- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
- മദ്യനയക്കേസ്: കേജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
Author: news editor
കൊച്ചി: വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കും ലേഖകന്‍ അനിരു അശോകനും ക്രൈംബ്രാഞ്ച് നല്കിയ നോട്ടീസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.വാര്‍ത്തയുടെ ഉറവിടവും ലേഖകന്റെ മൊബൈല്‍ ഫോണും ഹാജരാക്കണമെന്നായിരുന്നു പി.എസ്.സിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് ലേഖകനോട് ആവശ്യപ്പെട്ടിരുന്നത്. പി.എസ്.സിയുമായി ബന്ധപ്പെട്ട വാര്‍ത്തയിലായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണം. നോട്ടീസില്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, കേസ് ജനുവരി 16ന് വീണ്ടും പരിഗണിക്കാന്‍ മാറ്റിവെച്ചു.
ചോദ്യക്കടലാസ് ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി
കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് കോഴിക്കോട് സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് ഷുഹൈബിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് കേസില്‍പെടുത്തിയത്. വന്‍കിട കമ്പനികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ല. ചോദ്യക്കടലാസ് ചോര്‍ത്തിയിട്ടില്ല. പ്രവചനം മാത്രമാണ് നടത്തിയത്. ചോദ്യം എവിടെനിന്ന് ചോര്‍ന്നെന്ന് പോലീസ് അന്വേഷിക്കുന്നില്ലെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അഭിഭാഷകരായ എം. മുഹമ്മദ് ഫിര്‍ദൗസ്, പി. കുമാരന്‍കുട്ടി എന്നിവര്‍ ഷുഹൈബിന് വേണ്ടി ഹാജരായി. ഒരു കാരണവശാലും ജാമ്യം കൊടുക്കാന്‍ പാടില്ലെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ജയദീപ് വാദിച്ചു.ഷുഹൈബും എം.എസ്. സൊലൂഷന്‍സിലെ അദ്ധ്യാപകരും ഇതുവരെ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഷുഹൈബും അദ്ധ്യാപകരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിലെ അദ്ധ്യാപകരായ ജിഷ്ണു, ഫഹദ് എന്നിവര്‍ക്കാണ് രണ്ടാം തവണയും നോട്ടീസ് നല്‍കിയിരുന്നത്. ഷുഹൈബിന് ക്രൈം ബ്രാഞ്ച് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായില്ല.…
മനാമ: ചരിത്ര നഗരത്തെ ഊര്‍ജ്ജസ്വലമായ സാംസ്കാരിക വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റിക്കൊണ്ട് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) സംഘടിപ്പിച്ച ‘മുഹറഖ് നൈറ്റ്സ്’ ഉത്സവത്തിന്റെ മൂന്നാം പതിപ്പ് സമാപിച്ചു. ഡിസംബറിലുടനീളം നടന്ന ഈ പരിപാടി മുഹറഖിന്റെ സമ്പന്നമായ പൈതൃകവും ആധുനിക ചൈതന്യവും ആഘോഷിക്കുകയും ഒരു പ്രാദേശിക സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ അതിന്റെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്തു.യുനെസ്കോയുടെ പട്ടികയില്‍ ഇടംപിടിച്ച മുത്തുവാരല്‍ പാതയില്‍ നടന്ന ഈ ഉത്സവം, ബഹ്റൈന്റെ ദേശീയ ദിനം, രാജാവിന്റെ സിംഹാസനാരോഹണത്തിന്റെ 25ാം വാര്‍ഷികം എന്നിവയോടനുബന്ധിച്ചാണ് നടന്നത്.മുഹറഖിനെ ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയില്‍ മഹത്വത്തിന്റെ വീക്ഷണവുമായി സംഘടിപ്പിച്ച ഫെസ്റ്റിവലിന്റെ ക്രമീകരണത്തെ ബി.എസി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ അഭിന്ദിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നേതൃത്വത്തില്‍ നഗരത്തിന്റെ പൈതൃകം സംരക്ഷിക്കാനും നൂതനമായ സംരംഭങ്ങളിലൂടെ ആകര്‍ഷണം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.കലകള്‍, സംഗീതം,…
