- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കമ്പനിക്ക് 1,03,000 ദിനാര്‍ പിഴ, നാലു ജീവനക്കാര്‍ക്ക് തടവ്
- വടകരയില്‍ ലോണ്‍ ആപ്പില്‍നിന്ന് വായ്പയെടുത്ത യുവാവിനെ കാണാതായി
- ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
- ബഹ്‌റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
Author: news editor
ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.നഗരപ്രദേശങ്ങളുടെ ഭംഗിയും ശുചിത്വവും നിലനിര്‍ത്താനും ദൃശ്യ മലിനീകരണം തടയാനുമുള്ള നടപടികളുടെ ഭാഗമായാണിത്. പ്രധാനമായി മനാമയില്‍ വിദേശികള്‍ കൂടുതലുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് നടപടിയെന്ന് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് അറിയിച്ചു. ആരെങ്കിലും പോസ്റ്ററുകള്‍ പതിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന ശിക്ഷകള്‍ ലഭിക്കും.
ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
മനാമ: ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ പൈലറ്റ് അലി അല്‍ കുബൈസി ഇന്റര്‍നാഷണല്‍ സിവില്‍ ഡിഫന്‍സ് ഓര്‍ഗനൈസേഷന്‍ (ഐ.സി.ഡി.ഒ) എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നടന്ന ഐ.സി.ഡി.ഒയുടെ 58ാം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍, ജനറല്‍ അസംബ്ലി യോഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സിന്റെ സംഭാവനകളില്‍ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പെന്ന് കുബൈസി പറഞ്ഞു.യോഗങ്ങളില്‍ അംഗരാജ്യങ്ങളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സിവില്‍ ഡിഫന്‍സ് പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടന്നു.
മനാമ: ബഹ്‌റൈനിലെ അല്‍ഫാതിഹ് ഹൈവേയിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി മഹൂസ് അവന്യൂവിനും മിന സല്‍മാന്‍ ജംഗ്ഷനും ഇടയിലുള്ള തെക്കോട്ടുള്ള ചില പാതകള്‍ ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 31 വരെ അടച്ചിടുമെന്നും മിന സല്‍മാന്‍ ജംഗ്ഷനും ജുഫൈര്‍ അവന്യൂവിനും ഇടയിലുള്ള വടക്കോട്ടുള്ള ഗതാഗതത്തിനായി രണ്ടു പാതകള്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനിലെ ജെബ്ലാത്ത് ഹെബ്ഷിയിലെ 431, 435 ബ്ലോക്കുകളിലും അല്‍ ഖദാമിലെ 477 ബ്ലോക്കിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.ടെന്‍ഡര്‍ ആന്‍ഡ് ഓക്ഷന്‍ ബോര്‍ഡ് അബ്ദുള്‍ ഹാദി അല്‍ അഫൂ കോണ്‍ട്രാക്റ്റിംഗ് കമ്പനിക്ക് നല്‍കിയ പദ്ധതിയില്‍ ഒന്നാം, രണ്ടാം അഴുക്കുചാല്‍ നിര്‍മ്മാണം, 83 മീറ്റര്‍ ടണലിംഗ് ജോലികള്‍, 367 പ്രധാന മാന്‍ഹോളുകള്‍, 418 ഉപ മാന്‍ഹോളുകള്‍, ഒരു പമ്പിംഗ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്നു. നിര്‍മ്മാണം നടക്കുന്ന റോഡുകളില്‍ കല്ലുകള്‍ പാകല്‍ പൂര്‍ത്തിയാക്കുന്നതും ഇതിലുള്‍പ്പെടുന്നു.പ്രവൃത്തി നടക്കുന്ന പ്രദേശങ്ങളിലെ താമസക്കാര്‍ സഹകരിക്കുകയും പ്രവൃത്തി നടക്കുന്ന കാലയളവില്‍ പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാ അടയാളങ്ങള്‍ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റിലുടനീളം റോഡുകളും ഓവുചാലുകളും പാര്‍ക്കുകളടക്കമുള്ള പൊതു ഇടങ്ങളും പുതുക്കിപ്പണിയുന്നു.വലിയ തോതിലുള്ള അറ്റകുറ്റപ്പണികളാണ് ഇവിടെ നടക്കുന്നത്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് തടയാന്‍ ഭൂഗര്‍ഭ പൈപ്പുകളും മഴവെള്ള ടാങ്കുകളും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ മിക്ക പ്രദേശങ്ങളിലും നടക്കുന്നു. സനദിലെ റോഡ് 77, ഇസ ടൗണിലെ കെയ്‌റോ അവന്യൂ, ദമാസ്‌കസ് അവന്യൂ തുടങ്ങി തിക്കേറിയ ഇടങ്ങളിലെയെല്ലാം റോഡുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ചെറിയ റോഡുകളുടെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്.
