- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
മനാമ: റമദാനില്‍ ബഹ്റൈനില്‍ പ്രധാന ഭക്ഷണസാധനങ്ങളുടെ വില 38% കുറയ്ക്കുമെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പാര്‍ലമെന്റില്‍ പറഞ്ഞു.രാജ്യത്തെ എല്ലാ വിപണികളിലും ഈ ഇളവ് ലഭ്യമാകും. വിലസ്ഥിരത നിലനിര്‍ത്താന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം ഉദ്ദേശിക്കുന്നു. കച്ചവടത്തിലെ നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികളുണ്ടാകും.രാജ്യത്ത് ഇപ്പോള്‍ ആവശ്യത്തിന് അവശ്യവസ്തുക്കളുടെ സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈനില്‍ നിലവില്‍ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന പള്ളികള്‍ക്കു പുറമെ റമദാനില്‍ മാത്രമായി ജുമുഅയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പള്ളികള്‍ കൂടി അനുവദിച്ചതായി സുന്നി എന്‍ഡോവ്മെന്റ്സ് ഡയറക്ടറേറ്റ് അറിയിച്ചു.റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നടത്താമെന്ന് സുന്നി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ ചെയര്മാന് ഡോ. ഷെയ്ഖ് റാഷിദ് അല്‍ ഹജിരി പറഞ്ഞു. എല്ലാവര്ക്കും ബുദ്ധിമുട്ടില്ലാതെ ജുമുഅയില്‍ പങ്കാളികളാവാനുള്ള എല്ലാ സംവിധാനങ്ങളും കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റ കേസില്‍ എട്ടു പേര് അറസ്റ്റിലായി.ഏതാനും കടകള്‍ നടത്തുന്ന ഹമാലയിലെ ഒരു കമ്പനിയുടെ നടത്തിപ്പുകാരും ജീവനക്കാരുമാണ് ഇവര്‍. ഇവരുടെ ഗോഡൗണില്‍നിന്നാണ് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് കടകളും പരിശോധിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളില്‍ വ്യാജ തീയതിയുള്ള സ്റ്റിക്കറൊട്ടിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്.ഗോഡൗണും അനുബന്ധ കടകളും അടച്ചുപൂട്ടാന്‍ പബ്ലിക് പ്രോസിക്യൂഷന് ഉത്തരവിട്ടു. പ്രതികളെ റിമാന്‍ഡ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു.
മനാമ: ബഹ്റൈനില്‍ സമുദ്ര സുരക്ഷ വര്‍ധിപ്പിക്കാനും സമുദ്രയാനം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ബാപ്കോ എനര്‍ജീസുമായി സഹകരിച്ച് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡ് സമുദ്ര അവബോധ കാമ്പയിന് നടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്റൈനിലെ നിരവധി സമുദ്ര മേഖലകളില്‍ നടപ്പിലാക്കിവരുന്ന ത്രിമാന സമുദ്ര സര്‍വേ പദ്ധതിയുടെ ഭാഗമായാണിത്. പ്രവര്‍ത്തന മേഖലകളിലെ സമുദ്ര സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും സമുദ്രയാന ചട്ടങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികള്‍, ബോട്ട് ഉടമകള്‍, കടല്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ അവബോധം വളര്‍ത്തുക, അവരുടെ സുരക്ഷ ഉറപ്പാക്കുക, അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാക്കുക എന്നിവയാണ് ഈ കാമ്പയിനിന്റെ ലക്ഷ്യം.
മനാമ: ബഹ്റൈനും യു.എ.ഇയും ചേര്‍ന്ന് ‘സിംഗിള്‍ ട്രാവല്‍ പോയിന്റ്’ എയര്‍ സര്‍വീസ് ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.2025 നവംബര്‍ 12ന് കുവൈത്തില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ 42ാമത് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. ജി.സി.സി. ജനറല്‍ സെക്രട്ടേറിയറ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ബഹ്റൈന്‍ ആഭ്യന്തര സഹമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ആദില്‍ ബിന്‍ ഖലീഫ അല്‍ ഫാദില്‍, യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി, ജി.സി.സി. സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.യാത്രക്കാര്‍ക്ക് പുറപ്പെടുന്ന രാജ്യത്ത് അവരുടെ നടപടിക്രമങ്ങള്‍ മുന്‍കൂട്ടി പൂര്‍ത്തിയാക്കാന്‍ പ്രാപ്തമാക്കുന്ന ഒരു നൂതന പ്രവര്‍ത്തന മാതൃകയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്ന് ലെഫ്റ്റനന്റ് ജനറല്‍ അല്‍ ഫാദില്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ സ്വീകരിക്കാനും പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്താനും സേവന നിലവാരം…
മനാമ: ബഹ്റൈനിലെ ജനങ്ങള്‍ക്കും രാജ്യത്ത് താമസിക്കുന്ന മറ്റുള്ളവര്‍ക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിശുദ്ധ റമദാന് ആശംസകള്‍ നേര്‍ന്നു.ബഹ്റൈനിലെ ജനങ്ങള്‍ക്കിടയില്‍ ഐക്യം, കാരുണ്യം, രക്തബന്ധം എന്നിവയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്റൈന്‍ ജനതയ്ക്കിടയില്‍ അടുത്ത ബന്ധം സ്ഥാപിക്കാനുമുള്ള സമയമാണ് വിശുദ്ധ മാസമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ ഉദാത്തമായ തത്വങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത അദ്ദേഹം പരാമര്‍ശിച്ചു. രാജ്യത്തിനും പൗരര്‍ക്കും സുരക്ഷ, സമൃദ്ധി, ക്ഷേമം എന്നിവ ആശംസിച്ചു.
