Author: news editor

മനാമ: കിന്റര്‍ഗാര്‍ട്ടനുകളിലോ സ്‌കൂളുകളിലോ ക്ലാസില്‍ ഏതെങ്കിലും കുട്ടികള്‍ ഹാജരില്ലെങ്കില്‍ അദ്ധ്യാപകര്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ എം.പിമാര്‍ ആവശ്യപ്പെട്ടു.ദമിസ്ഥാനിലെ കിന്റര്‍ഗാര്‍ലിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മണിക്കൂറോളം വാഹനത്തില്‍ പൂട്ടിയിടപ്പെട്ട നാലര വയസുകാരന്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം. ഇങ്ങനെ വ്യവസ്ഥയുണ്ടാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും എം.പിമാരായ അബ്ദുല്‍ ഹക്കീം അല്‍ഷിനോ, ജമീല്‍ മുല്ല ഹസ്സന്‍, ഹിഷാം അല്‍ അവാദി, ഇമാന്‍ ശുവൈത്തര്‍, ഡോ. മറിയം അല്‍ദേന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Read More

മനാമ: ബഹ്‌റൈനില്‍ ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്ത കേസില്‍ ബാങ്ക് ജീവനക്കാരന് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു.കൂടാതെ ഇയാള്‍ തട്ടിയെടുത്ത 1,36,575.422 ദിനാര്‍ തിരിച്ചടയ്ക്കാനും കോടതി ഉത്തരവിട്ടു. മൂന്നു പേരുടെ അക്കൗണ്ടുകള്‍ ഇയാള്‍ ദുരുപയോഗം ചെയ്തതായി പോലീസില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ കുറ്റം ചെയ്തതിന് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read More

മനാമ: ബഹ്‌റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ വിവിധ കടകളില്‍നിന്ന് 10,000 ദിനാറിലധികം വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച 38കാരന്‍ അറസ്റ്റിലായി.അറസ്റ്റിലായ യുവാവ് ഏഷ്യക്കാരനാണെന്ന് ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് അധികൃതര്‍ അറിയിച്ചു. മോഷണം നടന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉടനടി ആരംഭിച്ച അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മോഷ്ടിച്ച നിരവധി സാധനങ്ങള്‍ ഇയാളില്‍നിന്ന് കണ്ടെടുത്തു.ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ റഫ ഗവര്‍ണറേറ്റിന്റെ ആകാശത്ത് ഹെലിക്‌സ് നെബുല ഗ്രഹം ദൃശ്യമായി.നൂതന ജ്യോതിശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് ഉയര്‍ന്ന റെസല്യൂഷനില്‍ ഗ്രഹത്തെ നിരീക്ഷിക്കുകയും പകര്‍ത്തുകയും ചെയ്തു.എന്‍.ജി.സി. 7293 എന്നറിയപ്പെടുന്ന ഹെലിക്‌സ് നെബുല ഭൂമിയോട് ഏറ്റവും അടുത്തതും തിളക്കമുള്ളതുമായ ഗ്രഹ നെബുലകളിലൊന്നാണെന്ന് സൗദി അഫാഖ് സൊസൈറ്റി ഫോര്‍ അസ്‌ട്രോണമിയിലെ ബെര്‍ജിസ് അല്‍ ഫുലൈഹ് വിശദീകരിച്ചതായി എസ്.പി.എ. റിപ്പോര്‍ട്ട് ചെയ്തു.

Read More

മനാമ: ഷറം അല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയില്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് പങ്കെടുത്ത് പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ശേഷം ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഈജിപ്ത് വിട്ടു.ഷറം അല്‍ ഷെയ്ഖ് വിമാനത്താവളത്തില്‍ ഈജിപ്ത് സാംസ്‌കാരിക മന്ത്രി ഡോ. അഹമ്മദ് ഫൗദ് ഹന്നോയും ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനലും ചേര്‍ന്ന് രാജാവിന് യാത്രയയപ്പ് നല്‍കി.ഉദാരമായ ആതിഥ്യമര്യാദയ്ക്കും മികച്ച സംഘാടനത്തിനും ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിക്ക് നന്ദി അറിയിച്ചുകൊണ്ട് രാജാവ് കേബിള്‍ സന്ദേശമയച്ചു.

