- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
മനാമ: താജിക്കിസ്ഥാനും കിര്‍ഗിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളെയും ജനങ്ങളെയും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അഭിനന്ദിച്ചു. ഈ കരാര്‍ ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും മേഖലയുടെയും സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് സംഭാവന നല്‍കുമെന്ന് പ്രസ്താവനയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.
കോഴിക്കോട്: രാസലഹരി വില്‍പ്പന നടത്തുന്ന ടാന്‍സാനിയന്‍ പൗരരായ രണ്ടുപേരെ പഞ്ചാബിലെത്തി കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് പിടികൂടി.പഞ്ചാബിലെ ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ഡേവിഡ് എന്റമി (22), അത്ക ഹറുണ എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഇവരെ ഇന്ന് വൈകുന്നേരത്തോടെ വിമാന മാര്‍ഗം കോഴിക്കോടെത്തിച്ചു. ടാന്‍സാനിയയിലെ ജഡ്ജിയുടെ മകനാണ് ഡേവിഡ് എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ രാസലഹരി വസ്തുക്കളുടെ വില്‍പ്പനക്കാരില്‍ പ്രധാനിയാണെന്നാണ് കരുതുന്നത്.ഒരു കോടി രൂപയുടെ ഇടപാടുകളാണ് ഈയിടെ ഡേവിഡിന്റെ അക്കൗണ്ടിലൂടെ നടന്നതെന്നും പോലീസ് പറഞ്ഞു.അത്കയുടെ അക്കൗണ്ടില്‍ 36 ലക്ഷത്തിന്റെ ഇടപാടും നടന്നിട്ടുണ്ട്. ഡേവിഡ് കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയും അത്ക ബി.ബി.എ. വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും ഒരുമിച്ച് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ജനുവരി 21ന് കുന്ദമംഗലം പോലീസ് റജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ കാസര്‍കോട് മഞ്ചേശ്വരം ബായാര്‍പദവ് ഹൗസില്‍ ഇബ്രാഹിം മുസമ്മില്‍ (27), കോഴിക്കോട് വെള്ളിപറമ്പ് ഉമ്മളത്തൂര്‍ ശിവഗംഗയില്‍ അഭിനവ് (24) എന്നിവരില്‍നിന്നു ലഭിച്ച സൂചനയെത്തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്.ഇവരെ തെളിവെടുപ്പിനായി ബെംഗളൂരുവില്‍ കൊണ്ടുപോകുകയും…
മനാമ: റോയല്‍ ബഹ്റൈന്‍ നേവല്‍ ഫോഴ്സ് (ആര്.ബി.എന്‍.എഫ്) സുഹൂര്‍ വിരുന്ന് സംഘടിപ്പിച്ചു. വിരുന്നില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.റോയല്‍ ബഹ്റൈന്‍ നാവിക സേനയുടെ കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ അഹമ്മദ് മുഹമ്മദ് അല്‍ ബിനാലിയും മുതിര്‍ന്ന ആര്.ബി.എന്‍.എഫ്. ഉദ്യോഗസ്ഥരും അദ്ദേഹത്തെ സ്വീകരിച്ചു.റമദാന് ആശംസകള്‍ നേര്‍ന്നുകൊണ്ട്, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിലും വിശുദ്ധ മാസത്തിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആര്.ബി.എന്‍.എഫിന്റെ നൂതന കഴിവുകളെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങിന്റെ ഭാഗമായി, നിരവധി ആര്.ബി.എന്‍.എഫ്. ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം മെഡലുകള്‍ സമ്മാനിച്ചു. സ്ഥാപക കാലഘട്ടത്തിലെ ശ്രമങ്ങളെ മാനിച്ച് സ്ഥാപക നേവല്‍ എയര്‍ സ്ക്വാഡ്രണിലെ നിരവധി പൈലറ്റുമാരെയും ആദരിച്ചു.
കോഴിക്കോട്: കടലുണ്ടി മണ്ണൂര്‍ വടക്കുമ്പാട്ട് വീടിന്റെ പൂട്ട് പൊളിച്ച് 30 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും കവര്‍ന്നു.വടക്കുമ്പാട് കിഴക്കേ കോണത്ത് ഉമ്മര്‍കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ വൈകീട്ട് ഉമ്മര്‍കോയയുടെ മകളുടെ പുല്ലിപ്പറമ്പിലെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയതായിരുന്നു കുടുംബം. രാവിലെ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചതായി കണ്ടത്. ഫറോക്ക് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
മനാമ: നഴ്സിംഗ് തൊഴിലിന്റെ നിര്‍ണായക പങ്കിനെയും ആരോഗ്യ മേഖലയ്ക്ക് അതു നല്കുന്ന സംഭാവനകളെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ബഹ്റൈന്‍ ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിച്ചു.ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സിലിന്റെ പ്രഖ്യാപനമനുസരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ച് 13നാണ് ഗള്‍ഫ് നഴ്സിംഗ് ദിനം ആഘോഷിക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളമുള്ള നഴ്സിംഗ് ജോലിക്കാരുടെ സമര്‍പ്പണത്തിനും സേവനത്തിനുമുള്ള അംഗീകാരമെന്ന നിലയിലാണ് ആഘോഷം.ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിംഗിന് പ്രധാന പങ്കാണുള്ളതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള രോഗീപരിചരണം നല്കുന്നതില് നഴ്സിംഗ് പ്രൊഫഷണലുകളുടെ സമര്‍പ്പണം, അനുകമ്പ, സ്ഥിരോത്സാഹം എന്നിവയെ മന്ത്രാലയം അഭിനന്ദിച്ചു. രോഗികളുടെ സുരക്ഷയോടുള്ള അവരുടെ പ്രതിബദ്ധത, ആരോഗ്യ സംരക്ഷണ മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികളുമായി പൊരുത്തപ്പെടാനുള്ള അവരുടെ കഴിവ്, മെഡിക്കല്‍ ടീമുകളുമായും രോഗികളുമായും അവരുടെ കുടുംബങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയം എന്നിവ മന്ത്രാലയം ചൂണ്ടിക്കാട്ടി.
മനാമ: മാര്‍ച്ച് 15ന് ബഹ്റൈനില്‍ രാവിനും പകലിനും തുല്യ ദൈര്‍ഘ്യമായിരിക്കും. രാവും പകലും കൃത്യം 12 മണിക്കൂര്‍ വീതമായിരിക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞന്‍ മുഹമ്മദ് റെദ അല്‍ അസ്ഫൂര് അറിയിച്ചു.15ന് സൂര്യന് രാവിലെ 5.46ന് ഉദിക്കും. വൈകുന്നേരം 5.46ന് അസ്തമിക്കും. സൂര്യന് ഭൂമദ്ധ്യരേഖയ്ക്ക് നേരെ മുകളിലായി സ്ഥിതിചെയ്യും.വസന്തകാലം മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 12.01ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വസന്തകാലം 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റും നീണ്ടുനില്‍ക്കും. ഈ വര്‍ഷം റമദാന്റെ അവസാന 10 ദിവസങ്ങള്‍ വസന്തകാലത്തായിരിക്കും. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ റമദാന് ശൈത്യകാലത്തായിരിക്കുമെന്നും 2030 വരെ അങ്ങനെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചക്കിട്ടപ്പാറ: രേഖാമൂലം അറിയിച്ചാല്‍ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാമെന്ന് ഷൂട്ടര്‍മാര്‍
കോഴിക്കോട്: പഞ്ചായത്ത് ഭരണസമിതി രേഖാമൂലം അറിയിച്ചാല്‍ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാമെന്ന് ഷൂട്ടര്‍മാര്‍. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഷൂട്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവ, ആന ഉള്‍പ്പെടെ എല്ലാ വന്യമൃഗങ്ങളെയും വെടിവച്ചുകൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പ്രത്യേക യോഗം ചേര്‍ന്നത്. പഞ്ചായത്ത് സെക്രട്ടറി വിയോജനക്കുറിപ്പ് നല്കി. തീരുമാനം സംസ്ഥാന സര്‍ക്കാരിലേക്ക് അയയ്ക്കും. സര്‍ക്കാര്‍ തീരുമാനം വന്ന ശേഷമായിരിക്കും തുടര്‍നടപടികള്‍.പഞ്ചായത്ത് പരിധിയിലെ 5 ഷൂട്ടര്‍മാരാണ് യോഗത്തില്‍ പങ്കെടുത്തത്. 20 ഷൂട്ടര്‍മാരുടെ ലിസ്റ്റാണ് പഞ്ചായത്ത് തയാറാക്കിയത്. ബാക്കിയുള്ളവര്‍ പഞ്ചായത്തിനു പുറത്തുള്ളവരാണ്. ഈ മാസം 19, 20, 21 തിയതികളില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രാമസഭ ചേരും. 24ന് വനംവകുപ്പ് ഓഫീസിലേക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ശുപാര്‍ശയ്ക്കെതിരെയാണ് പ്രതിഷേധം.ചക്കിട്ടപ്പാറ പഞ്ചായത്ത്…
