Author: news editor

മനാമ: പ്രാദേശിക നിര്‍മ്മാതാക്കളുടെ പരിശോധനയ്ക്കു ശേഷം നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈനിലെ വിപണികളില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.രാജ്യത്ത് ലഭ്യമായ ഉല്‍പ്പന്നങ്ങള്‍ എല്ലാ അംഗീകൃത ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റിലെ ഫുഡ് കണ്‍ട്രോള്‍ വിഭാഗം പ്രാദേശികമായി ലഭ്യമായ കൊക്കകോള ഉല്‍പന്നങ്ങളുടെ സാമ്പിള്‍ എടുക്കുകയും പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ക്ലോറേറ്റുകളുടെ അസാധാരണമായ അളവുകളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.ബഹ്റൈനിലെ വിപണികളില്‍ ലഭ്യമായ എല്ലാ ഭക്ഷ്യ-പാനീയ ഉല്‍പ്പന്നങ്ങളും പ്രാദേശിക, ഗള്‍ഫ്, അന്തര്‍ദേശീയ ആരോഗ്യ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്ഥിരമായ പരിശോധനകള്‍ക്കും ഗുണനിലവാര നിയന്ത്രണ നടപടിക്രമങ്ങള്‍ക്കും വിധേയമാകുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read More

കോഴിക്കോട്: ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണമെന്ന് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ വ്യാജ കേസ് നല്‍കിയ നടിക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യാജ കേസ് വരുന്നതിന്റെ വേദന എന്താണെന്ന് നടി അറിയണം. കേസുമായി ഏതറ്റം വരെയും പോകും. തനിക്കു വേണ്ടി താന്‍ തന്നെ വാദിക്കുമെന്നും രാഹുല്‍ പറഞ്ഞു.സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. നടി നല്‍കിയ പുതിയ പരാതിയിലാണ് ബി.എന്‍.എസ്. 79, ഐ.ടി. ആക്ട് 67 പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. നേരത്തെ നടി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നില്ല.പോലീസ് കഴമ്പില്ലെന്നു പറഞ്ഞ കാര്യത്തിലാണ് കേസെടുത്തതെന്ന് രാഹുല്‍ പറഞ്ഞു. നിയമം ദുരുപയോഗം ചെയ്യുകയാണ്. പുരുഷനെതിരെ കേസെടുക്കുന്നതാണ് പുരോഗമനം എന്നാണ് ചിലര്‍ കരുതുന്നത്. നടിയോട് ബഹുമാനപൂര്‍വമായി മാത്രമേ പെരുമാറിയിട്ടുള്ളൂ. പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പുരുഷ കമ്മീഷന്‍ വേണം.നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ വന്നത് വ്യാജ പോക്സോ കേസാണ്.…

Read More

വടകര: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബിനെ തെരഞ്ഞെടുത്തു. വടകരയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് മെഹബൂബ് തെരഞ്ഞെടുക്കപ്പെട്ടത്.പി. മോഹനന്‍ സെക്രട്ടറി സ്ഥാനത്ത് 3 ടേം കാലാവധി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന മെഹബൂബിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നിലവില്‍ കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനാണ്.ജില്ലാ സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ച പേര് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സി.പി.എം. ബാലുശ്ശേരി ഏരിയാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സഹകരണ മേഖലയില്‍ ഏറെ പ്രവര്‍ത്തനപരിചയമുള്ള നേതാവാണ് മെഹബൂബ്. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റായി.സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മെഹബൂബിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, വനിതാ സെക്രട്ടറി വേണമെന്ന ചര്‍ച്ചയും സമ്മേളനത്തില്‍ ഉയര്‍ന്നതായി അറിയുന്നു.

Read More

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി.നിവേദ്യ എന്ന ഐഡിയില്‍നിന്നാണ് ഇ മെയില്‍ ഭീഷണി സന്ദേശമെത്തിയത്. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരമായാണ് ഇതെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

Read More

മനാമ: ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2025 (6) പുറപ്പെടുവിച്ചു. 2024-2028 കാലാവധിയിലേക്കാണ് നിയമനം.സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലിയാണ് പുതിയ ബോര്‍ഡിന്റെ അധ്യക്ഷന്‍. മുഹമ്മദ് സമീര്‍ മുഹമ്മദ് ബാബര്‍ ഹാജി ഹബീബുള്ള ബട്ട്, മീനാസ് അഹമ്മദ് അല്‍ അബ്ബാ അഹമ്മദ് ബോണായ, കിഷോര്‍ സുന്ദര്‍ദാസ് ഹരിദാസ് കേവല്‍റാം, അലിസണ്‍ ആനി എര്‍ള്‍ വെര്‍ണര്‍ ലില്ലിവിഷ്താഖ്, സമീര്‍ അമീര്‍ മുക്താര്‍, സമീര്‍ മുഹമ്മദ് അലി മുക്താര്‍ അഹമ്മദ് ബറകത്ത് അലി എന്നിവര്‍ അംഗങ്ങളുമാണ്.

