Author: news editor

മനാമ: ബഹ്‌റൈനില്‍ ഗവണ്‍മെന്റ് എംപ്ലോയീസ് ആപ്പില്‍ പുതിയ അപ്‌ഡേറ്റ് ആരംഭിച്ചു.സിവില്‍ സര്‍വീസ് ബ്യൂറോയും ഇ-ഗവണ്‍മെന്റ് അതോറിറ്റിയും സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രകടന വിലയിരുത്തല്‍ ഫലങ്ങള്‍ ആപ്പ് വഴി കാണാന്‍ ജീവനക്കാര്‍ക്ക് ഇനി സാധിക്കും.കൂടാതെ വൈകി ജോലിക്കെത്തുന്നതിനും നേരത്തെ പോകുന്നതിനുമുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ജീവനക്കാര്‍ക്കും ജീവനക്കാരല്ലാത്തവര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ സാധിക്കുന്ന ഒരു അഡ്മിനിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ടിംഗ് സംവിധാനവും ഇതിലുണ്ട്.സുതാര്യത വര്‍ധിപ്പിക്കാനും പ്രകടനം മെച്ചപ്പെടുത്താന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനും ആവശ്യമുള്ള ഡാറ്റയിലേക്ക് പ്രവേശനം എളുപ്പമാക്കാനും ലക്ഷമിട്ടുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണിതെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയതന്നും ബ്യൂറോ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ കാലാവസ്ഥ മാറുന്നു. വടക്കുപടിഞ്ഞാറന്‍ കാറ്റിന് ശക്തി കൂടിയിട്ടുണ്ടെന്നും താപനില ക്രമാനുഗതമായി കുറയുമെന്നും ഗതാഗത- ടെലി കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.താപനില 32 ഡിഗ്രി സെല്‍ഷ്യസിലെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊടിക്കാറ്റുമുണ്ട്. വ്യാഴാഴ്ച ഉച്ചവരെ ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ശരത്കാലത്തിന്റെ വരവിന്റെ ഭാഗമായാണിത്. വേനല്‍ക്കാലം ക്രമേണ അവസാനിക്കുകയും തണുത്ത കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. പകല്‍ താപനില കുറയും. ഒക്ടോബര്‍ അവസാനത്തോടെ രാത്രി തണുപ്പുണ്ടാകും.വരും ദിവസങ്ങളില്‍ പകല്‍ പരമാവധി താപനില 38നും 29നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 28നും 27നുമിടയില്‍ ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ ബുള്ളറ്റിനില്‍ പറയുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ നിക്ഷേപകരില്‍നിന്ന് 6 മില്യണ്‍ ദിനാറിലധികം തട്ടിയെടുത്ത കേസില്‍ ഒരു നിക്ഷേപ കമ്പനി ഉടമയ്ക്കും രണ്ടു ബോര്‍ഡ് അംഗങ്ങള്‍ക്കും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കുമെതിരായ കേസില്‍ വിചാരണ നടത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടതായി ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പണം തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ സെന്ററില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വ്യാജ ചെക്കുകള്‍ നല്‍കല്‍, അനധികൃതമായി പണം പിന്‍വലിക്കലും നിക്ഷേപിക്കലും, കരാറില്‍ രേഖപ്പെടുത്താത്ത പെയ്‌മെന്റുകള്‍ എന്നിവ നടന്നതിന് തെളിവുകള്‍ ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് കേസ് വിചാരണയ്ക്ക് വിട്ടത്.

Read More

മനാമ: ബഹ്‌റൈനിലെ കാനൂ മ്യൂസിയം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.ബഹ്റൈനിലെ കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും ചരിത്രപരവും സാംസ്‌കാരികവുമായ തനിമ സംരക്ഷിക്കുക, മനാമ സൂഖിന്റെ ചരിത്രപരമായ പ്രദേശം പുനര്‍വികസിപ്പിക്കാനുള്ള സമഗ്രമായ പദ്ധതി ആരംഭിക്കുക, വിവിധ ചരിത്ര മേഖലകളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ നിറവേറ്റുക എന്നിവ ലക്ഷ്യമിട്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്.ബഹ്റൈന്‍ ബിസിനസുകാരുടെ വാണിജ്യ പൈതൃകം രേഖപ്പെടുത്തുന്ന സംരംഭങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. ബഹ്റൈന്‍ ബിസിനസ് കുടുംബങ്ങളുടെ നിര്‍ണായക പങ്ക് അദ്ദേഹം വിശദീകരിച്ചു.പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഇസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Read More

