- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
തളിപ്പറമ്പ്: ലോഡ്ജുകളില്‍ മുറിയെടുത്ത് ദിവസങ്ങളോളം ലഹരി ഉപയോഗിച്ച രണ്ടു യുവാക്കളെയും രണ്ടു യുവതികളെയും പറശ്ശിനിക്കടവില്‍ എക്സൈസ് അധികൃതര്‍ പിടികൂടി.മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂര്‍ സ്വദേശി റഫീന (24), കണ്ണൂര്‍ സ്വദേശി ജസീന (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 490 മില്ലിഗ്രാം എം.ഡി.എം.എയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടി.സുഹൃത്തിന്റെ വീട്ടിലാണെന്നാണ് യുവതികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറിയെടുത്ത് ദിവസങ്ങളോളം തുടര്‍ച്ചയായി ലഹരി ഉപയോഗിച്ചുവരികയായിരുന്നെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. വീട്ടില്‍നിന്ന് വിളിക്കുമ്പോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴാണ് ഇവര്‍ ലോഡ്ജിലായിരുന്നെന്ന് വീട്ടുകാര്‍ അറിഞ്ഞത്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ്പ ബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്.യുവതിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററിലാണ്. കുറ്റിപ്പുറം സ്വദേശിയായ നാല്പതുകാരിയെ വെള്ളിയാഴ്ച വൈകീട്ടാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സ തേടിയത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ്.
താഷ്കന്റ്: ഉസ്ബെക്കിസ്ഥാനില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ പാര്‍ലമെന്റുകളും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളും തമ്മിലുള്ള ഏകോപന യോഗത്തില്‍ ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.ഇന്റര്‍-പാര്‍ലമെന്ററി യൂണിയന്റെ (ഐ.പി.യു) 150ാമത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന ചേരിചേരാ പ്രസ്ഥാന പാര്‍ലമെന്ററി നെറ്റ്വര്‍ക്കിന്റെ (നാം പി.എന്‍) നാലാമത് സമ്മേളനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് യോഗം നടന്നത്.സഹകരണവും സംയുക്ത പാര്‍ലമെന്ററി പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള ജി.സി.സി. പാര്‍ലമെന്റുകളുടെയും ലെജിസ്ലേറ്റീവ് കൗണ്‍സിലുകളുടെയും ശ്രമങ്ങളെയും പ്രാദേശിക, അന്തര്‍ദേശീയ വേദികളില്‍ ജി.സി.സി. പാര്‍ലമെന്റുകളുടെ സജീവ സാന്നിധ്യത്തെ പിന്തുണയ്ക്കുന്ന കാഴ്ചപ്പാടുകളുടെ കൈമാറ്റത്തെയും ബഹ്റൈന്‍ പ്രതിനിധി സംഘം പ്രശംസിച്ചു. ജി.സി.സി. രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെ ശക്തിയും ആഴവും പ്രതിനിധി സംഘം പരാമര്‍ശിച്ചു.യോഗം നാം പി.എന്നിന്റെ 4ാമത് സമ്മേളനം പുറപ്പെടുവിക്കുന്ന കരട് പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്തു. അസര്ബൈജാന് റിപ്പബ്ലിക്കിന്റെ ദേശീയ അസംബ്ലി സ്പീക്കര്‍ സാഹിബ ഗഫറോവ നാം പി.എന്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന് പിന്തുണ നല്കാന് യോഗം തീരുമാനിച്ചു.
മനാമ: അംബാസഡര്‍ വിനോദ് കുര്യന് ജേക്കബിന്റെ അധ്യക്ഷതയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ 30 ലധികം ഇന്ത്യന്‍ പൗരര്‍ പരാതികളുമായി എത്തി.എംബസിയുടെ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് കോണ്‍സുലാര്‍ ടീമും അഭിഭാഷകരുടെ പാനലും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, മലയാളം ഭാഷകളിലായാണ് ഓപ്പണ്‍ ഹൗസ് നടത്തിയത്.പരിപാടിയില്‍ സന്നിഹിതരായവര്‍ക്ക് ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അംബാസഡര്‍ ഓപ്പണ്‍ ഹൗസിന് തുടക്കം കുറിച്ചത്. 68 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചതിന് രാജാവ്, കിരീടാവകാശി, പ്രധാനമന്ത്രി, ബഹ്റൈന്‍ അധികൃതര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. 