മനാമ: ബഹ്റൈന്‍ പോലീസ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 5 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.21ഉം 36ഉം വയസുള്ള രണ്ട് ഏഷ്യന്‍ പൗരന്മാരാണ് പിടിയിലായത്. ഇവരില്‍നിന്ന് പിടിച്ചെടുത്ത അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നിന് 61,000 ദിനാറിലധികം വിപണിമൂല്യമുണ്ടെന്ന് പോലീസ് അറിയിച്ചു.
ദോഹ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഖത്തറിലെത്തി.ബഹ്റൈന്‍-ഖത്തര്‍ ബന്ധം മുന്നോട്ടു കൊണ്ടുപോകാനും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഖത്തര്‍ ഡെപ്യൂട്ടി അമീര്ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും നിരവധി മുതിര്‍ന്ന ഖത്തറി ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
മനാമ: ഇറ്റലിയിലെ റോമില്‍ നടന്ന എഫ്.എ.ഒ. വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) വില്ലേജസ് റെക്കഗ്നിഷന്‍ ഇനിഷ്യേറ്റീവിന് കീഴില്‍ ബഹ്റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.ശാസ്ത്രം, നവീകരണം, ഡിജിറ്റല്‍ ഗ്രാമങ്ങള്‍ എന്നിവയ്ക്ക് ഹൂറത്ത് ആലിയും പ്രകൃതിദത്ത ഗ്രാമങ്ങള്‍ക്ക് ബുരി ഗ്രാമവും പരമ്പരാഗത ഭക്ഷ്യ സംസ്കാരങ്ങള്‍ക്ക് കരാന ഗ്രാമവും കാര്‍ഷിക ടൂറിസം അനുഭവങ്ങള്‍ക്ക് ബുദയ്യയുമാണ് അംഗീകാരം നേടിയത്.ഫീല്‍ഡ് മൂല്യനിര്‍ണയം, സുസ്ഥിരമായ കാര്‍ഷിക രീതികള്‍, പ്രകൃതിവിഭവ സംരക്ഷണം, സാമൂഹ്യ ഇടപെടല്‍, കാര്‍ഷിക പൈതൃക സംരക്ഷണം എന്നിവയുള്‍പ്പെടെ എല്ലാ സാങ്കേതികവും നടപടിക്രമപരവുമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷമാണ് ഈ അംഗീകാരം നല്‍കിയതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു.
അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയില്‍ റേഡിയോളജി നിലവാരം ഉയര്‍ത്താന്‍ ഫ്യൂജിഫിലിമുമായി കരാര്‍
ദുബായ്: ബഹ്റൈനത്തിലെ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ നൂതന റേഡിയോളജി, ഇമേജിംഗ് സേവനങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഫ്യൂജിഫിലിം മിഡില്‍ ഈസ്റ്റ് എഫ്.ഇ.ഇയുമായി കരാറുണ്ടാക്കി. മേഖലയിലെ പ്രമുഖ ആരോഗ്യ സംരക്ഷണ പ്ലാറ്റ്ഫോമുകളിലൊന്നായ വേള്‍ഡ് ഹെല്‍ത്ത് എക്സ്പോ ദുബായ് 2026ലാണ് ഈ കരാര്‍ ഔപചാരികമാക്കിയത്.ബഹ്റൈനിലെ അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പുമായുള്ള ഫ്യൂജിഫിലിമിന്റെ ആദ്യത്തെ സമഗ്രമായ സഹകരണമാണിത്. കരാര്‍ പ്രകാരം ജി.സി.സിയിലെ ആദ്യത്തെ എ.ഐ-പവേര്‍ഡ് എം.ആര്.ഐ. സിസ്റ്റം, നൂതന സി.ടി. ഇമേജിംഗ് സാങ്കേതികവിദ്യ, ഉയര്‍ന്ന നിലവാരമുള്ള ഡിജിറ്റല്‍ എക്സ്-റേ സിസ്റ്റം, ഒരു മൊബൈല്‍ എക്സ്-റേ യൂണിറ്റ് എന്നിവയുള്‍പ്പെടെ ഫ്യൂജിഫിലിമിന്റെ അത്യാധുനിക മെഡിക്കല്‍ ഇമേജിംഗ് സംവിധാനങ്ങള്‍ അല്‍ ഹിലാല്‍ പ്രീമിയര്‍ ഹോസ്പിറ്റലില്‍ സജ്ജീകരിക്കും. രോഗനിര്‍ണയ കൃത്യത വര്‍ധിപ്പിക്കാനും ക്ലിനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കാനുമാണിത്.വേള്‍ഡ് ഹെല്‍ത്ത് എക്സ്പോ ദുബായ് 2026ല്‍ ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് കരാര്‍ ഔപചാരികമായി ഒപ്പുവെച്ചത്. അല്‍ ഹിലാല്‍ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള,…
