- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Author: news editor
ട്രാക്ക് ഇവന്റുകള്‍ക്ക് വൈദ്യസഹായം: സര്‍ക്കാര്‍ ആശുപത്രി വകുപ്പിലെ സ്വകാര്യ പ്രാക്ടീസ് സേവന വിഭാഗവും ബി.ഐ.സിയും കരാറുണ്ടാക്കി
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മോട്ടോര്‍സ്പോര്‍ട്ടിന്റെ ആസ്ഥാനമായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ (ബി.ഐ.സി) ട്രാക്ക് ഇവന്റുകള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ബി.ഐ.സി. ബഹ്റൈന്‍ മോട്ടോര്‍ ഫെഡറേഷനുമായി (ബി.എം.എഫ്) സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ ‘സ്വകാര്യ പ്രാക്ടീസ് സേവനങ്ങള്‍’ വിഭാഗവുമായി കരാര്‍ ഒപ്പുവെച്ചു.സാഖിറിലെ ബി.ഐ.സി. പരിസരത്ത് നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബി.ഐ.സി. ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്മാന് ബിന്‍ ഇസ അല്‍ ഖലീഫയും ഗവണ്മെന്റ് ഹോസ്പിറ്റല്‍സ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അദ്ബി അല്‍ ജലഹമയുമാണ് കരാറില്‍ ഒപ്പുവെച്ചത്.കതരാറനുസരിച്ച് സര്‍ക്യൂട്ടിലെ അന്താരാഷ്ട്ര, പ്രാദേശിക ട്രാക്ക് ഇവന്റുകളില്‍ ആവശ്യമായ മെഡിക്കല്‍ ജീവനക്കാരെയും സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രി വകുപ്പ് നല്‍കും.ബി.ഐ.സിയില്‍ വൈദ്യസഹായത്തിനായി ഈ കരാറുണ്ടാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഷെയ്ഖ് സല്മാന് പറഞ്ഞു. സര്‍ക്യൂട്ടിലെ എല്ലാ റേസിംഗ് ഇവന്റുകളിലും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയും ആരോഗ്യസംരക്ഷണവും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.ഈ സഹകരണത്തില്‍ ഡോ. അല്‍ ജലഹ്മ അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടുമായുള്ള പങ്കാളിത്തം, രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടികളെ…
മനാമ: തായ്ലന്ഡില് കടലില്‍ ശക്തമായ തിരമാലകളില്‍ പെട്ട് ബഹ്റൈനി യുവാവ് മുങ്ങിമരിച്ചു.ബിലാദ് അല്‍ ഖദീം സ്വദേശിയായ ജാസിം അബ്ദലി ഹയാത്താണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനാണ് യുവാവും രണ്ടു ബന്ധുക്കളും തായ്ലന്ഡിലെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ജാസിമും ബന്ധുക്കളും ഫുക്കറ്റില്‍ ബോട്ട് യാത്ര നടത്തുന്നതിനിടയിലാണ് തിരമാലകളില്‍ പെട്ടത്. ബന്ധുക്കളെ കണ്ടെത്താനായെങ്കിലും ജാസിമിനെ കാണാതായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് ജാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മനാമ: ബഹ്റൈനില്‍ അനധികൃത ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് മുനിസിപ്പല്‍ ഭരണാധികാരികള്‍.സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് അബ്ദുല്ല അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്.പൊതുജനാരോഗ്യത്തിനും സാംസ്കാരിക മൂല്യങ്ങള്‍ക്കും ഭീഷണിയായ ഈ നിയമവിരുദ്ധ മേഖലയെ നിയന്ത്രിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇറക്കുമതി ചെയ്യുന്ന ടാറ്റൂ ഉപകരണങ്ങളും മഷികളും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കണം. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരും ആവശ്യപ്പെടുന്നു.
മനാമ: ബഹ്റൈന്‍ പ്രതിനിധി സഭയുടെ വെബ്സൈറ്റിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച പുതിയ വിഭാഗം പ്രതിനിധി സഭയുടെ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമും പാകിസ്ഥാന് നാഷണല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ‘ഹരിത പാര്‍ലമെന്റ്’ സംരംഭത്തിനും പ്രതീകാത്മകമായി സ്പീക്കര്‍മാര്‍ കൗണ്‍സിലിന്റെ അങ്കണത്തില്‍ ഒരു മരം നട്ടു.2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണച്ച് 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബഹ്റൈന്റെ വിശാലമായ വനവല്‍ക്കരണ നീക്കത്തിന്റെ ഭാഗമാണ് ഈ സംരംഭം.
മനാമ: ജലവിതരണ പൈപ്പ്ലൈന് വിപുലീകരണ ജോലികള്‍ക്കായി ബഹ്റൈനിലെ റിഫയിലെ മുഹറഖ് അവന്യൂവില്‍ റോഡ് 1827നും ഉമ്മുല്‍ നാസാന്‍ അവന്യൂവിനും ഇടയിലുള്ള ഭാഗത്തെ തെക്കോട്ട് പോകുന്ന വലതു പാത സെപ്റ്റംബര്‍ 23 മുതല്‍ രണ്ടു മാസത്തോളം അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതം വഴിതിരിച്ചുവിടും. ഉപയോക്താക്കള്‍ക്കായി ഒരു വരി തുറന്നിരിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ജി.സി.സി. മന്ത്രിതല കൗണ്‍സില്‍ ഏകോപന യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി പങ്കെടുത്തു
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയോടനുബന്ധിച്ച് നടന്ന ജി.സി.സി. മന്ത്രിതല കൗണ്‍സിലിന്റെ ഏകോപന യോഗത്തില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ സെഷന്റെ ചെയര്‍മാനുമായ അബ്ദുല്ല അലി അല്‍ യഹ്യ യോഗത്തില്‍ അദ്ധ്യക്ഷനായി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.അജണ്ടയിലെ വിഷയങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. നിരവധി സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗങ്ങള്‍, 80ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത ഏകോപനത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവൈ, രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഖാലിദ് യൂസഫ് അല്‍ജലാഹമ എന്നിവരും പങ്കെടുത്തു.
