- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: news editor
മനാമ: രേഖാമൂലമുള്ള വാടകക്കരാറില്ലാതെ കെട്ടിടം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്കിയ മുന്‍ വാടകക്കാരി കെട്ടിട ഉടമയ്ക്ക് 2,200 ദിനാര്‍ നല്‍കണമെന്ന് ബഹ്റൈനിലെ കോടതി വിധിച്ചു.ജുര്‍ദാബിലെ ഒരു വാണിജ്യ കെട്ടിടമാണ് അത് വാടകയ്ക്കെടുത്ത സ്ത്രീ മറ്റൊരാള്‍ക്ക് ആവശ്യമായ രേഖകളില്ലാതെ പ്രതിമാസം 550 ദിനാര്‍ വാടകയ്ക്ക് മറിച്ചുകൊടുത്തത്. കുറച്ചു മാസമായി വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന് 3,800 ദിനാര്‍ നല്കാന് മുന്‍ വാടകക്കാരിയോട് ആവശ്യപ്പെട്ടു. ഇത് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഉടമസ്ഥന് കോടതിയെ സമീപിച്ചത്.ബിസിനസ് വിറ്റെന്നും സ്ഥലം മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നും പുതിയ വാടകക്കാരന് തുടര്‍ന്നുള്ള വാടക നല്കാന് സമ്മതിച്ചെന്നും കെട്ടിട ഉടമ ഇത് അംഗീകരിച്ചെന്നും മുന്‍ വാടകക്കാരി കോടതിയില്‍ വാദിച്ചു. വില്‍പ്പനക്കരാര്‍, കടം സംബന്ധിച്ച രേഖ, വാടക രശീത്, ബാങ്ക് ട്രാന്‍സ്ഫര്‍ സ്ലിപ്പ് എന്നിവ അവര്‍ വാടകക്കാരി കോടതിയില്‍ ഹാജരാക്കി.എന്നാല്‍ കൈമാറ്റത്തിന് രേഖാമൂലമുള്ള സമ്മതം നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കെട്ടിടം കൈമാറുന്നതിന് വാക്കാലോ അല്ലാതെയോ ഒരു കരാറുമുണ്ടാക്കിയിട്ടില്ലെന്ന് വീട്ടുടമ കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതിവിധി.
കോഴിക്കോട്: കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്കുകപ്പലില്‍ നാലു വിഭാഗങ്ങളില്‍പ്പെട്ട അപകടകരമായ വസ്തുക്കളുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ്.കൊളംബോയില്‍നിന്നു മുംബൈയിലേക്കു പോയ വാന്‍ഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ (129 കി.മീ) അകലെ വെച്ച് ഇന്ന് രാവിലെ ഒന്‍പതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാര്‍ കപ്പലിലുണ്ടായിരുന്നു.രക്ഷാദൗത്യത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ചു കപ്പലുകളും മൂന്നു വിമാനങ്ങളുമാണ് ഏര്‍പ്പെട്ടിരിക്കുകയാണ്. ഐ.സി.ജി.എസ്. രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകള്‍ എന്നിവ അപകടസ്ഥലത്തെത്തി. രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.ബേപ്പൂരിലെ കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് കേന്ദീകരിച്ചായിരിക്കും രക്ഷാപ്രവര്‍ത്തനം നടത്തുകയെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ പറഞ്ഞു.269 മീറ്റര്‍ നീളമുള്ളതാണ് അപകടത്തില്‍പ്പെട്ട കപ്പല്‍. തീപിടിക്കാന്‍ സാധ്യതയുള്ള ദ്രാവകങ്ങള്‍ (ക്ലാസ് 3), തീപിടിക്കാന്‍ സാധ്യതയുള്ള ഖരവസ്തുക്കള്‍ (ക്ലാസ് 4.1), തനിയെ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ (ക്ലാസ് 4.2), അപകടകരമായ വിഷാംശമുള്ള വസ്തുക്കള്‍ (ക്ലാസ് 6) എന്നീ വിഭാഗങ്ങളിലുള്ള വസ്തുക്കള്‍ ഈ കപ്പലിലുണ്ട്.ഏറ്റവും അടുത്തുള്ള കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്…
