Author: news editor

മനാമ: ഇസ റോയല്‍ മിലിറ്ററി കോളേജും റോയല്‍ മിലിറ്ററി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റും സഹകരണ കരാര്‍ ഒപ്പുവെച്ചു.ഒപ്പുവെക്കല്‍ ചടങ്ങില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്ററുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ സംബന്ധിച്ചു. സൈനിക വിദ്യാഭ്യാസവും പരിശീലനവും ശക്തിപ്പെടുത്തുന്നതില്‍ ഈ കരാര്‍ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഷെയ്ഖ് നാസര്‍ പറഞ്ഞു.രാജ്യത്തെ സേവിക്കാന്‍ ഉയര്‍ന്ന യോഗ്യതയുള്ള സൈനിക കേഡറുകളെ തയ്യാറാക്കാനുള്ള ഗുണപരമായ ഒരു കുതിച്ചുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്ന പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വ്യാപിക്കുന്നതിനെതിരെ ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഴിമതി വിരുദ്ധ, സാമ്പത്തിക- ഇലക്ട്രോണിക് സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.വ്യക്തികളെ കബളിപ്പിച്ച് അവരുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ കൈക്കലാക്കാനായി എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ എന്നു വിളിക്കപ്പെടുന്നവ പ്രമോട്ട് ചെയ്യുന്ന ഇത്തരം അക്കൗണ്ടുകള്‍ പുതിയ ഇനം ഐഫോണ്‍ വാങ്ങുന്നവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. വ്യാജ ചിത്രങ്ങളും സാക്ഷ്യപത്രങ്ങളും പോസ്റ്റ് ചെയ്യുക, വാങ്ങുന്നവരെ ആകര്‍ഷിക്കാന്‍ വലിയ ഇളവുകള്‍ വാഗ്ദാനം ചെയ്യുക തുടങ്ങിയ രീതികളാണ് ഇവര്‍ സ്വീകരിക്കുന്നത്. പണവും പ്രധാനപ്പെട്ട വിവരങ്ങളും കൈക്കലാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ പണം അടയ്ക്കുക, പരിമിതമായ ഓഫര്‍ തുടങ്ങിയ വാചകങ്ങള്‍ ഇത്തരം പോസ്റ്റുകളില്‍ കാണാം.ഇതിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പുകളില്‍ ചെന്നു വീഴുന്നത് ഒഴിവാക്കണമെന്നും ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. ഇത്തരം അക്കൗണ്ടുകളിലേക്ക് വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ കൈമാറരുതെന്നും ഡയറക്ടറേറ്റ് നിര്‍ദ്ദേശിച്ചു.

Read More

മനാമ: ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ ഭാഗമായി സൗദി അറേബ്യയുടെ 95ാമത് ദേശീയ ദിനം ആഘോഷിക്കാന്‍ ബഹ്റൈനിലുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തില്‍ അലങ്കരിച്ചു.ബഹ്റൈനിലെ ജനങ്ങള്‍ക്കിടയിലെ സന്തോഷകരമായ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങള്‍ പച്ച വിളക്കുകള്‍കൊണ്ട് അലങ്കരിച്ചു.

Read More

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് നടന്ന, പലസ്തീന്‍ പ്രശ്‌നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാനുമുള്ള ഉന്നതതല അന്താരാഷ്ട്ര സമ്മേളനത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.യു.എന്‍. പൊതുസഭയുടെ 80ാമത് സെഷനോടനുബന്ധിച്ച് സൗദി അറേബ്യയും ഫ്രഞ്ച് റിപ്പബ്ലിക്കും സംയുക്തമായി മുന്‍കൈയെടുത്താണ് ഈ സമ്മേളനം നടത്തിയത്. പലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെക്കുറിച്ചും മേഖലയില്‍ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കാനുള്ള മാര്‍ഗമായി ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും അഭിപ്രായങ്ങള്‍ കൈമാറാന്‍ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രത്തലവന്മാരും ഗവണ്‍മെന്റ് മേധാവികളും വിദേശകാര്യ മന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. ഫ്രാന്‍സ് സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ അംഗീകാരം പലസ്തീന്‍ ജനതയുടെ അന്തസ്സും ചരിത്രവും അവകാശങ്ങളും സ്ഥിരീകരിക്കുന്നുവെന്നും ഇസ്രായേലിന്റെ അവകാശങ്ങളോ സുരക്ഷയോ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് രാജകുമാരന്‍, സൗദി…

