- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് നടന്ന സി പി എം സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് നേതാക്കൾ. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. നിലമ്പൂരിലെ തോൽവിയുടെ ആക്കം കൂട്ടിയത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. ആർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്‍റെ പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്നും വിമർശിക്കപ്പെട്ടു. അതേസമയം എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സി പി എം സംസ്ഥാന സമിതിയിൽ ചർച്ചയായി. അജിത് കുമാറിന് സർക്കാർ നൽകുന്നത് അനാവശ്യ പരിഗണനയാണെന്നും ഇദ്ദേഹത്തെ വഴിവിട്ട് സംരക്ഷിക്കുന്നത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. തൃശ്ശൂർ പൂരം കലക്കലും, ആർ എസ് എസ്…
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 7 ജില്ലകളിലെയും 3 താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തനംതിട്ട, വയനാട്, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചേർത്തല, കുട്ടനാട്, നിലമ്പൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ, ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്. ജില്ലാ അടിസ്ഥാനത്തിൽ അവധി വിവരങ്ങളറിയാം പാലക്കാട് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. പത്തനംതിട്ട ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ…
കൊച്ചി ∙ ഫോൺ ചോർത്തൽ വിവാദത്തിൽ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ വിമർശനവുമായി ഹൈക്കോടതി. അൻവർ സമാന്തര ഭരണസംവിധാനമാണോ എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും വിമർശനമുന്നയിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചത് എന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആരാഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് അൻവർ തന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുരുകേഷ് നരേന്ദ്രൻ എന്നയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയത് എന്ന് കോടതി ചോദിച്ചു. ജനപ്രതിനിധിയായിരുന്ന ഒരാളാണ് ഇത് പറഞ്ഞതെന്നും സമാന്തര ഭരണസംവിധാനമാകാൻ ആരേയും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്നായിരുന്നു ആരോപണം. മലപ്പുറം ഡിവൈഎസ്പിയാണ് പ്രാഥമികാന്വേഷണം നടത്തിയത്. എന്നാൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് പിന്നീട് പരിഗണിക്കും.
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.ആഗോള മയക്കുമരുന്ന് വിരുദ്ധ നടപടികൾക്ക് രാജ്യത്തിന്റെ ശക്തമായ പിന്തുണയുമായുണ്ടെന്ന് ആഭ്യന്തര മന്ത്രിയും മയക്കുമരുന്ന് വിരുദ്ധ ദേശീയ സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ പറഞ്ഞു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മാർഗനിർദേശപ്രകാരവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ തുടർനടപടികൾ പ്രകാരവും മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള അന്താരാഷ്ട്ര നടപടികളിൽ ബഹ്‌റൈൻ സജീവമായ പങ്ക് വഹിക്കുന്നുണ്ട്.ദേശീയ നയത്തിന്റെ ഭാഗമായി ആദ്യ ഘട്ടത്തിലെ 97% വിജയത്തെ അടിസ്ഥാനമാക്കി ബഹ്‌റൈൻ മയക്കുമരുന്ന് നിയന്ത്രണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2025 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട 700ലധികം കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്യുകയും 182 കിലോഗ്രാമിൽ കൂടുതൽ നിയമവിരുദ്ധ മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സംഭാവന നൽകുന്ന എല്ലാ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ആന്റി നാർക്കോട്ടിക്സ് ഡയറക്ടറേറ്റിനും മന്ത്രി നന്ദി…
