Author: news editor

മനാമ: ഗാസയില്‍ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍, മാനുഷിക സഹായ വിതരണം എന്നിവ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ് അവതരിപ്പിച്ച സമാധാന പദ്ധതിയെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.മദ്ധ്യപൗരസ്ത്യ മേഖലയില്‍ സുരക്ഷയും സമാധാനവും കൈവരിക്കാനുള്ള നല്ലൊരു ചുവടുവെപ്പായി ഇതിനെ കണക്കാക്കുന്നു എന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുംഗാസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കാനുമുള്ള ഈ സമാധാനപരമായ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെയും എല്ലാ കക്ഷികളുടെയും യോജിച്ച ശ്രമങ്ങളുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

Read More

മനാമ: ബഹ്‌റൈനിലെ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) പുനഃസംഘടിപ്പിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (61) പുറപ്പെടുവിച്ചു.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് ഉത്തരവ്. സ്ഥിതിവിവരക്കണക്ക് കാര്യങ്ങള്‍, ഇന്‍ഷുറന്‍സ് നിയമ കാര്യങ്ങള്‍, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഷുറന്‍സ്, ഓപ്പറേഷന്‍സ്, പെന്‍ഷന്‍കാരുടെ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള ചുമതലകള്‍ കൂടി നല്‍കിക്കൊണ്ടാണ് പുനഃസംഘടന. ഇതോടെ 2019ലെ ഉത്തരവ് (79) റദ്ദായി.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ഈ ഉത്തരവ് നടപ്പിലാക്കും. അത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More

വത്തിക്കാന്‍ സിറ്റി: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.കിരീടാവകാശിയുടെ വത്തിക്കാന്‍ സിറ്റി, ഇറ്റലി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ സിറ്റിയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ലോകമെമ്പാടും സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാനും രാജ്യത്തിന് പ്രതിബദ്ധതയുണ്ടെന്ന് കിരീടാവകാശി പറഞ്ഞു. വത്തിക്കാന്റെ അഭിവൃദ്ധിയില്‍ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാജാവിന്റെ ആശംസകള്‍ അദ്ദേഹം മാര്‍പ്പാപ്പയെ അറിയിച്ചു. ബഹ്റൈന്റെ തുടര്‍ച്ചയായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി മാര്‍പ്പാപ്പയും ആശംസകള്‍ നേര്‍ന്നു.പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രി ശൈഖ് ഈസ ബിന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിലെ സല്ലാഖില്‍ അനധികൃതമായി പിടിച്ച 259 കിലോഗ്രാം ചെമ്മീന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി.നിരോധിക്കപ്പെട്ട ബോട്ടം ട്രോള്‍ വലകള്‍ ഉപയോഗിച്ച് പിടിച്ച ചെമ്മീനാണിതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലെ ഒരു കമ്പനിയില്‍നിന്ന് നിയമവിരുദ്ധമായി പിരിച്ചുവിട്ട 5 ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈ ലേബര്‍ കോടതി ഉത്തരവിട്ടു.പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട തുക, ഗ്രാറ്റിവിറ്റി ഇനങ്ങളിലായി 1,943 ദിനാര്‍ മുതല്‍ 7,224 ദിനാര്‍ വരെ നല്‍കാനാണ് വിധി.കമ്പനിയുടെ ബഹ്‌റൈനിലെ ബ്രാഞ്ച് അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഇവരെ പിരിച്ചുവിട്ടതെന്ന് കമ്പനി കോടതിയില്‍ വാദിച്ചു. എന്നാല്‍ പിരിച്ചുവിടലിന് ന്യായമായ കാരണങ്ങള്‍ ഹാജരാക്കാന്‍ കമ്പനി പരാജയപ്പെട്ടെന്നും അതിനാല്‍ ഈ പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.

Read More

മനാമ: ബഹ്റൈനിലെ അമേരിക്കന്‍ സ്‌കൂള്‍ സംഘടിപ്പിച്ച അറബി ഭാഷാ, ഇസ്ലാമിക വിദ്യാഭ്യാസ സമ്മേളനം വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.അറബി, ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകര്‍, വകുപ്പ് മേധാവികള്‍, വിദ്യാഭ്യാസ സൂപ്പര്‍വൈസര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിലും ആധികാരിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ക്കുന്നതിലും അറബി, ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ വികസനങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതില്‍ ബഹ്റൈനിലെ അധ്യാപകര്‍ക്ക് പ്രതിബദ്ധതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അമേരിക്കന്‍ സ്‌കൂളിലെ അറബി ഭാഷാ സാംസ്‌കാരിക വിഭാഗം മേധാവി ഡോ. നൂര്‍ അബു അതിയ ഉള്‍പ്പെടെയുള്ളവരും ചടങ്ങില്‍ സംസാരിച്ചു.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ വത്തിക്കാന്‍ സിറ്റിയിലും ഇറ്റലിയിലും ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.വത്തിക്കാനുമായും ഇറ്റലിയുമായുള്ള ബഹ്‌റൈന്റെ ദീര്‍ഘകാല ബന്ധം ശക്തിപ്പെടുത്താനും പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും വേണ്ടിയാണ് സന്ദര്‍ശനം.സന്ദര്‍ശന വേളയില്‍ അദ്ദേഹം ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായും ഇറ്റാലിയന്‍ ഭരണാധികാരി ജോര്‍ജിയ മെലോണിയുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

