Author: news editor

മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളില്‍നിന്നും പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നുമുള്ള പ്രതിനിധികളുടെ പങ്കാളിത്തത്തോടെ ഓഗസ്റ്റ് 27, 28 തീയതികളില്‍ ജി.സി.സി. അവയവമാറ്റ കമ്മിറ്റി യോഗം ചേര്‍ന്നു.കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍- റോയല്‍ മെഡിക്കല്‍ സര്‍വീസസിന്റെ തലവന്‍ കേണല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ബഹ്റൈനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.അവയവം മാറ്റിവെക്കല്‍ മേഖലയിലെ ഗള്‍ഫ് സഹകരണം വര്‍ധിപ്പിക്കാനും അവയവ കൈമാറ്റത്തിലെ എത്തിച്ചുകൊടുക്കല്‍ പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും പരമാവധി ഉപയോഗം ഉറപ്പാക്കാന്‍ അവയവ കൈമാറ്റത്തിലെ സംയോജനം ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. വിജയകരമായ രീതികളെക്കുറിച്ചും അവയവം മാറ്റിവെക്കലിനായി ഒരു ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിക്കുക, അനുബന്ധ നിയന്ത്രണങ്ങള്‍ സമന്വയിപ്പിക്കുക, ആരോഗ്യ സംവിധാനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിടുന്ന ജി.സി.സി. ഹെല്‍ത്ത് കൗണ്‍സിലിന്റെ തന്ത്രപരമായ പദ്ധതി(2026- 2030)യെക്കുറിച്ചും പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു.’വാമെന്‍ അഹ്യാഹ’ (ഒരു ജീവന്‍ രക്ഷിക്കുന്നയാള്‍) എന്ന ദേശീയ അവയവ ദാനത്തിനും…

Read More

മനാമ: ബഹ്‌റൈന്‍ നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മാവ്ദയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പോലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നിരവധി മതപ്രഭാഷകരുമായും (ഖത്തീബുമാര്‍) മതനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതില്‍ മതപരമായ പ്രസംഗത്തിന്റെ പങ്ക് പ്രയോജനപ്പെടുത്തി എല്ലാ സാമൂഹിക വിഭാഗങ്ങളുമായും ക്രിയാത്മക ആശയവിനിമയം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.ബഹ്റൈന്‍ അനുഭവിക്കുന്ന സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് കാരണം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാര്‍ഗനിര്‍ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ നിരന്തരമായ ശ്രമങ്ങളുമാണെന്ന് വ്യക്തമാക്കിക്കൊണ്ട് ക്ഷണം സ്വീകരിച്ചതിന് ആഭ്യന്തര മന്ത്രി നേതാക്കളോട് നന്ദി പറഞ്ഞു.യോഗത്തിലേക്ക് ക്ഷണിച്ചതിന് ആഭ്യന്തര മന്ത്രിയോട് പ്രസംഗകരും നേതാക്കളും നന്ദി പറഞ്ഞു.

Read More

മനാമ: കൂടുതല്‍ സംയോജിതവും ഫലപ്രദവുമായ വിദ്യാഭ്യാസ സമ്പ്രദായത്തിനായി ഡിജിറ്റല്‍ പരിവര്‍ത്തനം വര്‍ധിപ്പിക്കാനും ശേഷി വികസനം നിലനിര്‍ത്താനും പ്രകടന നിലവാരം മെച്ചപ്പെടുത്താനും സമൂഹവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം പുനര്‍രൂപകല്‍പ്പന ചെയ്ത വെബ്സൈറ്റ് ആരംഭിച്ചു.നടപടിക്രമങ്ങള്‍ ലളിതമാക്കുക, സേവന നിലവാരം ഉയര്‍ത്തുക, ആക്സസ് സുഗമമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു ഡിജിറ്റല്‍ സംവിധാനം നിര്‍മ്മിക്കാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ സര്‍ക്കാര്‍ മുന്‍ഗണനകള്‍ക്ക് അനുസൃതമായി ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ വെബ്സൈറ്റിന്റെ ആരംഭമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പറഞ്ഞു. രൂപകല്‍പ്പനയ്ക്ക് സംഭാവന നല്‍കിയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും സ്‌പെഷ്യലിസ്റ്റുകളെയും അദ്ദേഹം അഭിനന്ദിച്ചു.പുതിയ വെബ്സൈറ്റ് സംയോജിത ഇ-സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്ലാസ് ഷെഡ്യൂളുകള്‍, പരീക്ഷാ ടൈംടേബിളുകള്‍, ഗ്രേഡുകള്‍, ദൈനംദിന ഹാജര്‍ സ്ഥിതിവിവരക്കണക്കുകള്‍, ഗ്രേഡുകളിലെ അപ്പീലുകള്‍, ഇന്റര്‍മീഡിയറ്റ്- സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലങ്ങള്‍, സെക്കന്‍ഡറി വിദ്യാഭ്യാസ പാതകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള…

