- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
ആശ്രിത നിയമന വ്യവസ്ഥ പരിഷ്കരിച്ച് കേരള സര്‍ക്കാര്‍; ജീവനക്കാര്‍ മരിക്കുമ്പോള്‍ ആശ്രിതര്‍ക്ക് 13 വയസ്സ് വേണം
തിരുവനന്തപുരം: കേരളത്തില്‍ സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്കരിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്ത്വത്തില്‍ അംഗീകരിച്ചു.ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസമുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. സംസ്ഥാന സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് ജോലി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ജീവനക്കാര്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്ഷണര്മാരായ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടാകില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അദ്ധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളില്‍ ഈ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹതയുണ്ടാകില്ല.ജീവനക്കാര്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം. വിധവ/ വിഭാര്യന്, മകന്, മകള്‍, ദത്തെടുത്ത…
ബഹ്റൈനില്‍ ഭൂവിനിയോഗത്തിന് പ്ലാനിംഗ് പ്ലാറ്റ് ഫോമില്‍ യു.പി.ഡി.എ. പുതിയ സേവനം ആരംഭിച്ചു
മനാമ: ബഹ്റൈനിലെ നഗരാസൂത്രണ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭൂവിനിയോഗത്തിന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്മെന്റ് അതോറിറ്റിയുമായി (ഐ.ജി.എ) ഏകോപിപ്പിച്ച് നഗരാസൂത്രണ വികസന അതോറിറ്റി (യു.പി.ഡി.എ) അതിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമായ ‘പ്ലാനിംഗി’ല്‍ ‘പ്ലാനിംഗ് അപ്രൂവല്‍ എന്‍ഡോഴ്സ്മെന്റ്’ സേവനം ആരംഭിച്ചു.അംഗീകൃത പദ്ധതികള്‍ക്കനുസൃതമായി വികസനത്തിന് ഭൂമി അനുയോജ്യമാണോ എന്ന് വിലയിരുത്തി, നഗരാസൂത്രണ കാര്യങ്ങളില്‍നിന്നുള്ള ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കാന്‍ എഞ്ചിനീയറിംഗ് ഓഫീസുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഈ സംവിധാനം സേവനം നല്കുന്നു. ഭൂവിനിയോഗം, കെട്ടിട നിയന്ത്രണങ്ങള്‍, പാര്‍ക്കിംഗ് ആവശ്യകതകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.ഇതോടെ, പ്ലാറ്റ്ഫോം ഇപ്പോള്‍ 15 സേവനങ്ങള്‍ നല്കുന്നു. മാര്‍ച്ച് 25 മുതല്‍ kwww.planning.bh വഴി പുതിയ സേവനം ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനും അപേക്ഷിക്കാനും അഭ്യര്‍ത്ഥനകള്‍ സമര്‍പ്പിക്കാനും ഇതുവഴി സാധിക്കും.നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും കെട്ടിട അനുമതികള്‍ നേടുന്നതിനുള്ള സമയം കുറയ്ക്കാനും പദ്ധതി ഗുണനിലവാരത്തെ പിന്തുണയ്ക്കാനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് യു.പി.ഡി.എ. ചീഫ് എക്സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്…
മനാമ: ബഹ്റൈനില്‍ ഈദുല്‍ ഫിത്തര്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറത്തിറക്കി.ഈദുല്‍ ഫിത്തര്‍ ദിനത്തിലും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് അനധികൃത സഹായമെന്ന പ്രചാരണം അടിസ്ഥാനരഹിതം; അദ്ധ്യാപകന് സസ്പെന്ഷന്
കോഴിക്കോട്: വില്യാപ്പള്ളി എം.ജെ. വി.എച്ച്.എസ്.എസില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപകര്‍ അനധികൃതമായി സഹായം ചെയ്യുന്നു എന്ന ശബ്ദസന്ദേശം പുറത്തുവന്നതിനു പിന്നാലെ സ്കൂളിലെ അദ്ധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.എം. സുലൈമാനെയാണ് സ്കൂള്‍ മനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും അദ്ധ്യാപകരുടെ ഗ്രൂപ്പില്‍ വന്ന സന്ദേശം ചോര്‍ത്തി തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നുമാണ് സസ്പെന്‍ഡ് ചെയ്തതിന് കാരണായി പറയുന്നത്. കുട്ടികളെ അനധികൃതമായി സഹായിക്കാന്‍ അദ്ധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചിരുന്നു. എന്നാല്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സ്കൂള്‍ മാനേജ്മെന്റ് വ്യക്തമാക്കി.പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂളിനെതിരെ പ്രചാരണം നടക്കുന്നത്. പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതല്‍ 9 വരെ സംശയനിവാരണത്തിനായി അദ്ധ്യാപകര്‍ സ്കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം ചെയ്യുന്നതായി പ്രചരിപ്പിക്കുകയായിരുന്നെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു.
ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയെ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെഡല്‍ നല്കി ആദരിച്ചു.സമൂഹങ്ങളെ ശാക്തീകരിക്കാനും സാമൂഹിക ക്ഷേമ പരിപാടികള്‍ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഫാദേഴ്സ് എന്‍ഡോവ്മെന്റ് പ്രൊജക്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ജീവകാരുണ്യ പദ്ധതികളെ പിന്തുണച്ചതു കണക്കിലെടുത്താണ് ആദരം.ജീവകാരുണ്യ, മാനുഷിക പദ്ധതികളിലൂടെ സമൂഹത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്ന വ്യക്തികള്‍ക്ക് നല്കുന്ന അംഗീകാരമാണ് ഷെയ്ഖ് മുഹമ്മദിന്റെ പേരിലുള്ള ഈ മെഡല്‍.
