Author: news editor

മനാമ: ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേകത ദത്തെടുക്കല്‍ പരിപാടിയുടെ ഫലമായി ദത്തെടുക്കപ്പെട്ടത് 500ലധികം ജീവികള്‍.ബുദയ്യയിലെ ഡോഗ്‌സ് കെയര്‍ സൊസൈറ്റിയും ബഹ്‌റൈന്‍ വേള്‍ഡ് ഫോര്‍ ആനിമല്‍സും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് 258 നായ്ക്കളും 175 പൂച്ചകളും 85 പക്ഷികളും ദത്തെടുക്കപ്പെട്ടത്. കൂടാതെ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമായി പരിപാലന കേന്ദ്രം സ്ഥാപിക്കാനും ഇവര്‍ക്ക് സാധിച്ചു.അടുത്ത വെള്ളിയാഴ്ച ബുദയ്യയിലെ വേള്‍ഡ് ഫോര്‍ ആനിമല്‍സില്‍ ഡോഗ്‌സ് കെയര്‍ സൊസൈറ്റി ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ രാത്രി എട്ടുമണി വരെ ദത്തെടുപ്പ് ഉത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ ഒരു നിക്ഷേപ കമ്പനി നിക്ഷേപകരുടെ പണം തട്ടിയെടുത്ത കേസില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി.കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ പ്രതികളെയെല്ലാം ശിക്ഷിച്ചിട്ടും കമ്പനി ഉടമ മാത്രമായി തട്ടിയെടുത്ത തുക തിരിച്ചടച്ചാല്‍ മതിയെന്ന വിധിയില്‍ നിയമപരമായ പിശകുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. കമ്പനി ഉടമയ്ക്ക് തടവും തുക തിരിച്ചടയ്ക്കാനും ശിക്ഷ വിധിച്ചിട്ടും പണം തട്ടിപ്പില്‍ പങ്കുള്ള സി.ഇ.ഒയ്ക്കും രണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും തിരിച്ചടവ് ബാധ്യത ചുമത്തിയിട്ടില്ല. ഈ പിശക് തിരുത്താനാണ് അപ്പീല്‍ നല്‍കിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

Read More

മനാമ: സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ ബഹ്‌റൈന് ഗള്‍ഫില്‍ ഒന്നാം സ്ഥാനവും അറബ് ലോകത്ത് രണ്ടാം സ്ഥാനവുമെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ 2025 മൂന്നാം പാദത്തിലെ ത്രൈമാസ റിപ്പോര്‍ട്ട്. ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2025ലെ ലോക സാമ്പത്തിക സൂചികയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.ബഹ്‌റൈന്റെ സമ്പദ്ഘടനയുടെ ശക്തിയും സാമ്പത്തിക നയങ്ങളുടെ ഫലവുമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു. ശക്തമായ സാമ്പത്തിക സംവിധാനങ്ങളുടെ പിന്തുണയോടെ വഴക്കത്തിലും മത്സരത്തിലും അധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷമാണ് ഈ നേട്ടത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ സ്‌കൂള്‍ അവധിക്കാലം പ്രമാണിച്ച് ജനുവരിയില്‍ കൂടുതല്‍ സൗകര്യപ്രദമായ ബാഗേജ് ഇളവുകളും കൂടുതല്‍ മൂല്യവര്‍ധിത ബാഗേജ് ഇളവുകളും പ്രഖ്യാപിച്ചു.2026 ജനുവരിയില്‍ നടത്തുന്ന ബുക്കിംഗുകള്‍ക്ക് പ്രീപെയ്ഡ് അധിക ബാഗേജില്‍ 40% വര്‍ധന അനുവദിക്കും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂര്‍ മുമ്പെങ്കിലും അധിക ബാഗേജ് വാങ്ങിയിട്ടുണ്ടെങ്കില്‍ എല്ലാ ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്കും ഈ കിഴിവ് ലഭ്യമാണ്.ഇക്കണോമി ക്ലാസ് യാത്രക്കാര്‍ക്ക് 25 കിലോഗ്രാം, 30 കിലോഗ്രാം, അല്ലെങ്കില്‍ 35 കിലോഗ്രാം എന്നിങ്ങനെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 45 കിലോഗ്രാം അല്ലെങ്കില്‍ 55 കിലോഗ്രാം വരെ ഇളവ് ലഭിക്കും. gulfair.com ല്‍ നേരിട്ട് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 5 കിലോഗ്രാം അധിക സൗജന്യ ബാഗേജ് ഇളവുമുണ്ട്. ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ ഇളവുമുണ്ടാകും.യാത്രക്കാര്‍ക്ക് തിരക്കേറിയ യാത്രകളില്‍ മൂല്യവും സൗകര്യവും നല്‍കാനാണ് മെച്ചപ്പെട്ട പ്രീപെയ്ഡ് ബാഗേജ് ഓഫര്‍ പ്രഖ്യാപിച്ചതെന്ന് ഗള്‍ഫ് എയറിന്റെ…