Read More

മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിലെ മോട്ടോര്‍സ്പോര്‍ട്ടിന്റെ ആസ്ഥാനമായ ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ (ബി.ഐ.സി) ട്രാക്ക് ഇവന്റുകള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കാന്‍ ബി.ഐ.സി. ബഹ്റൈന്‍ മോട്ടോര്‍ ഫെഡറേഷനുമായി (ബി.എം.എഫ്) സഹകരിച്ച് സര്‍ക്കാര്‍ ആശുപത്രി വകുപ്പിന്റെ ‘സ്വകാര്യ പ്രാക്ടീസ് സേവനങ്ങള്‍’ വിഭാഗവുമായി കരാര്‍ ഒപ്പുവെച്ചു.സാഖിറിലെ ബി.ഐ.സി. പരിസരത്ത് നടന്ന ഒപ്പുവെക്കല്‍ ചടങ്ങില്‍ ബി.ഐ.സി. ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇസ അല്‍ ഖലീഫയും ഗവണ്‍മെന്റ് ഹോസ്പിറ്റല്‍സ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അദ്ബി അല്‍ ജലഹമയുമാണ് കരാറില്‍ ഒപ്പുവെച്ചത്.കതരാറനുസരിച്ച് സര്‍ക്യൂട്ടിലെ അന്താരാഷ്ട്ര, പ്രാദേശിക ട്രാക്ക് ഇവന്റുകളില്‍ ആവശ്യമായ മെഡിക്കല്‍ ജീവനക്കാരെയും സേവനങ്ങളും സര്‍ക്കാര്‍ ആശുപത്രി വകുപ്പ് നല്‍കും.ബി.ഐ.സിയില്‍ വൈദ്യസഹായത്തിനായി ഈ കരാറുണ്ടാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഷെയ്ഖ് സല്‍മാന്‍ പറഞ്ഞു. സര്‍ക്യൂട്ടിലെ എല്ലാ റേസിംഗ് ഇവന്റുകളിലും പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷയും ആരോഗ്യസംരക്ഷണവും വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.ഈ സഹകരണത്തില്‍ ഡോ. അല്‍ ജലഹ്‌മ അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടുമായുള്ള പങ്കാളിത്തം, രാജ്യം ആതിഥേയത്വം വഹിക്കുന്ന പ്രധാന പരിപാടികളെ…

Read More

മനാമ: തായ്ലന്‍ഡില്‍ കടലില്‍ ശക്തമായ തിരമാലകളില്‍ പെട്ട് ബഹ്‌റൈനി യുവാവ് മുങ്ങിമരിച്ചു.ബിലാദ് അല്‍ ഖദീം സ്വദേശിയായ ജാസിം അബ്ദലി ഹയാത്താണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കാനാണ് യുവാവും രണ്ടു ബന്ധുക്കളും തായ്ലന്‍ഡിലെത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച ജാസിമും ബന്ധുക്കളും ഫുക്കറ്റില്‍ ബോട്ട് യാത്ര നടത്തുന്നതിനിടയിലാണ് തിരമാലകളില്‍ പെട്ടത്. ബന്ധുക്കളെ കണ്ടെത്താനായെങ്കിലും ജാസിമിനെ കാണാതായിരുന്നു. മൂന്നു ദിവസത്തിനു ശേഷമാണ് ജാസിമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More

മനാമ: ബഹ്‌റൈനില്‍ അനധികൃത ടാറ്റൂ പാര്‍ലറുകള്‍ക്കെതിരെ നിയമനിര്‍മാണം വേണമെന്ന് മുനിസിപ്പല്‍ ഭരണാധികാരികള്‍.സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്.പൊതുജനാരോഗ്യത്തിനും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ഭീഷണിയായ ഈ നിയമവിരുദ്ധ മേഖലയെ നിയന്ത്രിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇറക്കുമതി ചെയ്യുന്ന ടാറ്റൂ ഉപകരണങ്ങളും മഷികളും കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കണം. വീടുകളില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ കേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മുനിസിപ്പല്‍ ചെയര്‍മാനും കൗണ്‍സിലര്‍മാരും ആവശ്യപ്പെടുന്നു.