മനാമ: ഇലക്ട്രിക്കല്‍ കേബിള്‍ സ്ഥാപിക്കല്‍ ജോലികള്‍ക്കായി ബഹ്‌റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലെ രണ്ടു പാതകള്‍ സെപ്റ്റംബര്‍ 23 മുതല്‍ ഭാഗികമായി അടച്ചതായും ഒരു മാസത്തേക്ക് ഇത് തുടരുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു.റോഡ് 7307ല്‍നിന്ന് ഉമ്മുല്‍ ഹസം ജംഗ്ഷനിലേക്കും സിത്ര കോസ്വേയിലേക്കും വരുന്ന വാഹനങ്ങള്‍ക്ക് ഉമ്മുല്‍ ഹസം വാക്ക് പാര്‍ക്കിന് സമീപമുള്ള തുബ്ലി എക്‌സിറ്റ് അടച്ചു. കൂടാതെ, ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ ഹൈവേയിലെ വലത്തേക്ക് തിരിയുന്ന പാതയും അടച്ചു. അതേ ദിശയിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒരു പാത മാത്രം അനുവദിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: അമേരിക്കന്‍ സെനറ്റില്‍നിന്നും പ്രതിനിധി സഭയില്‍നിന്നുമുള്ള പ്രതിനിധി സംഘം ബഹ്‌റൈനിലെ ഓംബുഡ്സ്വുമണ്‍ ഗദ ഹമീദ് ഹബീബിനെ സന്ദര്‍ശിച്ചു.പരാതികള്‍ അവലോകനം ചെയ്യാനും സുതാര്യതയുടെയും നിഷ്പക്ഷതയുടെയും തത്ത്വങ്ങള്‍ക്കനുസൃതമായി ന്യായമായ നിയമസമീപനം ഉറപ്പാക്കാനും ചുമതലപ്പെടുത്തിയ ഒരു സ്വതന്ത്ര സ്ഥാപനമെന്ന നിലയില്‍ ഓഫീസിന്റെ പങ്കിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തോട് അവര്‍ വിശദീകരിച്ചു.പരാതികള്‍ സമര്‍പ്പിക്കല്‍ മുതല്‍ തീരുമാനമെടുക്കല്‍ ഘട്ടം വരെ കൈകാര്യം ചെയ്യുന്നതില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ ഓംബുഡ്സ് ഉദ്യോഗസ്ഥര്‍ വിവരിച്ചുകൊടുത്തു.മനുഷ്യാവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഓംബുഡ്സ് ഓഫീസിന്റെ സംഭാവനകളെ പ്രതിനിധി സംഘം പ്രശംസിച്ചു.

Read More

മനാമ: ഇസ റോയല്‍ മിലിറ്ററി കോളേജും റോയല്‍ മിലിറ്ററി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റും സഹകരണ കരാര്‍ ഒപ്പുവെച്ചു.ഒപ്പുവെക്കല്‍ ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്ററുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സംബന്ധിച്ചു. സൈനിക വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തുന്നതില്‍ ഈ കരാര്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു.രാജ്യത്തെ സേവിക്കാന്‍ ഉയര്‍ന്ന യോഗ്യതയുള്ള സൈനിക കേഡറുകളെ തയ്യാറാക്കാനുള്ള ഗുണപരമായ ഒരു കുതിച്ചുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വ്യാപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.വ്യക്തികളെ കബളിപ്പിച്ച് അവരുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ കൈക്കലാക്കാനായി എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ എന്നു വിളിക്കപ്പെടുന്നവ പ്രമോട്ട് ചെയ്യുന്ന ഇത്തരം അക്കൗണ്ടുകള്‍ പുതിയ ഇനം ഐഫോണ്‍ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാജ ചിത്രങ്ങളും സാക്ഷ്യപത്രങ്ങളും പോസ്റ്റ് ചെയ്യുക, വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയ രീതികളാണ് ഇവര്‍ സ്വീകരിക്കുന്നത്. പണവും പ്രധാനപ്പെട്ട വിവരങ്ങളും കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ പണം അടയ്ക്കുക, പരിമിതമായ ഓഫര്‍ തുടങ്ങിയ വാചകങ്ങള്‍ ഇത്തരം പോസ്റ്റുകളില്‍ കാണാം.ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകളില്‍ ചെന്നു വീഴുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. ഇത്തരം അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ കൈമാറരുതെന്നും ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു.

Read More

മനാമ: ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ ബഹ്റൈനിലുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തില്‍ അലങ്കരിച്ചു.ബഹ്റൈനിലെ ജനങ്ങള്‍ക്കിടയിലെ സന്തോഷകരമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങള്‍ പച്ച വിളക്കുകള്‍കൊണ്ട് അലങ്കരിച്ചു.

Read More

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന, പലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ച് സൗദി അറേബ്യയും ഫ്രഞ്ച് റിപ്പബ്ലിക്കും സംയുക്തമായി മുന്‍കൈയെടുത്താണ് ഈ സമ്മേളനം നടത്തിയത്. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചും മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള മാര്‍ഗമായി ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറാന്‍ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റ് മേധാവികളും വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഫ്രാന്‍സ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ അംഗീകാരം പലസ്തീന്‍ ജനതയുടെ അന്തസ്സും ചരിത്രവും അവകാശങ്ങളും സ്ഥിരീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ അവകാശങ്ങളോ സുരക്ഷയോ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, സൗദി…

Read More