- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
- യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Author: news editor
മനാമ: ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷന്റെ 51ാമത് പതിപ്പിന് ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ എക്സിബിഷന് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ കലാ- സാംസ്കാരിക പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതില്‍ എക്സിബിഷന് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രദര്‍ശനത്തില്‍ പങ്കെടുത്തവര്‍ക്കും സംഘാടകര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.വ്യത്യസ്ത സ്കൂളുകള്‍, ശൈലികള്‍, മാധ്യമങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന ഏകദേശം 70 വിഷ്വല്‍ ആര്‍ട്ടിസ്റ്റുകള്‍ അവതരിപ്പിച്ച കലാസൃഷ്ടികളുടെ വൈവിധ്യമാര്‍ന്ന ശേഖരം അദ്ദേഹം വീക്ഷിച്ചു.ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷനിലെ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹസന് അല്‍ സാരിക്കും അലി കരീമിക്കും വിധികര്‍ത്താക്കളുടെ സമിതി അല്‍-ദാന അവാര്‍ഡ് നല്കി. ഇബ്രാഹിം അല്‍ ഗാനേം ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷന് അവാര്‍ഡ് കരസ്ഥമാക്കി. അല്‍ റിവാഖ് ആര്‍ട്ട് സ്പേസിന്റെ ‘നെക്സസ് പ്രോഗ്രാം’ അവാര്‍ഡ് സൈനബ് അല്‍ സബ…
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ‘അരിയെവിടെ സര്‍ക്കാരേ’ എന്ന മുദ്രാവാക്യമുയര്‍ത്തിയും ജനുവരി 28ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.സംസ്ഥാനതല ഉദ്ഘാടനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന് എം.പി. തിരുവനന്തപുരം പൂന്തുറയില്‍ രാവിലെ 10.30ന് നിര്‍വഹിക്കും. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ് എം.പി. (കൊട്ടാരക്കര), പി.ജെ. കുര്യന്(തിരുവല്ല), തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ (കോട്ടയം), കെ.സി. ജോസഫ് (കോട്ടയം), ബെന്നി ബെഹനാന് എം.പി. (ചാലക്കുടി), വി.എസ്. ശിവകുമാര്‍ (പൂന്തുറ), സണ്ണി ജോസഫ് എം.എല്‍.എ. (ഇരിട്ടി), പി.സി.വിഷ്ണുനാഥ് എം.എല്‍.എ. (കുണ്ടറ), റോജി എം ജോണ്‍ എം.എല്‍.എ. (അങ്കമാലി), ഷാനിമോള്‍ ഉസ്മാന്(ആലപ്പുഴ ടൗണ്‍), എന്‍. സുബ്രമണ്യന്‍ (തിരുവമ്പാടി), ജോസഫ് വാഴയ്ക്കന്(പൂന്തുറ), ബിന്ദുകൃഷ്ണ (കടപ്പാക്കട), ചെറിയാന് ഫിലിപ്പ്(പൂന്തുറ),…
മനാമ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ടെലിഫോണ്‍ സംഭാഷണം നടത്തി. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ട്രംപിനെ ഹമദ് രാജാവ് അഭിനന്ദിച്ചു.അമേരിക്കയെ കൂടുതല്‍ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാന്‍ ട്രംപിന് സാധിക്കട്ടെയെന്ന് രാജാവ് ആശംസിച്ചു. വിവിധ മേഖലകളില്‍ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള തന്റെ പ്രതിബദ്ധത രാജാവ് പരാമര്‍ശിച്ചു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റാനായി സംയുക്ത സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ അഭിനന്ദിക്കുകയും തന്റെ പ്രസിഡന്റായിരിക്കുമ്പോള്‍ ഈ ബന്ധങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്ത ട്രംപ്, അഭിനന്ദനങ്ങള്‍ക്ക് രാജാവിനോട് നന്ദി പറഞ്ഞു.