മനാമ: ബഹ്റൈനില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സിന്റെ ആന്റി നാര്‍ക്കോട്ടിക് ഡയരക്ടറേറ്റ് അധികൃതര്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നിരവധി പേര് പിടിയിലായി.വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരാണ് പ്രതികള്‍. ഇവരില്‍നിന്ന് മൊത്തം മൂന്നു കിലോഗ്രാം മയക്കുമരുന്നുകള്‍ പിടികൂടിയിട്ടുണ്ട്. ഇതിന് വിപണിയില്‍ ഏതാണ്ട് 28,000 ദിനാര്‍ വില വരും.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുണ്ടായ നടപടിയിലാണ് ഇവര്‍ പിടിയിലായത്. കേസുകളില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ തെളിവായി സൂക്ഷിച്ചിട്ടുണ്ട്. കേസുകള്‍ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
മനാമ: ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ 2025ലെ പത്രപ്രവര്‍ത്തന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി വാര്‍ത്താവിനിമയ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 15 വരെ സ്വീകരിക്കും.മികച്ച കോളം, മികച്ച അന്വേഷണാത്മക ജേണലിസം, മികച്ച ജേണലിസ്റ്റ് ഇന്റര്‍വ്യൂ, മികച്ച ജേണലിസ്റ്റ് ഫോട്ടോ, മികച്ച ന്യൂസ്പേപ്പര്‍ നിച്ച് പേജ് അല്ലെങ്കില്‍ സപ്ലിമെന്റ്,് മികച്ച പ്രസ് സ്ഥാപനത്തിന്റെ വെബ്സൈറ്റ് അല്ലെങ്കില്‍ ഇലക്ട്രോണിക് അക്കൗണ്ട്, മികച്ച വിഷ്വല്‍ ജേണലിസ്റ്റ് കണ്ടന്റ് (വീഡിയോ), മികച്ച ഇന്‍ഫോഗ്രാഫിക് റിപ്പോര്‍ട്ട്, മികച്ച യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ജേണലിസം പ്രൊജക്റ്റ്, 2024ലെ ജേണലിസം പേഴ്സണാലിറ്റി, ബഹ്റൈന്‍ പത്രരംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ മാധ്യമപ്രവര്‍ത്തകനുള്ള ജേണലിസ്റ്റ് ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.2024ല്‍ പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചവയായിരിക്കണം എന്‍ട്രികള്‍. വിദ്യാര്‍ത്ഥി പ്രോജക്ടുകള്‍ 2024- 2025 അക്കാദമിക് വര്ഷത്തില്നിന്നുള്ളതും ബഹ്റൈന്‍ സര്‍വകലാശാലകളിലെ ജേണലിസം അല്ലെങ്കില്‍ മീഡിയ ഫാക്കല്റ്റികള് സമര്പ്പിക്കുന്നതുമായിരിക്കണം. ഓരോ മാധ്യമ സ്ഥാപനത്തിനും ഓരോ വിഭാഗത്തിനും ഓരോ വ്യക്തിക്കും ഒരു…
മനാമ: 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സില്‍ അംഗീകാരം നല്കി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ ആറാമത്തെ ലജിസ്ലേറ്റീവ് കാലാവധിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഇരുപത്തിനാലാമത് സമ്മേളനമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും പൗരരുടെ പ്രയോജനത്തിനായി വികസനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സ്പീക്കര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോട് നന്ദി പറഞ്ഞു. രാജാവിന്റെ ദര്‍ശനം നടപ്പിലാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നല്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സ്വാലിഹ് അല്‍ സ്വാലിഹിനും രണ്ടു കൗണ്‍സിലുകളിലെയും സാമ്പത്തിക കാര്യ സമിതികളുടെ തലവന്മാര്ക്കും അംഗങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
മനാമ: ഘോസ്ന്‍ അല്‍ ബഹ്റൈന്‍, സന്‍വാന്‍ നഴ്സറി, അബു സുബായ് നഴ്സറി എന്നിവയുമായി സഹകരിച്ച് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചര്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) ബഹ്റൈനിലെ അല്‍ ഫത്തേഹ് മസ്ജിദ് വളപ്പില്‍ 200 അക്കേഷ്യ മരങ്ങള്‍ നട്ടു.ആയിരക്കണക്കിന് ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതും ഹരിത ഇട വികസനത്തിനും പരിസ്ഥിതി പരിപോഷണത്തിനും അനുയോജ്യവുമായ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ നാഴികക്കല്ലുകളിലൊന്നായ അല്‍ ഫത്തേഹ് ഗ്രാന്‍ഡ് പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മറാം ബിന്ത് ഈസ അല്‍ ഖലീഫ സംസാരിച്ചു.മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവല്‍ക്കരണ പദ്ധതിയുമായി യോജിച്ചുപോകുന്ന എല്ലാ സംരംഭങ്ങള്‍ക്കും മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു.
മനാമ: ബഹ്റൈനെ യുവജന പിന്തുണയിലും ശാക്തീകരണത്തിലും ഒരു മുന്‍നിര മാതൃകയായി ഉയര്‍ത്തിയതായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനം തെളിയിച്ചു എന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി പറഞ്ഞു.ദേശീയ വികസനത്തില്‍ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിന് അടിത്തറ പാകിയത് ഈ സമീപനമാണ്. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ പങ്കെടുക്കാനും ദേശീയ നയങ്ങള്‍ക്ക് അനുസൃതമായി ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയുന്ന പരിപാടികള്‍ ആരംഭിക്കുന്നതില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നല്കിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
