Author: news editor

മനാമ: ബഹ്‌റൈനിലെ മരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫയും വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നവാല്‍ ഇബ്രാഹിം അല്‍ ഖാദറും സമഗ്രമായ അറ്റകുറ്റപ്പണികള്‍ നടക്കുന്ന നിരവധി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരിശോധനാ സന്ദര്‍ശനം നടത്തി. ഇതില്‍ ബൈത്ത് അല്‍ ഹിക്മ പ്രൈമറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ഇസ ടൗണ്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ് എന്നിവ ഉള്‍പ്പെടുന്നു.2025-2026 അദ്ധ്യയന വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വേനല്‍ക്കാല അവധിക്കാലത്ത് 27 സര്‍ക്കാര്‍ സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ 9 ദശലക്ഷം ദിനാര്‍ ചെലവഴിച്ച് ആരംഭിച്ചതായി ശൈഖ് മിഷാല്‍ ബിന്‍ മുഹമ്മദ് പറഞ്ഞു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ നവീകരണങ്ങള്‍, പുനര്‍ പെയിന്റിംഗ്, വാതിലുകളുടെയും ജനലുകളുടെയും അറ്റകുറ്റപ്പണികള്‍, ജല- വൈദ്യുത സംവിധാനങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഊര്‍ജ്ജ സംരക്ഷണ ലൈറ്റിംഗും ചൂട്-ഇന്‍സുലേറ്റഡ് വിന്‍ഡോകളും സ്ഥാപിക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.കെട്ടിട സുരക്ഷ സംരക്ഷിക്കുക, പഠനാന്തരീക്ഷം മെച്ചപ്പെടുത്തുക, സൗകര്യങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുക, പ്രവര്‍ത്തന കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള വാര്‍ഷിക…

Read More

മനാമ: ബഹ്‌റൈനിലേക്ക് നിരോധിത പുകയില ഉല്‍പ്പന്നം കടത്തിയ കേസില്‍ രണ്ടു പേര്‍ക്ക് രണ്ടാം മൈനര്‍ ക്രിമിനല്‍ കോടതി തടവുശിക്ഷ വിധിച്ചു.ഒന്നാം പ്രതിയായ ഗള്‍ഫ് പൗരന് മൂന്നു വര്‍ഷം തടവും 60,000 ദിനാര്‍ പിഴയും രണ്ടാം പ്രതിയായ ഏഷ്യക്കാരന് ആറു മാസം തടവുമാണ് വിധിച്ചത്. പിടിച്ചെടുത്ത സാധനങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ച് വാഹനവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.തുറമുഖം വഴി രാജ്യത്തേക്ക് നടത്താന്‍ ശ്രമിച്ച നാല് ടണ്‍ തമ്പാക്കാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ് അഫയേഴ്‌സില്‍നിന്ന് പബ്ലിക് ഫോസിക്യൂഷന് ലഭിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

Read More

മനാമ: ബഹ്‌റൈനിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷത്തില്‍ നേരിയ തോതില്‍ പൊടിപടലങ്ങള്‍ വ്യാപിച്ചതായി കാലാവസ്ഥാ ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് ചെയ്തു.ഇത് കാഴ്ചയ്ക്ക് നേരിയ തോതില്‍ കുറവുണ്ടാക്കുന്നുണ്ട്. അടുത്ത കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അധികൃതര്‍അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പൊതു, സ്വകാര്യ സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പോലീസുകാര്‍ക്കും ഗാര്‍ഡുകള്‍ക്കുമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് സുരക്ഷാ പരിശീലന പരിപാടി നടത്തി.സ്‌കൂള്‍ പരിസരത്ത് ഗതാഗത സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് ഈ പരിപാടി നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്‌കൂള്‍ പരിസരം സുരക്ഷിതമാക്കുക, വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുക, സ്‌കൂള്‍ പരിസരത്തെ ഗതാഗത നിയന്ത്രണം എന്നീ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു പരിശീലന പരിപാടി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക, സ്‌കൂള്‍ പരിസരത്ത് സുരക്ഷിതമായ പാര്‍ക്കിംഗ് സൗകര്യമൊരുക്കുക എന്നിവ സംബന്ധിച്ച് പങ്കെടുത്തവര്‍ക്ക് പരിശീലനം നല്‍കി.കമ്മ്യൂണിറ്റി പോലീസുമായും സ്‌കൂള്‍ ഗാര്‍ഡുമാരുമായും സഹകരിക്കാനും അവരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കാനും എല്ലാ രക്ഷിതാക്കളോടും ഡയരക്ടറേറ്റ്അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഭവന ധനസഹായ സേവനങ്ങള്‍ പരിചയപ്പെടുത്താനും പൗരര്‍ക്ക് വിരങ്ങള്‍ നല്‍കാനുമായി ഭവന- നഗരാസൂത്രണ മന്ത്രാലയം എസ്‌കാന്‍ ബാങ്കുമായി സഹകരിച്ച് സെപ്റ്റംബര്‍ 3 മുതല്‍ 7 വരെ ഗേറ്റ് 1ലെ സിറ്റി സെന്റര്‍ ബഹ്റൈനില്‍ രാവിലെ 10നും രാത്രി 10നുമിടയില്‍ മൊബൈല്‍ ഭവന ധനസഹായ ശാഖ സംഘടിപ്പിക്കും.ഭവന ധനകാര്യ സേവനങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഹൈതം മുഹമ്മദ് കമാല്‍ പറഞ്ഞു. മുന്‍ പതിപ്പുകളില്‍ ശക്തമായ പങ്കാളിത്തമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.Bayti പ്ലാറ്റ്ഫോം പൗരര്‍ക്ക് Tas’heel+’, Tas’heel പ്രോഗ്രാമുകളുമായി പൊരുത്തപ്പെടുന്ന ഏകദേശം 13,000 പ്രോപ്പര്‍ട്ടികള്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ബഹ്റൈനിലുടനീളമുള്ള യൂണിറ്റുകള്‍, പ്ലോട്ടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത മസായ പ്രോഗ്രാമും. ഡെവലപ്പര്‍മാരില്‍നിന്നുള്ള പ്രോപ്പര്‍ട്ടി വിശദാംശങ്ങള്‍ കാണാന്‍ പ്ലാറ്റ്ഫോം വിപുലമായ ദൃശ്യ ഉപകരണങ്ങളുംനല്‍കുന്നതായും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ തൊഴിലുടമകളുടെ പ്രതിമാസ ഇന്‍ഷുറന്‍സ് വിഹിതം പ്രതിവര്‍ഷം ഒരു ശതമാനം വീതം വര്‍ധിപ്പിച്ച് 2028 ആകുമ്പോഴേക്കും 20 ശതമാനമാക്കുമെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) അറിയിച്ചു.നിലവിലെ വിഹിതം 17 ശതമാനമാണ്. 2026ല്‍ അത് 18 ആകും. നിലവിലെ നിയമങ്ങള്‍ക്കനുസൃതമായി ജീവനക്കാരുടെ വിഹിതം 7 ശതമാനമായി സ്ഥിരമായി തുടരും.ബഹ്‌റൈനില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റു ജി.സി.സി. രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ബഹ്‌റൈന്‍ പൗരര്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് ബാധകമായതിനാല്‍ ഈ വിഹിത നിരക്കും ബാധകമാണെന്ന് എസ്.ഐ.ഒയുടെ നിയമകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ നവാല്‍ അഹമ്മദ് അല്‍ അവൈദ് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്, സാമൂഹ്യ നേതാക്കളിലൊരാളും യൂസഫ് ബിന്‍ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് കാനൂ (84) അന്തരിച്ചു.1941ല്‍ മനാമയില്‍ ജനിച്ച ഖാലിദ് മുഹമ്മദ് കാനൂ കൊമേഴ്‌സില്‍ പഠനം നടത്തുകയും പിന്നീട് അമേരിക്കയില്‍ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കുകയും ചെയ്തു. 1969ല്‍ കുടുംബ ബിസിനസില്‍ ചേര്‍ന്ന അദ്ദേഹം 1995ല്‍ മാനേജിംഗ് ഡയരക്ടറായി സ്ഥാനമേറ്റു. പിന്നീട് ചെയര്‍മാനായി. 1890ല്‍ സ്ഥാപിതമായ ഗള്‍ഫിലെ ഏറ്റവും പഴയ കുടുംബ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ കാനൂ ഗ്രൂപ്പ് വ്യാപാരം, യാത്ര, ഷിപ്പിംഗ്, റിയല്‍ എസ്റ്റേറ്റ്, ലോജിസ്റ്റിക്‌സ് എന്നിവയിലുള്‍പ്പെടെ ഗള്‍ഫ് മേഖലയിലുടനീളം സാന്നിധ്യം വികസിപ്പിച്ചു.ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ചെയര്‍മാനായിരുന്നു. കൂടാതെ സാമ്പത്തിക വികസന ബോര്‍ഡ് അംഗം, ബഹ്‌റൈന്‍ മോണിറ്ററി ഏജന്‍സി (ഇപ്പോള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍) ബോര്‍ഡ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചു.ആരോഗ്യ മേഖലകളിലും അദ്ദേഹം സംഭാവനകളര്‍പ്പിച്ചു. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ജോസ്ലിന്‍ ഡയബറ്റിസ് സെന്ററുമായി സഹകരിച്ച് ഗള്‍ഫ് ഡയബറ്റിസ് സ്‌പെഷ്യലിസ്റ്റ്…

Read More

മനാമ: ബഹ്‌റൈനില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയില്‍ 13 വര്‍ഷം ജോലി ചെയ്ത ഏഷ്യക്കാരന് കോടതി 10 വര്‍ഷം തടവുശിക്ഷ വിധിച്ചു.2010ലാണ് ഇയാള്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗിലെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിച്ച് ഇവിടെ ജോലി നേടിയത്. ഏറെക്കാലത്തിനു ശേഷം നടന്ന ഒരു പരിശോധനയിലാണ് ഇയാളുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയമുയര്‍ന്നത്. ഒരു യൂറോപ്യന്‍ രാജ്യത്തെ സര്‍വകലാശാലയുടെ പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ്. പരിശോധനയില്‍ ഈ സര്‍വകലാശാല വ്യാജമാണെന്നും അംഗീകാരമില്ലാത്തതാണെന്നും കണ്ടെത്തി.ഇതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന്‍ കേസ് കോടതിക്ക് കൈമാറുകയായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ നോര്‍ത്തേണ്‍ ഗവര്‍ണറേറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൊബൈല്‍ കടകളില്‍നിന്ന് മോഷണം നടത്തിയ 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു.നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. മറ്റു ഗവര്‍ണറേറ്റുകളിലും സമാനമായ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാന്‍ നടപടിആരംഭിച്ചു.

Read More

മനാമ: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഹിജ്‌റ 1447 റബീഉല്‍ അവ്വല്‍ 12 ആയ 2025 സെപ്റ്റംബര്‍ നാലിന് ബഹ്‌റൈനില്‍ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.അന്ന് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.

Read More