ബഹ്റൈനില്‍ ഇനി ലൈസന്‍സില്ലാതെ സാമ്പത്തിക സ്ഥാപനങ്ങള്‍ നടത്തിയാല്‍ തടവുശിക്ഷയും; നിയമഭേദഗതി വരുന്നു
മനാമ: ബഹ്റൈനില്‍ ഔദ്യോഗിക ലൈസന്‍സില്ലാതെ സാമ്പത്തിക, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നതിന് ശിക്ഷ കര്‍ശനമാക്കിക്കൊണ്ടുള്ള കരട് നിയമഭേദഗതി സര്‍ക്കാര്‍ നിയമനിര്‍മ്മാണ അതോറിറ്റിക്ക് കൈമാറി.സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ (സി.ബി.ബി) ലൈസന്‍സില്ലാതെ സാമ്പത്തിക സേവനങ്ങള്‍ നടത്തുന്നവര്‍ക്ക് തടവുശിക്ഷയടക്കം വ്യവസ്ഥ ചെയ്യുന്നതാണ് നിര്‍ദിഷ്ട നിയമം. ഇതുവരെ പിഴ മാത്രമായിരുന്ന ശിക്ഷ.ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വാക്കോ തത്തുല്യമായ എന്തെങ്കിലും പദമോ ബാങ്കിംഗ് പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്ന വാക്യങ്ങളോ വ്യാപാര നാമങ്ങള്‍, വിവരണങ്ങള്‍, വിലാസങ്ങള്‍, ഇന്‍വോയ്സുകള്‍, കത്തിടപാടുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്നതിനെ കരട് നിയമം വിലക്കുന്നു. അതുപോലെ ലൈസന്‍സില്ലാതെ ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ അത്തരം സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് കാണിക്കുന്ന പദങ്ങളോ വാക്യങ്ങളോ ഉപയോഗിക്കുന്നതിനും വിലക്കുണ്ടാകും.ലൈസന്‍സില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദിഷ്ട നിയമം സി.ബി.ബിക്ക് അനുമതി നല്കുന്നു.
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ ഇന്ത്യക്കാരന് കോടതി 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.പൂച്ചകള്‍ക്കുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് 25കാരനായ പ്രതി 2.585 കിലോഗ്രാം ഹാഷിഷ് ബഹ്റൈനിലെക്ക് കടത്തിയത്. ഇത് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു.പ്രതി ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ മയക്കുമരുന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞത്.
മനാമ: ബഹ്റൈനില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷനെയും (എസ്.ഐ.ഒ) ലേബര്‍ ഫണ്ടിനെയും (തംകീന്‍) പറ്റിച്ച് പണം തട്ടിയെടുത്ത കേസില്‍ 10 ബഹ്റൈനികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി തടവും പിഴയും വിധിച്ചു. ഇതില്‍ നാലു പേര് സഹോദരങ്ങളാണ്.വ്യാജരേഖ ചമച്ച് എസ്.ഐ.ഒയില്‍നിന്ന് 90,000 ദിനാറും തംകീനില്‍നിന്ന് 1,40,000 ദിനാറുമാണ് ഇവര്‍ കൈക്കലാക്കിയത്. വ്യാജ തൊഴില്‍ കരാറുകള്‍ സമര്‍പ്പിച്ച കമ്പനി ഉടമകളായ സഹോദരന്മാരാണ് രണ്ടു പ്രാന പ്രതികള്‍. സാമൂഹ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നേടാനാണ് ഇവര്‍ വ്യാജരേഖകള്‍ ചമച്ചത്.തട്ടിപ്പിന് നേതൃത്വം നല്കിയ രണ്ടു സഹോദരങ്ങള്‍ക്ക് 10 വര്‍ഷം വീതം തടവും ഒരു ലക്ഷം ദിനാര്‍ വീതം പിഴയുമാണ് വിധിച്ചത്. ഇവരെ സഹായിച്ച മറ്റ് എട്ടു പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവും 500 ദിനാര്‍ വീതം പിഴയും വിധിച്ചു. പ്രതികളുടെ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ടോക്കിയോ: വന്‍ അന്താരാഷ്ട്ര ജനപങ്കാളിത്തത്തിനും സാംസ്കാരിക ബന്ധത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന ഉത്സവാന്തരീക്ഷത്തിനുമിടയില്‍ എക്സ്പോ 2025 ഒസാക്കയിലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്റൈന്റെ ദേശീയ ദിനാഘോഷങ്ങള്‍ സമാപിച്ചു.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയാണ് ദേശീയ ദിനാഘോഷം നടന്നത്.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് സംഘടിപ്പിച്ച ആഘോഷങ്ങള്‍ നിരവധി എക്സ്പോ വേദികളിലായി നടന്നു. സംഗീത, നാടോടി ബാന്‍ഡുകളും കലാകാരന്മാരും സര്‍ഗപ്രതിഭകളും ബഹ്റൈന്റെ സ്വത്വത്തിന്റെയും സാംസ്കാരിക ചരിത്രത്തിന്റെയും സമ്പന്നത പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.