Read More

മനാമ: ബഹ്‌റൈന്‍ പ്രതിനിധി സഭയുടെ വെബ്‌സൈറ്റിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംബന്ധിച്ച പുതിയ വിഭാഗം പ്രതിനിധി സഭയുടെ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലമും പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലി സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനും പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളില്‍ പരിസ്ഥിതി സൗഹൃദ രീതികള്‍ സംയോജിപ്പിക്കാന്‍ ശ്രമിക്കുന്ന ‘ഹരിത പാര്‍ലമെന്റ്’ സംരംഭത്തിനും പ്രതീകാത്മകമായി സ്പീക്കര്‍മാര്‍ കൗണ്‍സിലിന്റെ അങ്കണത്തില്‍ ഒരു മരം നട്ടു.2060ഓടെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പിന്തുണച്ച് 2035ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുക, ഹരിത ഇടങ്ങള്‍ വികസിപ്പിക്കുക, സുസ്ഥിര രീതികള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ബഹ്റൈന്റെ വിശാലമായ വനവല്‍ക്കരണ നീക്കത്തിന്റെ ഭാഗമാണ് ഈ സംരംഭം.

Read More

മനാമ: ജലവിതരണ പൈപ്പ്‌ലൈന്‍ വിപുലീകരണ ജോലികള്‍ക്കായി ബഹ്‌റൈനിലെ റിഫയിലെ മുഹറഖ് അവന്യൂവില്‍ റോഡ് 1827നും ഉമ്മുല്‍ നാസാന്‍ അവന്യൂവിനും ഇടയിലുള്ള ഭാഗത്തെ തെക്കോട്ട് പോകുന്ന വലതു പാത സെപ്റ്റംബര്‍ 23 മുതല്‍ രണ്ടു മാസത്തോളം അടച്ചിടുമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു.ഗതാഗതം വഴിതിരിച്ചുവിടും. ഉപയോക്താക്കള്‍ക്കായി ഒരു വരി തുറന്നിരിക്കും. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാന്‍ റോഡ് ഉപയോക്താക്കള്‍ ഗതാഗത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Read More

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയോടനുബന്ധിച്ച് നടന്ന ജി.സി.സി. മന്ത്രിതല കൗണ്‍സിലിന്റെ ഏകോപന യോഗത്തില്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.കുവൈത്ത് വിദേശകാര്യ മന്ത്രിയും ജി.സി.സി. രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ മന്ത്രിതല കൗണ്‍സിലിന്റെ നിലവിലെ സെഷന്റെ ചെയര്‍മാനുമായ അബ്ദുല്ല അലി അല്‍ യഹ്യ യോഗത്തില്‍ അദ്ധ്യക്ഷനായി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവിയും പങ്കെടുത്തു.അജണ്ടയിലെ വിഷയങ്ങള്‍ മന്ത്രിമാര്‍ അവലോകനം ചെയ്തു. നിരവധി സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന യോഗങ്ങള്‍, 80ാമത് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ചര്‍ച്ച ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്ന വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ജി.സി.സി. രാജ്യങ്ങള്‍ക്കിടയിലുള്ള സംയുക്ത ഏകോപനത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവൈ, രാഷ്ട്രീയകാര്യ അണ്ടര്‍സെക്രട്ടറി അംബാസഡര്‍ ഖാലിദ് യൂസഫ് അല്‍ജലാഹമ എന്നിവരും പങ്കെടുത്തു.

Read More