- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
പുല്‍പ്പള്ളി: കേരള- കര്‍ണാടക അതിര്‍ത്തിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മാടപ്പള്ളികുന്നിനു സമീപം കന്നാരം പുഴയിലാണ് മറ്റൊരു ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.ശരീരത്തിന്റെ പല ഭാഗങ്ങളിലും കൊമ്പിന്റെ കുത്തേറ്റ പാടുകളുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കര്‍ണാടക വനമേഖലയോട് ചേര്‍ന്ന പുഴയോരത്താണ് ആനയുടെ ജഡം കണ്ടത്. ഈ വനമേഖലയില്‍ സാധാരണ കാണാറുള്ള ആനയാണ് ചരിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ ക്ഷണപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 22, 23 തിയതികളില്‍ സൗദി അറേബ്യ സന്ദര്‍ശിക്കും.പ്രധാനമന്ത്രിയായി മൂന്നാം തവണ അധികാരമേറ്റ ശേഷം അദ്ദേഹം ആദ്യമായാണ് സൗദി സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ സന്ദര്‍ശനമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇസ്ലാമിക ലോകത്തെ പ്രമുഖ ശബ്ദമാണ് സൗദി അറേബ്യയെന്നും പ്രാദേശിക സംഭവവികാസങ്ങളില്‍ സൗദി അറേബ്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.സന്ദര്‍ശന വേളയില്‍ സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ചര്‍ച്ച നടക്കും.നേരത്തെ 2016ലും 2019ലും മോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. 2023 സെപ്റ്റംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ന്യൂഡല്‍ഹി സന്ദര്‍ശിച്ച് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുകയും ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ ഉദ്ഘാടന യോഗത്തില്‍ സഹ…
2024ലെ പ്രമേയം (43) പാലിക്കുക: ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളോട് വ്യവസായ- വാണിജ്യ മന്ത്രാലയം
മനാമ: വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് 2024ലെ പ്രമേയം (43) പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ 2025 ജൂണ്‍ 13ന് മുമ്പ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.നിലവിലുള്ളതും പുതിയതുമായ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബഹ്റൈനിലെ ലൈസന്‍സുള്ള ബാങ്കുകളിലൊന്നില്‍ വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള് പോലുള്ള വിശ്വസനീയമായ ഇ-പേയ്മെന്റ് രീതി നല്‍കാനും ഈ പ്രമേയം ബാധ്യസ്ഥമാക്കുന്നു.ബഹ്റൈന്‍ സാമ്പത്തിക, വാണിജ്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.sijilat.bh എന്ന വെബ്സൈറ്റിലോ 80008001 എന്ന നമ്പറിലോ ബന്ധപ്പെടാം.
2024ലെ പ്രമേയം (43) പാലിക്കുക: ബഹ്റൈനിലെ വാണിജ്യ സ്ഥാപനങ്ങളോട് വ്യവസായ- വാണിജ്യ മന്ത്രാലയം
മനാമ: വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ഇടപാടുകള്‍ സംബന്ധിച്ച് 2024ലെ പ്രമേയം (43) പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ 2025 ജൂണ്‍ 13ന് മുമ്പ് ആരംഭിക്കണമെന്ന് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളോടും അഭ്യര്‍ത്ഥിച്ചു.നിലവിലുള്ളതും പുതിയതുമായ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ബഹ്റൈനിലെ ലൈസന്‍സുള്ള ബാങ്കുകളിലൊന്നില്‍ വാണിജ്യ ബാങ്ക് അക്കൗണ്ട് തുറക്കാനും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങള്‍, പോയിന്റ് ഓഫ് സെയില്‍ (പി.ഒ.എസ്) ഉപകരണങ്ങള്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പേയ്മെന്റ് ഗേറ്റ്വേകള് പോലുള്ള വിശ്വസനീയമായ ഇ-പേയ്മെന്റ് രീതി നല്‍കാനും ഈ പ്രമേയം ബാധ്യസ്ഥമാക്കുന്നു.ബഹ്റൈന്‍ സാമ്പത്തിക, വാണിജ്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സുരക്ഷിതവും കാര്യക്ഷമവുമായ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം ബിസിനസ് സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.sijilat.bh എന്ന വെബ്സൈറ്റിലോ 80008001 എന്ന നമ്പറിലോ ബന്ധപ്പെടാം.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍: ബഹ്റൈന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവും ബറ്റെല്കോയും ധാരണാപത്രം ഒപ്പുവെച്ചു
