Author: news editor

ടോക്കിയോ: വന്‍ അന്താരാഷ്ട്ര ജനപങ്കാളിത്തത്തിനും സാംസ്‌കാരിക ബന്ധത്തിന്റെ ചൈതന്യമുള്‍ക്കൊള്ളുന്ന ഉത്സവാന്തരീക്ഷത്തിനുമിടയില്‍ എക്സ്പോ 2025 ഒസാക്കയിലെ ബഹ്റൈന്‍ പവലിയനില്‍ ബഹ്‌റൈന്റെ ദേശീയ ദിനാഘോഷങ്ങള്‍ സമാപിച്ചു.ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ 20 വരെയാണ് ദേശീയ ദിനാഘോഷം നടന്നത്.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് സംഘടിപ്പിച്ച ആഘോഷങ്ങള്‍ നിരവധി എക്സ്പോ വേദികളിലായി നടന്നു. സംഗീത, നാടോടി ബാന്‍ഡുകളും കലാകാരന്മാരും സര്‍ഗപ്രതിഭകളും ബഹ്റൈന്റെ സ്വത്വത്തിന്റെയും സാംസ്‌കാരിക ചരിത്രത്തിന്റെയും സമ്പന്നത പ്രദര്‍ശിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവതരിപ്പിച്ചു.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ന്യായ നിര്‍മ്മാണ്‍ 2025 പരിപാടിയില്‍ ‘ഇന്ത്യയിലെ ആര്‍ബിട്രേഷന്റെയും നീതിയുടെയും ഭാവി സങ്കല്‍പ്പം’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ ബഹ്റൈന്‍ കിംഗ്ഡം കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്റെ സെക്രട്ടറി ജനറല്‍ പ്രൊഫ. മാരികെ പത്രാനി പോള്‍സണ്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.ഇന്ത്യ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ (ഐ.ഐ.എ.സി) ചെയര്‍മാന്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഇന്ത്യന്‍ നിയമ-നീതിന്യായ മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് സെക്രട്ടറി ഡോ. അഞ്ജു രതി റാണ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെയും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റിന്റെയും പ്രതിനിധികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു.പ്രൊഫ. മാരികെ തര്‍ക്ക പരിഹാരത്തെക്കുറിച്ചുള്ള ഉപയോക്തൃ കാഴ്ചപ്പാട് അവതരിപ്പിച്ചു. ഫലപ്രദമായ ഒരു ബദല്‍ തര്‍ക്ക പരിഹാര ഉപകരണമായി മധ്യസ്ഥത പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള ഭാവി പങ്കാളിത്തം പ്രധാനമാണെന്നും അവര്‍ പറഞ്ഞു.ജസ്റ്റിസ് ഹേമന്ത് ഗുപ്തയ്ക്കും ഡോ. അഞ്ജു രതി റാണയ്ക്കും അവര്‍ ‘ആര്‍ബിട്രേഷന്‍ ഇന്‍ ഇന്ത്യ’ എന്ന കൈപ്പുസ്തകത്തിന്റെ…

Read More

ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹിരാകാശ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സി ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയുമായി (ജാക്‌സ) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ബഹ്റൈനു വേണ്ടി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ജപ്പാനു വേണ്ടി ജാക്‌സ പ്രസിഡന്റ് ഹിരോഷി യമകാവയുമാണ് കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.പ്രമുഖ അന്താരാഷ്ട്ര ഏജന്‍സികളുമായി പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതിലൂടെയും അവരുടെ വൈദഗ്ധ്യത്തില്‍നിന്ന് പ്രയോജനം നേടുന്നതിലൂടെയും ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകാനും ഈ ഈ മേഖലയില്‍ ദേശീയ കഴിവുകള്‍ വളര്‍ത്തിയെടുക്കാനുമുള്ള ബഹ്റൈന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് ബഹ്റൈന്‍ ബഹിരാകാശ ഏജന്‍സിയുടെ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പറഞ്ഞു.

