- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
മനാമ: ബഹ്റൈന്‍ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബഹ്റൈനി യുവാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ സന്നദ്ധ മേഖലകളിലെ ബഹ്റൈനി യുവാക്കളുടെ സംഭാവനകളെ എടുത്തുകാണിക്കുന്ന ‘അസാധാരണ വളണ്ടിയര്‍’ പ്രദര്‍ശനം ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സന്ദര്‍ശിച്ചു.യുവജന മേഖലയ്ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കുന്ന പിന്തുണയെക്കുറിച്ചും ദേശീയ പുരോഗതിയില്‍ ബഹ്റൈനി യുവാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, ശക്തിയും ദൃഢനിശ്ചയവും എന്ന തലക്കെട്ടില്‍ സാബിക അല്‍ ഷെഹിയുടെ കവിതാ പാരായണവും നടന്നു.’അസാധാരണ വളണ്ടിയര്‍’ സംരംഭത്തില്‍ അംഗീകാരം നേടിയ 25 പങ്കാളികളെ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെസ്സ ഗാസി…
മനാമ: ബഹ്റൈനിലുടനീളം അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് പറഞ്ഞു.സുപ്രധാന സാമ്പത്തിക മേഖലകളുടെ ഒരു പ്രധാന ഘടകമാണ് അടിസ്ഥാനസൗകര്യങ്ങളെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അവന്യൂ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) തമ്മില്‍ ധനസഹായ കരാര്‍ ഒപ്പുവെച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. രാജ്യത്തിനും കുവൈത്തിനുമിടയിലുള്ള ശക്തമായ ദീര്‍ഘകാല ബന്ധത്തെയും അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതില്‍ നിലവിലുള്ള സഹകരണത്തെയും കരാര്‍ പ്രതിഫലിപ്പിക്കുന്നു.ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇതിന്റെ പങ്ക് പ്രധാനമാണ്. നിരവധി വാണിജ്യ, വ്യാവസായിക മേഖലകള്‍ക്ക് ഈ റോഡ് സേവനം നല്കുന്നു. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗര വികാസത്തിനും അനുസൃതമായി ശേഷിയും കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം പതിവായി; കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു
കോഴിക്കോട്: നേരം പുലരുവോളം സജീവമായിരുന്ന കോഴിക്കോട് കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു. രാത്രി 10ന് ശേഷം കടകള്‍ തുറക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.ബൈപ്പാസില്‍ സംഘര്‍ഷങ്ങള്‍ പതിവായതിനെത്തുടര്ന്നാണിത്. ഞായറാഴ്ച രാത്രി 11ന് ബൈപ്പാസില്‍ നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണിവിടെ. റോഡിലെ അനധികൃത പാര്‍ക്കിംഗും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.രാത്രി 10ന് ശേഷം റോഡില്‍ അനധികൃത പാര്‍ക്കിംഗ് തടയാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഗതാഗത തടസം സൃഷ്ടിച്ച 40 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി പോലീസ് പറഞ്ഞു.റോഡില്‍ ബൈക്ക് റേസിംഗ് നടത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി വില്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ലഹരി വില്പനയ്ക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
മസ്കറ്റ്: ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ മസ്കറ്റിലെ ഒമാന്‍ അവന്യൂസ് മാളില്‍ ഒമാനി-ബഹ്റൈനി ബസാര്‍ തുറന്നു.ചടങ്ങില്‍ ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കഅബിയും ഒമാനി-ബഹ്റൈന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ചെയര്‍വുമണ്‍ റുദൈന ബിന്ത് അമര്‍ അല്‍ ഹജ്രിയയും പങ്കെടുത്തു.ഒമാനിലെ ബഹ്റൈന്‍ എംബസിയുമായി സഹകരിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കും. ഒമാനില്‍നിന്ന് 17ഉം ബഹ്റൈനില്‍നിന്ന് 13ഉം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട്. ബഹ്റൈന്‍-ഒമാന്‍ ബന്ധം മെച്ചപ്പെടുത്തുക, സംരംഭകരെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്.ടി.സി. ബസ് പാഞ്ഞുകയറി; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: പുലര്‍ച്ചെ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍നിന്ന് മാങ്ങ ശേഖരിച്ചുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു.അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് അല്പനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് രാസലഹരി വില്പന; അമ്മയും മകനുമടക്കം നാലംഗ സംഘം എം.ഡി.എം.എയുമായി പിടിയില്‍
