- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
Author: news editor
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി.കോഴിക്കോട് പെരുമണ്ണ തെന്നാര പോട്ട വീട്ടില്‍ സി.കെ. നിജാസി(25)നെയാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വിദേശത്തേക്കു മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അബുദാബിയില്‍നിന്ന് തിരിച്ചു നാട്ടിലേക്കു വരുംവഴിയാണ് നിജാസ് പിടിയിലായത്. കേസില്‍ ഒരാളെ കൂടി പിടികിട്ടാനുണ്ട്.2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് ചീരാല്‍ സ്വദേശിയായ യുവാവില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും ഓണ്‍ലൈന്‍ ട്രേഡ് ചെയ്ത് 5 ശതമാനം മുതല്‍ 10 ശതമാനം വരെ ലാഭമുണ്ടാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് വഴിയും 75 ലക്ഷം രൂപയോളം പ്രതികള്‍ തട്ടിയെടുത്തത്. ലാഭമോ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ചീരാല്‍ സ്വദേശി 2024 നവംബറിലാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ് രണ്ടു പ്രതികളും ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നിജാസിനെ റിമാന്‍ഡ് ചെയ്തു.
മനാമ: ബഹ്റൈന്‍ ബോക്സിംഗ് ഫെഡറേഷന്റെ 2025- 2028 കാലയളവിലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (14) പുറപ്പെടുവിച്ചു.റാഷിദ് ഇസ ഫ്ലീഫെല് ആണ് ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. സമീര്‍ ഇസ്ഹാഖ് യാക്കൂബ്, യാസര്‍ അലി മുഹമ്മദ് അല്‍ ഖഷര്, സല്മാന് നാസര്‍ സല്മാന് സാലിം, ബദര്‍ രാജി അബ്ദുറഹ്മാന് കാത്്മാത്തോ എന്നിവരാണ് അംഗങ്ങള്‍.
കോഴിക്കോട്: ശശി തരൂര്‍ എം.പിയുടെ ലേഖനത്തെ തരൂരിന്റെ പേരെടുത്തു പറയാതെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം അക്കമിട്ട് ചൂണ്ടിക്കാണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടരഞ്ഞിയില്‍ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ചില മേഖലകളില്‍ വലിയ തോതില്‍ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകള്‍ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദമായി മനസ്സിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ.ടി. രംഗത്ത് സ്റ്റാര്‍ട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താല്‍ ലോകത്തിലുണ്ടായതിന്റെ എത്രയോ മടങ്ങ് വികാസം കേരളം നേടിയെനനു കാണാം. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യം.തീരദേശ പാതയോടൊപ്പം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നീളുന്ന ജലപാതയുടെ നിര്‍മാണവും നടക്കുന്നുണ്ട്. പഴയകാലത്ത് ചരക്ക് ഗതാഗതം വന്‍തോതില്‍ ജലപാതയിലൂടെ നടന്നിരുന്നു. അതിനാല്‍ യാത്ര മാത്രമല്ല ചരക്ക് ഗതാഗതവും ജലപാതയിലൂടെ നടക്കും. വടകര മുതല്‍ പുതിയ കനാലുകള്‍ വരേണ്ടതുണ്ട്. അതിന് അല്‍പ്പം സമയമെടുക്കും. ദേശീയ പാത, തീരദേശ…
ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: ആദ്യ റൗണ്ട് ഫൈനല്‍ യോഗ്യതാ മത്സരത്തില്‍ 75 പേര് വിജയിച്ചു
മനാമ: ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസിനുള്ള ഫൈനല്‍ യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു. 4,242 പേര് പങ്കെടുത്ത ഫൈനല്‍ റൗണ്ടിലേക്കുള്ള ആദ്യ മത്സരത്തില്‍ 75 പേര് വിജയിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സുമായി സഹകരിച്ച് നീതിന്യായ, ഇസ്ലാമിക് കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയമാണ് മത്സരം സംഘടിപ്പിക്കുന്നത്.മനഃപാഠമാക്കല്‍, പാരായണം, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, തടവുകാര്‍, അറബി സംസാരിക്കാത്തവര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ എന്നിവയുള്‍പ്പെടെ ഏഴ് വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് മന്ത്രാലയത്തിലെ ഹോളി ഖുര്‍ആന്‍ കാര്യ ഡയറക്ടര്‍ അബ്ദുല്ല അല്‍ ഒമാരി പറഞ്ഞു.പ്രധാന മത്സരത്തിന് പുറമെ, ഏറ്റവും പ്രായം കൂടിയതും പ്രായം കുറഞ്ഞതുമായ പങ്കാളി, ‘മിസ്മര്‍ ദാവൂദ്’, മികച്ച ഖുര്‍ആന്‍ സെന്റര്‍, ‘ഖുര്‍ആനിന്റെ തണലില്‍ കുടുംബം’, മികച്ച പ്രാദേശിക ഖുര്‍ആന്‍ മത്സരം എന്നിവയുള്‍പ്പെടെ നിരവധി പ്രോത്സാഹന അവാര്‍ഡുകള്‍ സമ്മാനിക്കും.ഖുര്‍ആന്‍ പാരായണത്തിലും മനഃപാഠമാക്കലിലും വൈദഗ്ദ്ധ്യം നേടിയ നാല് പരിചയസമ്പന്നരായ പുരുഷ-സ്ത്രീ വിദഗ്ധരാണ് ജഡ്ജിംഗ് പാനലിലുള്ളതെന്ന് അല്‍ ഒമാരി അറിയിച്ചു.
ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
വടകര: വിദേശത്തുനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി യുവാവ് ട്രെയിനില്‍നിന്ന് വടകര മൂരാട് പുഴയില്‍ വീണു. അഗ്നിരക്ഷാ സേന എത്തുന്നതിനു മുമ്പ് യുവാവ് നീന്തി കരയ്ക്കു കയറി.കാസര്‍കോട് കാട്ടക്കല്‍ കളനാട് സ്വദേശി മുനാഫര്‍ (28) ആണ് പാലത്തിലൂടെ പോകുകയായിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്കു വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.പുഴയിലേക്ക് ആരോ വീഴുന്നതു കണ്ട് നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരമറിയിച്ചു. അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ നടത്താന്‍ തുടങ്ങിയപ്പോഴേക്കും മുനാഫര്‍ നീന്തി കരയ്ക്ക് കയറിയിരുന്നു. ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു.വിദേശത്തുനിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങി കാസര്‍കോട്ടേക്കു പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് മുനാഫര്‍ പോലീസിനോട് പറഞ്ഞു. ട്രെയിനിന്റെ വാതിലില്‍ ഇരുന്ന് യാത്ര ചെയ്യുമ്പോള്‍ താഴേക്ക് വീണതാണെന്നും ഇയാള്‍ പറഞ്ഞു. മുനാഫറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ബന്ധുക്കളെ വിവരമറിയിച്ചെന്നും പോലീസ് അറിയിച്ചു.
കോഴിക്കോട്: നഗരാതിര്‍ത്തിയിലെ പറമ്പില്‍ കടവില്‍ പുലര്‍ച്ചെ എ.ടി.എം. കവര്‍ച്ചാ ശ്രമത്തിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷിനെയാണ് (38) ചേവായൂര്‍ പോലീസ് പിടികൂടിയത്.പുലര്‍ച്ചെ 2.30ന് പോലീസ് പട്രോളിംഗിനിടെയാണ് ഒരുധനകാര്യ സ്ഥാപനത്തിന്റെ എ.ടി.എം. ഷട്ടര്‍ താഴ്ത്തിയ നിലയില്‍ കാണപ്പെട്ടത്. ഉള്ളില്‍ വെളിച്ചവും ആളനക്കവും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോലീസ് സംഘം പരിശോധിച്ചു. എ.ടി.എമ്മിനു പുറത്ത് ഗ്യാസ് കട്ടര്‍ കണ്ടതോടെ പോലീസ് ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അകത്തുണ്ടായിരുന്ന യുവാവ് ഭീഷണിപ്പെടുത്തി.സി.പി.ഒമാരായ എം. മുക്തിദാസ്, എ. അനീഷ്, ഡ്രൈവര്‍ എം. സിദ്ദിഖ് എന്നിവര്‍ യുവാവിനെ ബലം പ്രയോഗിച്ച് പിടികൂടി. അസി. കമ്മിഷണര്‍ എ. ഉമേഷിനെ വിവരമറിയിച്ചു. ഇന്‍സ്പെക്ടര്‍ സജിത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസുകാരെത്തി പ്രതിയെ ചേവായൂര്‍ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്യുകയാണ്.