മനാമ: ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ബഹ്റൈന്‍ സ്മാര്‍ട്ട് സിറ്റീസ് ഉച്ചകോടി 2025 വേളയില്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ബാറ്റെല്‍കോയുമായി ധാരണാപത്രം ഒപ്പുവെച്ചു. ഡിജിറ്റല്‍ കണക്റ്റിവിറ്റി, വോയ്സ് കമ്മ്യൂണിക്കേഷന്‍, സ്മാര്‍ട്ട് സുരക്ഷ, ഡിജിറ്റല്‍ സൈനേജ് എന്നിവയില്‍ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കുക, വിലയിരുത്തുക, നടപ്പിലാക്കുക എന്നിവയാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്.സമഗ്രമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ആശയവിനിമയ, ശബ്ദ സംവിധാനങ്ങളിലെ ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിലുമുള്ള സഹകരണത്തെ ധാരണാപത്രം പിന്തുണയ്ക്കുന്നുവെന്ന് മുനിസിപ്പാലിറ്റി കാര്യ- കൃഷി മന്ത്രി വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു. മന്ത്രാലയത്തിന്റെ കണക്റ്റിവിറ്റിയും ശബ്ദ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതിന് ബറ്റെല്‍കോ സാങ്കേതിക വൈദഗ്ധ്യവും നൂതനമായ സംവിധാനങ്ങളും നല്‍കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ സഹകരണം ശക്തിപ്പെടുത്താനും അനുബന്ധ സംവിധാനങ്ങളിലും സാങ്കേതികവിദ്യകളിലും പുതിയ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും കമ്പനി ശ്രമിക്കുന്നുണ്ടെന്ന് ബറ്റെല്‍കോ സി.ഇ.ഒ. മുന അല്‍ ഹാഷിമി പറഞ്ഞു.
മനാമ: രേഖകളില്ലാതെ 20 വര്‍ഷത്തിലധികം ബഹ്റൈനില്‍ കഴിഞ്ഞ ശ്രീലങ്കക്കാരിയെയും മകനെയും നാട്ടിലേക്കയച്ചു.ബഹ്റൈനിലെ ശ്രീലങ്കന്‍ എംബസി, ഇമിഗ്രേഷന്‍ അധികൃതര്‍, സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ജീവനക്കാരര്, സാമൂഹ്യ സംഘടനകള്‍ എന്നിവരുടെ ശ്രമഫലമായാണ് ശ്രീലങ്കക്കാരി കദീജ മുഹമ്മദ് അസ്ലമിനെയും മകന് 18കാരനായ റഫീഖ് കതീദ് മുഹമ്മദിനെയും നാട്ടിലേക്കയച്ചത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജനുവരി മുതല്‍ കദീജ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2007ല്‍ ഇതേ ആശുപത്രിയില്‍ ജനിച്ച മകന് ജനന സര്‍ട്ടിഫിക്കറ്റോ പാസ്പോര്‍ട്ടോ ഉണ്ടായിരുന്നില്ല. റഫീഖിന്റെ ജനനത്തിന് തൊട്ടുപിന്നാലെ കദീജയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അവരും മകനും കടുത്ത ദുരിതത്തിലായിരുന്നു.വര്‍ഷങ്ങളോളം അപ്പീലുകള്‍ നല്‍കിയിരുന്നെങ്കിലും അടുത്തകാലത്താണ് നപടികളില്‍ പുരോഗതിയുണ്ടായത്. പ്രവാസി ലീഗല്‍ സെല്‍ ബഹ്റൈന്‍, ഹോപ്പ് ടീം, ഡിസ്കവര് ഇസ്ലാം എന്നീ സംഘടനകളുടെ ശ്രമഫലമായി രേഖകള്‍ സംഘടിപ്പിച്ചു. റഫീഖിന്റെ ജനനം സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് സല്‍മാനിയ ആശുപത്രി നല്കി. ഇതുവഴി എംബസിക്ക് യാത്രാ രേഖകള്‍ തയാറാക്കാന്‍ എളുപ്പമായി.
മനാമ: 2024- 2025 കിംഗ്സ് കപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ സിത്ര ക്ലബ്ബിനെ 3-2ന് പരാജയപ്പെടുത്തി അല്‍ ഖാലിദിയ ക്ലബ് കിരീടം നേടി.ഖലീഫ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം കാണാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് രാജാവിന്റെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എത്തി. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയും ചടങ്ങില്‍ പങ്കെടുത്തു. കപ്പ് നേടിയ അല്‍ ഖാലിദിയ ക്ലബ്ബിന്റെ ചെയര്മാന്, ബോര്‍ഡ് അംഗങ്ങള്‍, ആരാധകര്‍ എന്നിവരെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.
അങ്കാറ: പലസ്തീന് ജനതയുടെ പ്രതിരോധത്തെ പിന്തുണയ്ക്കാന്‍ വിവിധ പാര്ലമെന്റുകള് കര്‍മ്മപദ്ധതിയുണ്ടാക്കണമെന്ന് ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം നിര്‍ദേശിച്ചു.തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ സാന്നിധ്യത്തില്‍ നടന്ന, പലസ്തീനെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റ് തലവന്മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്താരാഷ്ട്ര നിയമത്തിന്റെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ശക്തിപ്പെടുത്തുന്നതിന് പാര്ലമെന്റുകള് അവരുടെ നിയമനിര്‍മ്മാണ അധികാരങ്ങള്‍ ഉപയോഗിക്കണം. ഈയിടെ ഈജിപ്തില്‍ നടന്ന അടിയന്തര അറബ് ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉസ്ബെക്കിസ്ഥാനിലെ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ 150ാമത് ജനറല്‍ അസംബ്ലിയില്‍ പാസാക്കിയ ‘പലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു കൊണ്ടുപോകുന്നതില്‍ പാര്‍ലമെന്റുകളുടെ പങ്ക്’ എന്ന തലക്കെട്ടിലുള്ള പ്രമേയത്തെ അദ്ദേഹം പിന്തുണച്ചു.ഉദ്ഘാടന സമ്മേളനത്തിനുശേഷം ഫലസ്തീനെ പിന്തുണച്ച് പുതുതായി സ്ഥാപിതമായ പാര്‍ലമെന്ററി വേദിയുടെ പ്രവര്‍ത്തന സംവിധാനങ്ങളെയും പ്രവര്‍ത്തന അജണ്ടയെയും കുറിച്ച് ആലോചിക്കുന്നതിനായി ഒരു വട്ടമേശ സമ്മേളനം നടന്നു. ബഹ്റൈന്റെ നിര്‍ദ്ദേശങ്ങള്‍ യോഗം സ്വാഗതം ചെയ്തു. 17…
കോഴിക്കോട്: വ്യാജ ലൈംഗിക ചൂഷണ പരാതിയില്‍ പോക്സോ കേസ് പ്രതിയായ യുവാവിനെ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കൊടുവില് വെറുതെ വിട്ടു.പെരിങ്ങളം സ്വദേശി ജിതിനെയാണ് (27) കോഴിക്കോട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) വെറുതെ വിട്ടത്. 2021 ഫെബ്രുവരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ മൂന്നു ദിവസം പ്രതി വീട്ടുകാരറിയാതെ താമസിച്ച് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നും കോവിഡ് കാലത്ത് തുഷാരഗിരി, കോഴിക്കോട് ബീച്ച്, സരോവരം പാര്‍ക്ക് എന്നിവിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നുമായിരുന്നു കേസ്.പരാതിക്കാരിയായ പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമില്ലെന്ന് തെളിഞ്ഞു. കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിന്റെ പേരില്‍ ജിതിനെ കുടുക്കാനായി വ്യാജ പരാതി നല്കിയതായിരുന്നു.ദുരഭിമാനത്തിന്റെ പേരിലും കുടുംബത്തിന്റെ മാനം നഷ്ടപ്പെടാതിരിക്കാനും വേണ്ടിയാണ് ജിതിനെതിരെ കേസ് കൊടുത്തതെന്ന് പ്രതിയുെട അഭിഭാഷകന് ഷമീം പക്സാന് പറഞ്ഞു. എന്നാല്‍ തെളിവുകളുണ്ടായിരുന്നില്ല. പോക്സോ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് മാതാപിതാക്കള്‍ കള്ളപ്പരാതി കൊടുപ്പിക്കുന്നുണ്ടെന്നും നിരവധി ആളുകള്‍ ബലിയാടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമയില്‍ കമ്യൂണിറ്റി ഇവന്റ് ഹാള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം
മനാമ: മനാമയിയിലെ ഹൂറയില്‍ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി ഇവന്റ് ഹാള്‍ സ്ഥാപിക്കാനുള്ള മുഹമ്മദ് ഹുസൈന് ജനാഹി എം.പിയുടെ നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.നിരവധി കുടുംബങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ജനാഹി പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവരിച്ചു. പല കുടുംബങ്ങള്‍ക്കും വിവിധ ചടങ്ങുകള്‍ക്കായി സ്വകാര്യ ഹാളുകള്‍ വാടകയ്ക്കെടുക്കാന്‍ സാധിക്കുന്നില്ല. അതിന് വലിയ തുക ചെലവാകും. ഇങ്ങനെയൊരു സൗകര്യമുണ്ടാകുന്നത് അവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈ നിര്‍ദേശത്തിന് മറ്റു സഭാംഗങ്ങളില്‍നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. തുടര്‍ന്ന് സഭ അതിന് അംഗീകാരം നല്‍കുകയായിരുന്നു.