Read More

മനാമ: സിറിയന്‍ പ്രസിഡന്റായി ചുമതലയേറ്റ അഹമ്മദ് ഹുസൈന്‍ അല്‍ ഷറയെ അഭിനന്ദിച്ചുകൊണ്ട് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ കേബിള്‍ സന്ദേശമയച്ചു.സിറിയയിലെ ഈ നിര്‍ണായക ഘട്ടത്തില്‍ അഹമ്മദ് ഹുസൈന്‍ അല്‍ ഷറ വിജയിക്കട്ടെയെന്നും സിറിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും രാജാവ് ആശംസിച്ചു.

Read More

വടകര: വടകരയില്‍ കാണാതായ രണ്ടു വയസ്സുകാരിയെ വക്കീല്‍ പാലത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി. ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.ഇന്ന് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

മലപ്പുറം: യു.ഡി.എഫ്. നടത്തുന്ന മലയോര പ്രചാരണ യാത്രയില്‍ ക്ഷണിക്കാതെ തന്നെ പങ്കെടുക്കുമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.വി. അന്‍വര്‍.മലയോരത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ വേണ്ടിയാണ് സമരം. ഇതില്‍ പങ്കെടുക്കാന്‍ ആരുടെയും ക്ഷണം ആവശ്യമില്ലെന്ന് എടക്കര പോത്തുകല്ലില്‍ പ്രളയബാധിതര്‍ക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിര്‍മിച്ച വീടുകളുടെ കൈമാറ്റച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അന്‍വര്‍ പറഞ്ഞു.ക്ഷണിക്കാതെ തന്നെ പങ്കെടുക്കാം. നിലമ്പൂരിലെ സ്വീകരണത്തിലാണ് പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.മലയോര യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം തേടി അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ കണ്ടിരുന്നു. യാത്രയുടെ ഭാഗമായി പ്രതിപക്ഷനേതാവ് മാനന്തവാടിയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച.വന്യജീവി ആക്രമണ വിഷയം ചൂണ്ടിക്കാട്ടിയാണ് താന്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചതെന്നും ഈ സാഹചര്യത്തില്‍ വന്യജീവി ആക്രമണം വിഷയമാക്കി നടത്തുന്ന യാത്രയില്‍ ഒപ്പം കൂട്ടണമെന്നും സതീശനോട് അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍ യാത്രയിലോ മുന്നണിയിലോ സഹകരിപ്പിക്കുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ആലോചിക്കാതെ ഒറ്റയ്ക്കു തീരുമാനമെടുക്കാനാവില്ലെന്ന് സതീശന്‍ അറിയിക്കുകയായിരുന്നു.

Read More

തൃശൂര്‍: കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു.കണ്ണാറ സ്വദേശി ഒലയാനിക്കല്‍ വീട്ടില്‍ അര്‍ജുന്‍ ലാലാണ് മരിച്ചത്. അര്‍ജുന്‍ ലാലും യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നെന്ന് അറിയുന്നു. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു.കഴിഞ്ഞ ദിവസം അര്‍ജുന്‍ യുവതിയുടെ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. യുവതിയും വീട്ടുകാരും അര്‍ജുനെ വിളിച്ച് ചിത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച അര്‍ജുന്‍, യുവതിയുടെ വീട്ടില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കിടയില്‍നിന്നാണ് യുവാവ് യുവതിയുടെ വീട്ടിലേക്ക് പോയത്. വീട്ടുമുറ്റത്തെത്തിയ യുവാവ് വീടിന്റെ ചില ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് പെട്രോള്‍ ദേഹത്തൊഴിച്ച ശേഷം സിറ്റൗട്ടില്‍ കയറി തീകൊളുത്തുകയായിരുന്നു.വിവരമറിഞ്ഞെത്തിയ ഒല്ലൂര്‍ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Read More

മനാമ: അറബ് ലീഗ് ഉച്ചകോടിക്ക് നേതൃത്വം നല്‍കുന്ന ബഹ്റൈന്‍ മതാന്തര, സാംസ്‌കാരിക സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍നിര മാതൃകയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇറ്റാലിയന്‍ പറഞ്ഞു.ബഹ്റൈനിലും ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലുമുള്ള തന്റെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് ഇറ്റാലിയന്‍ മാധ്യമങ്ങളോട് നടത്തിയ പരാമര്‍ശത്തില്‍, സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും നാഗരിക സംഭാഷണത്തിന്റെയും തത്ത്വങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ ഇറ്റാലിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.2022ലെ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബഹ്റൈന്‍ നല്‍കിയ ചരിത്രപരമായ സ്വീകരണം വിവിധ മതങ്ങളും സംസ്‌കാരങ്ങളും തമ്മിലുള്ള ധാരണ വര്‍ധിപ്പിക്കാനുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതായും മെലോണി അഭിപ്രായപ്പെട്ടു.വ്യാപാരം, നിക്ഷേപം, വികസനം, തന്ത്രപരമായ പങ്കാളിത്തം വിപുലപ്പെടുത്തല്‍ എന്നിവയിലും പൊതുതാല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലും ഇറ്റലിയും ജി.സി.സി. രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പര്യടനത്തിന്റെ ഭാഗമാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ മേഖലാ സന്ദര്‍ശനം.

Read More