Read More

ടോക്കിയോ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ബഹ്റൈനും ജപ്പാനും വ്യോമഗതാഗത സേവനങ്ങളും നേരിട്ടുള്ള വിമാന സര്‍വീസുകളും സംബന്ധിച്ച കണ്‍സള്‍ട്ടേഷന്‍ രേഖയില്‍ ഒപ്പുവെച്ചു.ബഹ്റൈനു വേണ്ടി ജപ്പാനിലെ ബഹ്റൈന്‍ അംബാസഡര്‍ അഹമ്മദ് അല്‍ ദോസേരിയും ജപ്പാനു വേണ്ടി ജപ്പാനിലെ ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം, ടൂറിസം മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മിയാസാവ കൊയിച്ചിയും കിരീടാവകാശിയുടെ സാന്നിധ്യത്തിലാണ് രേഖയില്‍ ഒപ്പുവെച്ചത്.ബഹ്റൈനും ജപ്പാനും തമ്മിലുള്ള ശക്തവും ചരിത്രപരവുമായ ബന്ധത്തെ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പ്രശംസിച്ചു. സഹകരണം വിശാലമാക്കാനും പൊതുവായ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനുമുള്ള പരസ്പര താല്‍പ്പര്യമാണ് കണ്‍സള്‍ട്ടേഷന്‍ രേഖയില്‍ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read More

മനാമ: പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.പാകിസ്ഥാന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും ബഹ്റൈന്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ശ്രമിക്കുന്ന എല്ലാ അക്രമങ്ങളെയും ഭീകരവാദത്തെയും ബഹ്റൈന്‍ ശക്തമായി തള്ളിക്കളയുന്നു എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിലേക്ക് പാര്‍സല്‍ വഴി മയക്കുമരുന്ന് കടത്തിയ കേസില്‍ ഹൈ ക്രിമിനല്‍ കോടതി സെപ്റ്റംബര്‍ 30ന് വിധി പറയും.പാര്‍സല്‍ കസ്റ്റംസ് അധികൃതര്‍ എക്‌സറേ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. അവര്‍ ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റിനെ വിവരമറിയിച്ചു.പാര്‍സല്‍ എടുക്കാന്‍ എത്തിയ ആളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.ഇതു കൈപ്പറ്റി ഒരു കുടുംബത്തിന് കൈമാറാനാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നും ഇതിനുള്ളില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും അയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് അത് കൊടുക്കേണ്ട ആളുകളെ വിളിച്ചുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. രണ്ടുപേര്‍ സ്ഥലത്തെത്തി പാര്‍സല്‍ ഏറ്റുവാങ്ങിയ ഉടന്‍ അവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.പാര്‍സല്‍ ഏറ്റുവാങ്ങിയ രണ്ടുപേര്‍ക്കെതിരെയും അവരുടെ ശൃംഖലയില്‍പ്പെട്ട കണ്ടെത്താനായിട്ടില്ലാത്ത ഒരാള്‍ക്കെതിരെയുമാണ് കേസെടുത്തത്. പിടികൂടിയ രണ്ടു പ്രതികള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണുള്ളത്.

Read More

അമ്മാന്‍: ജോര്‍ദാനിലെ സെനറ്റും പ്രതിനിധിസഭയും ബഹ്‌റൈന്‍ ശൂറ കൗണ്‍സില്‍ സെക്രട്ടേറിയറ്റിന്റെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. പ്രാദേശിക, അന്തര്‍ദേശീയ നിയമനിര്‍മ്മാണ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, വൈദഗ്ദ്ധ്യം കൈമാറുക, മികച്ച പാര്‍ലമെന്ററി രീതികള്‍ അവലോകനം ചെയ്യുക എന്നിവയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.ശൂറ കൗണ്‍സിലിലെ സെഷന്‍ അഫയേഴ്സ് ഡയറക്ടര്‍ അബ്ദുറഹിം ബുച്ചിരി നയിക്കുന്ന പ്രതിനിധി സംഘത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. ഹൈതം അല്‍ സറൈറയുടെയും ഉപദേഷ്ടാവ് ഡോ. ദീമ അബു തലേബിന്റെയും സാന്നിധ്യത്തില്‍ ജോര്‍ദാനിയന്‍ സെനറ്റ് സെക്രട്ടറി ജനറല്‍ അബ്ദുറഹിം അല്‍ വാകിദ് സ്വീകരിച്ചു. ജോര്‍ദാന്റെ നിയമനിര്‍മ്മാണ രംഗത്തിന്റെ വികസനം, നിയമനിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും സെനറ്റിന്റെ പ്രവര്‍ത്തനം, സഹകരണത്തിനും വിജ്ഞാന വിനിമയത്തിനുമുള്ള സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.ശൂറ കൗണ്‍സില്‍ പ്രതിനിധി സംഘത്തില്‍ കമ്മിറ്റി അഫയേഴ്സ് സൂപ്പര്‍വൈസര്‍മാരായ ജവാദ് മഹ്ഫൂദ്, അലി അല്‍ ഖത്താന്‍, ഹ്യൂമന്‍ റിസോഴ്സ് സൂപ്പര്‍വൈസര്‍ ഖാലിദ് അഹമ്മദ്, കോ- ഓര്‍ഡിനേഷന്‍ ആന്റ് ഫോളോ അപ്പ് സൂപ്പര്‍വൈസര്‍ ഇമാന്‍ അല്‍ ഹഫീസ്, മീഡിയ ആന്റ്…