പുല്‍പ്പള്ളി: വയനാട്ടിലെ താഴെയങ്ങാടി ബെവ്കോ മദ്യവില്പനശാല പരിസരത്തുണ്ടായ കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. എരിയപ്പള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. മീനംകൊല്ലി സ്വദേശികളായ ചിലരുമായുണ്ടായ തര്‍ക്കത്തിനിടെയാണ് റിയാസിനു കുത്തേറ്റത്. സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 11ന് മരിച്ചു. രഞ്ജിത്, അഖില്‍ എന്നിവരാണ് പ്രതികളെന്നും ഇവര്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈനില്‍ ഫെബ്രുവരി 19,20 തീയതികളില്‍ ‘ഒരു രാഷ്ട്രം, ഒരു പങ്കിട്ട വിധി’ എന്ന പ്രമേയത്തില്‍ ഇസ്ലാമിക് ഡയലോഗ് സമ്മേളനം നടക്കും.അല്‍ അസ്ഹര്‍ അല്‍ ഷെരീഫിന്റെ ഗ്രാന്‍ഡ് ഇമാമും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സിന്റെ ചെയര്‍മാനുമായ ഡോ. അഹമ്മദ് അല്‍ തയേബ് അടക്കം ഇസ്ലാമിക ലോകത്തെമ്പാടുമുള്ള 400ലധികം ഇസ്ലാമിക പണ്ഡിതന്മാര്, മതനേതാക്കള്‍, ബുദ്ധിജീവികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ബഹ്റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സും (എസ്.സി.ഐ.എ) അല്‍ അസ്ഹര്‍ അല്‍ ഷെരീഫും മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.2022 നവംബറില്‍ നടന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തില്‍ ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്താനും മുസ്ലിം പണ്ഡിതന്മാര്ക്കിടയില് സംഭാഷണം ശക്തിപ്പെടുത്താനും ഗ്രാന്‍ഡ് ഇമാം നടത്തിയ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് സമ്മേളനം. പരസ്പര യോജിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് പങ്കിട്ട തത്ത്വങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള ഘടനാപരമായ സംഭാഷണത്തിലേക്ക് മാറുക എന്നതാണ് സമ്മേളനം ലക്ഷ്യമിടുന്നത്.ഇസ്ലാമിക ഐക്യത്തിനും സംവാദത്തിനുമുള്ള ബഹ്റൈന്റെ…
മനാമ: ബഹ്റൈനിലെ അറാദില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ചെറിച്ച് ഇരുനിലക്കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു.ഒരു റെസ്റ്റോറന്റും മറ്റൊരു വാണിജ്യസ്ഥാപനവും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ബുധനാഴ്ച രാത്രിയാണ് തകര്‍ന്നത്. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനി കൂടുതല്‍ മരണമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പബ്ലിക് സെക്യൂരിറ്റി ഉപമേധാവി മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പരിക്കേറ്റവര്‍ കിംഗ് ഹമദ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കെട്ടിട ഉടമയെ വിളിച്ചുവരുത്തി പോലീസ് വിവരങ്ങള്‍ ആരാഞ്ഞു.
മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ)യുമായി സഹകരിച്ച് വിസിറ്റ് ബഹ്റൈന്‍ സോളിമാര് ഹോട്ടലില്‍ സംഘടിപ്പിച്ച യുണീക്ക് ട്രാവല്‍ ഫെയര്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചു. റഷ്യ, കസാക്കിസ്ഥാന്‍, അര്‍മേനിയ, അസര്ബൈജാന്, ഉക്രെയ്ന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 150 ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന, വിനോദ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു.ബിസിനസുകള്‍ക്ക് സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇടപാടുകാരുമായും ട്രാവല്‍ ഏജന്റുമാരുമായും ഇടപഴകാനും പങ്കാളിത്തം സ്ഥാപിക്കാനുമുള്ള ഒരു വേദിയാണ് മേളയെന്ന് ബി.ടി.ഇ.എ. സി.ഇ.ഒ. സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജി 2022- 2026 യുമായി ഇത് യോജിക്കുന്നു. ടൂറിസം ബിസിനസ് പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും അന്താരാഷ്ട്ര ടൂറിസം സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള സ്വകാര്യ മേഖലയുടെ ശ്രമങ്ങളെ അവര്‍ പ്രശംസിച്ചു.പ്രീമിയം യാത്രാകേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഈ പരിപാടി ശക്തിപ്പെടുത്തുന്നുവെന്ന് വിസിറ്റ് ബഹ്റൈന്‍ സി.ഇ.ഒ. അലി അംറുല്ല പറഞ്ഞു.രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍…