Author: news editor

മനാമ: ബഹ്‌റൈന്‍ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് ഇന്നാരംഭിക്കും. ‘ഷോര്‍ട്ട് ഫിലിം, ഗ്രേറ്റ് സ്‌റ്റോറീസ്’ എന്ന ശീര്‍ഷകത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്.ബഹ്‌റൈന്‍ സിനിമാ ക്ലബ്ബും ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവും സഹകരിച്ചാണ് മറാസി ഗലേറിയ ഹാളില്‍ മേള നടത്തുന്നത്. നവംബര്‍ 4ന് മേള സമാപിക്കും.ഉദ്ഘാടന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി മുഖ്യപ്രഭാഷണം നടത്തും. ബഹ്‌റൈനി ചലച്ചിത്രകാരന്‍ അഹമ്മദ് അല്‍ സയാനി സംവിധാനം ചെയ്ത ‘ഹോപ്പ്’ ആണ് ഉദ്ഘാടന ചിത്രം. മേളയുടെ ഭാഗമായി ചലച്ചിത്ര ശില്‍പശാലകളും ചര്‍ച്ചകളും നടക്കും.

Read More

മനാമ: ബഹ്‌റൈനില്‍ ക്രിമിനല്‍ കേസുകളിലെ വിധിയെ എതിര്‍ത്തുകൊണ്ട് ഹര്‍ജി നല്‍കാനുള്ള കാലാവധി ഒരാഴ്ചയില്‍നിന്ന് ഒരു മാസത്തേക്ക് നീട്ടാനുള്ള നിയമ ഭേദഗതിക്ക് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.2002ലെ ക്രിമിനല്‍ പ്രൊസീജ്യേഴ്‌സ് നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. ഡോ. അലി അല്‍ നുഐമിയാണ് ദേഭഗതി നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ അംഗീകാരത്തെ തുടര്‍ന്ന് ഇത് നിയമം തയ്യാറാക്കാനായി സര്‍ക്കാരിന് കൈമാറി.എതിര്‍ ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടുന്നത് കോടതി നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്ന് നുഐമി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് എതിര്‍ ഹര്‍ജി നല്‍കാന്‍ ഒരാഴ്ച കാലാവധി അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഗള്‍ഫ് എയറിന്റെ ഒരു ഭാഗം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കണമെന്ന നിര്‍ദേശം ബഹ്‌റൈന്‍ പാര്‍ലമെന്റ് തള്ളി.51% ഓഹരി ബഹ്‌റൈന്‍ മുംതലക്കത്ത് ഹോള്‍ഡിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തിക്കൊണ്ട് ബാക്കി സ്വകാര്യമേഖലയില്‍ വില്‍ക്കണമെന്ന് നിര്‍ദേശിക്കുന്ന പ്രമേയമാണ് പാര്‍ലമെന്റ് മുമ്പാകെ വന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത 27 എം.പിമാരില്‍ 17 പേര്‍ ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തതോടെയാണ് പ്രമേയം തള്ളിയത്.സ്വകാര്യ പങ്കാളിത്തം സ്വീകരിക്കുന്നത് ഗള്‍ഫ് എയറിനെ കൂടുതല്‍ നവീകരിക്കാനും സര്‍വീസുകള്‍ വ്യാപിപ്പിക്കാനും പൊതുഖജനാവിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പ്രമേയത്തില്‍ പറഞ്ഞിരുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ നായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് കാറോടിച്ച് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒരു കറുത്ത നായയെ നീല കാറിനു പിന്നില്‍ കെട്ടിയിട്ട് അതിനെ റോഡിലൂടെ വലിച്ചിഴച്ച് കോറോടിച്ചുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്തേണ്‍ ഗവര്‍ണര്‍റേറ്റ് പോലീസ് അന്വേഷണം നടത്തി യുവാവിനെ പിടികൂടിയത്.മൃഗങ്ങളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത് രാജ്യത്ത് തടവുശിച്ച ലഭിക്കുന്ന കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന ‘നോസ്ട്ര എറ്റേറ്റ്’ പ്രഖ്യാപനത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്‌റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോ-എക്‌സിസ്റ്റന്‍സിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു.മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ജോര്‍ജ് കോവക്കാട് ആതിഥേയത്വം വഹിച്ച പരിപാടിയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയും പ്രമുഖ ആഗോള മതപണ്ഡിതരും പങ്കെടുത്തു.വത്തിക്കാനുമായുള്ള ബന്ധം ശക്തിപ്പെടുത്താനും വ്യത്യസ്ത വിശ്വാസങ്ങള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ആഗോള സംസ്‌കാരം വളര്‍ത്തിയെടുക്കാനുമുള്ള ബഹ്‌റൈന്റെ നിരന്തരശ്രമങ്ങളെക്കുറിച്ച് മന്ത്രി സംസാരിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ അടുത്തകാലത്ത് നടത്തിയ വത്തിക്കാന്‍ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പുറപ്പെടുവിച്ച നോസ്ട്ര എറ്റേറ്റ് പ്രഖ്യാപനം വ്യത്യസ്ത മതങ്ങളുടെ അനുയായികള്‍ക്കിടയില്‍ സംഭാഷണവും ധാരണയും പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരു നാഴികക്കല്ലാണെന്നും ഷെയ്ഖ്…