Read More

മനാമ: ചരക്കുകൂലി കുടിശ്ശിക വരുത്തിയതിന് ബഹ്‌റൈനിലെ ഷിപ്പിംഗ് കമ്പനിക്ക് ഹൈ സിവില്‍ കൊമേഴ്‌സ്യല്‍ കോടതി 46,031.320 ദിനാര്‍ പിഴ ചുമത്തി.ചരക്കുകൂലിയും പലിശയുമടക്കമാണിത്. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള എയര്‍ കാര്‍ഗോ സര്‍വീസുകളുടെ 6 ഇന്‍വോയ്‌സുകള്‍ കമ്പനി തീര്‍പ്പാക്കിയില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്.2021നും 2024നുമിടയിലാണ് ഇടപാടുകള്‍ നടന്നത്. ഇതില്‍ ഒരു ഭാഗം അടച്ചെങ്കിലും ബാക്കി കുടിശ്ശികയായിക്കിടക്കുകയായിരുന്നു.

Read More

ജനീവ: സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിസാര്‍മമെന്റ് റിസര്‍ച്ച് സംഘടിപ്പിച്ച ഔട്ടര്‍ സ്പേസ് സെക്യൂരിറ്റി കോണ്‍ഫറന്‍സ് 2025ല്‍ ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) സി.ഇ.ഒ. ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ അസീരി പങ്കെടുത്തു.’ദര്‍ശനവും ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധം സ്ഥാപിക്കല്‍: സുരക്ഷിതമായ ബഹിരാകാശ ഭാവിയിലേക്കുള്ള വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിലാണ് സമ്മേളനം നടന്നത്. ബഹിരാകാശത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ അന്തരീക്ഷം പരിശോധിക്കാന്‍ മുതിര്‍ന്ന നയരൂപകര്‍ത്താക്കള്‍, ബഹിരാകാശ ഏജന്‍സി ഉദ്യോഗസ്ഥര്‍, വ്യവസായ നേതാക്കള്‍, അക്കാദമിക് വിദഗ്ധര്‍, പൊതുസമൂഹ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.ബഹിരാകാശ അവശിഷ്ടങ്ങള്‍ ഉയര്‍ത്തുന്ന വര്‍ധിച്ചുവരുന്ന അപകടസാധ്യതകള്‍, ഉപഗ്രഹ വിരുദ്ധ ശേഷികള്‍, സൈബര്‍ ഭീഷണികള്‍ തുടങ്ങി നിരവധി പ്രധാന വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. നിര്‍മിതബുദ്ധി, ക്വാണ്ടം ആശയവിനിമയങ്ങള്‍ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രത്യാഘാതങ്ങള്‍, ബഹിരാകാശ സംവിധാനങ്ങളുടെ ദുര്‍ബലതകളും ഭൂമിയില്‍ അവ ചെലുത്തുന്ന സ്വാധീനവും, ചന്ദ്ര ഭ്രമണപഥത്തിനപ്പുറമുള്ള പ്രവര്‍ത്തനങ്ങളുടെ നിയമപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ എന്നിവയും ചര്‍ച്ചയില്‍ വന്നു.

Read More

മനാമ: ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ജപ്പാനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുമെന്ന് കിരീടാവകാശിയുടെ കോര്‍ട്ട് അറിയിച്ചു.സന്ദര്‍ശന വേളയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ജപ്പാന്‍ രാഷ്ട്രത്തലവന്‍ നരുഹിതോയുമായും നിരവധി മുതിര്‍ന്ന ജാപ്പനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.കന്‍സായിയിലെ എക്സ്പോ 2025 ഒസാക്കയില്‍ അദ്ദേഹം പങ്കെടുക്കുകയും അവിടെ നടക്കുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും ചെയ്യും.

Read More