ബഹ്റൈൻ പ്രതിഭ മനാമ മേഖല കമ്മറ്റിക്ക് കീഴിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ ജൂൺ 27 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി ക്ലബ് ഗ്രൗണ്ടിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ നടക്കുന്ന മത്സരത്തിൽ ബഹ്റൈനിലെ പതിനൊന്ന് ടീമുകൾ മാറ്റുരക്കും. ഒപ്പം വനിത ടീമുകൾ അണിനിരക്കുന്ന സൗഹൃദ മത്സരവും ഉണ്ടാകും എന്ന് സംഘാടകർ അറിയിച്ചു. മുഴുവൻ കായിക പ്രേമികളെയും മത്സരങ്ങൾ വീക്ഷിക്കാൻ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കാസർകോട്: മഞ്ചേശ്വരത്ത് യുവാവ് അമ്മയെ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു.വോർക്കാട് നലങ്ങി സ്വദേശി ഹിൽഡയെയാണ് (60) മകൻ മെൽവിൻ കൊന്നത്. അയൽവാസി ലൊലിറ്റയെയും (30) ഇയാൾ കൊല്ലാൻ ശ്രമിച്ചു. മെൽവിൻ ഒളിവിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം.ഹിൽഡയും മെൽവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങിക്കിടന്ന ഹിൽഡയുടെ മേൽ മെൽവിൻ പെട്രോളൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. അമ്മയ്ക്കു സുഖമില്ലെന്നു പറഞ്ഞാണ് മെൽവിൽ ലൊലിറ്റയെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. ലൊലിറ്റയെയും പെട്രോളൊഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ലൊലിറ്റയെ ആശുപത്രിയിലെത്തിച്ചു. മെൽവിൻ ഓടി രക്ഷപ്പെട്ടു. ഇയാൾ ലഹരിക്കടിമയാണെന്ന് അറിയുന്നു.
കോഴിക്കോട്: സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ (93) അന്തരിച്ചു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നാളെ ബെംഗളൂരുവിൽ.സാമൂതിരി സ്വരൂപത്തിലെ കോട്ടയ്ക്കൽ കിഴക്കേ കോവിലകം ശാഖയിലെ അംഗമാണ്. സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ ഏപ്രിൽ 3ന് അന്തരിച്ചതിനെ തുടർന്നാണ് രാമചന്ദ്രൻ രാജ സ്ഥാനത്തേക്ക് വന്നത്. അനാരോഗ്യം കാരണം ട്രസ്റ്റി ഷിപ്പിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണം നടത്താൻ കോഴിക്കോട്ടേക്ക് വരാൻ സാധിച്ചിരുന്നില്ല.1932 ഏപ്രിൽ 27നാണ് ജനനം. കോട്ടക്കൽ കെ.പി. സ്കൂൾ, രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ഉപരിപഠനം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലായിരുന്നു.മെറ്റൽ ബോക്സിൽ കമേഴ്സ്യൽ മാനേജരായി ഔദ്യോഗിക ജീവിതം തുടങ്ങി. ഏതാനും വർഷങ്ങൾക്കു ശേഷം മുുംബൈയിലെ ജാംലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുംബൈയിലെ ഗാർവരെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ എജുക്കേഷൻ ആന്റ് ഡവലപ്‌മെന്റിന്റെ സ്ഥാപക…
ഷിംല∙ ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ഇരുപതിലധികം പേരെ കാണാതായി. കാംഗ്ര ജില്ലയിലാണു രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തത്. കുളു ജില്ലയിൽ നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചുപോയി. സ്കൂൾ കെട്ടിടം, കടകൾ, റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കു നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. കുളു ജില്ലയിലെ മണാലി, ബഞ്ചാർ എന്നിവിടങ്ങളിലും മലവെള്ളപ്പാച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബിയാസ് നദി നിറഞ്ഞൊഴുകി മണാലി-ചണ്ഡീഗഡ് ദേശീയപാത ഭാഗികമായി തകർന്നു. വാഹനഗതാഗതം നിരോധിച്ചിട്ടില്ല. അടുത്ത നാലു ദിവസവും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. “ഇതുവരെ 2 മൃതദേഹങ്ങൾ കണ്ടെടുത്തു. ബുധനാഴ്ച കാംഗ്രയിൽ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഒഴുക്കിൽപ്പെട്ടതു കാംഗ്രയിലെ ധർമ്മശാലയ്ക്കടുത്തുള്ള ഒരു ചെറിയ ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്യുന്നവരായിരുന്നു. പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട കരാറുകാരനിൽനിന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്” – അധികൃതർ പറഞ്ഞു.