മനാമ: ബഹ്‌റൈനില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കേസുകള്‍ വര്‍ധിക്കുന്നതായി സമീപകാലത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരം 3,683 കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന്‍ കൈകാര്യം ചെയ്തത്. 2004ല്‍ 1,408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2023നേക്കാള്‍ (1,314) ഏഴു ശതമാനം കൂടുതലാണിത്. 2022ല്‍ കേസുകള്‍ 961 മാത്രമായിരുന്നു.അല്‍-അയാം ശേഖരിച്ച കണക്കുകള്‍ പ്രകാരം 2022 മുതലുള്ള 2,521 കേസുകളില്‍ ഏറ്റവുമധികം കേസുകള്‍ വാട്ട്‌സ്ആപ്പുമായി ബന്ധപ്പെട്ടാണ്. 1,321 കേസുകള്‍. രണ്ടാം സ്ഥാനത്ത് ഇന്‍സ്റ്റാഗ്രാം (605) ആണ്. 181 കേസുകളുമായി ടിക് ടോക്ക് മൂന്നാം സ്ഥാനത്തുണ്ട്. തൊട്ടുപിന്നാലെ ഫേസ്ബുക്ക് (163), എക്‌സ് (65) എന്നിവ വരുന്നു.സമൂഹമാധ്യമ ദുരുപയോഗത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷനും ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം ഡയരക്ടറേറ്റും സ്വീകരിക്കുന്ന നടപടികള്‍ക്ക് നിയമ വിദഗ്ദ്ധരും അഭിഭാഷകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്‌റൈനില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മയക്കുമരുന്ന് വിരുദ്ധ പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു
മനാമ: അന്താരാഷ്ട്ര മയക്കുമരുന്ന് ദുരുപയോഗത്തിനും നിയമവിരുദ്ധ കടത്തിനുമെതിരായ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പങ്കെടുത്തു.മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി അംഗങ്ങളും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു. മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതില്‍ ആശുപത്രികള്‍ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഡോ. റജ സയ്യിദ് ഹസ്സന്‍ അല്‍ യൂസഫ് പറഞ്ഞു.പരിപാടിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിനായി പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവയിലെ പ്രധാന സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പ്രദര്‍ശിപ്പിച്ചു.
മനാമ: യു.എ.ഇ. സന്ദര്‍ശനം കഴിഞ്ഞ് ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ തിരിച്ചെത്തി.സന്ദര്‍ശന വേളയില്‍ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി രാജാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ആഴത്തിലുള്ള ബന്ധങ്ങളെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം, ഏകോപനം, സംയുക്ത പ്രവര്‍ത്തനം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും രാജാവും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദും ചര്‍ച്ചകള്‍ നടത്തുകയുണ്ടായി.
മനാമ: ബഹ്‌റൈനില്‍ ആശുറ ആചരണവേളയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളാരംഭിച്ചു.ഇതിന്റെ ഭാഗമായി നോര്‍ത്തേണ്‍ ഗവര്‍ണര്‍ അലി ബിന്‍ അല്‍ ഷെയ്ഖ് അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂര്‍ ഭക്ഷണ, പാനീയ വിതരണ മേഖലയിലെ പ്രമുഖരുടെയും സര്‍ക്കാര്‍ പ്രതിനിധികളുടെയും വെര്‍ച്വല്‍ യോഗം വിളിച്ചുചേര്‍ത്തു. ആശുറ ആചരണത്തിനെത്തുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹെല്‍ത്തി സിറ്റീസ് പ്രോഗ്രാം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.ഉയര്‍ന്ന താപനിലയുള്ള ഇടങ്ങളില്‍ പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സുരക്ഷിതമായ ഗ്യാസ് സിലിണ്ടര്‍ സംവിധാനങ്ങലെക്കുറിച്ചും ശുചിത്വമുള്ള ഭക്ഷണ വിതരണ രീതികളെക്കുറിച്ചും ഡയരക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ദേശങ്ങള്‍ നല്‍കി.
അമേരിക്കയില്‍നിന്ന് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയതില്‍ പങ്കില്ലെന്ന് കമ്പനി ജീവനക്കാരന്
മനാമ: അമേരിക്കയില്‍നിന്ന് ബഹ്‌റൈനിലേക്ക് പാര്‍സലില്‍ മയക്കുമരുന്ന് എത്തിയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് വിതരണ കമ്പനിയുടെ ഡെലിവറി ഡ്രൈവര്‍ കോടതിയില്‍ അറിയിച്ചു.സൗന്ദര്യവര്‍ധക വസ്തുക്കളാണ് പാര്‍സലിലുള്ളതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനാലാണ് താന്‍ അതു കൊണ്ടുവരാന്‍ പോയന്നതെന്നും ഏഷ്യക്കാരനായ അദ്ദേഹം പറഞ്ഞു. പാര്‍സല്‍ ഏറ്റുവാങ്ങിയതിന്റെ പേരില്‍ 30കാരനായ അദ്ദേഹത്തെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.പാര്‍സല്‍ എത്തിച്ചവര്‍ കമ്പിയെ ഫോണില്‍ ബന്ധപ്പെട്ട് അത് ഏറ്റുവാങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ ഇത് നേരത്തെ തന്നെ പെട്ടിരുന്നു. പാര്‍സല്‍ ഏറ്റെടുക്കാനെത്തി രസീതില്‍ ഒപ്പിട്ട ഉടനെയാണ് ഡ്രൈവര്‍ പിടിയിലായത്. കുറ്റം ചുമത്തപ്പെട്ട അദ്ദേഹം ഇപ്പോഴും കസ്റ്റഡിയിലാണ്.താന്‍ നിരപരാധിയാണെന്ന് പ്രതി അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ഒരു അഭിഭാഷകനെ നിയോഗിക്കാനുള്ള അപേക്ഷയില്‍ ഹൈ ക്രിമിനല്‍ കോടതി ജൂലെ 14ന് വാദം കേള്‍ക്കും.