Read More

ന്യൂയോര്‍ക്ക്: പലസ്തീന്‍ ജനതയുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്കും കിഴക്കന്‍ ജറുസലേം തലസ്ഥാനമായി ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിലേക്ക് നയിക്കുന്ന രാഷ്ട്രീയ പ്രക്രിയ പിന്തുടരുന്നതിനും യു.എന്‍. സുരക്ഷാ കൗണ്‍സിലില്‍ ബഹ്റൈന്‍ ഉറച്ച പിന്തുണ ആവര്‍ത്തിച്ചു.ദ്വിരാഷ്ട്ര പരിഹാരം, പ്രസക്തമായ യു.എന്‍. പ്രമേയങ്ങള്‍, അന്താരാഷ്ട്ര നിയമം എന്നിവയ്ക്കനുസൃതമായി പലസ്തീനിന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണയും ‘പലസ്തീന്‍ പ്രശ്‌നമുള്‍പ്പെടെ മദ്ധ്യപൗരസ്ത്യ ദേശത്തെ സാഹചര്യം’ എന്ന വിഷയത്തില്‍ സുരക്ഷാ കൗണ്‍സിലില്‍ നടന്ന തുറന്ന ചര്‍ച്ചയ്ക്കിടെ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം നയതന്ത്രസംഘത്തിലെ അംഗമായ അംബാസഡര്‍ നാന്‍സി അബ്ദുല്ല ജമാല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു.പലസ്തീന്‍ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നതില്‍ സൗദി അറേബ്യയും ഫ്രാന്‍സും വഹിച്ച പങ്കിനെ അവര്‍ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ സിത്ര ഹൗസിംഗ് സിറ്റിയിലെ രണ്ട് പൊതു പാര്‍ക്കുകള്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് ഉദ്ഘാടനം ചെയ്തു.ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്‍ത് അഹമ്മദ് അല്‍ റുമൈഹി ചടങ്ങില്‍ പങ്കെടുത്തു. നഗരവികസനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സംഭാവന നല്‍കുന്നതിനൊപ്പം മുനിസിപ്പല്‍, ഭവന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.ആദ്യത്തെ പാര്‍ക്ക് 2,104 ചതുരശ്ര മീറ്ററും രണ്ടാമത്തേത് 2,174 ചതുരശ്ര മീറ്ററുമാണ് വിസ്തൃതിയിലുള്ളത്. രണ്ടിലും മള്‍ട്ടിപര്‍പ്പസ് സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍, ഹരിത ഇടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, തണലുള്ള ഇരിപ്പിടങ്ങള്‍ എന്നിവയുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ പുതിയ മാധ്യമ നിയമം അംഗീകരിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (41) പുറപ്പെടുവിച്ചു.പത്രം, അച്ചടി, പബ്ലിഷിംഗ് എന്നിവയുടെ നിയന്ത്രണം സംബന്ധിച്ച 2002ലെ ഉത്തരവിലെ (47) ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമത്തിന് ശൂറ കൗണ്‍സിലിന്റെയും പ്രതിനിധി കൗണ്‍സിലിന്റെയും അംഗീകാരം ലഭിച്ചതിനെത്തുടര്‍ന്നാണ് രാജാവിന്റെ ഉത്തരവ്. രാജ്യത്തെ പത്രം, അച്ചടി, പ്രസിദ്ധീകരണം, ഡിജിറ്റല്‍ മീഡിയ എന്നിവയെ നിയന്ത്രിക്കുന്ന നിയമ ചട്ടക്കൂടില്‍ സമഗ്രമായ ഭേദഗതികള്‍ നിയമം വ്യവസ്ഥ ചെയ്യുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗ്, ഉടമസ്ഥാവകാശം, മാധ്യമ സ്ഥാപനങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളുന്ന അപ്ഡേറ്റ് ചെയ്ത നിര്‍വചനങ്ങളും നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എഡിറ്റര്‍-ഇന്‍-ചീഫിന്റെയും മീഡിയ മാനേജര്‍മാരുടെയും ഉത്തരവാദിത്തങ്ങളും ഇത് നിര്‍വചിക്കുന്നു.തിരുത്തലിനും മറുപടി അവകാശത്തിനുമുള്ള നടപടിക്രമങ്ങള്‍ നിയമത്തിലുണ്ട്. സുതാര്യത, എഡിറ്റോറിയല്‍ ഉത്തരവാദിത്തം, പ്രൊഫഷണല്‍ പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍, ലൈസന്‍സില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ നിരോധിത വസ്തുക്കളുടെ പ്രസിദ്ധീകരണം പോലുള്ള ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും നിയമം വ്യവസ്ഥ ചെയ്യുന്നു.മാധ്യമപ്രവര്‍ത്തകരെ വിചാരണയ്ക്കു മുമ്പ് തടങ്കലില്‍…