മനാമ: രാഷ്ട്രത്തിന്റെ ആത്മാവിനെ പ്രോത്സാഹിപ്പിക്കാനും ദേശീയതയുടെ മൂല്യങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദേശീയ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഓഫീസ് (ബഹ്റൈനൂന) ഇന്‍ഫര്‍മേഷന്‍ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ബഹ്റൈനി ക്യാമറ’ പരിപാടിയുടെ രണ്ടാം സീസണ് തുടക്കമായി. വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമിയുടെ സാന്നിധ്യത്തിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.ദേശീയ സ്വത്ത് വര്‍ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യങ്ങളുമായും കാഴ്ചപ്പാടുകളുമായും യോജിക്കുന്ന ഈ പരിപാടിയെ മന്ത്രാലയം പിന്തുണയ്ക്കുന്നതായി മന്ത്രി പറഞ്ഞു. പൗരത്വത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ദേശീയ സ്വത്വത്തോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനുമുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്തുകയാണ് പരിപാടി ലക്ഷ്യമിടുന്നത്. ദേശീയ പ്രതിഭകളെയും യുവാക്കളുടെ സര്‍ഗ്ഗാത്മകതയെയും വളര്‍ത്തിയെടുക്കുന്നതില്‍ മന്ത്രാലയം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമൂഹത്തിന് കാര്യമായ സംഭാവനകള്‍ നല്കിയ ബഹ്റൈനികളെ പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററികളിലാണ് രണ്ടാം സീസണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബഹ്റൈനിലെ യുവാക്കളുടെ സര്‍ഗ്ഗാത്മകതയെ ഉയര്‍ത്തിക്കാട്ടാനും ഈ പരിപാടി ലക്ഷ്യമിടുന്നു.
മനാമ: ബഹ്റൈനിലെ നാഷണല്‍ ആംബുലന്‍സ് സെന്റര്‍ രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വീസിന് തുടക്കം കുറിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ആരംഭിച്ച ഗവണ്മെന്റ് ഇന്നൊവേഷന് മത്സരത്തില്‍ (ഫിക്ര) ഉയര്‍ന്ന ഈ നിര്‍ദേശത്തിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ ഗവര്‍ണറേറ്റുകളിലും ഈ സേവനം ലഭ്യമാകും. ഗതാഗതക്കുരുക്കുകളും ഇടുങ്ങിയ റോഡുകളുമുള്ള പ്രദേശങ്ങളില്‍ അത്യാഹിതങ്ങളുണ്ടായാല്‍ വേഗത്തില്‍ സേവനം ലഭ്യമാക്കാന്‍ ഇത് ഉപകരിക്കും.അപകടസ്ഥലത്തെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ രണ്ട് പ്രധാന ഘട്ടങ്ങളുണ്ട്. എമര്‍ജന്‍സി ഹോട്ട്ലൈനില്‍ (999) വിളിക്കുമ്പോള്‍ നാഷണല്‍ ആംബുലന്‍സ് ഓപ്പറേഷന്‍സ് റൂം വഴി ആംബുലന്‍സ് മോട്ടോര്‍ സൈക്കിളുകള്‍ വഴി ഫസ്റ്റ് റെസ്പോണ്ടര്‍ യൂണിറ്റുകളെ വിന്യസിക്കുന്നത് ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇടുങ്ങിയ നിരത്തുകളും ഗതാഗതക്കുരുക്കും കാരണം ആംബുലന്‍സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലെ അപകടങ്ങള്‍ക്കാണ് മുന്‍ഗണന.രണ്ടാം ഘട്ടമായ ‘പ്രതികരണ ഘട്ട’ത്തില്‍ അടിയന്തിര അടിയന്തര സേവനങ്ങള്‍ നല്കുന്നു. ഹൃദയ, ശ്വസന സ്തംഭനം, അപകടങ്ങളും പരിക്കുകളും, എല്ലാത്തരം രക്തസ്രാവം, ഹൃദയാഘാതം, മുങ്ങിമരണം, കഠിനമായ ശ്വാസംമുട്ടല്‍,…
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അംഗത്വ കാമ്പയിന്റെയും കുടിശ്ശിക നിവാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നടന്നു.തിരുവനന്തപുരം റെയില്‍ കല്യാണമണ്ഡപത്തില്‍ നടന്ന പരിപാടി കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്മാന് കെ.വി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.സി. സജീവ് തൈക്കാട് അദ്ധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡംഗം ബാദുഷ കടലുണ്ടി, നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി, രശ്മി എന്നിവര്‍ സംസാരിച്ചു. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ ജോസ് വി.