വാളയാര്‍: കാറില്‍ കടത്തിയ 12 ഗ്രാം എം.ഡി.എം.എയുമായി അമ്മയും മകനും സുഹൃത്തുക്കളുമടക്കമുള്ള നാലംഗ സംഘം അറസ്റ്റില്‍.വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന് ഷോണ്‍ സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് മൊകവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മൃദുലും അശ്വിന്‍ലാലും ഐ.ടി. പ്രൊഫഷനലുകളാണ്.അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിക്കുന്ന രാസലഹരി വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ദേശീയപാതയില്‍ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞുപോയെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് ചന്ദ്രാപുരത്തുവെച്ചു പിടികൂടുകയായിരുന്നു.ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കാണ് ഇവര്‍ പോയിരുന്നത്. വാളയാര്‍ എക്സൈസ് ചെക്പോസ്റ്റ് സ്പെക്ടര് എ. മുരുകദാസ്, അസി. ഇന്‍സ്പെക്ടര്‍ സി. മേഘനാഥ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി. ദിനേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ആര്. പ്രശാന്ത്,…
മനാമ: ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിയമകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (19) പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും അതിന് മന്ത്രിസഭട അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നുമാണ് രാജാവിന്റെ ഉത്തരവ്.ഉത്തരവ് പ്രകാരം നിയമകാര്യ മന്ത്രി തന്റെ ചുമതലകള്‍ക്ക് പുറമെ ആറു മാസത്തേക്ക് തൊഴില്‍ മന്ത്രിയുടെ ചുമതലകളും നിര്‍വഹിക്കും. പുറപ്പെടുവിച്ച തിയതി മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: തെക്കുപടിഞ്ഞാറന്‍ നൈജറിലെ ഒരു പള്ളിക്കു നേരെ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ബഹ്റൈന്‍ ശക്തമായി അപലപിച്ചു.ഇരകളുടെ കുടുംബങ്ങള്‍ക്കും നൈജര്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ അനുശോചനമറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കാനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണങ്ങളെയും സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതിനെയും പൂര്‍ണ്ണമായും തള്ളിക്കളയാനും ആഹ്വാനം ചെയ്ത മന്ത്രാലയം, നൈജറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) വാര്‍ഷിക ദിനവും ഗബ്ഗയും ആഘോഷിച്ചു.റമദാ സീഫിലെ റീം അല്‍ ബാവാഡിയില് നടന്ന പരിപാടിയില്‍ സ്ഥാനമൊഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഔദ്യോഗികമായി ചുമതലകള്‍ കൈമാറി.ചടങ്ങില്‍ രവി ജെയിന്, രവി സിംഗ്, രാജീവ് മിശ്ര എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ പങ്കെടുത്തു. അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന മീന ഭാട്ടിയയെ ആദരിച്ചു. 25 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ബഹ്റൈന്‍ വിടാനൊരുങ്ങുന്ന മുന്‍ പ്രസിഡന്റും സജീവ അംഗവുമായ നിവേദിത ദത്തയ്ക്ക് യാത്രയയപ്പ് നല്കി.പുതുതായി സ്ഥാനമേറ്റ പ്രസിഡന്റ് സ്മിത ജെന്സന് തന്റെ സ്ഥാനാരോഹണ പ്രസംഗത്തില്‍ അംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.പ്രസിഡന്റ് കിരണ്‍ അഭിജിത് മംഗ്ലെ, വൈസ് പ്രസിഡന്റ് ഡോ. തേജേന്ദര്‍ കൗര്‍ സര്‍ന, ട്രഷറര്‍ ശീതള്‍ ഷാ, ജനറല്‍ സെക്രട്ടറി സര്‍മിസ്ത ഡേ, പബ്ലിക് റിലേഷന്‍സ് സെക്രട്ടറി സമിനി ചരക്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി രമ നായര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ഹില്‍ഡ എലിസബത്ത് ലോബോ, ഓപ്പറേഷന്‍സ് സെക്രട്ടറി സ്മിത…
താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബില വധക്കേസ് പ്രതിയായ ഭര്‍ത്താവ് യാസിറിനെ ഈ മാസം 27ന് 11 മണി വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.യാസിറിനെ ഇന്ന് ജയിലില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഷിബിലയെ കൊലപ്പെടുത്തിയ വീട്ടില്‍ തെളിവെടുപ്പിന് എത്തിക്കുന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ പോലീസ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. യാസിറിനെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്ന് പോലീസ് കരുതുന്നു.നാട്ടുകാര്‍ രോഷാകുലരാകുമെന്ന ഭയത്തെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടി പോലീസ് നീട്ടിക്കൊണ്ടുപോയത്. ഷിബില ഭര്‍ത്താവിനെതിരെ നേരത്തെ നല്കിയ പീഡന പരാതിയില്‍ പോലീസ് നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷന് പി.ആര്.ഒയും ഗ്രേഡ് എസ്ഐയുമായ കെ.കെ. നൗഷാദിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് ഷിബിലയെ ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട്ടുള്ള വീട്ടില്‍ കയറി യാസിര്‍ കുത്തിക്കൊന്നത്. ഷിബിലയുടെ പിതാവിനും മാതാവിനും കുത്തേറ്റിരുന്നു. യാസിറിന്റെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
