Author: news editor

മനാമ: ഒക്ടോബര്‍ 22 മുതല്‍ 31 വരെ ബഹ്‌റൈനില്‍ നടക്കുന്ന ഏഷ്യന്‍ യൂത്ത് ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമായി.ഇതിന്റെ ഭാഗമായി സാങ്കേതിക പ്രതിനിധികളുടെ യോഗം മനാമയില്‍ നടന്നു. ഏഷ്യന്‍ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെയും ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.42 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 3,500ലധികം അത്ലറ്റുകള്‍ 31 ഉപവിഭാഗങ്ങളിലായി 24 കായിക ഇനങ്ങളില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മിക്‌സഡ് ടീമുകള്‍ക്കുമായി ആകെ 253 ഇനങ്ങളുണ്ട്. ഇസ സ്‌പോര്‍ട്‌സ് സിറ്റി, ഖലീഫ സ്‌പോര്‍ട്‌സ് സിറ്റി, എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, എന്‍ഡുറന്‍സ് വില്ലേജ്, സാമ ബേ എന്നിവയുള്‍പ്പെടെയുള്ള വേദികളില്‍ മത്സരങ്ങള്‍ നടക്കും.ജൂണില്‍ അക്രഡിറ്റേഷന്‍ സംവിധാനം ആരംഭിക്കുമെന്നും ജൂലൈ 31 വരെ സമര്‍പ്പിക്കാനുള്ള സമയപരിധിയുണ്ടെന്നും സംഘാടകര്‍ സ്ഥിരീകരിച്ചു. സെപ്റ്റംബറില്‍ ഡിജിറ്റല്‍ അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 13ന് ഔദ്യോഗിക അക്രഡിറ്റേഷന്‍ കേന്ദ്രം തുറക്കും.

Read More

മനാമ: ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളായ ടീമുകളുമായി ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍ സര്‍വകലാശാലയുടെയും ബഹ്റൈന്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടെ മുനിസിപ്പാലിറ്റീസ്, കൃഷി മന്ത്രാലയമാണ് മത്സരം സംഘടിപ്പിച്ചത്.യോഗത്തില്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക,് ജഡ്ജിംഗ് കമ്മിറ്റി മേധാവി ഡോ. റൗയ അല്‍ മന്നായി എന്നിവര്‍ പങ്കെടുത്തു.മികച്ച മൂന്ന് ടീമുകളെ മന്ത്രി ആദരിച്ചു. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ ബഹ്റൈന്‍ യുവാക്കളുടെ സൃഷ്ടിപരമായ കഴിവുകളെക്കുറിച്ചും ആഗോള വെല്ലുവിളികളെ നേരിടാന്‍ ഭാവി തലമുറകളെ സജ്ജമാക്കുന്ന നൂതനവും സാങ്കേതികവുമായ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ബഹ്റൈന്‍ സര്‍വകലാശാലയില്‍നിന്നും ബഹ്റൈന്‍ പോളിടെക്നിക്കില്‍നിന്നുമുള്ള 21 ടീമുകള്‍ പൊതുസ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും താപനില കുറയ്ക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. പരിസ്ഥിതി, സുസ്ഥിര രൂപകല്‍പ്പന എന്നിവയിലെ വിദഗ്ധരുടെ ഒരു പാനല്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി എന്‍ട്രികള്‍ വിലയിരുത്തി.ഇസ…

Read More

കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും പണം തട്ടിയ കേസിലെ പ്രതി പാലക്കാട് കോരന്‍ചിറ സ്വദേശി മാരുകല്ലില്‍ അര്‍ച്ചന തങ്കച്ചനെ (28) പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു.’ബില്യണ്‍ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനത്തിന്റെ ഉടമയും മാനേജരുമായ പ്രതി കല്ലായി സ്വദേശിയായ യുവാവിന് വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് 2023 മാര്‍ച്ചില്‍ രണ്ടു തവണകളിലായി 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.പ്രതി വയനാട്ടിലെ വെള്ളമുണ്ടയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പന്നിയങ്കര പോലീസ് ഇന്‍സ്‌പെക്ടര്‍ എം. സതീഷ് കുമാര്‍, എസ്.ഐ. സുജിത്ത് എന്നിവര്‍ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രതി പലരില്‍നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും എറണാകുളത്തും വയനാട്ടിലും അര്‍ച്ചനയ്‌ക്കെതിരെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