Read More

ന്യൂയോര്‍ക്ക്: ഗാസ മുനമ്പില്‍ സമഗ്രവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ സംരക്ഷണം, ബന്ദികളുടെ മോചനം, തടവിലാക്കപ്പെട്ടവരുടെ മോചനം, മാനുഷിക സഹായം ത്വരിതപ്പെടുത്തല്‍, ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള അറബ്- ഇസ്ലാമിക പദ്ധതി നടപ്പിലാക്കല്‍ എന്നിവയും വേണമെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര നിയമത്തിനും യു.എന്‍. ചാര്‍ട്ടറിനും അനുസൃതമായി പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമായി ചര്‍ച്ചകളും നയതന്ത്ര പരിഹാരങ്ങളും ബഹ്റൈന്‍ ആവശ്യപ്പെടുന്നു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ ഒരു അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കാനുള്ള 33ാമത് അറബ് ഉച്ചകോടിയുടെ ആഹ്വാനത്തോട് അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണം. ഇത് നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിന് സമഗ്രവും സുസ്ഥിരവുമായ പരിഹാരത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.2026- 2027 കാലയളവിലേക്കുള്ള യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗമല്ലാത്ത അംഗമായി ബഹ്‌റൈന്‍ തിരഞ്ഞെടുക്കപ്പെടുന്നതില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രാദേശികവും ആഗോളവുമായ…

Read More

ന്യൂയോര്‍ക്ക്: ബഹ്റൈന്‍, സൗദി അറേബ്യ, ഇറാഖ് എന്നിവയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെടുന്ന അറബ് ട്രോയിക്ക യോഗത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് നടന്ന യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ചാണ് യോഗം നടന്നത്.സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈന്‍, അറബ് രാഷ്ട്രങ്ങളുടെ ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഗൈത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കൊറിയയുടെ വിദേശകാര്യ മന്ത്രി ചോ തെ-യുള്‍ ആണ് സുരക്ഷാ കൗണ്‍സില്‍ പക്ഷത്തെ നയിച്ചത്.ഏകീകൃത അറബ് ചട്ടക്കൂട് എന്ന നിലയില്‍ ലീഗ് ഓഫ് അറബ് നാഷന്‍സിന്റെ പങ്ക് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള എല്ലാ സംയുക്ത അറബ് ശ്രമങ്ങള്‍ക്കും ബഹ്റൈന്റെ ഉറച്ച പിന്തുണ സയാനി യോഗത്തില്‍ ആവര്‍ത്തിച്ചു. അറബ് മേഖലയില്‍ വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരുന്ന സമയത്താണ് ഈ യോഗം നടക്കുന്നതെന്ന്…

Read More

മനാമ: ബഹ്‌റൈനില്‍ നിയമവിരുദ്ധമായി പിരിച്ചുവിട്ട എന്‍ജിനീയര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈ ലേബര്‍ കോടതി വിധിച്ചു.നഷ്ടപരിഹാരമായി 5,100 ദിനാറും ഒരു ശതമാനം വീതം വാര്‍ഷിക നിരക്കില്‍ പലിശയും കൂടാതെ സര്‍വീസ് സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് കോടതിവിധി. 1,700 ദിനാര്‍ മാസശമ്പളത്തിലായിരുന്നു ഇയാളെ നിയമിച്ചിരുന്നത്. എന്നാല്‍ പ്രകടനം വേണ്ടത്ര മെച്ചമല്ലെന്ന് ആരോപിച്ച് കരാര്‍ കാലാവധി പൂര്‍ത്തിയാക്കാതെ നാലുമാസം കഴിഞ്ഞപ്പോള്‍ എന്‍ജിനീയറെ പിരിച്ചുവിടുകയായിരുന്നെന്ന് എന്‍ജിനീയറുടെ അഭിഭാഷക ഇമാന്‍ അല്‍ അന്‍സാരി കോടതിയില്‍ പറഞ്ഞു.കാരണത്തോടെയോ അല്ലാതെയോ ഏതുസമയത്തും ജീവനക്കാരെ പിരിച്ചുവിടാമെന്ന കമ്പനിയുടെ കരാര്‍ വ്യവസ്ഥയ്ക്ക് നിയമപരമായ സാധുതയില്ലെന്നും അത് തൊഴില്‍ നിയമം ലഘിക്കുന്നതും തൊഴിലാളിയുടെ നിയമപരമായ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും കോടതി വ്യക്തമാക്കി.

Read More