Author: news editor

മനാമ: കേരള സര്‍ക്കാര്‍ അനുവദിച്ച പുതിയ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഓഫീസിന്റെ ഉദ്ഘാടനം ബഹ്‌റൈനിലെ കേരള സോഷ്യല്‍ ആന്റ് കള്‍ചറല്‍ അസോസിയേഷന്‍ ആസ്ഥാനത്ത് നടന്നു.പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കെ.ജി. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഡോ. മനോജ് കുമാര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കെ.എസ്.സി.എ. ജനറല്‍ സെക്രട്ടറി ഡോ. ബിന്ദു സ്വാഗതമാശംസിച്ചു. പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് വളരെ കുറഞ്ഞ നിരക്കില്‍ നോര്‍ക്ക അംഗത്വമെടുക്കാനും നോര്‍ക്കയുടെ വിവിധ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാനും പുതിയ സെന്റര്‍ സഹായകരമാകുമെന്ന്് രാജേഷ് നമ്പ്യാര്‍ പറഞ്ഞു. കെ.എസ്.സി.എ. ചാരിറ്റി വിങ് കണ്‍വീനര്‍ സജി നായര്‍ നന്ദി പറഞ്ഞു. രതി ഹരിദാസ് വേദി നിയന്ത്രിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ സിത്രയ്ക്കടുത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.ഇന്നലെയാണ് സംഭവം. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അതിലൊരു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ വിപണി സ്ഥിരത ഉറപ്പാക്കാനായി അവശ്യസാധന വിലകള്‍ പാര്‍ലമെന്റ് പരിശോധിക്കും.അവശ്യസാധന വില നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള നിലവിലെ സംവിധാനം സംബന്ധിച്ച് ലുല്‍വ അലി അല്‍ റുമൈഹി എം.പി. വ്യവസായ- വാണിജ്യ മന്ത്രിക്കു മുമ്പാകെ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധാരണയായത്. വില പരിശോധനാ നടപടിക്രമങ്ങള്‍, പരിശോധനാ ഉപകരണങ്ങള്‍, ബന്ധപ്പെട്ട മേല്‍നോട്ട അധികൃതരുടെ ഏകോപനം എന്നിവയില്‍ പാര്‍ലമെന്റ് കൂടുതല്‍ വ്യക്തത വരുത്തും.

Read More

മനാമ: പ്രശസ്ത അമേരിക്കന്‍ ഗായികയും റാപ്പറും ഗാനരചയിതാവുമായ ദോജ കാറ്റ് ബഹ്‌റൈനിലെ അല്‍ദാന ആംഫി തിയേറ്ററില്‍ മെയ് 16ന് കച്ചേരി അവതരിപ്പിക്കും.ഈ പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ഫെബ്രുവരി 16ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുമെന്ന് ആംഫി തിയേറ്റര്‍ അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്റൈന്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന 2025/2026 സ്പോര്‍ട്സ് സീസണിലേക്കുള്ള ഖാലിദ് ബിന്‍ ഹമദ് ഫുട്ബോള്‍ കപ്പിന്റെ രണ്ടാം പതിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ മുഹറഖ് ക്ലബ്ബിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 8-7ന് തോല്‍പ്പിച്ച് റിഫ ക്ലബ്ബ് കിരീടം നേടി.സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റിയുടെ പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന മത്സരത്തിന്റെ ഫൈനലില്‍ അദ്ദേഹം പങ്കെടുത്തു.ചാമ്പ്യന്‍ഷിപ്പ് നേടിയ റിഫ ക്ലബ്ബിനെ അദ്ദേഹം അഭിനന്ദിച്ചു. ടൂര്‍ണമെന്റിലുടനീളം പ്രകടമായ ടീമിന്റെ മികച്ച പ്രകടനത്തെയും മത്സര മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.