Read More

മനാമ: അല്‍ ഹിലാല്‍ ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തോണ്‍ സീസണ്‍ 4 നവംബര്‍ 14ന് രാവിലെ 7 മണിക്ക് ആരംഭിക്കും.മികച്ച ആരോഗ്യത്തിനായി ഒരുമിച്ച് ചുവടുവെക്കൂ എന്ന മുദ്രാവാക്യവുമായി ദോഹത്ത് ആറാദ് പാര്‍ക്കിലാണ് (ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിര്‍വശത്ത്) വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.പങ്കെടുക്കുന്നവര്‍ക്ക് 100 ദിനാര്‍ വിലയുള്ള സൗജന്യ പൂര്‍ണ്ണ ശരീര പരിശോധനാ കൂപ്പണ്‍, പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ്, ആദ്യത്തെ 500 പങ്കാളികള്‍ക്ക് പ്രത്യേക ടീഷര്‍ട്ട് എന്നീ ആനുകൂല്യങ്ങള്‍ ലഭ്യമാകും.രജിസ്റ്റര്‍ ചെയ്യാന്‍ https://www.alhilalhealthcare.com/lp/defeat-diabetes-Walkathon/ ക്ലിക്ക് ചെയ്യുക. ഉടന്‍ വിവരങ്ങള്‍ ലഭിക്കാന്‍+973 33609362, +973 33241442 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍: ദോഹത്ത് ആറാദ് പാര്‍ക്ക് https://maps.app.goo.gl/13daSKW3K572HhrQ9?g_st=com.google.maps.preview.copy

Read More

മനാമ: ബഹ്‌റൈനില്‍ സാമൂഹിക വികസന മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ഒരു സോഷ്യല്‍ സെന്ററിന്റെ ഫണ്ട് വെട്ടിച്ച കേസില്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം തടവും അഞ്ചു ലക്ഷം ദിനാര്‍ പിഴയും വിധിച്ചു.ലൈസന്‍സില്ലാതെ സംഭാവനകള്‍ സ്വീകരിച്ചു, ഇങ്ങനെ ശേഖരിച്ച തുക ദുരുപയോഗം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്. വെട്ടിപ്പിലൂടെ ഇയാള്‍ കൈക്കലാക്കിയ 97,000 ദിനാര്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. കുറ്റകൃത്യത്തില്‍ ഇയാളുടെ പങ്കാളിയായ രണ്ടാം പ്രതിക്ക് ഒരു വര്‍ഷം തടവും വിധിച്ചു.ഒരു അഡ്മിനിസ്‌ട്രേറ്റീവ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മിറ്റിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ സാമൂഹിക വികസന മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

Read More