Read More

മനാമ: ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ജനറല്‍ കമാന്‍ഡ് 21,000 അടി സുരക്ഷാ ഉയരത്തിലുള്ള വടക്കന്‍ നാവിക മേഖലയില്‍ (ഹരേ ഷ്ടായ) ജനുവരി 12നും 13നും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വെടിവെപ്പ് പരിശീലനം നടത്തും.സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് ഈ പ്രദേശത്തേക്ക് പോകുന്നത് എല്ലാവരും ഒഴിവാക്കണമെന്ന് ബി.ഡി.എഫ്. അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ തമിഴ്‌നാട്ടുകാരായ മത്സ്യത്തൊഴിലാളികള്‍ പ്രാദേശിക മത്സ്യത്തൊഴിലാളികളോടൊപ്പം ചേര്‍ന്ന് പൊങ്കല്‍ ആഘോഷിച്ചു.നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. ആഘോഷത്തിനെത്തിയവര്‍ക്ക് പുതുവസ്ത്രങ്ങളുംമധുര പലഹാരങ്ങളും വിതരണം ചെയ്തു. ആചാരപരമായ പൊങ്കല്‍ വിഭവങ്ങളോടെ സദ്യയുമുണ്ടായിരുന്നു.ആഘോഷവേളയില്‍ തമിഴ് തൊഴിലാളികള്‍ ബഹ്‌റൈന്‍ സര്‍ക്കാരിനും ഭരണനേതൃത്വത്തിനും നന്ദി അറിയിച്ചു.

Read More

മനാമ: വിദേശത്തുള്ള ബഹ്റൈന്‍ പൗരര്‍ക്ക് ദേശീയ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ Bahrain.bh വഴി ബഹ്റൈന്റെ എംബസികളിലൂടെയും കോണ്‍സുലേറ്റുകളിലൂടെയും പാസ്പോര്‍ട്ടുകള്‍ മാറ്റിക്കൊടുക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തിനു പുറത്തുള്ള പൗരര്‍ക്ക് പാസ്പോര്‍ട്ട് മാറ്റിക്കിട്ടാന്‍ അപേക്ഷകള്‍ ഇലക്ട്രോണിക് രീതിയില്‍ സമര്‍പ്പിക്കാന്‍ ഈ സേവനം വഴി സാധിക്കുമെന്ന് ദേശീയത, പാസ്പോര്‍ട്ട്, താമസകാര്യങ്ങള്‍ക്കായുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹിഷാം ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ പറഞ്ഞു. പഴയ പാസ്പോര്‍ട്ട് റദ്ദാക്കുന്നതിനായി അയയ്ക്കാതെ തന്നെ, ബഹ്റൈന്‍ എംബസിയിലോ വിദേശത്തുള്ള കോണ്‍സുലേറ്റിലോ പുതിയ പാസ്പോര്‍ട്ട് നല്‍കുകയും പഴയത് റദ്ദാക്കുകയും ചെയ്യും. അതുവഴി നടപടിക്രമങ്ങള്‍ ലളിതമാക്കുകയും സമയം, പരിശ്രമം, ചെലവ് എന്നിവ കുറയ്ക്കുകയും ചെയ്യും.ഈ സേവനം വിദേശത്തുള്ള പൗരര്‍ക്ക് മാത്രമായിരിക്കും. രാജ്യത്തിനുള്ളിലെ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ട ആവശ്യമില്ലാതെ തന്നെ നയതന്ത്ര ഓഫീസുകള്‍ വഴിയാണ് അപേക്ഷകളില്‍ നേരിട്ട് നടപടികള്‍ സ്വീകരിക്കുന്നത്.ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലീകരിക്കാനും ഇടപാട് നടപടികളില്‍ കാര്യക്ഷമതയും വഴക്കവും വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ്…

