- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: news editor
മനാമ: വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്റ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഖോലൂദ് സെയ്ഫ് അല്‍ കുബൈസിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ പ്രതിനിധി സംഘം ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ആസ്ഥാനം സന്ദര്‍ശിച്ചു.മനുഷ്യക്കടത്തിനിരകളായവര്ക്കും ഇരകളാവാന്‍ സാധ്യതയുള്ളവര്‍ക്കും വേണ്ടിയുള്ള അഭയകേന്ദ്രം കൈകാര്യം ചെയ്യുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ബഹ്റൈന്റെ അനുഭവത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ബഹ്റൈനും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ചും മനുഷ്യക്കടത്ത് തടയുന്നതിലും ഇരകളെ സംരക്ഷിക്കുന്നതിലും സംയുക്ത ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വൈദഗ്ദ്ധ്യം കൈമാറേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്‍.എം.ആര്.എയുടെ എന്‍ഫോഴ്സ്മെന്റ് ആന്റ് പ്രൊട്ടക്ഷന്‍ ഡെപ്യൂട്ടി സി.ഇ.ഒയും നാഷണല്‍ കമ്മിറ്റി ഫോര്‍ കോംബാറ്റിംഗ് ഇന്‍ പേഴ്സണ്‍ ട്രാഫിക്കിംഗ് (എന്‍.സി.സി.ടി.ഐ.പി) അംഗവുമായ നൂറ ഇസ മുബാറക് ഖത്തര്‍ സംഘത്തോട് സംസാരിച്ചു.
മനാമ: ബഹ്റൈനില്‍ 2018ല്‍ കൊണ്ടുവന്ന ‘കറാഫ്’ എന്ന പേരിലുള്ള ബോട്ടം ട്രോള്‍ നെറ്റ് മത്സ്യബന്ധന നിരോധനം റദ്ദാക്കാനുള്ള തീരുമാനത്തിന് പാര്‍ലമെന്റ് അംഗീകാരം നല്കി.നിരോധനം നീക്കി പകരം ഫലപ്രദമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.എം.പിമാരായ ഖാലിദ് ബുവാനാഖ്, ഹിഷാം അല്‍ അവാദി, അഹമ്മദ് ഖരാത, സൈനബ് അബ്ദുല്‍ അമീര്‍, മുഹമ്മദ് അല്‍സല്ലൂം എന്നിവര്‍ ചേര്‍ന്നാണ് ഇതു സംബന്ധിച്ച പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. നിരോധനം പ്രാബല്യത്തില്‍ വന്നതിനുശേഷമുള്ള ഏഴു വര്‍ഷങ്ങളില്‍ രാജ്യത്തെ ജലാശയങ്ങളിലെ മത്സ്യസമ്പത്തിലോ വൈവിധ്യങ്ങളിലോ കാര്യമായ വര്‍ധനയൊന്നും വന്നിട്ടില്ലെന്ന് ബുവാനാഖ് പറഞ്ഞു. മാത്രമല്ല ചിലയിനം മത്സ്യങ്ങളും ചെമ്മീനുകളും അയല്‍ ജലാശയങ്ങളിലേക്ക് മാറിയെന്നും ഇത് പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ വരുമാനം കുറയ്ക്കുകയും വിപണിയില്‍ മത്സ്യലഭ്യത കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അഞ്ചു പേര്‍ക്ക് ഒന്നാം ഹൈ ക്രിമിനല്‍ കോടതി തടവുശിക്ഷ വിളിച്ചു.ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷം തടവും 10,000 ദിനാര്‍ പിഴയും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമാണ് വിധിച്ചത്. മൂന്നു മുതല്‍ അഞ്ചുവരെ പ്രതികളായ സ്ത്രീകള്‍ക്ക് മൂന്നു മാസം വീതം തടവും 1,000 ദിനാര്‍ വീതം പിഴയും വിധിച്ചു. ഇതില്‍ അഞ്ചാം പ്രതിയുടെ ശിക്ഷ മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.2022നും 2024നുമിടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ തൊഴില്‍ രേഖകള്‍ ചമച്ച് 55 തൊഴിലാളികളെ ഒരു വ്യാജ കമ്പനിയില്‍ നിയമിച്ചതായി കാണിച്ച് ഇവരുടെ രേഖകള്‍ സമര്‍പ്പിച്ച് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍നിന്ന് (ജി.