എം. വിഷയാവതരണം നടത്തി. ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗീതാലക്ഷ്മി എം.ബി. സ്വാഗതവും ഫിനാന്‍സ് മാനേജര്‍ ജയകുമാര്‍ ടി. നന്ദിയും പറഞ്ഞു.ക്ഷേമനിധിയില്‍ അംഗത്വമെടുത്തതിനു ശേഷം അംശദായം കൃത്യമായി അടയ്ക്കാതെ അംഗത്വം നഷ്ടപ്പെടുകയും തുടര്‍ന്ന് ആനുകൂല്യങ്ങള്‍ കൃത്യമായി ലഭ്യമാകാത്തതുമായ നിരവധി സാഹചര്യമുണ്ടായതിനാലാണ് കുടിശ്ശിക നിവാരണം സംസ്ഥാനത്തുടനീളം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതോടനുബന്ധിച്ച് പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം വര്‍ദ്ധിപ്പിക്കുന്നതിനും കുടിശ്ശിക നിവാരണത്തിനുമായി…
തിരുവനന്തപുരം: പുതുവത്സരാഘോഷവേളയില്‍ ക്രമസമാധാനവും സൈ്വരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്കി.ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പെട്രോളിംഗും നിരീക്ഷണവും കര്‍ശനമാക്കും. വിവിധ ജില്ലകളില്‍ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ കര്‍ശനമാക്കാന്‍ സ്പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയുന്നതാണ്.ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലുമെത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.…
കണ്ണൂര്‍: ആര്.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതി കൊടി സുനിക്ക് 30 ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. പരോള്‍ നല്‍കരുതെന്ന പോലീസ് റിപ്പോര്‍ട്ട് അവഗണിച്ചാണ് നടപടി.അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍ അനുവദിച്ചത്. മനുഷ്യാവകാശ കമ്മീഷനാണ് അമ്മ അപേക്ഷ നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയില്‍ ഡി.ജി.പി. പരോള്‍ അനുവദിക്കുകയായിരുന്നു.പരോള്‍ ലഭിച്ചതോടെ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.അസാധാരണ സംഭവമാണിതെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ എം.എല്‍.എ. പറഞ്ഞു. സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് രമ പറഞ്ഞു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ 30ഓളം പരാതികളെത്തി. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുള്ള പരാതികള്‍ എംബസി സ്വീകരിച്ചു.ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഓപ്പണ്‍ ഹൗസില്‍ എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ടീമും കോണ്‍സുലര്‍ ടീമും പാനല്‍ അഭിഭാഷകരും സന്നിഹിതരായിരുന്നു. അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ സ്മരണയ്ക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ഓപ്പണ്‍ ഹൗസ് ആരംഭിച്ചത്.ഡിസംബര്‍ 16ന് 30ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് രാജകീയ മാപ്പ് നല്‍കിയതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനും അംബാസഡര്‍ നന്ദി രേഖപ്പെടുത്തി. ഇതോടെ 2024ല്‍ രാജകീയ മാപ്പിന് കീഴില്‍ മോചിതരായ ഇന്ത്യക്കാരുടെ എണ്ണം ഏകദേശം 160 ആയതായി അംബാസഡര്‍ അറിയിച്ചു.ബഹ്റൈനില്‍ തടവിലായിരുന്ന 28 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ശിക്ഷ 6 മാസത്തില്‍ നിന്ന് 3 മാസമായി കുറച്ചതിനെ…
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന് ജേക്കബും ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും കൂടിക്കാഴ്ച നടത്തി.ചരിത്രപരമായ ബഹ്റൈന്‍-ഇന്ത്യ ബന്ധം ഇരുവരും അവലോകനം ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനായി വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
