Author: news editor

മനാമ: വിദേശ തൊഴിലാളികളെ ബഹ്‌റൈനില്‍നിന്ന് തിരിച്ചയയ്ക്കാനുള്ള ചെലവ് വഹിക്കുന്നതില്‍നിന്ന് തൊഴിലുടമകളെ ഒഴിവാക്കിക്കൊണ്ടുള്ള തൊഴില്‍ നിയമ ഭേദഗതി നിര്‍ദേശം പുനഃപരിധിക്കാന്‍ പാര്‍ലമെന്റിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കരട് ഭേദഗതി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ പാര്‍ലമെന്റിന് തിരിച്ചയച്ചതിന് തൊട്ടുപിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക മെമ്മോറാണ്ടത്തിലാണ് പുനഃപരിശോധനാ നിര്‍ദേശമുള്ളത്. അനധികൃതമായി രാജ്യത്ത് തൊഴില്‍ ചെയ്യുന്ന വിദേശ തൊഴിലാളികളെ നാടുകടത്താനുള്ള ചെലവ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) വഹിക്കുന്ന സാഹചര്യത്തില്‍ മറ്റു കാരണങ്ങളാല്‍ തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതിനുള്ള ചെലവ് ചുരുക്കം ചില തൊഴിലുടമകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. ഇതൊഴിവാക്കുന്നത് തൊഴില്‍ നിയമത്തിന്റെ വ്യവസ്ഥകളില്‍ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി.

Read More

മനാമ: ബഹ്‌റൈനില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കല്‍ എന്നിവപോലെ ഉയര്‍ന്ന അപകടസാധ്യതയുള്ള നിയമലംഘനത്തിന് കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് നിയമ ഭേദഗതിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭേദഗതി ഉള്‍പ്പെട്ട ഔദ്യോഗിക മെമ്മോറാണ്ടം പാര്‍ലമെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ഇത് ചര്‍ച്ച ചെയ്യും. ഗതാഗത നിയമത്തില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ചില വ്യവസ്ഥകളും ഭേദഗതിയിലുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ പെന്‍ഷന്‍ നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.വിരമിച്ചവരുടെ വാര്‍ഷിക പെന്‍ഷന്‍ വര്‍ധനവ് പുനഃസ്ഥാപിക്കുക, പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനാ നിരക്ക് ഏഴു ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറയ്ക്കുക, സ്ത്രീകളുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 55 ആയി കുറയ്ക്കുക, അവസാനത്തെ അഞ്ചു വര്‍ഷത്തിന്റെ വേതന ശരാശരിക്ക് പകരം ശരാശരി രണ്ടു വര്‍ഷത്തെ വേതനം അടിസ്ഥാനമാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുക എന്നീ ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.ഭേദഗതികളില്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം നിര്‍ദിഷ്ട വാര്‍ഷിക വര്‍ധനവിന് പ്രതിവര്‍ഷം 26 ദശലക്ഷം ദിനാര്‍ വേണ്ടിവരും. നിര്‍ത്തിവെച്ച മൂന്നു ശതമാനം വര്‍ധന പുനഃസ്ഥാപിക്കുന്നതിന് പ്രതിവര്‍ഷം 22 ലക്ഷം ദിനാര്‍ വേറെയും കണ്ടെത്തേണ്ടിവരും.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ സ്‌കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം കാത്തുനില്‍ക്കുന്ന വേളകളിലും മറ്റും വെയിലും മഴയുമേല്‍ക്കാതെ കയറിനില്‍ക്കാന്‍ ഷെഡുകള്‍ പണിയും.ഈ നിര്‍ദേശം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ഐകണ്‌ഠ്യേന അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. കൗണ്‍സിലിന്റെ സര്‍വീസസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സയ്യിദാണ് ഈ നിര്‍ദേശം കൗണ്‍സില്‍ മുമ്പാകെ അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം കൗണ്‍സില്‍ അത് അംഗീകരിക്കുകയായിരുന്നു.സ്‌കൂളുകളുടെ പുറത്ത് ഇങ്ങനെ ഷെഡുകള്‍ പണിയുന്നത് ആഡംബരമല്ലെന്നും അത്യാവശ്യമാണെന്നും അബ്ദുല്‍ ഖാദര്‍ സയ്യിദ് പറഞ്ഞു. സ്‌കൂള്‍ പരിസരത്ത് സുരക്ഷിതത്വം നമ്മുടെ കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ടെലിഗ്രാം ആപ്പ് വഴി തട്ടിപ്പ് നടത്തുന്നവരെ കരുതിയിരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.ടെലിഗ്രാമില്‍ ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുകാര്‍ ആദ്യം നിക്ഷേപവാഗ്ദാനങ്ങള്‍ നല്‍കും. വലിയ ലാഭമായിരിക്കും ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇവര്‍ പണം നല്‍കാനോ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനോ ആവശ്യപ്പെടും. അതു നല്‍കിക്കഴിഞ്ഞാല്‍ അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടും.അജ്ഞാത വ്യക്തികളുമായി സ്വകാര്യ വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടരുതെന്നും അംഗീകൃത ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അംഗീകരിച്ച ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ മാത്രമേ പണമിടപാട് നടത്താവൂ എന്നും ഡയറക്ടറേറ്റ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: 21ാമത് മേഖലാ സുരക്ഷാ ഉച്ചകോടിയായ ‘മനാമ ഡയലോഗ് 2025’ ആരംഭിച്ചു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉച്ചകോടി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍, അക്കാദമിക് വിദഗ്ദ്ധര്‍ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. മനാമ ഡയലോഗ് 2025 പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷ വര്‍ധിപ്പിക്കുന്ന ദര്‍ശനങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും ഉണ്ടാക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസില്‍ പാക്കിസ്ഥാനി ദമ്പതിമാര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 15 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു.കൂടാതെ ഇരുവരും 5,000 ദിനാര്‍ വീതം പിഴയടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.പാക്കിസ്ഥാനിലെ ഒരു മയക്കുമരുന്ന് മൊത്തച്ചവടക്കാരന്‍ ബഹ്‌റൈനിലുള്ള ഒരു ഏജന്റിന് എത്തിക്കാനായാണ് ഇവരുടെ കൈവശം 6.54 കിലോഗ്രാം കഞ്ചാവ് കൊടുത്തുവിട്ടത്. തായ്ലന്‍ഡില്‍നിന്ന് അബുദാബി വഴി വിമാനത്തില്‍ ഒരു സൂട്ട്‌കെയ്‌സില്‍ ഭക്ഷണപദാര്‍ത്ഥ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സൂട്ട്‌കെയ്‌സ് സ്‌കാന്‍ ചെയ്ത് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് അധികൃതര്‍ കഞ്ചാവ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇവര്‍ അറസ്റ്റിലായത്.