2025 ഏപ്രില്‍ ഒന്നു മുതല്‍ പാസ്പോര്‍ട്ട്, വിസ, മറ്റു കോണ്‍സുലാര്‍ സേവന ഫീസ് എന്നിവ പരിഷ്കരിച്ചതായി അംബാസഡര്‍ അറിയിച്ചു. പുതുക്കിയ ഫീസിന്റെ വിശദാംശങ്ങള്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.കഴിഞ്ഞ ഓപ്പണ്‍ ഹൗസില്‍ വന്ന മിക്ക കേസുകളും പരിഹരിച്ചു. അടിയന്തിര വൈദ്യചികിത്സ ആവശ്യമുള്ള ഒരു കാന്‍സര്‍ രോഗിക്ക് യാത്രാ ക്രമീകരണങ്ങത്തിനും മകന്റെ പാസ്പോര്‍ട്ട് വിതരണം വേഗത്തിലാക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനാല്‍ കാലതാമസമില്ലാതെ ആവശ്യമായ…
മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് ശമ്പളത്തോടുകൂടിയ പ്രസവാവധി 70 ദിവസമാക്കണമെന്ന് നാലു വനിതാ എം.പിമാര്‍ പാര്‍ലമെന്റില്‍ ശക്തമായി ആവശ്യപ്പെട്ടു. ഈ നിര്‍ദേശം പാര്‍ലമെന്റ് അടുത്ത ചൊവ്വാഴ്ച വോട്ടിനിടും.ഹനാന് ഫര്‍ദാന്‍, ജലീല അലവി, ബസ്മ മുബാറക്ക്, മറിയം അല്‍ സൈഗ് എന്നിവരാണ് ഈ ആവശ്യമുന്നയിച്ചത്. പ്രസവത്തിനു മുമ്പും ശേഷവും തെളിവായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ 60 ദിവസം ശമ്പളത്തോടുകൂടിയ പ്രസവാവധി നല്‍കാനാണ് നിലവിലെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 32 അനുശാസിക്കുന്നത്. ശമ്പളമില്ലാതെ 15 ദിവസത്തെ അവധികൂടി എടുക്കാം. ഈ നിയമം ഭേദഗതി ചെയ്ത് ശമ്പളത്തോടുകൂടിയ അവധി 70 ദിവസമായി വര്‍ധിപ്പിക്കണമെന്നും ശമ്പളമില്ലാത്ത അവധി നിലവിലുള്ളതുപോലെ തുടരണമെന്നുമാണ് വനിതാ എം.പിമാര്‍ ആവശ്യപ്പെട്ടത്.രാജ്യത്തിന്റെ ഭരണഘടനയാണ് തങ്ങളെ നയിക്കുന്നതെന്ന് ഹനാന് ഫര്‍ദാന്‍ പറഞ്ഞു. കുടുംബ കടമകളും തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പങ്കും സന്തുലിതമാക്കാന്‍ ഭരണകൂടം സ്ത്രീകളെ പിന്തുണയ്ക്കേണ്ടതുണ്ട്. ആ ദിശയിലേക്കാണ് ഈ നിര്‍ദേശം നീങ്ങുന്നത്. ഈജിപ്തില്‍ വനിതാ തൊഴിലാളികള്‍ക്ക് 90 ദിവസവും സൗദി…
മനാമ: ബഹ്റൈനില്‍ തൊഴില്‍ കോടതി വിധികള്‍ ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നുണ്ടെന്ന് നീതിന്യായ മന്ത്രി നവാഫ് അല്‍ മാവ്ദ അറിയിച്ചു.2022 ഡിസംബറിലുണ്ടായ തൊഴില്‍ നിയമനിര്‍മാണത്തിനു ശേഷം ഇതുവരെ ഇത്തരം 5,800ലധികം കേസുകള്‍ നിയമ സംവിധാനങ്ങളിലൂടെ കടന്നുവന്നിട്ടുണ്ടെന്ന് പ്രതിനിധി സഭയില്‍ ബസ്മ മുബാറക്കിന് നല്കിയ രേഖാമൂലമുള്ള മറുപടിയില്‍ മന്ത്രി വ്യക്തമാക്കി. അവയില്‍ 4,924 എണ്ണത്തില്‍ അന്തിമ തീര്‍പ്പ് കല്പ്പിച്ചു. 925 എണ്ണം കോടതികളുടെ പരിഗണനയിലാണ്.ശരാശരി കേസുകള്‍ മൂന്നു മാസത്തിനുള്ളില്‍ തീര്‍പ്പാക്കിയിട്ടുണ്ട്. കേസ് കൊടുക്കുന്നതോ നേരിടുന്നതോ ആരായാലും ഉന്നയിക്കുന്ന അവകാശവാദങ്ങളുടെയും എതിര്‍പ്പുകളുടെയും അടിസ്ഥാനത്തിലാണ് വിധിന്യായങ്ങള്‍ വരുന്നത്.കക്ഷികളുടെ ഐഡന്റിറ്റിയോ പദവിയോ പരിഗണിക്കാതെ അവര്‍ ഉള്‍പ്പെട്ട നിയമനടപടികളുടെ അടിസ്ഥാനത്തിലാണ് ഓരോ കേസിലും വിധി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനിലെ മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫ അക്കാദമി ഫോര്‍ ഡിപ്ലോമാറ്റിക് സ്റ്റഡീസ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഡിപ്ലോമാറ്റ്സ് പ്രോഗ്രാമായ ‘ദിയാഫ’യുടെ അഞ്ചാമത് പതിപ്പ് ഏപ്രില്‍ 6 മുതല്‍ 20 വരെ നടക്കും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 23 നയതന്ത്രജ്ഞര്‍ ഇതില്‍ പങ്കെടുക്കും.മുന്‍ വര്‍ഷങ്ങളില്‍ നേടിയ ലക്ഷ്യങ്ങളെയും വിജയങ്ങളെയും അടിസ്ഥാനമാക്കിയാണ് അഞ്ചാം പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. ശൈഖ മുനീറ ബിന്ത് ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ലോകമെമ്പാടുമുള്ള നയതന്ത്രജ്ഞര്‍ തമ്മിലുള്ള തുറന്ന സംഭാഷണത്തിനുള്ള ഒരു സവിശേഷ വേദിയാണിത്.ഗൈഡഡ് ടൂറുകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ വിവിധ മേഖലകളിലെ രാജ്യത്തിന്റെ നേട്ടങ്ങള്‍ ദിയാഫയില്‍ പങ്കെടുക്കുന്നവരെ പരിചയപ്പെടുത്തും. അക്കാദമികവും പ്രായോഗികവുമായ ഘടകങ്ങള്‍ സംയോജിപ്പിച്ച് സമഗ്രമായ പരിശീലന അനുഭവം പ്രദാനം ചെയ്യുന്ന വിവിധ രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രഭാഷണ പരമ്പരയും ശില്‍പ്പശാലകളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