മനാമ: ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ പുനര്‍വികസനം പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് ബഹ്റൈന്‍ നിക്ഷേപക കേന്ദ്രം ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും നൂതന നിക്ഷേപ സേവനങ്ങള്‍ നല്‍കാനുമുള്ള ബഹ്റൈന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി സൗദി നിക്ഷേപക കേന്ദ്രത്തില്‍ വരുത്തിയ നവീകരണങ്ങള്‍ മന്ത്രി അവലോകനം ചെയ്യുകയും പുതുതായി സ്ഥാപിതമായ യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് അന്തരീക്ഷം വര്‍ദ്ധിപ്പിക്കുകയും ദേശീവികസനത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കുകയും ചെയ്യുന്ന സംരംഭങ്ങളുടെ പ്രാധാന്യം ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ പരാമര്‍ശിച്ചു.ബഹ്റൈന്‍ നിക്ഷേപക കേന്ദ്രത്തിന്റെ പുനര്‍വികസനം, സൗദി നിക്ഷേപക കേന്ദ്രത്തിന്റെ നവീകരണം, യു.എ.ഇ. നിക്ഷേപക കേന്ദ്രത്തിന്റെ തുടക്കം എന്നിവ നിക്ഷേപക അനുഭവം വര്‍ദ്ധിപ്പിക്കുന്നതിനും ആകര്‍ഷകവും കാര്യക്ഷമവുമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ബഹ്റൈന്റെ സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഫഖ്റു പറഞ്ഞു.

Read More

മനാമ: റിയാദില്‍ നടക്കുന്ന ജി.സി.സി-യു.എസ്. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ സൗദി അറേബ്യയിലെത്തി.സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം സൗദി അറേബ്യയിലേക്ക് പോയത്.

Read More

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പോലീസ് പിടികൂടി. അബുദാബിയില്‍നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പിടിച്ചെടുത്തത്.സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍. ബാബു (33) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കഞ്ചാവ് എത്തിച്ചയാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.അബുദാബിയില്‍നിന്ന് കരിപ്പൂരിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കിവെച്ചിരുന്നത്. കടത്തുകാരനില്‍നിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്‍ക്കുകയായിരുന്നു റോഷനും റിജിലും. സംശയകരമായ സാഹചര്യത്തില്‍ കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പോലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരന്‍ ടാക്‌സിയില്‍ രക്ഷപ്പെട്ടു. പിന്നീട് പോലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ ട്രോളി ബാഗ് കാറില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ വിവിധയിടങ്ങളില്‍ പരിശോധന നടക്കുകയാണ്.

Read More

തളിപ്പറമ്പ്: 15കാരിയെ പീഡിപ്പിച്ചതിന് 17കാരനെതിരെ പോലീസ് കേസെടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്.ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയുടെ വീട്ടില്‍വെച്ച് പീഡനം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ആണ്‍കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

Read More

മനാമ: ബഹ്‌റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.ഈ ആവശ്യത്തിനായി പണം പിരിക്കാനുള്ള പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി അവസാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാമ്പത്തിക ഓഡിറ്റിംഗ് നടത്തണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പിരിവ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബസ്മ മുബാറക്കിന്റെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു.പൊതുപണത്തിന്റെ അതേ രീതിയില്‍ ഫണ്ടുകള്‍ തരംതിരിക്കുന്നതിനാല്‍ ജീവകാരുണ്യ ഫണ്ട് പിരിവ് അനുവദിക്കുന്നതിനോടൊപ്പം പിരിവുകള്‍ നിയമത്തിന്റെ പരിധിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പിരിവിന് പെര്‍മിറ്റ് ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ മന്ത്രാലയം 30 ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷിക്കുന്നത് വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഭാവന സ്വീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്റൈന്‍ ബാര്‍ അസോസിയേഷനും കുവൈത്ത് ബാര്‍ അസോസിയേഷനും സഹകരിച്ച് ആദ്യത്തെ ബഹ്റൈന്‍-കുവൈത്ത് നിയമദിനം ആഘോഷിച്ചു.ഈ ആഘോഷ പരിപാടി ബഹ്റൈനും കുവൈത്തും തമ്മില്‍ ആഴത്തിലുള്ള സാഹോദര്യ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ബഹ്റൈന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സലാഹ് അല്‍ മിദ്ഫ പറഞ്ഞു. നിയമപരവും തൊഴില്‍പരവുമായ അനുഭവങ്ങള്‍ കൈമാറാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തില്‍ കുവൈത്ത് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അദ്‌നാന്‍ അബുലും പ്രസംഗിച്ചു. ബഹ്റൈനിലെയും കുവൈത്തിലെയും നിയമവ്യവസ്ഥകള്‍ തമ്മിലുള്ള സമാനതകളെക്കുറിച്ച് ഡോ. ഹസ്സന്‍ അലി റദി മുഖ്യപ്രഭാഷണം നടത്തി.

Read More

മനാമ: യമനില്‍ അമേരിക്കയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ട ഒമാനി പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ചെങ്കടലിലും ബാബ് അല്‍-മന്ദാബ് കടലിടുക്കിലും സമുദ്ര സഞ്ചാരത്തിന്റെയും അന്താരാഷ്ട്ര വ്യാപാരത്തിന്റെയും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രാദേശിക, അന്തര്‍ദേശീയ നീക്കങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണ മന്ത്രാലയം പ്രഖ്യാപിച്ചു.

Read More