മാനേജര്‍ കരിം കോണ്സോവ, മുംതലകത്തിലെ അസോസിയേറ്റ് ഡയറക്ടര്‍ ലൈത്ത് അല്‍ ഖലീലി എന്നിവരുള്‍പ്പെടെ വ്യവസായ വിദഗ്ധരുടെയും പരിചയസമ്പന്നരായ നിക്ഷേപകരുടെയും ജഡ്ജിംഗ് പാനല്‍ പരിപാടിയില്‍ പങ്കെടുത്തു.മത്സരാധിഷ്ഠിതമായ ഒരു റൗണ്ട് പിച്ചുകള്‍ക്ക് ശേഷം ജഡ്ജിംഗ് പാനല്‍ പങ്കെടുത്ത സ്ഥാപകരെയും അവരുടെ ആശയങ്ങളെയും സമഗ്രമായി വിലയിരുത്തി. ഈ വര്‍ഷത്തെ വിജയികളായ സ്റ്റാര്‍ട്ടപ്പുകളെ പ്രഖ്യാപിച്ചു. തമ്മത്ത് ഒന്നാം സ്ഥാനവും ബിസ്ബേ രണ്ടാം സ്ഥാനവും നല്കി.
മദീനയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരെയും ആരോഗ്യ സേവനങ്ങളെയും ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി പരിശോധിച്ചു
മക്ക: ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ മദീനയില്‍ ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടത്തി. നിരവധി ഹജ്ജ് മിഷന് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു. അവര്‍ നിരവധി ബഹ്റൈന്‍ ടൂര്‍ ഓപ്പറേറ്റര്‍മാരെ പരിശോധിക്കുകയും അവരുടെ സംഘാടകരുമായി കൂടിക്കാഴ്ച നടത്തുകയും തീര്‍ത്ഥാടകരുടെ സാഹചര്യങ്ങളും അവര്‍ക്ക് സേവനം നല്‍കുന്നതിനുള്ള ശ്രമങ്ങളും അവലോകനം ചെയ്യുകയും ചെയ്തു.ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സുഖവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെയും അവരുടെ കര്‍മ്മങ്ങള്‍ എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും നിര്‍വഹിക്കാന്‍ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന്റെയും പ്രാധാന്യം ശൈഖ് അദ്നാന് ബിന്‍ അബ്ദുല്ല പറഞ്ഞു.സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് മിഷനും ടൂര്‍ ഓപ്പറേറ്റര്‍മാരും തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും തുടര്‍ച്ചയായ ആവശ്യകത അദ്ദേഹം പരാമര്‍ശിച്ചു. അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം കേട്ടു.മദീനയില്‍ ഹജ്ജ് ദൗത്യസംഘ അംഗങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും വൈദ്യസഹായം നല്‍കുന്നതിനായി കരാറുണ്ടാക്കിയ അല്‍ ഒഗാലി മെഡിക്കല്‍ ക്ലിനിക് സമുച്ചയവും അദ്ദേഹം സന്ദര്‍ശിച്ചു. ബഹ്റൈന്‍ തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള പരിചരണം ഉറപ്പാക്കുന്നതിന്…
മനാമ: ബഹ്റൈനില്‍ ആവശ്യമായ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 6 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.അനധികൃത വിദ്യാഭ്യാസ സേവനങ്ങള്‍ നല്കിയ ഒരാളെ തടങ്കലില്‍ വയ്ക്കാനും തുടര്‍ന്ന് വിചാരണ ചെയ്യാനും പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ സംഘങ്ങള്‍ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമാരംഭിച്ചതെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസിന്റെ (ബി.എ.എസ്) വാര്‍ഷിക എംപ്ലോയീസ് ലോംഗ് സര്‍വീസ് അവാര് ദാന ചടങ്ങില്‍ ദീര്‍ഘകാല സര്‍വീസുള്ള 160ലധികം ജീവനക്കാരെ ആദരിച്ചു.മൂവന്‍പിക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 10 മുതരല്‍ 35 വര്‍ഷം വരെ സേവനം പൂര്‍ത്തിയാക്കിയവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ബി.എ.എസ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഖലീല്‍ അഹമ്മദും തൊഴിലാളി യൂണിയന് പ്രതിനിധികളും പങ്കെടുത്തു.
മനാമ: ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസിന്റെ (ബി.എ.എസ്) വാര്‍ഷിക എംപ്ലോയീസ് ലോംഗ് സര്‍വീസ് അവാര് ദാന ചടങ്ങില്‍ ദീര്‍ഘകാല സര്‍വീസുള്ള 160ലധികം ജീവനക്കാരെ ആദരിച്ചു.മൂവന്‍പിക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 10 മുതരല്‍ 35 വര്‍ഷം വരെ സേവനം പൂര്‍ത്തിയാക്കിയവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ബി.എ.എസ്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് ഖലീല്‍ അഹമ്മദും തൊഴിലാളി യൂണിയന് പ്രതിനിധികളും പങ്കെടുത്തു.
ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
മനാമ: ബഹ്റൈനില്‍ മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രാലയത്തിലെ കൃഷി, സമുദ്രവിഭവ കാര്യ വിഭാഗവും അമേരിക്കന്‍ എംബസിയും സഹകരിച്ച് വൃക്ഷത്തൈകള്‍ നട്ടു. കുതിര പരിപാലന കാര്യ അതോറിറ്റി, സതേണ്‍ ഏരിയ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ബഹ്റൈനിലുടനീളമുള്ള നഗരപ്രദേശങ്ങളില്‍ ഹരിത ഇടങ്ങള്‍ വികസിപ്പിക്കാനും വൃക്ഷത്തൈ നടീലിന്റെ പ്രാധാന്യത്തെക്കുറിച്ച് പൗരരിലും താമസക്കാരിലും പരിസ്ഥിതി അവബോധം വളര്‍ത്താനും ലക്ഷ്യമിടുന്ന ദേശീയ വനവല്‍ക്കരണ നയം നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.അമേരിക്കന്‍ എംബസി ജീവനക്കാരും അവരുടെ കുടുംബങ്ങളും എംബസിയുടെ സാംസ്കാരിക, അക്കാദമിക് വിനിമയ പരിപാടികളുടെ പ്രതിനിധികളും മന്ത്രാലയത്തിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