ബഹ്റൈനില്‍ മത്സ്യക്കുഞ്ഞുങ്ങളെയും കവച ജലജീവികളെയും പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു
മനാമ: ബഹ്റൈനില്‍ 18 ഇനം മത്സ്യക്കുഞ്ഞുങ്ങള്‍, കവച ജലജീവികള്‍, മറ്റു മത്സ്യേതര സമുദ്രജീവികള്‍ എന്നിവയെ പിടിക്കുന്നതും വില്‍ക്കുന്നതും നിരോധിച്ചു.ഈ ഇനങ്ങളെ ശീതീകരിച്ചോ ഉപ്പിട്ടോ ടിന്നിലടച്ചോ പുകയില്‍ ഉണക്കിയോ വില്‍ക്കുന്നതിനും നിരോധനം ബാധകമാണ്. ഈ ഇനങ്ങളെ കയ്യില്‍ കിട്ടിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കി കടലില്‍ തിരികെ വിടണം.സമുദ്രവിഭവ സംരക്ഷണ നടപടികള്‍ക്കുള്ള സുപ്രീം കൗണ്‍സിലിന്റെ ചെയര്‍മാനും ഹമദ് രാജാവിന്റെ വ്യക്തിഗത പ്രതിനിധിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഖലീഫ പുറപ്പെടുവിച്ച 2025ലെ ഉത്തരവ് (3) അനുസരിച്ചാണ് നിരോധനം.സുസ്ഥിരത ഉറപ്പുവരുത്താനും പ്രകൃതിദത്ത ആസ്തികള്‍ സംരക്ഷിക്കാനും ഭക്ഷ്യ സുരക്ഷയെ പിന്തുണയ്ക്കാനുമായി സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന്് സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റിന്റെ (എസ്.സി.ഇ) മറൈന്‍ റിസോഴ്സസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് യൂസിഫ് അല്‍ അസം പറഞ്ഞു.സമുദ്രസമ്പത്ത് സംരക്ഷിക്കുന്നതില്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വഹിച്ച പങ്ക് വലുതാണെന്നും അവരുടെ വൈദഗ്ധ്യവും നിര്‍ദ്ദേശങ്ങളും മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ദേശീയ ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ ഒക്ടോബര്‍ 22 മുതല്‍ 30 വരെ നടക്കുന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന്റെ ലോഗോ പ്രകാശനം ചെയ്തു. റിറ്റ്സ്-കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.ഐക്യവും സമാധാനവും വര്‍ധിപ്പിക്കുന്നതിന് സ്പോര്‍ട്സിനെ ബഹ്റൈന്‍ ഉപയോഗിക്കുമെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു. ഗെയിംസ് നടത്തിപ്പ് ബഹ്റൈനെ ഏല്‍പ്പിച്ചതിന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയോട് അദ്ദേഹം നന്ദി പറഞ്ഞു.ഗെയിംസിന്റെ ചരിത്രവും ബഹ്റൈന്റെ സാംസ്കാരിക നേട്ടങ്ങളും ഉള്‍പ്പെടുന്ന വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അനാച്ഛാദനം ചെയ്ത ലോഗോയില്‍ അറബി ലിപി, ഒളിമ്പിക് നിറങ്ങള്‍, സൂര്യചിഹ്നം എന്നിവയുണ്ട്.
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യു.ഇ.എഫ്) വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായി.ഈസ ബിന്‍ സല്മാന് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും ലേബര്‍ ഫണ്ട് (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ബഹ്റൈന്‍ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുത്തത്. ഉഭയകക്ഷി യോഗങ്ങള്‍, വട്ടമേശ ചര്‍ച്ചകള്‍, ഉന്നതതല സ്ട്രാറ്റജി സെഷനുകള്‍ എന്നിവയില്‍ ശൈഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും പ്രതിനിധി സംഘവും പങ്കെടുത്ത് ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണം, സുസ്ഥിരത, നവീകരണം എന്നിവയിലെ പുരോഗതി ഉയര്‍ത്തിക്കാട്ടി.സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ച് ഉഭയകക്ഷി ബന്ധവും സഹകരണവും വര്‍ദ്ധിപ്പിച്ചു. ബഹ്റൈനില്‍ സ്കില്‍സ് ആന്റ് ജെന്‍ഡര്‍ പാരിറ്റി ആക്സിലറേറ്റര്‍ ആരംഭിക്കാന്‍ ലേബര്‍ ഫണ്ടും (തംകീന്‍) ഡബ്ല്യു.ഇ.എഫും തമ്മില്‍ കരാര്‍ ഒപ്പിട്ടത് ഫോറത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി.ബഹ്റൈന്‍ പ്രതിനിധി സംഘത്തില്‍…
മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ്് ദ്രൗപതി മുര്‍മുവിന് ആശംസകള്‍ നേര്‍ന്ന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കേബിള്‍ സന്ദേശമയച്ചു.ദ്രൗപതി മുര്‍മുവിന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും കേബിള്‍ സന്ദേശമയച്ചു.