ഒ.എസ്.ഐ) 3,199.400 ദിനാറിന്റെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തതായാണ് കേസ്. ജി.ഒ.എസ്.ഐയുടെ നിയമകാര്യ ഡയറക്ടറേറ്റിലെ ഒരു കോടതി സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടനുസരിച്ച് പരിശോധനാ വകുപ്പ് കടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് കണ്ടെത്തിയയോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
മനാമ: ‘സുരക്ഷിത പരിസ്ഥിതിക്കുള്ള രസതന്ത്രം’ എന്ന വിഷയത്തില്‍ ബഹ്റൈനിലെ ഗള്‍ഫ് ഹോട്ടലില്‍ ആദ്യ അന്താരാഷ്ട്ര കെമിക്കല്‍ സുരക്ഷാ സമ്മേളനവും പ്രദര്‍ശനവും (കെംസേഫ് 2025) ആരംഭിച്ചു.ഒക്ടോബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ എണ്ണ-പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന പങ്കെടുത്തു. എണ്ണ-പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള വിദഗ്ധര്‍, നയനിര്‍മാതാക്കള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ രാസസുരക്ഷയിലെ മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും ഉയര്‍ത്തിക്കാട്ടാനും അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രതിരോധത്തിന്റെയും സുരക്ഷയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കാനുമായി ബഹ്റൈന്‍ സൊസൈറ്റി ഓഫ് കെമിസ്റ്റ്സും അല്‍ മഷ്റെഖ് പരിശീലന കേന്ദ്രവും ചേര്‍ന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്.സുരക്ഷയിലെ നേതൃത്വം, കെമിക്കല്‍ പ്രവര്‍ത്തന സുരക്ഷ, റിസ്ക് മാനേജ്മെന്റ്, അടിയന്തര പ്രതികരണം, സുരക്ഷാ മാനേജ്മെന്റിലെ മാനുഷികവും പെരുമാറ്റപരവുമായ ഘടകങ്ങള്‍, പരിസ്ഥിതി സുസ്ഥിരത, വ്യാവസായിക വിഭവങ്ങളുടെ സംരക്ഷണം, ലബോറട്ടറി സുരക്ഷ എന്നിവയുള്‍പ്പെടെ മേഖലയിലെ വ്യവസായവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുന്നുണ്ട്.
മനാമ: ബഹ്റൈന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം അടയാളപ്പെടുത്തുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന ആഘോഷമായ സെലിബ്രേറ്റ് ബഹ്റൈന്‍ 2025 നവംബര്‍ 28ന് ആരംഭിക്കും.പ്രമുഖ മാളുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും പങ്കാളികളാകുന്ന ബഹ്റൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ കാലയളവില്‍ ഈ സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ക്ക് മികച്ച കിഴിവ് ലഭ്യമാകും.രാജ്യത്തിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026ലെ ഒരു സുപ്രധാന നാഴികക്കല്ലായിരിക്കും സെലിബ്രേറ്റ് ബഹ്റൈന്‍ ഫെസ്റ്റിവലെന്ന് ടൂറിസം മന്ത്രി ഫാത്തിമ അല്‍സൈറാഫി പറഞ്ഞു.
