Author: news editor

മനാമ: ഭക്ഷ്യവസ്തുക്കളുടെ 90% ഇറക്കുമതി ചെയ്യുന്ന രാജ്യമായിട്ടും ബഹ്‌റൈനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു.2025 മാര്‍ച്ചില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെയും മദ്യം ഒഴികെയുള്ള പാനീയങ്ങളുടെയും വില 1.7% കുറഞ്ഞതായി ട്രേഡിംഗ് ഇക്കണോമിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ മൊത്തത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില 1.6 ശതമാനമാണ് കുറഞ്ഞത്.സര്‍ക്കാര്‍ നടപ്പാക്കിയ വിലനിയന്ത്രണ നടപടികള്‍ ഇതിനു പ്രധാന കാരണമായി. ഇതുമൂലം പണപ്പെരുപ്പം 0.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലേക്ക് രണ്ടു സ്ത്രീകളെ കടത്തിക്കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ ഏഷ്യക്കാരനായ നിശാ ക്ലബ് മാനേജര്‍ക്ക് ഹൈ ക്രിമിനല്‍ കോടതി 3 വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ ബഹ്‌റൈനില്‍നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. കൂടാതെ രണ്ടു സ്ത്രീകളെയും നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളില്‍നിന്ന് ഈടാക്കുകയും ചെയ്യും.നിശാ ക്ലബ്ബില്‍ നര്‍ത്തകിമാരായി ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ രണ്ട് ഏഷ്യക്കാരികളെ ബഹ്‌റൈനിലേക്ക് കൊണ്ടുവന്നത്. ഇവിടെയെത്തിയ ഉടന്‍ അവരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചു. ഇടവേളകളില്ലാതെ ജോലി ചെയ്യിച്ചു.ഇതിനുപുറമെ ഇവരെ ലൈംഗികത്തൊഴിലിനു നിര്‍ബന്ധിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ നാട്ടിലേക്ക് പോകുന്നത് തടയുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. നിര്‍ബന്ധപൂര്‍വ്വം ഇവരെക്കൊണ്ട് ലൈംഗികത്തൊഴില്‍ ചെയ്യിക്കുകയും അങ്ങനെ കിട്ടിയ കാശ് കൈക്കലാക്കുകയും ചെയ്തു. ഇയാളുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Read More

മനാമ: ബഹ്‌റൈനില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമതയും വ്യാപ്തിയും വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശകാര്യ മന്ത്രാലയം ഗുദൈബിയയിലെ അബ്ദുല്ല ബിന്‍ ജബര്‍ അല്‍ ദോസാരി സ്ട്രീറ്റില്‍ നാലാമത്തെ ലെജിസ്ലേഷന്‍ (നിയമവിധേയമാക്കല്‍) ഓഫീസ് തുറന്നു.പൗരര്‍ക്കും വിദേശികള്‍ക്കും വേഗത്തിലുള്ളതും കൃത്യവും കാര്യക്ഷമവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിന് അപ്പോസ്റ്റില്‍, പരമ്പരാഗത സാക്ഷ്യപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള കോണ്‍സുലാര്‍ അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ പൂര്‍ണ സംവിധാനം പുതിയ ഓഫീസിലുണ്ടാകും.സര്‍ക്കാര്‍ സേവനങ്ങള്‍ വികസിപ്പിക്കാനും പൊതുജനങ്ങള്‍ക്ക് പ്രവേശനം സുഗമമാക്കാനുമുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ക്കനുസൃതമായി സമഗ്രമായ ഡിജിറ്റൈസേഷന്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രകടനം മെച്ചപ്പെടുത്താനും ജീവനക്കാരുടെ കഴിവുകള്‍ ശക്തിപ്പെടുത്താനും കോണ്‍സുലാര്‍ സേവനങ്ങളിലുടനീളം ഡിജിറ്റല്‍ പരിവര്‍ത്തനം ത്വരിതപ്പെടുത്താനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണമെന്ന് മന്ത്രാലയത്തിലെ കോണ്‍സുലാര്‍ സേവന വിഭാഗം അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോഎക്‌സിസ്റ്റന്‍സ് ആന്റ് ടോളറന്‍സിന്റെ (കെ.എച്ച്.ജി.സി) എക്‌സിക്യൂട്ടീവ് ഡയറക്ടറായി മുനീറ നുഫാല്‍ അല്‍ ദോസേരിയെ നിയമിച്ചതായി സെന്ററിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനും ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.പുതിയ പദവിയില്‍ അവര്‍ക്ക് മന്ത്രി വിജയം ആശംസിച്ചു. സഹവര്‍ത്തിത്വവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിലും മതപരവും സാംസ്‌കാരികവുമായ വൈവിധ്യത്തെയും നാഗരികതകള്‍ക്കിടയിലുള്ള ക്രിയാത്മകമായ സംഭാഷണത്തെയും ബഹുമാനിക്കുന്ന ഒരു ആഗോള മാതൃകയായി ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും സെന്ററിന്റെ ദൗത്യം തുടരുന്നതിനുള്ള അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.