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം 2025 വാര്‍ഷിക സമ്മേളനത്തില്‍ ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും കേരള വ്യവസായ-നിയമ മന്ത്രി പി. രാജീവും കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചയില്‍ ബഹ്റൈന്‍ സുസ്ഥിര വികസന മന്ത്രിയും ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂര്‍ ബിന്ത് അലി അല്‍ഖുലൈഫ്, വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു, ബഹ്റൈന്‍ മംതലകത്ത് ഹോള്‍ഡിംഗ് കമ്പനി സി.ഇ.ഒ. ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ ഖലീഫ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപ ബന്ധങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു. സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തു.
പാരീസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിന്റെ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റിന്റെ ക്ഷണപ്രകാരമാണ് ഹമദ് രാജാവ് ഫ്രാന്‍സിലെത്തിയത്.എലിസി കൊട്ടാരത്തില്‍ ഹമദ് രാജാവിനെ ഔദ്യോഗിക സ്വാഗത ചടങ്ങുകളോടെ സ്വീകരിച്ചു. പ്രസിഡന്റ് മാക്രോണ്‍ സ്വീകരണത്തിന് നേതൃത്വം നല്‍കുകയും ഹമദ് രാജാവിന് ഫ്രാന്‍സിലേക്ക് സ്വാഗതമോതുകയും ചെയ്തു.ക്ഷണത്തിനും ഊഷ്മളമായ സ്വീകരണത്തിനും രാജാവ് പ്രസിഡന്റ് മാക്രോണിന് നന്ദി അറിയിച്ചു. ബഹ്റൈനും ഫ്രാന്‍സും തമ്മിലുള്ള വിശിഷ്ടമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വികസനത്തിലേക്കും അഭിവൃദ്ധിയിലേക്കും ശക്തിപ്പെടുത്തുന്നതിനുള്ള ഫ്രഞ്ച് പ്രസിഡന്റിന്റെ ശ്രമങ്ങളെ രാജാവ് അഭിനന്ദിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തവും സഹകരണവും ഇരു നേതാക്കളും അവലോകനം ചെയ്തു. വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
മനാമ: വിദ്യാഭ്യാസ മേഖലയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ.പ്രത്യേക പരിഗണന ആവശ്യങ്ങളുള്ള വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കുന്നതില് രാജ്യം അന്താരാഷ്ട്ര നിലവാരത്തിലാണുള്ളതെന്നും ജനുവരി 24ന് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.എല്ലാ തലങ്ങളിലും വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ വിവിധ ആഗോള സൂചികകളില്‍ ഉയര്‍ന്ന റാങ്കിംഗിലാണുള്ളത്. രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖല ശ്രദ്ധേയമായ പ്രാദേശിക, അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടുന്നത് തുടരുന്നുമുണ്ട്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍നിന്നും കിരീടാവകാശി സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനില്നിന്നും ലഭിക്കുന്ന പിന്തുണ ബഹ്റൈന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമഗ്രമായ വികസനത്തിന് സംഭാവന നല്കാന് ഭാവി തലമുറയെ സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന എല്ലാ വിദ്യാഭ്യാസ വിദഗ്ധരെയും അധ്യാപകരെയും മന്ത്രി അഭിനന്ദിച്ചു.