മനാമ: അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് ഖുര്‍ആന്‍ അവാര്‍ഡിന്റെ അഞ്ചാമത് പതിപ്പിന്റെ വനിതാ വിഭാഗത്തിന്റെ മത്സരം സമാപിച്ചു.അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓണററി പ്രസിഡന്റ് ശൈഖ ലുല്‍വ ബിന്ത് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ സമാപന ചടങ്ങില്‍ പങ്കെടുത്തു. അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രസിഡന്റും അവാര്‍ഡിനായുള്ള സ്ഥിരം കമ്മിറ്റി ചെയര്‍പേഴ്സണുമായ ഷെയ്ഖ ലാമിയ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, അന്തരിച്ച ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന്റെ സ്മരണാര്‍ത്ഥം അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിലും പിന്തുണയ്ക്കുന്നതിലും മുന്‍കൈയെടുത്തതിന് ഷെയ്ഖ ലുല്‍വ ബിന്ത് ഖലീഫയെ പ്രസംഗത്തില്‍ അഭിനന്ദിച്ചു.പങ്കാളിത്തത്തിന്റെയും സമ്മാന മൂല്യത്തിന്റെയും കാര്യത്തില്‍ മുന്‍നിര ഖുര്‍ആന്‍ മത്സരങ്ങളിലൊന്നായതിനാല്‍ അവാര്‍ഡിന്റെ പ്രാധാന്യം ശൈഖ ലാമിയ ബിന്ത് മുഹമ്മദ് എടുത്തുപറഞ്ഞു. മത്സരത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഈ പതിപ്പില്‍ 1,000ത്തിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. നീതി, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ്…
മനാമ: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി ബഹ്റൈന്റെ ജനാധിപത്യ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകുന്നതിന് ബഹ്റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ പ്രശംസിച്ചു.പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമും ഷൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹും രാജാവിനെ സാഖിര്‍ കൊട്ടാരത്തില്‍ സന്ദര്‍ശിച്ച വേളയിലായിരുന്നു പ്രശംസ. രണ്ടു സഭകളുടെയും ഡെപ്യൂട്ടി സ്പീക്കര്‍മാരും റോയല്‍ സ്പീച്ച് റെസ്പോണ്‍സ് കമ്മിറ്റി അംഗങ്ങളും അവരോടൊപ്പമുണ്ടായിരുന്നു.ആറാമത്തെ പാര്‍ലമെന്റ് ടേമിന്റെ മൂന്നാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ രാജാവ് നടത്തിയ പ്രസംഗത്തോടുള്ള സഭകളുടെ പ്രതികരണം അവര്‍ രാജാവിന് മുന്നില്‍ അവതരിപ്പിച്ചു.രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ വികസിപ്പിക്കുന്നതില്‍ ഇരുസഭകളും കൈവരിച്ച നേട്ടങ്ങളെ രാജാവ് പ്രശംസിച്ചു. വികസന പദ്ധതികളെ പിന്തുണയ്ക്കുന്നതിലും പാര്‍ലമെന്ററി വേദികളില്‍ ബഹ്റൈന്റെ ആഗോള സ്ഥാനം വര്‍ദ്ധിപ്പിക്കുന്നതിലും മറ്റു രാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിലും പാര്‍ലമെന്റിന് പ്രധാന പങ്കുണ്ടെന്നും രാജാവ് പറഞ്ഞു.
സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ജനാധിപത്യ സേനയെ സംയോജിപ്പിക്കല്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
മനാമ: സിറിയന്‍ പ്രദേശത്തിന്റെ ഐക്യം ഉറപ്പിക്കുകയും വിഭജനം നിരസിക്കുകയും ചെയ്യുന്ന സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സിറിയന്‍ ജനാധിപത്യ സേനയെ സംയോജിപ്പിക്കാനുള്ള കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.നീതിയുടെയും പൗരത്വത്തിന്റെയും തത്ത്വങ്ങളിലധിഷ്ഠിതമായ നിയമവാഴ്ചയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഒരു നല്ല നീക്കമായാണ് കരാറിനെ കണക്കാക്കുന്നതെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം, പ്രദേശിക സമഗ്രത എന്നിവയെ ബഹ്റൈന്‍ പിന്തുണയ്ക്കുന്നു. സിറിയന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രഥമസ്ഥാനം നല്‍കണമെന്നും വിഭജനവും വിദ്വേഷവും തിരസ്കരിക്കണമെന്നും ഐക്യം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കായുള്ള അവരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്ന ശക്തമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് സജീവമായി സംഭാവന നല്‍കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
