Author: news editor

മനാമ: ബഹ്റൈന്റെ അല്‍ മുന്‍തര്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി നാഷണല്‍ സ്പേസ് സയന്‍സ് ഏജന്‍സി (എന്‍.എസ്.എസ്.എ) സ്ഥിരീകരിച്ചു. ഉപഗ്രഹം അതിന്റെ സോളാര്‍ പാനലുകളും സെന്‍സറുകളും പൂര്‍ണ്ണമായും സജീവമാക്കി. അതിന്റെ പ്രവര്‍ത്തന നില പരിശോധിച്ചുകൊണ്ട് ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് ആദ്യ സിഗ്നല്‍ വിജയകരമായി കൈമാറി.സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍നിന്ന് ഇന്നാണ് അല്‍ മുന്‍തര്‍ വിക്ഷേപിച്ചത്. ഫാല്‍ക്കണ്‍ 9 ഏറ്റവും കൂടുതല്‍ വിക്ഷേപിക്കപ്പെടുന്ന റോക്കറ്റുകളിലൊന്നാണ്. പുനരുപയോഗിക്കാവുന്ന രൂപകല്‍പ്പനയ്ക്ക് പേരുകേട്ട ഇത് ബഹിരാകാശ പ്രവേശന ചെലവ് കുറയ്ക്കുന്നു. 70 മീറ്റര്‍ ഉയരവും 3.7 മീറ്റര്‍ വ്യാസവുമുള്ള രണ്ട് ഘട്ടങ്ങളുള്ള, ഭാഗികമായി പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനമാണിത്. താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്ക് (എല്‍.ഇ.ഒ) 22,800 കിലോഗ്രാം പരമാവധി പേലോഡ് ശേഷിയും ജിയോസ്റ്റേഷണറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജിയടി.ഒ) 8,300 കിലോഗ്രാം പേലോഡ് ശേഷിയും ഈ റോക്കറ്റിനുണ്ട്. ആര്‍.പി-1 മണ്ണെണ്ണയും ലിക്വിഡ് ഓക്‌സിജനും (എല്‍.ഒ.എക്‌സ്) അടങ്ങുന്ന ഇന്ധനമാണ് ഇതിന് കരുത്ത് പകരുന്നത്.

Read More

മനാമ: ബഹ്റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ദിറില്‍ അഹമ്മദ് മുഹമ്മദ് അലി അല്‍ യൂസ്ര പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.രാജ്യത്തുടനീളമുള്ള സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ തുറക്കാനും പുതുക്കിപ്പണിയാനും പുനഃസ്ഥാപിക്കാനുമുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണിത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളെ ഷെയ്ഖ് ഡോ. അല്‍ ഹജേരി പരാമര്‍ശിച്ചു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പള്ളികളുടെ വികസനം ഉറപ്പാക്കുന്നതിന് കിരീടാവകാശി പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ റമദാനിലെ ഉപഭോക്തൃ സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും ഉപഭോക്താക്കളും വാണിജ്യ മേഖലയും തമ്മിലുള്ള വിശ്വാസം കൂടുതല്‍ വികസിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉപഭോക്തൃ അവബോധം വര്‍ദ്ധിപ്പിക്കാനും വ്യവസായ വാണിജ്യ മന്ത്രാലയം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടര്‍ എന്റേസര്‍ മഹ്ദി അബ്ദുല്ലാല്‍ പറഞ്ഞു.രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് പ്രാദേശിക വിപണികളെ പിന്തുണയ്ക്കുക, സുരക്ഷിതമായ ഷോപ്പിംഗ് അന്തരീക്ഷം നല്‍കുക, ന്യായമായ മത്സരം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ആഗോളതലത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 15ന് ആചരിക്കുന്ന ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ചാണ് പദ്ധതികള്‍.ഈ വര്‍ഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനം വിശുദ്ധ റമദാന്‍ മാസത്തില്‍ വരുന്നതിനാല്‍ റമദാനില്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തമാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

Read More

റിയാദ്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖുര്‍ആന്‍ അവാര്‍ഡിനു വേണ്ടിയുള്ള മത്സരത്തില്‍ ബഹ്റൈന്‍ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നേടി. ബഹ്‌റൈനില്‍നിന്നുള്ള ഇബ്രാഹിം ഉത്മാന്‍ അല്‍ യാഫിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ നേട്ടം കൈവരിച്ചത്.ബോര്‍ഡ് ഓഫ് ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ റിയാദിലാണ് 29ാമത് അവാര്‍ഡ് ദാന ചടങ്ങ് നടന്നത്. ഈ വര്‍ഷം 141 പേര്‍ മത്സരിച്ചു, അതില്‍ 102 പേര്‍ ഫൈനലിലെത്തി. 17 പേര്‍ക്ക് മികച്ച അവാര്‍ഡുകള്‍ ലഭിച്ചു.