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി വിവാദത്തില്‍ സി.പി.ഐയുടെ ഉപാധിക്കു മുന്നില്‍ മുട്ടുമടക്കി സി.പി.എം.പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ഇളവ് ആവശ്യപ്പെട്ട് കത്തു നല്കാന് തീരുമാനമായി. ഇന്നു രാവിലെ എ.കെ.ജി. സെന്ററില്‍ ചേര്‍ന്ന സി.പി.എമ്മിന്റെ അവെയ്ലബിള് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.കേന്ദ്രത്തിന് അയയ്ക്കാനുദ്ദേശിക്കുന്ന കത്തിന്റെ കരട് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി സി.പി.ഐ. നേതൃത്വത്തിന് കൈമാറി. ഈ കരട് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുകയാണ്.രാവിലെ നടന്ന അടിയന്തര യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, എം.എ. ബേബി, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, എല്‍.ഡി.എഫ്. കണ്‍വീനല്‍ ടി.പി. രാമകൃഷ്ണന് എന്നിവര്‍ പങ്കെടുത്തിരുന്നു. പി.എം. ശ്രീ നടപ്പാക്കാനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെടാനാണ് യോഗത്തില്‍ ധാരണയായത്. പി.എം. ശ്രീയില്‍നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തു നല്‍കണമെന്നാണ് സി.പി.ഐ. വെച്ചിരുന്ന ഉപാധി.അതേസമയം, സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് തുടരുകയാണ്. ഇന്നു വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐയുടെ നാലു…
മനാമ: ബഹ്റൈനിലെ മുഹറഖില്‍ തെരുവുനായ ശല്യം പരിഹരിക്കാനുള്ള നടപടികള്‍ക്ക് മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകകണ്ഠ്യേന അംഗീകാരം നല്കി.തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിലാണിത്. തെരുവുകളില്‍ അലയുന്ന ജീവികളെ പിടികൂടാനും പുനരധിവസിപ്പിക്കാനും അവയ്ക്ക് ഭക്ഷണം നല്‍കാനുമൊക്കെയായി സര്‍ക്കാര്‍ പ്രതിവര്‍ഷം 2,00,000 ദിനാര്‍ ചെലവഴിച്ചിട്ടും അതിനൊന്നും ഫലം കാണുന്നില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.തെരുവുനായ ശല്യം പരിഹരിക്കാന്‍ പുതിയ നടപടികള്‍ ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മനാമ: ബഹ്റൈനില്‍ 4,44,000 ദിനാറിന്റെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട മൂന്നു പ്രവാസികളുടെ അപ്പീല്‍ സുപ്രീം ക്രിമിനല്‍ അപ്പീല്‍ കോടതി തള്ളി.രണ്ട് യുക്രൈനികളും ഒരു മൊറോക്കോക്കാരനുമാണ് പ്രതികള്‍. നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്ത് ഇവര്‍ 12 പേരില്‍നിന്നായി 4,44,000 ദിനാര്‍ തട്ടിയെടുത്തു എന്നാണ് കേസ്. സമൂഹമാധ്യമം വഴി സ്വര്‍ണം, പെട്രോള്‍, ഡിജിറ്റല്‍ കറന്‍സി എന്നിവയില്‍ നിക്ഷേപിക്കുന്നതിന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരകളായവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസടുത്തത്.തട്ടിപ്പ് നടത്തിയ ശേഷം യുക്രൈനികളായ പുരുഷനും സ്ത്രീയും നാടുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈ ക്രിമിനല്‍ കോടതി ഇവര്‍ക്ക് 9 വര്‍ഷം വീതം തടവുശിക്ഷയും ബഹ്റൈനിലുള്ള മറ്റൊരു പ്രതിയായ മൊറോക്കോക്കാരന് അഞ്ചു വര്‍ഷം തടവുശിക്ഷയും വിധിച്ചിരുന്നു. കൂടാതെ ഇവര്‍ക്കെല്ലാംകൂടി 13,00,000 ദിനാര്‍ പിഴയും വിധിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.
മനാമ: ബഹ്റൈനിലെ ടൂബ്ലിയില്‍ ഒരു കാര്‍ പാര്‍ക്കിംഗ് സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഏതാനും വാഹനങ്ങള്‍ കത്തിനശിച്ചു.ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ സിവില്‍ ഡിഫന്‍സ് സംഘം പരിസരവാസികളെ ഒഴിപ്പിച്ചു.ആര്‍ക്കും പരിക്കില്ല. സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മനാമ: ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍മിതബുദ്ധി (എ.ഐ), ഡാറ്റാ പരിശീലന പരിപാടികള്‍ ആരംഭിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയും (ഐ.ജി.എ) മൈക്രോസോഫ്റ്റും സഹകരിച്ചാണ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. പ്രഗത്ഭരായ എ.ഐ, ഡാറ്റാ വിദഗ്ധരാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരെ എ.ഐ, ഡാറ്റാ അനലിറ്റിക്സ് എന്നിവയില്‍ പരിജ്ഞാനമുള്ളവരാക്കിമാറ്റാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് ഐ.ജി.എ. ഗവണ്മെന്റ് സിസ്റ്റംസ് സപ്പോര്‍ട്ട് ആന്റ് മെയിന്റനന്‍സ് ഡയറക്ടര്‍ ഹിഷാം ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു.
