- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: ബഹ്റൈനില്‍ കായിക ദിനത്തോടനുബന്ധിച്ച് റോയല്‍ ഗാര്‍ഡിന്റെ അല്‍ റൗദ റണ്ണിംഗ് ട്രാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡിന്റെ കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.റോയല്‍ ഗാര്‍ഡിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ കേണല്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.ട്രാക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്മാരക ഫലകം അനാച്ഛാദനം ചെയ്ത ശൈഖ് നാസര്‍ ബിന്‍ ഹമദ്, ട്രാക്കിന്റെ ഘടകങ്ങളെയും അത് നിര്‍മ്മിച്ച പ്രധാന സവിശേഷതകളെയും കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം കേട്ടു. തുടര്‍ന്ന് ട്രാക്ക് സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ അവലോകനം ചെയ്തു. ചാമ്പ്യന്‍സ് സെന്ററും അദ്ദേഹം സന്ദര്‍ശിച്ചു. അവിടുത്തെ പരിപാടികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് അധികൃതല്‍ അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. കായിക ദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി ഗെയിമുകളിലും വ്യായാമങ്ങളിലും അദ്ദേഹം പങ്കെടുത്തു.അല്‍ റൗദ റണ്ണിംഗ് ട്രാക്ക് കായിക സൗകര്യങ്ങളുടെ ഗുണപരമായ കൂട്ടിച്ചേര്‍ക്കലിനെ പ്രതിനിധീകരിക്കുന്നുവെന്നും റോയല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന…
മനാമ: ബഹ്റൈനിലെ സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.മുനിസിപ്പാലിറ്റി-കാര്‍ഷിക മന്ത്രാലയം സംഘടിപ്പിച്ച ബഹ്റൈന്‍ സ്പോര്‍ട്സ് ദിനാഘോഷത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ ഉപപ്രധാനമന്ത്രി സതേണ്‍ ഗവര്‍ണറേറ്റിലെ താമസക്കാരുമായി സംസാരിക്കുകയും അതിഥികളെ നടത്ത പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക്, സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കാപ്പിറ്റല്‍ മുനിസിപ്പാലിറ്റിയുടെയും തദ്ദേശ കൗണ്‍സിലുകളുടെയും തലവന്മാര്, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.അവാലി റൗണ്ട്എബൗട്ടിനടുത്തുള്ള ഷെയ്ഖ് സല്മാന് ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന സഫ്ര നടപ്പാതയുടെ ആദ്യ ഘട്ടം 1.2 കിലോമീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ളതാണ്. കായിക പ്രവര്‍ത്തനങ്ങള്‍ക്കായി വാം-അപ്പ് ഉപകരണങ്ങള്‍ സജ്ജീകരിച്ച ഒരു പ്രത്യേക സ്ഥലം ഇതില്‍ ഉള്‍പ്പെടുന്നു. തണല്‍ മരങ്ങളും ഈന്തപ്പനകളും ഉപയോഗിച്ചുള്ള ലാന്‍ഡ്സ്കേപ്പിംഗും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
മനാമ: ബഹ്റൈനിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ രണ്ടാം സമ്മേളനത്തിനും എക്സിബിഷനും തുടക്കമായി.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസന് എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്, ബഹ്റൈന്‍ ഫാമിലി ഫിസിഷ്യന്‍സ് അസോസിയേഷന്, ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫാമിലി മെഡിസിന്, കുവൈത്ത് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടക്കുന്നത്.ഉദ്ഘാടന ദിനത്തില്‍ പ്രതിരോധ മരുന്ന്, ദൈനംദിന ക്ലിനിക്കല്‍ പ്രാക്ടീസ്, സാംക്രമികേതര രോഗങ്ങള്‍, മള്‍ട്ടിഡിസിപ്ലിനറി കെയര്‍, മാനസികാരോഗ്യം എന്നിവയെക്കുറിച്ചുള്ള സെഷനുകള്‍, വ്യവസായ സിമ്പോസിയം, ശാസ്ത്രീയ ഡെന്റല്‍ ഫോറം എന്നിവ നടന്നു.ബഹ്റൈന്‍, ജി.സി.സി. രാജ്യങ്ങള്‍, ഈജിപ്ത്, ലെബനന്, ഇന്ത്യ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍നിന്നുള്ള പ്രഭാഷകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രാഥമികാരോഗ്യം, സാംക്രമികേതര രോഗങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസികാരോഗ്യം, ഗുണനിലവാരവും രോഗി സുരക്ഷയും, വൈദ്യശാസ്ത്രത്തിലെ കൃത്രിമബുദ്ധി, മെഡിക്കല്‍ വിദ്യാഭ്യാസം…
ഇന്ത്യന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ബഹ്റൈന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു
മനാമ: ഇന്ത്യന്‍ നേവിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (ഡി.സി.എന്‍.എസ്) വൈസ് അഡ്മിറല്‍ തരുണ്‍ സോബ്തി ബഹ്റൈന്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുള്ള ബിന്‍ ഹസ്സന് അല്‍ നുഐമിയെ സന്ദര്‍ശിച്ചു.ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്ക്കുന്നതും മികച്ചതുമായ ബന്ധങ്ങളെ മന്ത്രി പ്രശംസിച്ചു.
മനാമ: മൊറോക്കോയില്‍ കനത്ത മഴയെത്തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും നിരവധി പേരുടെ മരണമടക്കം വന്‍ നാശനഷ്ടങ്ങളുമുണ്ടായതില് ബഹ്റൈന്‍ അനുശോചിച്ചു.ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ മൊറോക്കോയോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. മൊറോക്കോ സര്‍ക്കാരിനും അവിടുത്തെ ജനതയ്ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും രാജ്യത്തിന്റെ അഗാധമായ അനുശോചനവും സഹതാപവും പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ജനങ്ങള്‍ക്ക് സുരക്ഷയുണ്ടാകട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.
