- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
- ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
Author: news editor
മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്റൈന്‍ ചാപ്റ്റര്‍ ‘മൂലധനത്തിന്റെ ഭാവി’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ 150ലധികം പേര് പങ്കെടുത്തു.സിംഗപ്പൂരിലെ എഡല്‍വീസ് പ്രസിഡന്റ് അജയ് ശര്‍മ, ദുബായിലെ ഫ്രാങ്ക്ളിന് ടെമ്പിള്ടണ് ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന്‍സിലെ സി.എസ്.എഫ്. സൊല്യൂഷന്‍സ് പോര്‍ട്ട്ഫോളിയോ മാനേജര്‍ ഗൗരവ് ശര്‍മ, ഇന്ത്യയിലെ ഇ.വി.എ. മേരാ ഫണ്ട്സ് ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ വീരപ്പന് അയ്യപ്പന് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.ആഗോള വിപണികള്‍, വിവിധ നിക്ഷേപ തന്ത്രങ്ങള്‍, ഫലപ്രദമായ സമ്പത്ത് സൃഷ്ടിക്കല്‍ രീതികള്‍ എന്നിവയെക്കുറിച്ച്സെമിനാറില് ചര്‍ച്ചകള്‍ നടന്നു.
മനാമ: ബഹ്റൈനില്‍ തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ തടയാനുള്ള കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (58) പുറപ്പെടുവിച്ചു.ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നും 2020ലെ ഇത്തരവി(50)ലെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം.ഈ ഉത്തരവ് ആഭ്യന്തര മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
മനാമ: ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രസിഡന്റും രാജാവിന്റെ പത്നിയുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരി സര്‍ക്കുലര്‍ 2025 (8) പുറപ്പെടുവിച്ചു.എസ്.സി.ഡബ്ല്യു. അംഗം ഡോ. ശൈഖ ഹെസ്സ ബിന്ത് ഖാലിദ് അല്‍ ഖലീഫയായിരിക്കും കമ്മിറ്റിയുടെ അദ്ധ്യക്ഷ. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി, സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ്, റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, ധനകാര്യ- ദേശീയ സാമ്പത്തിക മന്ത്രാലയം, യുവജനകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്റൈന്‍ പാരാലിമ്പിക് കമ്മിറ്റി, രണ്ട് പരിചയസമ്പന്നരായ കായിക താരങ്ങള്‍ എന്നിവര്‍ കമ്മിറ്റിയിലുണ്ടാകും.ബഹ്റൈനി സ്ത്രീകളുടെ സ്പോര്‍ട്സിലെ പങ്കാളിത്തം വിലയിരുത്തുക, സ്പോര്‍ട്സ് മേഖലകളിലുടനീളം അവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തുല്യ അവസരത്തിന്റെയും ലിംഗ സന്തുലിതാവസ്ഥയുടെയും അടിസ്ഥാനത്തില്‍ വനിതാ സ്പോര്‍ട്സിന്റെ വികസനത്തെ പിന്തുണയ്ക്കുന്ന ദേശീയ നയങ്ങളിലും സംരംഭങ്ങളിലും സ്ത്രീകളുടെ ആവശ്യങ്ങള്‍ സംയോജിപ്പിക്കാനുള്ള തുടര്‍നടപടികള്‍ എന്നിവയാണ് കമ്മിറ്റി ലക്ഷ്യമിടുന്നത്.കമ്മിറ്റിയുടെ…
മനാമ: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയര്‍ തങ്ങളുടെ കാബിന് ക്രൂ ടീമിലേക്ക് പുതിയ നിയമനം നടത്തുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ ഉടന്‍ റിക്രൂട്ട്മെന്റ് മേള നടത്തും.മേളയില്‍ പങ്കെടുത്ത് വിജയികളാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു സമഗ്ര പരിശീലന പരിപാടി നടത്തും.ഇംഗ്ലീഷ് സംസാരിക്കുന്നതിലും എഴുതുന്നതിലും പ്രാവീണ്യം, കുറഞ്ഞത് 160 സെന്റിമീറ്റര്‍ ഉയരം, ആവശ്യമായ സാഹചര്യങ്ങളില്‍ ഫ്ളോട്ടേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള നീന്തല്‍ പരിജ്ഞാനം, യൂണിഫോം ധരിച്ചാല്‍ കാണാവുന്ന ടാറ്റൂകള്‍ ഇല്ലാത്ത ശരീരം, റിയാദിലേക്ക് താമസം മാറ്റാനും തൊഴില്‍ വിസ ആവശ്യങ്ങള്‍ നിറവേറ്റാനുമുള്ള സന്നദ്ധത, ഹൈസ്കൂള്‍ ഡിപ്ലോമയില്‍ കുറയാത്ത വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റിയിലോ ഉപഭോക്തൃ സേവനത്തിലോ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. കുറഞ്ഞ പ്രായം 21 വയസ്.സൗദി അറേബ്യയെ വ്യോമയാനത്തിനും വ്യാപാരത്തിനുമുള്ള ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലൂടെ മേഖലയിലെ വ്യോമയാനത്തിന്റെ ഭാവി പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്നും ലോകമെമ്പാടുമുള്ള 100ലധികം കേന്ദ്രങ്ങളുമായി രാജ്യത്തെ ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും റിയാദ് എയര്‍ മാനേജ്മെന്റ്അറിയിച്ചു.
