Author: news editor

മനാമ: ദേശീയ പദ്ധതി പ്രകാരം സ്‌കൂളുകള്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ ബഹ്‌റൈനിലെ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍കൈകാര്യം ചെയ്യാന്‍ സഹായം ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പിലുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി. തീ ഏതാണ്ട് അണഞ്ഞതിനെ തുടര്‍ന്ന് ഏഴു രക്ഷാപ്രവര്‍ത്തകര്‍ കപ്പലില്‍ പ്രവേശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കപ്പലിനെ ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി രണ്ടാമതൊരു വടം കൂടി ബന്ധിപ്പിക്കാനും സാധിച്ചു. നിലവില്‍ കൊച്ചി തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് കപ്പലുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ കമ്പനി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനിയുടെ 5 ജീവനക്കാരും രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കപ്പലില്‍ പ്രവേശിച്ചത്. തീപിടിത്തമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണക്കാക്കുക, വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യംവെക്കുന്നത്. കപ്പലിന്റെ ഉള്ളിലേക്കു പ്രവേശിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നു.കപ്പലില്‍ മറ്റൊരു സിന്തറ്റിക് വടം കൂടി ഘടിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ഡി.ജി. ഷിപ്പിംഗ്് വിലയിരുത്തുന്നത്. ഭാവിയില്‍ കപ്പലിനെ നീണ്ടനേരം കെട്ടിവലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്…

Read More

കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്‍കി.എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ കാരണം ആള്‍ക്കൂട്ട അതിക്രമവും തുടര്‍ന്നുളള അവഹേളനവുമെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേ കാര്യങ്ങളാണ് ആണ്‍സുഹൃത്ത് പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസമായി കാണാമറയത്തായിരുന്ന മയ്യില്‍ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എ.എസ്.പി. വിശദമായി മൊഴിയെടുത്തു.കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്നു വര്‍ഷമായി സുഹൃത്തായ റസീനയോടൊപ്പം കാറില്‍ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.ഇതിനുശേഷം സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മര്‍ദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധംകൊണ്ടാണെന്നാണ്…

Read More

മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിലായി ജൂണ്‍ 22ന് നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസങ്ങള്‍ നടത്തും. നാഷണല്‍ ഗാര്‍ഡ് കമാന്‍ഡര്‍ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശമനുസരിച്ചാണിത്.വടക്കന്‍, തെക്കന്‍ മേഖലകളിലെ നാഷണല്‍ ഗാര്‍ഡ് ക്യാമ്പുകളാണ് പരിശീലന അഭ്യാസം നടത്തുന്നത്. വിന്യാസ സന്നദ്ധത, യുദ്ധ നടപടിക്രമങ്ങള്‍, ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും അഭ്യാസങ്ങള്‍. തത്സമയ വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സൈനികരുടെ സന്നദ്ധത പരിശോധിക്കാനും ഫലപ്രദമായ ആശയവിനിമയ സംവിധാനങ്ങള്‍ ഉറപ്പാക്കാനും യൂണിറ്റുകള്‍ക്കിടയില്‍ സംയുക്ത ഫീല്‍ഡ് ഏകോപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണിത്.

Read More

മനാമ: ക ബഹ്‌റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന രേഖപ്പെടുത്തി.സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2015ലെ വൈദ്യുതി ഉപഭോഗം 16,552 ജിഗാവാട്ട് ആയിരുന്നു. ഇത് 2024ല്‍ 19,000 ജിഗാവാട്ടായി വര്‍ധിച്ചു. ആകെ വര്‍ധന 2,448 ജിഗാവാട്ട്.ഇതില്‍ ഗാര്‍ഹികോപഭോഗമാണ് ഏറ്റവും കൂടുതല്‍. 9,321 ജിഗാവാട്ട്. 6,211 ജിഗാവാട്ടുമായി വാണിജ്യ മേഖല രണ്ടാം സ്ഥാനത്തും 3,427 ജിഗാവാട്ടുമായി വ്യാവസായിക മേഖല മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപഭോഗം 50 ജിഗാവാട്ട് മാത്രം.ഈ കാലയളവില്‍ വൈദ്യുതി ഉല്‍പാദനത്തിലും വര്‍ധനയുണ്ടായി. ഓരോ വര്‍ഷവും വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് രാജ്യത്തുള്ളത്.

