Author: news editor

മനാമ: ബഹ്‌റൈനില്‍ ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും 4, 5 സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു.പാര്‍ലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആന്റ് എന്‍വയോണ്‍മെന്റ് അഫയേഴ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ജനാഹിയുടെ നേതൃത്വത്തില്‍ സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലമടക്കം 5 എം.പിമാര്‍ ചേര്‍ന്നാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്.കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലടക്കം പലയിടങ്ങളിലും ഹെല്‍ത്ത് ക്ലബ്ബുകളും സ്പാകളും പെരുകുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്കും നഗരജീവിതത്തിനും മോശപ്പെട്ട പ്രതിച്ഛായ ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം കൊണ്ടുവന്നത്.ഇത്തരം സ്ഥാപനങ്ങള്‍ വല്ലാതെ പെരുകിയിട്ടുണ്ടെന്നും ഇത് ഗതാഗതക്കുരുക്കും വാഹന പാര്‍ക്കിംഗിനുള്ള തടസ്സവും അതുവഴി പൊതുജനങ്ങള്‍ക്ക് പ്രയാസങ്ങളും സൃഷ്ടിക്കുന്നുണ്ടെന്ന് അഹമ്മദ് അല്‍മുസല്ലം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ സ്‌കൂള്‍ ബസ്സുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് അംഗം ഡോ. മറിയം അല്‍ ദഈന്റെ നേതൃത്വത്തില്‍ 5 അംഗങ്ങളാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. എല്ലാ സ്‌കൂള്‍ ബസ്സുകളിലും നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുക, കുട്ടികളുടെ സുരക്ഷിതത്തിനായി ബസ്സില്‍ ഒരു അറ്റന്‍ഡറെ നിയമിക്കുക തുടങ്ങിയ നടപടികള്‍ ഉള്‍പ്പെടുന്നതാണ് നിര്‍ദേശം. പാര്‍ലമെന്റ് അംഗീകരിച്ചതിനെ തുടര്‍ന്ന് നിര്‍ദേശം തുടര്‍നടപടികള്‍ക്കായി മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടു.അടുത്തകാലത്തായി സ്‌കൂള്‍ ബസ്സുകളുമായി ബന്ധപ്പെട്ടുണ്ടായ ചില അപകടങ്ങള്‍ രക്ഷിതാക്കളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം കൊണ്ടുവന്നതെന്ന് ഡോ.മറിയം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനില്‍ തവാസുല്‍ ആപ്പ് വഴി ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ലഭിച്ച 2,415 പരാതികളില്‍ ഏറ്റവുമധികം മാലിന്യം സംബന്ധിച്ച്.825 പരാതികളാണ് മാലിന്യം സംബന്ധിച്ച് ലഭിച്ചതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ഇത് മൊത്തം പരാതികളുടെ 24.5% വരും. തലസ്ഥാനത്തെ മോശപ്പെട്ട ശുചിത്വാവസ്ഥയാണ് ഇതിന് കാരണമെന്നും ബോര്‍ഡ് പറഞ്ഞു.നിരീക്ഷണവും പരിശോധനയും സംബന്ധിച്ച് 325 പരാതികളും മുനിസിപ്പല്‍ ഫീസുമായി ബന്ധപ്പെട്ട് 320 പരാതികളും ലഭിച്ചു. പാര്‍ക്കുകളും പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട 183 പരാതികളുമുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ തവാസുല്‍ ആപ്പ് വഴി ജനുവരി മുതല്‍ ഒക്ടോബര്‍ വരെ ലഭിച്ച 2,415 പരാതികളില്‍ ഏറ്റവുമധികം മാലിന്യം സംബന്ധിച്ച്.825 പരാതികളാണ് മാലിന്യം സംബന്ധിച്ച് ലഭിച്ചതെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ഇത് മൊത്തം പരാതികളുടെ 24.5% വരും. തലസ്ഥാനത്തെ മോശപ്പെട്ട ശുചിത്വാവസ്ഥയാണ് ഇതിന് കാരണമെന്നും ബോര്‍ഡ് പറഞ്ഞു.നിരീക്ഷണവും പരിശോധനയും സംബന്ധിച്ച് 325 പരാതികളും മുനിസിപ്പല്‍ ഫീസുമായി ബന്ധപ്പെട്ട് 320 പരാതികളും ലഭിച്ചു. പാര്‍ക്കുകളും പൂന്തോട്ടങ്ങളുമായി ബന്ധപ്പെട്ട 183 പരാതികളുമുണ്ട്.