ബംഗ്ലാദേശില്‍ ബി.എന്‍.പിക്ക് തകര്‍പ്പന്‍ ജയം; താരിഖ് റഹ്മാന് പ്രധാനമന്ത്രി പദത്തിലേക്ക്
ധാക്ക: ബംഗ്ലാദേശ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) തകര്‍പ്പന്‍ വിജയം. 300 അംഗ പാര്‍ലമെന്റില്‍ ബി.എന്‍.പി. സഖ്യം 209 സീറ്റുകള്‍ നേടി വിജയിച്ചു.അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന് താരിഖ് റഹ്മാന് പ്രധാനമന്ത്രിയാകും. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന വന്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടിവന്നത്. പിന്നീട് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് രാജ്യം ഭരിച്ചത്.ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 7.30 മുതല്‍ വൈകിട്ട് 4.30 വരെയായിരുന്നു വോട്ടെടുപ്പ്. രാത്രിയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെടുപ്പിനൊപ്പം ഭരണഘടനാ പരിഷ്കാരങ്ങളടക്കം ഉറപ്പാക്കുന്ന ‘ജൂലൈ ചാര്‍ട്ടര്‍’ നടപ്പാക്കണോ എന്ന കാര്യത്തില്‍ ഹിതപരിശോധനയും നടത്തി.മൊത്തം 12.7 കോടി വോട്ടര്‍മാരില്‍ 44 ശതമാനവും 18നും 37നുമിടയില്‍ പ്രായമുള്ളവരാണ്. ഹസീനയുടെ ഭരണകാലത്ത് വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന പലരും ഇത്തവണ ആദ്യമായി വോട്ട് രേഖപ്പെടുത്തി.
മനാമ: ശൈഖ ഹെസ്സ സെന്റര്‍ സംഘടിപ്പിക്കുന്ന ‘റമദാനിനെ വരവേല്‍ക്കാം'(അഹ്ലന് റമദാന്) പരിപാടി ഇന്ന് (ഫെബ്രുവരി 12) രാത്രി 7.30ന് ശൈഖ ഹെസ്സ സെന്റില്‍ നടക്കും.പരിപാടിയില്‍ നാട്ടില്‍നിന്ന് ഇവിടെയെത്തിയ ഹാരിസുദ്ദീന്‍ പറളി, യൂസഫ് അലി സ്വലാഹി എന്നീ പണ്ഡിതര്‍ പ്രഭാഷണം നടത്തും. ഏവരേയും സ്വാഗതം ചെയ്യുന്നതായും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39276327, 32325513 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
മനാമ: ബഹ്റൈനില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) വെട്ടിപ്പ് നടത്തിയ കേസില്‍ ഒരു കമ്പനി നടത്തിപ്പുകാരായ മൂന്നു പേര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 4,98,121 ദിനാര്‍ പിഴയും വിധിച്ചു.അടയ്ക്കാത്ത നികുതിത്തുകയായ 83,020 ദിനാര്‍ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കിയെങ്കിലും അത് നികുതി വകുപ്പിന് അടയ്ക്കാതിരിക്കുകയായിരുന്നു. കമ്പനിയുടെ ഇടപാടുകള്‍ പരിശോധിച്ച നാഷണല്‍ റവന്യൂ അതോറിറ്റി അധികൃതര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിനാന്‍ഷ്യല്‍ ആന്റ് മണി ലോണ്ടറിംഗ് പ്രോസിക്യൂഷന് ഇവര്‍ക്കെതിരെ കേസെടുത്തത്.
മനാമ: ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ബഹ്റൈനിയായ 46കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഒരു തപാല്‍ പാക്കേജില്‍ മധുരപലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തിയത്. അതെത്തിയത് ഈ സ്ത്രീയുടെ വിലാസത്തിലായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഒരു ഏഷ്യന്‍ പുരുഷനാണ് തനിക്കിത് അയച്ചുതന്നതെന്ന് അവര്‍ മൊഴി നല്കി.തുടര്‍ന്ന് സ്ത്രീക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തുകയായിരുന്നു.
മനാമ: പരിസ്ഥിതി അവബോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്വയോണ്മെന്റും (എസ്.സി.ഇ) യുവജനകാര്യ മന്ത്രാലയവും സംയുക്തമായി മാലിന്യ സംസ്കരണത്തിലെ നവീകരണത്തെക്കുറിച്ച് യുവജനങ്ങള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണവും മാലിന്യ സംസ്കരണത്തിലെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് ദേശീയ പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് എസ്.സി.ഇ. സംഘടിപ്പിച്ചുവരുന്ന ബോധവല്‍ക്കരണ ശില്പശാലകളുടെ പരമ്പരയുടെ ഭാഗമായാണ് ഈ പരിപാടി നടന്നത്.ദേശീയ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ യുവാക്കള്‍ ഒരു അടിസ്ഥാന സ്തംഭമാണെന്ന് എസ്.സി.ഇ. ചീഫ് എക്സിക്യൂട്ടീവ് അംന ഹമദ് അല്‍ റുമൈഹി പറഞ്ഞു.മാലിന്യ ശേഖരണത്തിനും പുനരുപയോഗത്തിനുമുള്ള സാങ്കേതിക രീതികള്‍ വികസിപ്പിക്കുന്നതിനായി പങ്കെടുക്കുന്നവരെ ടീമുകളായി വിഭജിച്ച ഗ്രൂപ്പ് വര്‍ക്കിംഗ് സെഷനുകളുമുണ്ടായിരുന്നു. തുടര്‍ന്ന് ഫലങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.