Read More

മനാമ: തമിഴ്നാട് സര്‍ക്കാരിന്റെ ‘നാന്‍ മുതല്‍വന്‍’ പദ്ധതി പ്രകാരം ബഹ്റൈനിലേക്ക് തിരഞ്ഞെടുത്തയച്ച ഗ്രാമീണ പശ്ചാത്തലത്തില്‍നിന്ന് പഠനമികവ് തെളിയിച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് ഭാരതി തമിഴ് സംഘം ഓഫീസ് ഹാളില്‍ സ്വീകരണം നല്‍കി.തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധികളായി ബഹ്റൈന്‍ സന്ദര്‍ശിത്തുന്ന തമിഴ്നാട് സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സോമ രാജേശ്വരന്‍, കോര്‍പ്പറേഷന്റെ ഉപദേഷ്ടാവ് ഷാനവാസ് ഖാന്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി. അല്‍ അഹ്ലിയ സര്‍വകലാശാലയെ പ്രതിനിധീകരിച്ച് ഗൗരി ശങ്കറും സംഘത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധരെ പ്രത്യേക അതിഥികളായി ക്ഷണിച്ചിരുന്നു. ക്രോണോസില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായ ശക്തിവേല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍, സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകി.സംഘം സെക്രട്ടറി നാഗൂര്‍ അബ്ദുല്‍ ഖൈയും സ്വാഗതം പറഞ്ഞു. ഭാരതി തമിഴ് സംഘം പ്രസിഡന്റ് വല്ലം ബഷീര്‍ അദ്ധ്യക്ഷനായി. ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി സാംസ്‌കാരിക മേളയുടെ ചീഫ് കോര്‍ഡിനേറ്ററായി സേവനമനുഷ്ഠിച്ച സാന്റി…

Read More

മനാമ: ബഹ്‌റൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ യെമനി യുവതി കാറിടിച്ച് മരിച്ച കേസില്‍ ബംഗ്ലാദേശിയായ ഡ്രൈവര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു.യെമനി പൗരയായ അസ്മ സാലിഹ് അബ്ദുല്ലയും (26) മകന്‍ അനസും (ഒന്നര വയസ്സ്) റിഫയിലെ മസൂറ അവന്യൂ മുറിച്ചുകടക്കുന്നതിനിടയിലാണ് 38കാരനായ ബംഗ്ലാദേശി ഡ്രൈവര്‍ ഓടിച്ച കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ അസ്മ തല്‍ക്ഷണം മരിക്കുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

Read More

മനാമ: ബഹ്‌റൈനിലെ അല്‍ ഫത്തേഹ് ഹൈവേയില്‍ മിനാ സല്‍മാനടുത്ത് ഇന്ന് രാവിലെയുണ്ടായ ബൈക്കപകടത്തില്‍ 44കാരന്‍ മരിച്ചു.മരിച്ചയാള്‍ ആഫ്രിക്കക്കാരനാണ്. അദ്ദേഹം ഓടിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

മനാമ: യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അബുദാബിയിലെ ബീച്ച് പാലസില്‍ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയുംചരിത്രപരമായ സഹകരണവും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും പിന്തുണയും നിറഞ്ഞ ബഹ്റൈന്‍-യു.എ.ഇ. ബന്ധങ്ങളുടെ ആഴം കിരീടാവകാശി ചര്‍ച്ചയില്‍ പരാമര്‍ശിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവിന്റെ ആശംസകളും കിരീടാവകാശി അറിയിച്ചു.ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു, കൂടാതെ ബഹ്റൈനും അവിടുത്തെ ജനങ്ങള്‍ക്കും തുടര്‍ച്ചയായ വളര്‍ച്ചയും സമൃദ്ധിയും ആശംസിച്ചു.

Read More

മനാമ: റോയല്‍ മെഡിക്കല്‍ സര്‍വീസസ് (ആര്‍.എം.എസ്) ഫെബ്രുവരി 10മുതല്‍ 12 വരെ ക്രൗണ്‍ പ്രിന്‍സ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് ആന്റ് മെഡിക്കല്‍ റിസര്‍ച്ചില്‍ ‘ചികിത്സയ്ക്കപ്പുറം പരിചരണം: ഒരുമിച്ച് കുട്ടികളുടെ മികച്ച ആരോഗ്യത്തിലേക്ക്’ എന്ന വിഷയത്തില്‍ രണ്ടാം അന്താരാഷ്ട്ര പീഡിയാട്രിക്‌സ് സമ്മേളനം സംഘടിപ്പിച്ചു.സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്‍, ആര്‍.എം.എസുമായി അഫിലിയേറ്റ് ചെയ്ത ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും മേധാവികള്‍, ബഹ്റൈനകത്തും പുറത്തുമുള്ള വിദഗ്ദ്ധര്‍, കണ്‍സള്‍ട്ടന്റുകള്‍, പീഡിയാട്രിക്‌സിലെ വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുത്തു.വളര്‍ച്ച, വികസനം, പ്രതിരോധം, കുടുംബങ്ങളുമായുള്ള പങ്കാളിത്തം എന്നിവയില്‍ അധിഷ്ഠിതമായ ഒരു സവിശേഷ സ്വഭാവമാണ് പീഡിയാട്രിക്‌സിനുള്ളതെന്ന് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കമാന്‍ഡറും കോണ്‍ഫറന്‍സ് ചെയര്‍മാനുമായ കേണല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടന ചടങ്ങില്‍…

Read More