Read More

മനാമ: അന്താരാഷ്ട്ര സുരക്ഷാ സഖ്യം ആഗോളതലത്തില്‍ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയില്‍ ബഹ്റൈന്‍ പങ്കാളിയായി.25 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യൂറോപ്യന്‍ നിയമനിര്‍വ്വഹണ ഏജന്‍സി (യൂറോപോള്‍), ഇന്റര്‍നാഷണല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ ഓഫ് ദി അമേരിക്കാസ് (അമേരിക്കോള്‍) എന്നിവയുടെ സഹകരണത്തോടെയാണ് ഈ ഓപ്പറേഷന്‍ നടത്തിയത്.ജൂണ്‍ 10 മുതല്‍ ഓഗസ്റ്റ് 7 വരെ നടന്ന ഓപ്പറേഷനില്‍ 2.9 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന 822 ടണ്ണിലധികം മയക്കുമരുന്ന് പിടിച്ചെടുക്കാനും 12,564 പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു. ഏകോപിത നടപടിയിലൂടെ മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും അവരുടെ വരുമാന സ്രോതസ്സുകളെയും ഇല്ലാതാക്കാനായി.കള്ളക്കടത്ത് വഴികള്‍, കടത്തുകാരുടെ രീതികള്‍, ഉയര്‍ന്നുവരുന്ന ക്രിമിനല്‍ ശൃംഖലകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പങ്കെടുക്കുന്ന രാജ്യങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്, രഹസ്യാന്വേഷണ വിവര കൈമാറ്റം, അന്വേഷണങ്ങള്‍ എന്നിവയ്ക്ക് ശേഷമാണ് ഓപ്പറേഷന്‍ നടന്നത്.യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഫ്രാന്‍സ്, ബഹ്റൈന്‍, സ്പെയിന്‍, നെതര്‍ലാന്‍ഡ്സ്, സ്ലൊവാക്യ, ഇറ്റലി, മൊറോക്കോ, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, എല്‍ സാല്‍വഡോര്‍,…

Read More

മനാമ: ബഹ്‌റൈന്‍ നാഷണല്‍ ആര്‍ക്കൈവ് സെന്ററിന്റെ പുതിയ തലവനായി അഹമ്മദ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ മനായിയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (55) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ ശുപാര്‍ശയുടെയും മന്ത്രിസഭയുടെ അംഗീകാരത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉത്തരവ് പുറപ്പെടുവിച്ച തിയതി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉത്തരവ് നടപ്പാക്കാനും ഗസറ്റില്‍ പ്രസിദ്ധീകരിക്കാനുമുള്ള ചുമതല പ്രധാനമന്ത്രിക്കാണ്.

Read More

മനാമ: 2025 ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്റൈനില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നമായ ‘ഷഹാബ്’ പ്രകാശനം ചെയ്തു.ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള അന്തിമ ഒരുക്കങ്ങള്‍ പ്രഖ്യാപിക്കാന്‍ ഗെയിംസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തത്.ഏഷ്യന്‍ യൂത്ത് ഗെയിംസ് ബഹ്റൈനില്‍ ആദ്യമായാണ് നടക്കുന്നത്. 45 ദേശീയ ഒളിമ്പിക് കമ്മിറ്റികളെ പ്രതിനിധീകരിച്ച് 6,000 പുരുഷ, വനിതാ അത്ലറ്റുകള്‍ 24 കായിക ഇനങ്ങളിലായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഗെയിംസിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ‘ഷഹാബി’നെക്കുറിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ യൂസഫ് ദുഐജ് വിശദീകരിച്ചു. ഈ അറേബ്യന്‍ ജീവി ബഹ്റൈന്‍ യുവത്വത്തിന്റെ ചൈതന്യം, ശക്തി,…