മനാമ: ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.മത്സരത്തിന് നിരവധി എന്‍ട്രികള്‍ ലഭിച്ചിരുന്നു. രണ്ടു വിഭാഗങ്ങളിലായാണ് വിജയികളെ പ്രഖ്യാപിച്ചത്.മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ പീറ്റര്‍ ആന്റണി ഒന്നാം സ്ഥാനവും ഹസ്സന് റംസി രണ്ടാം സ്ഥാനവും ജീത് പ്രസാദ് മൂന്നാം സ്ഥാനവും നേടി. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ഹാദി മുഹമ്മദ് ഒന്നാം സ്ഥാനവും നാദിര്‍ അബാസാസ് രണ്ടാം സ്ഥാനവും സയ്യിദ് ഹ്യൂമാന് പീരാന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കലാപരമായ കാഴ്ചപ്പാട് പങ്കുവെച്ചതിനും പ്രദര്‍ശനത്തിന്റെ സത്തയെ സൃഷ്ടിപരമായ കണ്ണുകളിലൂടെ ചിത്രീകരിച്ചതിനും എല്ലാ ഫോട്ടോഗ്രാഫര്മാര്ക്കുംആര്ട്ട് സൊസൈറ്റി നന്ദി അറിയിച്ചു.
മനാമ: ബഹ്റൈനില്‍ അശ്രദ്ധവും അപകടകരവുമായി വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഒരു ഡ്രൈവറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചതായും പബ്ലിക് പ്രോസിക്യൂട്ടറും ട്രാഫിക് പ്രോസിക്യൂഷന് മേധാവിയും അറിയിച്ചു.ഇയാള്‍ മറ്റൊരു വാഹനത്തെ അപകടകരമായ രീതിയില്‍ പിന്തുടരുകയും പൊതുജന സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും നിരവധി ഗതാഗത അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ കാണാം.അറസ്റ്റിനു ശേഷം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം പൂര്‍ത്തിയാകുംവരെ റിമാന്‍ഡ് ചെയ്തു. കേസ് ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്നതിനു മുന്നോടിയായി അധികൃതര്‍ അന്വേഷണം തുടരുകയാണ്. രണ്ടാമത്തെ വാഹനത്തിന്റെ ഡ്രൈവറെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.
മനാമ: ജൂണ്‍ 8ന് ബഹ്റൈനില്‍നിന്ന് കുവൈത്തിലേക്കു പുറപ്പെട്ട ജി.എഫ്. 213 വിമാനത്തില്‍ അതിക്രമം കാട്ടിയ ജി.സി.സി. പൗരനായ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായി ഗള്‍ഫ് എയര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍, സുരക്ഷാ നടപടികള്‍ സ്വീകരിച്ചു.കുവൈത്തിലെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഉടന്‍ തന്നെ യാത്രക്കാരനെ വിമാനത്താവള പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഇറക്കി.യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും തങ്ങളുടെ മുന്‍ഗണനയായി തുടരുമെന്നും ഗള്‍ഫ് എയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. സാഹചര്യം കൈകാര്യം ചെയ്യുന്നതിലും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്നതിലുമുള്ള കുവൈത്ത് അധികൃതരുടെ പ്രൊഫഷണലിസത്തിനും സമയബന്ധിതമായ പ്രതികരണത്തിനും ഗള്‍ഫ് എയര്‍ നന്ദി അറിയിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര് ലിന്‍ഡ്സെ ഹോയലിന്റെ ക്ഷണപ്രകാരമുള്ള ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ ഔദ്യോഗിക ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു.ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെയും രക്ഷാകര്‍തൃത്വത്തില്‍ പാര്‍ലമെന്ററി ബന്ധം ശക്തിപ്പെടുത്താനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബഹ്റൈന്‍- ബ്രിട്ടന് സഹകരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.സന്ദര്‍ശന വേളയില്‍ അല്‍ മുസല്ലം സ്പീക്കര്‍ ഹോയ്ലുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. നിയമനിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ കൈമാറ്റം ഉള്‍പ്പെടെ ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നു.ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ ഹോയലിനെ അല്‍ മുസല്ലം ഔദ്യോഗികമായി ക്ഷണിച്ചു. ലണ്ടന്‍ നഗരത്തിലെ മേയര്‍ ആല്ഡര്മാന് അലിസ്റ്റര്‍ കിംഗ് ഡിഎല്ലുമായും സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി.