Read More

മനാമ: ബഹ്‌റൈനിലെ ബുദയ്യ ഹൈവേയുടെ വികസന പ്രവൃത്തികള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.കരാറില്‍ ശേഷിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഉടന്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി എന്‍ജിനീയര്‍ ഇബ്രാഹിം ബിന്‍ ഹസ്സന്‍ അല്‍ ഹവാജ് അറിയിച്ചു. നഗരവികസനത്തിനും വര്‍ധിച്ചുവരുന്ന ജനസാന്ദ്രതയ്ക്കുമനുസൃതമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.ഗതാഗതവും റോഡ് കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള ട്രാഫിക് കൗണ്‍സില്‍ ശുപാര്‍ശകര്‍ക്കനുസൃതമായി നടത്തിയ സമഗ്രമായ ഗതാഗത പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി ഖലീഫ ബിന്‍ സല്‍മാന്‍ കവല മുതല്‍ അല്‍ ജനബിയ കവല വരെയാണ്.

Read More

മനാമ: ബഹ്‌റൈനില്‍ ഹെയര്‍ ഡ്രസ്സിംഗ് സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, മസാജ് സെന്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ള അപകടകരമായ മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനങ്ങളുണ്ടാക്കുന്നതിനായി നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം.സ്ട്രാറ്റജിക്ക് തിങ്കിംഗ് ബ്ലോക്ക് പ്രസിഡന്റും പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍, ഇക്കണോമിക് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സല്ലൂമിന്റെ നേതൃത്വത്തില്‍ അഞ്ച് എം.പിമാരാണ് ഈ നിര്‍ദേശം പാര്‍ലമെന്റ് മുമ്പാകെ കൊണ്ടുവന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഉപയോഗിച്ച് കളയുന്ന റേസര്‍ ബ്ലേഡുകള്‍, സിംഗിള്‍ യൂസ് ടവ്വലുകള്‍, ത്രെഡുകള്‍, രക്തം പുരണ്ട വസ്തുക്കള്‍ എന്നിവ പ്രത്യേക ഡിസ്‌പോസിബിള്‍ ബിന്നില്‍ തന്നെ ഇട്ടു മാറ്റിവെച്ച ശേഷം സംസ്‌കരിക്കുന്നത് നിര്‍ബന്ധമാക്കണമെന്നതടക്കമുള്ള ഭേദഗതിയാണ് ഇവര്‍ നിര്‍ദേശിച്ചത്.ഇത്തരം മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ വെല്ലുവിളികള്‍ കണക്കിലെടുത്താണ് ഈ നിര്‍ദേശം കൊണ്ടുവന്നതന്ന് സല്ലൂം പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ അഅ്‌ലിയിലെ ഭിന്നശേഷി പരിപാലന കേന്ദ്രത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാകുന്നു.ഈ വര്‍ഷം ആദ്യപാദത്തില്‍ തന്നെ നവീകരിച്ച ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുമെന്ന് സാമൂഹിക വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു. എല്ലാ പ്രായത്തിലുമുള്ള ഭിന്നശേഷിക്കാര്‍ക്ക് എല്ലാതരത്തിലുമുള്ള പരിചരണം നല്‍കാന്‍ സമഗ്രമായ സംവിധാനങ്ങള്‍ ഇവിടെയുഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.29,106 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ കെട്ടിടസമുച്ചയത്തിന് 18,765 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. ഇതില്‍ 10 സ്‌പെഷ്യലൈസ്ഡ് കെട്ടിടങ്ങളുണ്ട്.

Read More