Author: news editor

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ ബുധനാഴ്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ 20,000ത്തിലധികം പേര്‍ ഹജ്ജിനായി രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ്, ഉംറ കാര്യ സുപ്രീം കമ്മിറ്റി അറിയിച്ചു.സെപ്റ്റംബര്‍ 16ന് രജിസ്‌ട്രേഷന്‍ കാലാവധി അവസാനിച്ചതിന് ശേഷം നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പ്രാഥമിക സ്വീകാര്യതാ അറിയിപ്പുകള്‍ ലഭിക്കും. മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ബഹ്റൈന്റെ ക്വാട്ടയായ 4,625 പേര്‍ക്കായിരിക്കും അനുമതി ലഭിക്കുക.പ്രാഥമികമായി അംഗീകരിച്ചവര്‍ക്ക് ഇഷ്ടപ്പെട്ട ടൂര്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാനുള്ള ഔദ്യോഗിക തീയതി പിന്നീട് പ്രഖ്യാപിക്കും. ലൈസന്‍സുള്ള ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അവരുടെ പാക്കേജുകള്‍ പരസ്യപ്പെടുത്താന്‍ മതിയായ സമയം നല്‍കുമെന്നും കമ്മിറ്റി അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ യുവ പ്രതിഭകളെ ശാക്തീകരിക്കാന്‍ കായിക- യുവജനകാര്യ മന്ത്രാലയം യൂത്ത് ആന്റ് എക്‌സലന്‍സ് കമ്മിറ്റി രൂപീകരിച്ചു.വികസന സംരംഭങ്ങളിലൂടെയും പദ്ധതികളിലൂടെയും തുടര്‍ച്ചയായ പരിശീലന, പ്രൊഫഷണല്‍ പരിപാടികളിലൂടെയും ഭരണ നേതൃത്വത്തിനും യുവജന ജീവനക്കാര്‍ക്കുമിടയില്‍ ആശയവിനിമയത്തിലൂടെയും യുവാക്കള്‍ക്ക് ഉത്തേകജനകമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം. കമ്മിറ്റി രൂപീകരണത്തെ രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ഷെയ്ഖ്് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ പുതിയ വിദ്യാഭ്യാസ വര്‍ഷാരംഭത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ ഗതാഗതം സുരക്ഷിതമാക്കാന്‍ ആഭ്യന്തരമന്ത്രാലയം നടപടി ശക്തമാക്കി.റോഡുകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.വാഹനമോടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങിയ കേസില്‍ ബഹ്‌റൈനില്‍ അറബ് പൗരന്‍ അറസ്റ്റിലായി.14,100 ദിനാറിന്റെ സംശയാസ്പദമായ ഇടപാട് നടന്നതായി ഒരു ഇലക്ട്രോണിക് പേയ്‌മെന്റ് കമ്പനി റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് ആന്റി എക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി.ബഹ്‌റൈന് പുറത്തുള്ള ഒരാളോടൊപ്പം ചേര്‍ന്ന് കാര്‍ഡുകള്‍ തട്ടിയെടുത്തതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ കയ്യില്‍നിന്ന് 8 ബാങ്ക് കാര്‍ഡുകള്‍ കണ്ടെത്തുകയും ചെയ്തു.തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിടുകയായിരുന്നു. ഇയാളുടെ കയ്യിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം എസ്.ടി.സി. ബഹ്റൈനുമായി സഹകരണ കരാറില്‍ ഒപ്പുവെച്ചു.ബഹ്റൈന്റെ ഗതാഗത മേഖലയുടെ വികസനത്തില്‍ രാജ്യത്തിന്റെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് പോസ്റ്റ് അണ്ടര്‍സെക്രട്ടറി ഫാത്തിമ അബ്ദുല്ല അല്‍ ദെയ്ന്‍ പറഞ്ഞു. നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് ശക്തിപ്പെടുത്താനും യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട അനുഭവം നല്‍കാനും ഈ പദ്ധതി സഹായിക്കുമെന്നും അവര്‍പറഞ്ഞു.

Read More

മനാമ: ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിന്റെ എട്ടാം പതിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ളവരും ബഹ്‌റൈനികളും വിദേശികളുമായവരുമായ പ്രോഗ്രാമര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, കഥാകാരന്മാര്‍, സാങ്കേതിക വിദഗ്ധര്‍, സംരംഭകര്‍, കലാകാരന്മാര്‍, ബഹിരാകാശ പ്രേമികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.ബഹ്റൈന്‍ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച്, യുനൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണല്‍ എയറോനോട്ടിക്സ് ആന്റ് സ്പേസ് അഡ്മിനിസ്‌ട്രേഷന്റെ (നാസ) മേല്‍നോട്ടത്തില്‍ ബി.എസ്.എയാണ് ഈ വാര്‍ഷിക അന്താരാഷ്ട്ര മത്സരം സംഘടിപ്പിക്കുന്നത്. ബഹ്‌റൈനില്‍ സാഖിറിലെ ബഹ്റൈന്‍ സര്‍വകലാശാല കാമ്പസിലും ഇസ ടൗണിലെ ബഹ്റൈന്‍ പോളിടെക്നിക് കാമ്പസിലുമാണ് ഒക്ടോബര്‍ 4 മുതല്‍ 5 വരെ ഇത് നടക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിപ്പറയുന്ന വെബ്സൈറ്റുകളിലൊന്ന് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം:ഇസ ടൗണ്‍:https://www.spaceappschallenge.org/2025/local-events/isa-town/ സാഖിര്‍:https://www.spaceappschallenge.org/2025/local-events/sakhir/ലോകമെമ്പാടുമുള്ളവര്‍ക്ക് പങ്കെടുക്കാം. അവര്‍ ക്രിയേറ്റീവ് ടീമുകള്‍ രൂപീകരിക്കുകയും നാസയുടെ ഓപ്പണ്‍ ഡാറ്റ ഉപയോഗിച്ച് ബഹിരാകാശ വ്യവസായം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതില്‍ മത്സരിക്കുകയും ചെയ്യും. മത്സരിക്കുന്ന ടീമുകള്‍ 48 മണിക്കൂറിനുള്ളില്‍…