Read More

മനാമ: താജിക്കിസ്ഥാനും കിര്‍ഗിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദിച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും മേഖലയുടെയും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കുമെന്ന് പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Read More

കോഴിക്കോട്: രാസലഹരി വില്‍പ്പന നടത്തുന്ന ടാന്‍സാനിയന്‍ പൗരരായ രണ്ടുപേരെ പഞ്ചാബിലെത്തി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് പിടികൂടി.പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ വിമാന മാര്‍ഗം കോഴിക്കോടെത്തിച്ചു. ടാന്‍സാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ രാസലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്നാണ് കരുതുന്നത്.ഒരു കോടി രൂപയുടെ ഇടപാടുകളാണ് ഈയിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്നും പോലീസ് പറഞ്ഞു.അത്കയുടെ അക്കൗണ്ടില്‍ 36 ലക്ഷത്തിന്റെ ഇടപാടും നടന്നിട്ടുണ്ട്. ഡേവിഡ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും അത്ക ബി.ബി.എ. വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ജനുവരി 21ന് കുന്ദമംഗലം പോലീസ് റജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമ്മില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവരില്‍നിന്നു ലഭിച്ച സൂചനയെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.ഇവരെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ കൊണ്ടുപോകുകയും…

Read More

മനാമ: റോയല്‍ ബഹ്റൈന്‍ നേവല്‍ ഫോഴ്സ് (ആര്‍.ബി.എന്‍.എഫ്) സുഹൂര്‍ വിരുന്ന് സംഘടിപ്പിച്ചു. വിരുന്നില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.റോയല്‍ ബഹ്റൈന്‍ നാവിക സേനയുടെ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അഹമ്മദ് മുഹമ്മദ് അല്‍ ബിനാലിയും മുതിര്‍ന്ന ആര്‍.ബി.എന്‍.എഫ്. ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.റമദാന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട്, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിലും വിശുദ്ധ മാസത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആര്‍.ബി.എന്‍.എഫിന്റെ നൂതന കഴിവുകളെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങിന്റെ ഭാഗമായി, നിരവധി ആര്‍.ബി.എന്‍.എഫ്. ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മെഡലുകള്‍ സമ്മാനിച്ചു. സ്ഥാപക കാലഘട്ടത്തിലെ ശ്രമങ്ങളെ മാനിച്ച് സ്ഥാപക നേവല്‍ എയര്‍ സ്‌ക്വാഡ്രണിലെ നിരവധി പൈലറ്റുമാരെയും ആദരിച്ചു.

Read More

കോഴിക്കോട്: കടലുണ്ടി മണ്ണൂര്‍ വടക്കുമ്പാട്ട് വീടിന്റെ പൂട്ട് പൊളിച്ച് 30 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു.വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മര്‍കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകീട്ട് ഉമ്മര്‍കോയയുടെ മകളുടെ പുല്ലിപ്പറമ്പിലെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയതായിരുന്നു കുടുംബം. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Read More

മനാമ: നഴ്സിംഗ് തൊഴിലിന്റെ നിര്‍ണായക പങ്കിനെയും ആരോഗ്യ മേഖലയ്ക്ക് അതു നല്‍കുന്ന സംഭാവനകളെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബഹ്റൈന്‍ ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിച്ചു.ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെ പ്രഖ്യാപനമനുസരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 13നാണ് ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളമുള്ള നഴ്സിംഗ് ജോലിക്കാരുടെ സമര്‍പ്പണത്തിനും സേവനത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ആഘോഷം.ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിംഗിന് പ്രധാന പങ്കാണുള്ളതെന്ന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള രോഗീപരിചരണം നല്‍കുന്നതില്‍ നഴ്സിംഗ് പ്രൊഫഷണലുകളുടെ സമര്‍പ്പണം, അനുകമ്പ, സ്ഥിരോത്സാഹം എന്നിവയെ മന്ത്രാലയം അഭിനന്ദിച്ചു. രോഗികളുടെ സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത, ആരോഗ്യ സംരക്ഷണ മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ്, മെഡിക്കല്‍ ടീമുകളുമായും രോഗികളുമായും അവരുടെ കുടുംബങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ മന്ത്രാലയം ചൂണ്ടിക്കാട്ടി.

Read More

മനാമ: മാര്‍ച്ച് 15ന് ബഹ്‌റൈനില്‍ രാവിനും പകലിനും തുല്യ ദൈര്‍ഘ്യമായിരിക്കും. രാവും പകലും കൃത്യം 12 മണിക്കൂര്‍ വീതമായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര്‍ അറിയിച്ചു.15ന് സൂര്യന്‍ രാവിലെ 5.46ന് ഉദിക്കും. വൈകുന്നേരം 5.46ന് അസ്തമിക്കും. സൂര്യന്‍ ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായി സ്ഥിതിചെയ്യും.വസന്തകാലം മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 12.01ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസന്തകാലം 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റും നീണ്ടുനില്‍ക്കും. ഈ വര്‍ഷം റമദാന്റെ അവസാന 10 ദിവസങ്ങള്‍ വസന്തകാലത്തായിരിക്കും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ റമദാന്‍ ശൈത്യകാലത്തായിരിക്കുമെന്നും 2030 വരെ അങ്ങനെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Read More