മനാമ: ഹിജ്റ 1447ലെ റബീഉല്‍-അവ്വലിന്റെ പൂര്‍ണ്ണചന്ദ്രനോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം ബഹ്റൈന്റെ ആകാശത്ത് പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഈ പ്രതിഭാസം മണിക്കൂറുകളോളം നീണ്ടുനിന്നു. ഈ സമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ പൂര്‍ണ്ണമായും മൂടി ‘രക്തചന്ദ്രന്‍’ എന്നറിയപ്പെടുന്ന ചുവന്ന നിറം ദൃശ്യമായി.ഭൂമി സൂര്യനും ചന്ദ്രനുമിടയില്‍ നേരിട്ട് കടന്നുപോകുന്ന സമയത്ത് സൂര്യപ്രകാശം ചന്ദ്രോപരിതലത്തിലെത്തുന്നത് തടയപ്പെടുമ്പോഴാണ് പൂര്‍ണ്ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ബഹ്റൈനില്‍ അവസാനത്തെ അത്തരം ഗ്രഹണം 2018 ജൂലൈയിലാണ് രേഖപ്പെടുത്തിയത്. അടുത്തത് 2028 ഡിസംബര്‍ 31ന് സംഭവിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.പ്രവാചകന് മുഹമ്മദ് നബിയുടെ പാരമ്പര്യമനുസരിച്ച് രാജ്യത്തുടനീളമുള്ള പള്ളികളില്‍ ഗ്രഹണ പ്രാര്‍ത്ഥനകള്‍ നടന്നു.
എസ്.സി.ഇ. എക്സിക്യൂട്ടീവ് ഓഫീസില്‍ പുതിയ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചു
മനാമ: ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ (എസ്.സി.ഇ) എക്സിക്യൂട്ടീവ് ഓഫീസിന്റെ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവായി ഷെയ്ഖ് ഈസ ബിന്‍ മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ ഖലീഫയുടെ പിന്‍ഗാമിയായി മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ റാങ്കോടെ നിയമിച്ചത്.സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ പ്രസിഡന്റ് ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കും. ഇത് പുറത്തിറക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.
മനാമ: ബഹ്റൈന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ രണ്ടു പുതിയ ഡയറക്ടര്‍മാരെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഉത്തരവ് 2025 (56) പുറപ്പെടുവിച്ചു.വാര്‍ത്താവിനിമയ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയാണ് നിയമനം. ഷെയ്ഖ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ ജാബര്‍ അല്‍ ഖലീഫയെ മന്ത്രാലയത്തിലെ റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടറായും അബ്ദുറഹ്മാന് ഖാലിദ് അല്‍ മെദ്ഫയുടെ പിന്‍ഗാമിയായി ന്യൂസ് സെന്ററിന്റെ ഡയറക്ടറായി അസ്സ സാദ് താനി ജൗഹറിനെയുമാണ് നിയമിച്ചത്.ഈ ഉത്തരവിലെ വ്യവസ്ഥകള്‍ നടപ്പിലാക്കേണ്ടത് വാര്‍ത്താവിനിമയ മന്ത്രിയാണ്. ഇത് പുറപ്പെടുവിച്ചതിനു ശേഷം പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയുംചെയ്യും.
മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചതിനു ശേഷം ഇതുവരെ 20,000ത്തിലധികം പേര് ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.സെപ്റ്റംബര്‍ 16ന് രജിസ്ട്രേഷന് കാലാവധി അവസാനിച്ചതിന് ശേഷം നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പ്രാഥമിക സ്വീകാര്യതാ അറിയിപ്പുകള് ലഭിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബഹ്റൈന്റെ ക്വാട്ടയായ 4,625 പേര്‍ക്കായിരിക്കും അനുമതി ലഭിക്കുക.പ്രാഥമികമായി അംഗീകരിച്ചവര്‍ക്ക് ഇഷ്ടപ്പെട്ട ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ പാക്കേജുകള്‍ പരസ്യപ്പെടുത്താന്‍ മതിയായ സമയം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.
മനാമ: ബഹ്റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കായിക- യുവജനകാര്യ മന്ത്രാലയം യൂത്ത് ആന്റ് എക്സലന്‍സ് കമ്മിറ്റി രൂപീകരിച്ചു.വികസന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും തുടര്‍ച്ചയായ പരിശീലന, പ്രൊഫഷണല്‍ പരിപാടികളിലൂടെയും ഭരണ നേതൃത്വത്തിനും യുവജന ജീവനക്കാര്‍ക്കുമിടയില്‍ ആശയവിനിമയത്തിലൂടെയും യുവാക്കള്‍ക്ക് ഉത്തേകജനകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റി രൂപീകരണത്തെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ്് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രശംസിച്ചു.
മനാമ: ബഹ്റൈനില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി.റോഡുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