Read More

മനാമ: ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ കൊമേഴ്‌സ്യല്‍ കോടതി സ്ഥാപിക്കുന്നതിനായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പുറപ്പെടുവിച്ച ഉത്തരവ് സംബന്ധിച്ച് ശൂറ കൗണ്‍സിലിന്റെ ഞായറാഴ്ച ചേരുന്ന പതിവാര സമ്മേളനത്തില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.രാജ്യാന്തരതലത്തിലുണ്ടാകുന്ന വാണിജ്യം, പണമിടപാട്, നിക്ഷേപം തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ് നിര്‍ദിഷ്ട കോടതി. സ്വതന്ത്രവും സുതാര്യവുമായ നടപടികളിലൂടെയുള്ള തര്‍ക്കപരിഹാരങ്ങള്‍ ഇത് ലക്ഷ്യമിടുന്നു.നിയമ മേഖലയില്‍ രാജ്യത്തിനുണ്ടായ പുരോഗതിയില്‍ ഈ കോടതി ഒരു നാഴികക്കല്ലായിരിക്കുമെന്ന് ശൂറ കൗണ്‍സിലിന്റെ ലെജിസ്ലേറ്റീവ് ആന്റ് ലീഗല്‍ അഫയേഴ്‌സ് കമ്മിറ്റി അദ്ധ്യക്ഷ ദലാല്‍ അല്‍സായിദ് പറഞ്ഞു.

Read More

മനാമ: കാഴ്ചാശേഷിയില്ലാത്തവര്‍ക്ക് പിന്തുണയുമായി മനാമയിലെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റിയില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു.വൈറ്റ് കെയ്ന്‍ സേഫ്റ്റി ഡേയോടനുബന്ധിച്ച് ‘കാഴ്ചശേഷിയില്ലാത്തവരെ സഹായിക്കല്‍ എല്ലാവരുടെയും ചുമതല’ എന്ന മുദ്രാവാക്യവുമായി ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡ് ആണ് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ പിന്തുണയോടെ പരിപാടി സംഘടിപ്പിച്ചത്. കാപ്പിറ്റല്‍ ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Read More

മനാമ: ബഹ്റൈനില്‍ നടന്ന മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ് സമാപിച്ചു. അഞ്ച് സ്വര്‍ണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിവയുള്‍പ്പെടെ ആകെ 13 മെഡലുകള്‍ ബഹ്‌റൈന്‍ നേടി. മൊത്തത്തിലുള്ള റാങ്കിംഗില്‍ അറബ് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബഹ്റൈന്‍.ഭാരോദ്വഹനത്തിലും മിക്‌സഡ് ആയോധന കലകളിലുമായാണ് ബഹ്റൈന്‍ അഞ്ച് സ്വര്‍ണമെഡലുകള്‍ നേടിയത്.3ഃ3 ബാസ്‌കറ്റ്‌ബോള്‍, എന്‍ഡുറന്‍സ്, ഭാരോദ്വഹനം, മിക്‌സഡ് ആയോധന കലകള്‍, പെന്‍കാക് സിലാറ്റ് എന്നിവയിലാണ് വെള്ളി മെഡലുകള്‍ നേടിയത്.എന്‍ഡുറന്‍സില്‍ ബഹ്റൈന്‍ ടീം മൊത്തത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 15 മണിക്കൂര്‍, 58 മിനിറ്റ്, 28 സെക്കന്‍ഡ് കൊണ്ട് 119 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി വെള്ളി നേടി.

Read More