Read More

മനാമ: ചില രാജ്യങ്ങളെക്കുറിച്ചും അവയുടെ നേതാക്കളെക്കുറിച്ചും തെറ്റിദ്ധാരണാജനകവും നിന്ദ്യവുമായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ ബഹ്‌റൈനില്‍ അറസ്റ്റിലായി. ഈ വ്യക്തി ഏത് രാജ്യക്കാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി വകുപ്പിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവനുസരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രസ്താവന പൊതുജനങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ളതും സര്‍ക്കാരുകള്‍ ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നതുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാളെ പബ്ലിക് പ്രോസിക്യൂഷന്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Read More

റിയാദ്: റോയല്‍ ബഹ്റൈന്‍ നാവിക സേനയും റോയല്‍ സൗദി നാവിക സേനയും സൗദി അറേബ്യയില്‍ സംയുക്ത നാവികാഭ്യാസം ‘ബ്രിഡ്ജ് 26’ നടത്തി.ബഹ്റൈന്‍ പ്രതിരോധ സേനയും (ബി.ഡി.എഫ്) സൗദി അറേബ്യന്‍ സായുധ സേനയും തമ്മിലുള്ള ശക്തമായ സൈനിക സഹകരണത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പതിവായി നടത്തുന്ന ‘ബ്രിഡ്ജ്’ പരമ്പരയുടെ ഭാഗമായാണ് അഭ്യാസം. ഇരു രാജ്യങ്ങളുടെയും നാവിക സേനകള്‍ തമ്മിലുള്ള പ്രവര്‍ത്തന സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും സംയുക്ത പ്രതിരോധ ഏകോപനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണിത്.

Read More

മനാമ: ബഹ്‌റൈനില്‍ കുട്ടികള്‍ക്കായി മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു.മനാമയിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ബഹ്‌റൈന്‍ ഡയബറ്റിസ് കോണ്‍ഫറന്‍സ് ആന്റ് ഗ്ലോബല്‍ ഡയബറ്റിക് ഫൂട്ട് കോഴ്‌സ് 2025ലാണ് ഈ പ്രഖ്യാപനമുണ്ടായത്. ബഹ്‌റൈനി ജനതയില്‍ ഏഴിലൊന്നു പേര്‍ക്ക് പ്രമേഹരോഗമുണ്ടെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്.പ്രമേഹ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ലഅല്‍ഖലീഫ പറഞ്ഞു.

Read More

മനാമ: മാതാപിതാക്കള്‍ ആരെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്ത കുട്ടികള്‍ക്ക് ഡി.എന്‍.എ. ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ ബഹ്‌റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.ഹസ്സന്‍ ഇബ്രാഹിം എം.പിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനും അവര്‍ക്ക് നിയമപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇങ്ങനെയുള്ള കുട്ടികളുടെ ഡി.എന്‍.എ. പരിശോധനയ്ക്കായി ഒരു ദേശീയ സംവിധാനമുണ്ടാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Read More

മനാമ: ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ആരംഭിച്ചു.റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണിതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ആദ്യഘട്ടത്തില്‍ ക്യാമറകള്‍ തിരഞ്ഞെടുത്ത ചിലയിടങ്ങളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ക്യാമറകളുടെ സാങ്കേതിക കാര്യക്ഷമത പരിശോധിക്കാന്‍ വേണ്ടിയാണിത്. തുടര്‍ന്ന് ക്യാമറകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനില്‍ റോഡില്‍ വാഹനാഭ്യാസപ്രകടനം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.ഇയാള്‍ ഓടിച്ച വാഹനം അഭ്യാസപ്രകടനത്തിനിടെ മറ്റൊരു വാഹനത്തില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായിഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.

Read More