Read More

അബുദാബി: യു.എ.ഇ. സന്ദര്‍ശന വേളയില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയെ യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ അബുദാബിയില്‍ സ്വീകരിച്ചു.പ്രാദേശിക സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു. പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര വേദികളില്‍ ഏകോപനവും സംയുക്ത കൂടിയാലോചനയും വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.യു.എ.ഇ. വിദേശകാര്യ മന്ത്രാലയത്തിലെ സഹമന്ത്രി ഖലീഫ ഷഹീന്‍ അല്‍ മറാര്‍, എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ബോര്‍ഡ് ചെയര്‍മാനും സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രിയുമായ സയീദ് അല്‍ ഹജേരി, യു.എ.ഇയിലെ ബഹ്റൈന്‍ അംബാസഡര്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയ കാര്യ അണ്ടര്‍സെക്രട്ടറി ഖാലിദ് യൂസഫ് അല്‍ ജലാഹമ എന്നിവരും കൂടിക്കാഴ്ചയില്‍പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലെ റിഫ നടപ്പാതയുടെ വികസന പുരോഗതി മുനിസിപ്പാലിറ്റീസ്- കൃഷി കാര്യ മന്ത്രി എന്‍ജിനീയര്‍ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പരിശോധിച്ചു.മുനിസിപ്പാലിറ്റി അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല ഇബ്രാഹിം അബ്ദുല്‍ ലത്തീഫ്, സതേണ്‍ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ ഈസ അബ്ദുറഹ്‌മാന്‍ അല്‍ ബുഅനൈന്‍, കൗണ്‍സില്‍ അംഗം അലി അബ്ദുല്‍ ഹമീദ് അല്‍ ഷെയ്ഖ് എന്നിവരോടൊപ്പമണ് അദ്ദേഹം വികസന പ്രവൃത്തിയുടെ പുരോഗതി പരിശോധിച്ചത്.പദ്ധതിയുടെ 60%ത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.36,018 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ളതാണ് പദ്ധതി. ഷെഡുകളുടെയും കളിസ്ഥലങ്ങളുടെയും തെരുവുവിളക്കുകളുടെയും പൊതുസൗകര്യങ്ങളുടെയും നവീകരണം, ആധുനിക ഫിറ്റ്‌നസ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, 400 പുതിയ മരങ്ങള്‍ നടല്‍ എന്നിവ കൂടി ഉള്‍പ്പെടുന്നതാണ്പദ്ധതി.

Read More

മനാമ: ബഹ്‌റൈനിലെ സല്‍മാനിയില്‍ ഒരു വീട്ടിലുണ്ടായ തീപിടിത്തം സിവില്‍ ഡിഫന്‍സ് സംഘം അണച്ചു. വീട് ഏറെക്കുറെ കത്തിനശിച്ചു.ഒരു മുറിയിലെ എയര്‍കണ്ടീഷനിംഗ് യൂണിറ്റില്‍നിന്നുണ്ടായ തീപ്പൊരി പടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടിലെ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ഏഴു പേരാണ് വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.തീ പടര്‍ന്നുപിടിച്ചതോടെ വീട്ടുകാരും വീട്ടുജോലിക്കാരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് സംഘമമെത്തി തീയണച്ചു.

Read More

മനാമ: ക്ലാസ് മുറികള്‍ക്കുള്ളിലും പുറത്തും കുട്ടികളുടെ സംരക്ഷണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പബ്ലിക് പ്രോസിക്യൂഷന്‍ പരിശീലന പരിപാടി നടത്തി.ആഭ്യന്തര മന്ത്രാലയത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. ബ്ലാക്ക്‌മെയിലിംഗിനെതിരെ പോരാടുക, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് തടയുക, സ്‌കൂളുകളിലെ പീഡനം തടയുക എന്നിവയായിരുന്നു പരിപാടിയിലെ പ്രധാന വിഷയങ്ങള്‍.കുട്ടികളെ സംരക്ഷിക്കാനും സമൂഹത്തില്‍ പ്രതിരോധശേഷി വളര്‍ത്താനും ബഹ്‌റൈനിലെ സ്ഥാപനങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഉറപ്പാക്കാന്‍ ഇത്തരത്തിലുള്ള പരിശീലനം അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

Read More