Read More

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ ബഹ്റൈനും റഷ്യയും മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണ കരാറിലും ഒപ്പുവെച്ചു.ബഹ്റൈന്‍-റഷ്യ ബന്ധങ്ങളുടെ ശക്തിയെയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളിലെ അവയുടെ തുടര്‍ച്ചയായ വികസനത്തെയും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പ്രശംസിച്ചു.ബഹ്റൈന്‍ വാര്‍ത്താ മന്ത്രാലയവും റഷ്യയിലെ സ്വയംഭരണ സ്ഥാപനമായ ടി.വി-നൊവോസ്റ്റിയും തമ്മിലാണ് ധാരണാപത്രം. ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഖലീല്‍ ബുഹെജിയും ടിവി-നൊവോസ്റ്റി ഡയറക്ടര്‍ മായ മന്നയും ഇതില്‍ ഒപ്പുവെച്ചു.റഷ്യന്‍ മാധ്യമ സ്ഥാപനമായ ആര്‍.ഐ.എ. നോവോസ്റ്റി നടത്തുന്ന ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് റോസിയ സെഗോഡ്ന്യ ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയും ബി.എന്‍.എയും തമ്മിലാണ് സഹകരണ കരാര്‍. അബ്ദുല്ല ഖലീല്‍ ബുഹെജിയും റോസിയ സെഗോഡ്ന്യ ഫസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍…

Read More

മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി സംഘടിപ്പിച്ചു.സോഫിറ്റല്‍ ബഹ്‌റൈന്‍ സല്ലാഖ് തലസ്സ സീ ആന്റ് സ്പായില്‍ നടന്ന പരിപാടിയില്‍ 150ലധികം പ്രൊഫഷണലുകള്‍ പങ്കെടുത്തു. മനുഷ്യ മൂലധന മാനേജ്‌മെന്റ്, നെറ്റ് വര്‍ക്കിംഗ്, ചിന്താ നേതൃത്വം എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടന്നു.ബാപ്‌കോ ഗ്രൂപ്പ് എച്ച്.ആര്‍. മേധാവി നൗഫ് അല്‍ സുവൈദി, എം.സി.എ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗിലെ ഉപദേശക പങ്കാളി ജമുന മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ സീഫ് മാളില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു.ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര- വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹമദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, അല്‍ ഹെല്ലി ചെയര്‍മാന്‍ അമ്മാര്‍ മിര്‍സ അല്‍ ഹെല്ലി, സി.ഇ.ഒ. ഷേക്കര്‍ അല്‍ ഹെല്ലി, പ്രൊജക്ട്‌സ് ആന്റ് ഐ.ടി. മാനേജര്‍ സാദിഖ് അല്‍ ഹെല്ലി എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. രാജ്യത്ത് അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ 14ാമത്തെ ശാഖയാണിത്.

Read More

മനാമ: ബഹ്‌റൈനില്‍ ഭക്ഷ്യസുരക്ഷയും വിപണി സ്ഥിരതയും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി വ്യവസായ വാണിജ്യ- മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി, വിതരണം, ചില്ലറ വില്‍പ്പന മേഖലകളിലെ പ്രധാന പ്രതിനിധികളുമായി ചര്‍ച്ച നടത്തി.പ്രാദേശിക വിപണികളുടെ വിപണനശേഷി വര്‍ധിപ്പിക്കാനും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ക്രയവിക്രയം ഉറപ്പാക്കാനുമാണ് ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്കാരുടെയും വിതരണക്കാരുടെയും മന്ത്രാലയവുമായുള്ള ക്രിയാത്മക സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.

Read More

മനാമ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന് ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വന്‍തോതില്‍ കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ആഗോളതലത്തില്‍ ബഹ്റൈന്‍ 12 സ്ഥാനങ്ങള്‍ കയറി 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്തെത്തി. 2024ല്‍ നേട്ടം 66.6% ആയിരുന്നത് 2025ല്‍ 68.4% ആയി ഉയര്‍ന്നു. യു.എ.ഇക്ക് ശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം രണ്ടാം സ്ഥാനം നേടി.ബഹ്റൈന്‍ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിതാ മന്ത്രിമാരുടെ ശതമാനം (ഇപ്പോള്‍ 21.7%) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.

Read More