Read More

മനാമ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ ഡയബറ്റിസ് സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പ്രമേഹ-അമിതവണ്ണ വിരുദ്ധ കാമ്പയിനിന്റെ അന്തിമ റിപ്പോര്‍ട്ട് സതേണ്‍ ഗവര്‍ണറേറ്റ് പുറത്തിറക്കി.സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. അന്താരാഷ്ട്ര ആചരണങ്ങളുമായി യോജിച്ചുപോകുന്ന ആരോഗ്യ, സമൂഹ സംരംഭങ്ങള്‍ തുടരാനും പ്രസക്തമായ സ്ഥാപനങ്ങളുമായും അസോസിയേഷനുകളുമായും സമൂഹ പങ്കാളിത്തവും ഏകോപനവും വര്‍ധിപ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Read More

മനാമ: ഒമാന്റെ ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈനിലുടനീളം പ്രധാന ഇടങ്ങളും കെട്ടിടങ്ങളും ഒമാനി പതാകയുടെ നിറങ്ങളില്‍ അലങ്കരിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായി ഈ ഐക്യദാര്‍ഢ്യം.

Read More

മനാമ: ബഹ്‌റൈനിലെ മുതിര്‍ന്ന പൗരരും ഓണ്‍ലൈന്‍ പണമിടപാടിനുള്ള സാങ്കേതികവിദ്യ അറിയാത്തവരുമായ വ്യക്തികള്‍ അത്തരം ഇടപാടുകള്‍ക്ക് വിശ്വസ്തരായ വ്യക്തികളെ മാത്രം ആശ്രയിക്കണമെന്ന് നിര്‍ദേശം.അവരുടെ സഹായത്തോടെ നടത്തുന്ന ഇടപാടുകള്‍ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷന്‍ മേധാവി ഡോ. ഉസാമ ബഹര്‍ മുന്നറിയിപ്പ് നല്‍കി. അല്ലാത്തപക്ഷം വന്‍ സാമ്പത്തിക നഷ്ടം സംഭവിക്കാനിടയുണ്ടെന്നും അല്‍ അമന്‍ സമൂഹമാധ്യമ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.പണമിടപാട് ചുമതല വീട്ടുജോലിക്കാരനെ ഏല്‍പ്പിച്ച ഒരു മുതിര്‍ന്ന പൗരന് ഈയിടെ 10,000 ദിനാര്‍ നഷ്ടമായ സംഭവമുണ്ടായി. ഒരു മൊബൈല്‍ ആപ്പ് വഴി പണമിടപാട് നടത്താന്‍ വേണ്ടി വീട്ടുജോലിക്കാരന് പാസ്സ്വേഡ് പറഞ്ഞുകൊടുത്തിരുന്നു. പണം നഷ്ടപ്പെട്ടത് എങ്ങനെയെന്നറിയാന്‍ അദ്ദേ ബാങ്കിനെ സമീപിച്ചു. ഇത് പലതവണയായി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍നിന്ന് ട്രാന്‍സ്ഫര്‍ ചെയ്തതാണെന്നും അര്‍ധരാത്രിയോടെയാണ് അത് നടന്നതെന്നും കണ്ടെത്തി. മക്കളുടെ സഹായത്തോടെ അദ്ദേഹം ഇതു സംബന്ധിച്ച് പരാതി നല്‍കി. ഈ കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഉസാമ ബഹര്‍ പറഞ്ഞു.