മനാമ: പലസ്തീനെ അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി ഉയര്‍ത്താനുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ജനീവയില്‍ നടന്ന പൊതുസമ്മേളനത്തിന്റെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വത്തിനുള്ള പലസ്തീന്റെ അവകാശത്തിനുള്ള വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര അംഗീകാരമായാണ് രാജ്യം ഈ നടപടിയെ കാണുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇത് യു.എന്‍. പൊതുസഭയുടെ പ്രമേയത്തിനും ബഹ്റൈന്‍ ഉച്ചകോടിയുടെയും കെയ്റോയില്‍ നടന്ന പലസ്തീന് ഉച്ചകോടിയുടെയും ഫലങ്ങള്‍ക്കും അനുസൃതമാണ്.ഇത് അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായതും ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതുമാണ്. സ്വാതന്ത്ര്യം, സ്വയംനിര്‍ണ്ണയാവകാശം, സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കല്‍ എന്നിവയ്ക്കുള്ള പലസ്തീന് ജനതയുടെ അവകാശങ്ങള്‍ക്ക് ബഹ്റൈന്റെ ഉറച്ച പിന്തുണയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
മനാമ: ചരിത്രപ്രസിദ്ധമായ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിനൊരുങ്ങുന്നു. ഇതിനായി മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രാലയം ബഹ്റൈന്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുമായി (ഇദാമ) കരാര്‍ ഒപ്പുവെച്ചു.മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്കും മുംതലക്കത്ത് സി.ഇ.ഒയും ഇദാമ ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ഖലീഫ അല്‍ ഖലീഫയുമാണ് കരാര്‍ ഒപ്പുവെച്ചത്. അത്യാധുനിക സംവിധാനങ്ങളോടെ മാര്‍ക്കറ്റ് നവീകരിക്കാനാണ് കരാര്‍. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മാര്‍ക്കറ്റ് രാജ്യത്തിന്റെ ഒരു സുപ്രധാന വാണിജ്യ നാഴികക്കല്ലാണ്.
മനാമ: ഗള്‍ഫ് മേഖലയിലെ പ്രശസ്ത നാടക അവാര്‍ഡായ അല്‍ ദാന അവാര്‍ഡിന് പൊതു വോട്ടെടുപ്പ് ആരംഭിച്ചു.നാടകം, സീരിയല്‍ വിഭാഗങ്ങളില്‍ അവാര്‍ഡുണ്ട്. ഇതില്‍ മികച്ച നടന്, നടി, മികച്ച പരമ്പര എന്നിവയ്ക്കുള്ള വോട്ടെടുപ്പ് ജൂണ്‍ അഞ്ചിന് www.ddaward.com എന്ന വെബ്സൈറ്റില്‍ ആരംഭിച്ചു. പത്ത് വരെ തുടരും.ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ വിജയികളെ പ്രഖ്യാപിക്കും. മേഖലയിലെ പ്രമുഖ ചലച്ചിത്രതാരങ്ങളും നാടക നടീനടന്മാരും ചടങ്ങില്‍ പങ്കെടുക്കും.
തിരുവനന്തപുരം: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 30ാം വാര്‍ഷികാഘോഷം അസര്‍ബജാനിലെ ബാകുവില്‍ ഈ മാസം 27 മുതല്‍ 30 വരെ നടത്തുമെന്ന് സംഘടനയുടെ ആഗോള ചെയര്മാന് ജോണി കുരുവിള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തില്‍ മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതി പ്രഖ്യാപിക്കും. രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.സമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും. സെമിനാറുകള്‍, ബിസിനസ് മീറ്റിംഗുകള്‍, വനിതാ സമ്മേളനം, യുവജന സംഗമം മുതലായവയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഗ്ലോബര്‍ വൈസ് പ്രസിഡന്റ് ഡോ. നടയ്ക്കല്‍ ശശിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