Read More

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) നീതി- ഇസ്ലാമിക് അഫയേഴ്സ്- വഖഫ് മന്ത്രാലയവുമായി സഹകരിച്ച് ഒക്ടോബര്‍ 14 മുതല്‍ 30 വരെ നടത്തുന്ന ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ 30ാമത് പതിപ്പിനുള്ള മത്സരത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു.മനഃപാഠമാക്കല്‍, പാരായണം, പ്രകടനം എന്നിവയുള്‍പ്പെടെ ഏഴ് പ്രധാന വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍, ഭിന്നശേഷിക്കാര്‍, തടവുകാര്‍, അറബി സംസാരിക്കാത്തവര്‍ എന്നിവരുള്‍പ്പെടെ എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പങ്കെടുക്കാം.രജിസ്‌ട്രേഷന് www.islam.gov.bh സന്ദര്‍ശിക്കുക.

Read More

മനാമ: ബഹ്‌റൈനില്‍ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും റോഡ് അപകടമരണങ്ങളും പരിഹരിക്കാനുള്ള സമഗ്രമായ നിയമനിര്‍മാണമുണ്ടാകുന്നതുവരെ പുതുതായി ഡെലിവറി മോട്ടോര്‍ ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് എം.പിമാര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ മുഹമ്മദ് അല്‍ മാരിഫി, അബ്ദുല്‍ നബി സല്‍മാന്‍, ഇമാന്‍ ശുവൈത്തര്‍, ഹിഷാം അല്‍ അശിരി എന്നിവരും ചേര്‍ന്നാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി ബൈക്കുകളുടെ പെരുപ്പം വലിയതോതില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.വേണ്ടത്ര പരിശീലനമില്ലാത്തവര്‍ ഡെലിവറി ബൈക്കുകള്‍ ഓടിക്കുന്നുണ്ടെന്നും അവര്‍ക്ക് പല സ്ഥാപനങ്ങളും മോശമായ സുരക്ഷാ കിറ്റുകളാണ് നല്‍കുന്നതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് യൂത്ത് സെന്ററില്‍ അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ സ്‌പേസ് യുവജന കാര്യമന്ത്രി റാവാന്‍ ബിന്‍ത് നജീബ് തൗഫീഖി ഉദ്ഘാടനം ചെയ്തു.നാഷണല്‍ ഇനീഷേറ്റീവ് ഫോര്‍ അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറല്‍ ശൈഖ മാരാം ബിന്‍ത് ഈസ അല്‍ ഖലീഫ, നിരവധി കലാപ്രവര്‍ത്തകര്‍, യുവ എഴുത്തുകാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. യുവാക്കളുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുകയും അവര്‍ക്ക് സര്‍ഗപ്രവര്‍ത്തനത്തിനുള്ള അവസരങ്ങളൊരുക്കുകയും ചെയ്യുന്ന ഇടങ്ങള്‍ നല്‍കാനുള്ള യുവജന കാര്യ മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചത്.

Read More

മനാമ: ബഹ്‌റൈനും ഇറ്റലിയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ആരംഭിച്ചു.ഇറ്റാലിയന്‍ എംബസിയും ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അസോസിയേഷന്‍ ഓഫ് ഇറ്റാലിയന്‍ കണ്ടംപററി ആര്‍ട്ട് മ്യൂസിയംസിന്റെ പിന്തുണയോടെയാണ് പ്രദര്‍ശനം നടക്കുന്നത്.ഇറ്റാലിയന്‍, ബഹ്‌റൈനി സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെ ആവിഷ്‌കരിക്കുന്നതാണ് പ്രദര്‍ശനമെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ ആന്‍ഡ്രിയ കറ്റാലാനോ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ ഗേറ്റില്‍ ബഹ്‌റൈന്‍ റൈറ്റേഴ്‌സ് സര്‍ക്കിള്‍ സംഘടിപ്പിച്ച വാര്‍ഷിക കവിതാ- കലാ പ്രദര്‍ശനം നിരവധി ആളുകളെ ആകര്‍ഷിക്കുന്നു.40ലധികം കവികളുടെയും കലാപ്രവര്‍ത്തകരുടെയും സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2018ന് ശേഷം ബഹ്‌റൈനില്‍ നടക്കുന്ന ഏറ്റവും വലിയ സര്‍ഗാത്മക പ്രദര്‍ശനമാണിത്.കഴിഞ്ഞ ശനിയാഴ്ച വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങളോടെ തുടക്കം കുറിച്ച പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.

Read More