മലപ്പുറം: മഞ്ചേരിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തി നാല് എസ്.ഡി.പി.ഐ. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.എസ്.ഡി.പി.ഐ. തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇര്‍ഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് എന്‍.ഐ.എ. സംഘം പരിശോധനയ്ക്കെത്തിയത്.കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ. ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും നാളെ തന്നെ വിട്ടയയ്ക്കുമെന്നും ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. കാരക്കുന്നിലെ ഷംനാദിന്റെ വീട്ടിലും എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കു വന്നെങ്കിലും ഷംനാദ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് ഷംനാദിനെ എറണാകുളത്തുവെച്ച് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പയ്യനാട് ബി.ജെ.പി. പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ ഷംനാദിനെതിരെ കേസുണ്ടായിരുന്നു.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സംഘടിപ്പിക്കുന്ന അല്‍ ദാന നാടക അവാര്‍ഡിന്റെ രണ്ടാം പതിപ്പിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.സമര്‍പ്പിച്ച കൃതികളുടെ അവകാശങ്ങള്‍ കൈവശമുള്ള നിര്‍മാണ കമ്പനികള്‍, സാറ്റലൈറ്റ് ചാനലുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് എന്നിവര്‍ക്കും പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാം. എന്‍ട്രികള്‍ 2024 ഏപ്രില്‍ 9നും 2025 മെയ് 10നുമിടയിലുള്ളതായിരിക്കണം.മികച്ച സോഷ്യല്‍ സീരീസ്, കോമഡി സീരീസ്, നടന്, നടി, റൈസിംഗ് സ്റ്റാര്‍, സൗണ്ട് ട്രാക്ക്, സ്ക്രിപ്റ്റ്, സംവിധായകന്, ബാലതാരം, വിഷ്വല്‍ ഇഫക്ട് തുടങ്ങിയ വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഗള്‍ഫിലെ പ്രമുഖ നിരൂപകരും നാടക വിദഗ്ദ്ധരുമടങ്ങുന്ന പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.എന്‍ട്രികള്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.mia.gov.bh വഴി സമര്‍പ്പിക്കാം.
കോഴിക്കോട്: സാമൂതിരി കെ.സി. ഉണ്ണി അനുജന് രാജ (ശ്രീ മാനവേദന് രാജ- 99) അന്തരിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2014 ഏപ്രിലില്‍ പി.കെ. ചെറിയ അനുജന് രാജ (ശ്രീ മാനവിക്രമന്‍ രാജ) അന്തരിച്ചതിനെ തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.അഴകപ്ര കുബേരന് നമ്പൂതിരിയുടെയും കോട്ടക്കല്‍ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925ല്‍ ജനിച്ച കെ.സി. ഉണ്ണി അനുജന് രാജ സാമൂതിരി കോളേജില്‍ ഇന്റര്‍മീഡിയറ്റും ചെമ്പൂര് മദ്രാസ് എന്‍ജിനീയറിംഗ് കോളേജില്‍ എന്‍ജിനീയറിംഗും പൂര്‍ത്തിയാക്കി. പെരമ്പൂരില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ എന്‍ജിനീയറായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരില്‍ ടാറ്റയില്‍ ജോലി ചെയ്തു. എറണാകുളത്തെ എച്ച്.എം.ടിയില്‍ നിന്ന് പ്ലാനിംഗ് എന്‍ജിനീയറായി വിരമിച്ചു. മാലതി നേത്യാരാണ് ഭാര്യ. മക്കള്‍: സരസിജ, ശാന്തിലത, മായാദേവി.മൃതദേഹം നാളെ രാവിലെ എട്ടര മുതല്‍ 11 വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോട്ടയ്ക്കല്‍ കോവിലകം ശ്മശാനത്തില്‍…