Read More

മനാമ: ബഹ്‌റൈനില്‍ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബിയോണ്‍ കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു.കരാര്‍ പ്രകാരം ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താനും സംയോജിത നിരീക്ഷണ സംവിധാനമുണ്ടാക്കാനും ശേഷിയുള്ള 500 ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിക്കും. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നിയന്ത്രണത്തിലായിരിക്കും ക്യാമറകള്‍.ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോര്‍ട്ട്, താമസകാര്യ അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്്മാന്‍ അല്‍ ഖലീഫയും ബിയോണ്‍ കമ്പനി ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫയുമാണ് കരാറില്‍ ഒപ്പുവെച്ചത്. ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് കൗണ്‍സില്‍ യോഗത്തിലാണ് ഒപ്പുവെക്കല്‍ നടന്നത്.ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമഭേദഗതി നടപ്പാക്കുന്നത് യോഗം അവലോകനം ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ കുടുംബ ബിസിനസുകളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തി അവരെ സഹായിക്കാന്‍ സാമൂഹ്യ വികസന മന്ത്രാലയം ‘ബഹ്‌റൈനി ഹാന്‍ഡ്‌സ് സ്റ്റോര്‍’ ആരംഭിച്ചു.സനാബിസിലെ മുബാറക്ക് ബിന്‍ ജാസിം കാനോ കോംപ്രിഹെന്‍സീവ് സോഷ്യല്‍ സെന്ററിലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.കുടുംബ ബിസിനസുകള്‍ക്ക് സുസ്ഥിരമായ മാര്‍ക്കറ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇതെന്ന് സാമൂഹ്യ വികസന മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഇനാസ് മുഹമ്മദ് അല്‍ മജീദ് അറിയിച്ചു. കുടുംബ ബിസിനസുകളുടെ ഉല്‍പാദന, വിപണന പ്രക്രിയകള്‍ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിച്ച കുറ്റത്തിന് മൂന്നു വിദേശികള്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 5 മുതല്‍ 9 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു.കുറ്റക്കാരായ ഓരോരുത്തര്‍ക്കും ഒരു ലക്ഷം ദിനാര്‍ വീതം പിഴയും വിധിച്ചു. കൂടാതെ ഒന്നാം പ്രതിയില്‍നിന്ന് 83,710.939 ദിനാറും രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികളില്‍നിന്ന് 4,44,290.800 ദിനാറും വേറെ പിഴയായി ഈടാക്കും. ശിക്ഷ പൂര്‍ത്തിയായാല്‍ മൂന്നു പേരെയും നാടുകടത്തും.കേസിലുള്‍പ്പെട്ട കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഒരുലക്ഷം ദിനാര്‍ പിഴ ചുമത്തി. കൂടാതെ 4,44,290.800 ദിനാര്‍ ഈടാക്കുകയോ തത്തുല്യമായ തുകയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയോ ചെയ്യും.പ്രതികള്‍ പറഞ്ഞതനുസരിച്ച് ലൈസന്‍സില്ലാത്ത ഒരു കമ്പനിയില്‍ വലിയ ഡിജിറ്റല്‍ തുകകള്‍ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട ചിലരില്‍നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഓഫ് ഫിനാന്‍സ് ആന്റ് മണി ലോണ്ടറിംഗ് ക്രൈംസ് നടത്തിയ അന്വേഷണത്തില്‍ ഇരകള്‍ വഞ്ചിച്ചക്കപ്പെട്ടതായി കണ്ടെത്തി.

Read More

മനാമ: ബഹ്‌റൈനിലെ സാറില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പത്തു വയസ്സുകാരി മരിച്ചു.പുക ശ്വസിച്ചാണ് കുട്ടി മരിച്ചത്. തീപിടിത്ത വിവരമറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീയണച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Read More