Read More

മനാമ: നിര്‍മ്മിതബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്‌റൈന്‍ ഗണ്യമായ പുരോഗതി കൈവരിച്ചതായി യു.എന്‍. റിപ്പോര്‍ട്ട്.എ.ഐ. റെഡിനസ് അസസ്‌മെന്റ് മെത്തേഡോളജി (ആര്‍.എ.എം) പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്‌റൈന്‍ ജി.സി.സി. രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ടെന്ന് യുനൈറ്റഡ് നേഷന്‍സിന്റെ എജുക്കേഷനല്‍, സയന്റിഫിക് ആന്റ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്റെ (യുനെസ്‌കോ) ആഗോള വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എന്‍. ഇ- ഗവണ്‍മെന്റ് ഡവലപ്പ്‌മെന്റ് ഇന്‍ഡക്‌സില്‍ ഉയര്‍ന്ന റാങ്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന്‍ ഇടം നേടിയിട്ടുമുണ്ട്. അടിസ്ഥാനസൗകര്യ മേഖലയില്‍ എ.ഐ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ബഹ്‌റൈന്‍ പൂര്‍ണമായി വിജയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

Read More

മനാമ: ബഹ്‌റൈനില്‍ വിദേശ തൊഴിലാളികള്‍ക്ക് കാലാവധി കഴിഞ്ഞ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ ഒരു മാസംകൂടി അധികസമയം അനുവദിക്കാനുള്ള നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ ഞായറാഴ്ച ചര്‍ച്ച ചെയ്യും.2006ലെ തൊഴില്‍ വിപണി നിയമത്തിലെ 26ാം വകുപ്പ് ഭേദഗതി ചെയ്ത് ഇളവ് നടപ്പാക്കാനുള്ള നിര്‍ദേശം ശൂറ കൗണ്‍സിലിന്റെ സര്‍വീസസ് കമ്മിറ്റി തള്ളിയിട്ടുണ്ട്. ഈ ഭേദഗതി അനാവശ്യമാണെന്നാണ് ഡോ. ജമീല അല്‍ സല്‍മാന്‍ അദ്ധ്യക്ഷയായ സര്‍വീസസ് കമ്മിറ്റിയുടെ നിലപാട്.തൊഴില്‍ മന്ത്രാലയവും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയും (എല്‍.എം.ആര്‍.എ) ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 30 ദിവസംകൂടി അനുവദിക്കുന്നത് പരിശോധനാ നടപടികള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നും നിയമാനുസൃതമുള്ളവരും അല്ലാത്തവരുമായ തൊഴിലാളികള്‍ക്കിടയില്‍ നീതീകരിക്കാനാവാത്ത പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുമെന്നുമാണ്അവരുടെ നിലപാട്.

Read More

മനാമ: മുഹറഖ് ഗവര്‍ണറേറ്റില്‍ മഴക്കാലത്തുണ്ടാകാവുന്ന വെള്ളപ്പൊക്കവും മറ്റു കെടുതികളും നേരിടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു.മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പൊതുമരാമത്ത് മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേര്‍ന്ന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തി. ഗവര്‍ണറേറ്റില്‍ സ്ഥിരമായി മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകാറുള്ള 50 ഇടങ്ങളില്‍ 13 സ്ഥലത്ത് വെള്ളപ്പൊക്ക സാധ്യതകള്‍ പരിഹരിച്ചതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി.ഗലാലിയിലെയും ഹിദ്ദിലെയും ജനവാസ മേഖലകള്‍ പോലെ വെള്ളപ്പൊക്കമുണ്ടാകാറുള്ള ഇടങ്ങളില്‍ നിര്‍ണായകമായ പരിഹാരനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ ആക്ടിംഗ് ചെയര്‍മാന്‍ സാലിഹ് ബുഹാസ പറഞ്ഞു.

Read More