വാഷിങ്ടൻ∙ ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ–ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടതിനു തൊട്ടുപിന്നാലെയാണു ഗാസയെപറ്റിയുള്ള ട്രംപിന്റെ പ്രതികരണം. ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിൽ പുരോഗതി കൈവരിച്ചു വരികയാണെന്നു ട്രംപ് പറഞ്ഞു. ഏതാണ്ട് 21 മാസത്തിലധികമായി മേഖല സംഘർഷഭരിതമാണ്. ‘‘ഗാസയിൽ പുരോഗതി കൈവരിക്കുന്നുണ്ട്. നല്ല വാർത്ത ലഭിക്കുമെന്നാണു കരുതുന്നത്. വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിന്റെ വളരെ അടുത്താണ് ഗാസയെന്നാണ് എന്റെ പ്രത്യേക ദൂതനായ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞത്’’– ട്രംപ് പറഞ്ഞു. വെടിനിർത്തലിനുള്ള പുതിയ നീക്കങ്ങൾ ആരംഭിക്കുമെന്നു ഖത്തർ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനായി ചർച്ചകൾ ഊർജിതമാക്കിയതായി അടുത്ത ദിവസം ഹമാസും പ്രതികരിച്ചു. അതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യത്തിന്റെ കവചിതവാഹനം സ്ഫോടനത്തിൽ തകർന്ന് 7 സൈനികർ കൊല്ലപ്പെട്ടു. വാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) കേരളത്തില്‍ 950 ആളുകളുടെ ഹിറ്റ്‌ലിസ്റ്റ് തയാറാക്കിയിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കോടതിയെ അറിയിച്ചു.വിവിധ കേസുകളില്‍ പിടിയിലായ പി.എഫ്.ഐ. പ്രവര്‍ത്തകരില്‍നിന്നാണ് ഹിറ്റ്‌ലിസ്റ്റിന്റെ വിവരങ്ങള്‍ ലഭിച്ചതതെന്നും എന്‍.ഐ.എ. വ്യക്തമാക്കി. ജില്ലാ ജഡ്ജിയും ചില രാഷ്ട്രീയ നേതാക്കളും ഹിറ്റ്‌ലിസ്റ്റിലുണ്ട്.എന്‍.ഐ.എ. റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി പരിഗണിക്കുമ്പോഴാണ് ഹിറ്റ്‌ലിസ്റ്റിന്റെ കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. സംഘടനയ്ക്ക് ഭീഷണിയാകുന്ന ആളുകളുടെ പട്ടികയാണു പി.എഫ്.ഐ. തയാറാക്കിയത്. അവരെ ഇല്ലാതാക്കാന്‍ പദ്ധതി തയാറാക്കിയിരുന്നതായും എന്‍.ഐ.എ. കോടതിയെ അറിയിച്ചു.എന്‍.ഐ.എ. അറസ്റ്റു ചെയ്ത സിറാജുദ്ദീനില്‍നിന്ന് 240 പേരുടെ പട്ടികയും ഇപ്പോള്‍ ഒളിവിലുള്ള അബ്ദുല്‍ വഹദില്‍നിന്ന് 5 പേരുടെയും മറ്റൊരാളില്‍നിന്ന് 232 പേരുടെയും അയൂബിന്റെ പക്കല്‍നിന്ന് 500 പേരുടെയും പട്ടികയും ലഭിച്ചു. ആലുവയിലെ പെരിയാര്‍വാലി കാമ്പസിലാണ് പി.എഫ്.ഐ. ആയുധപരിശീലനം നടത്തിയിരുന്നതെന്നും എന്‍.ഐ.എ. അറിയിച്ചു. ഈ കേന്ദ്രം സര്‍ക്കാര്‍ പൂട്ടിയിരുന്നു.ജാമ്യഹര്‍ജി നല്‍കിയ 4 പി.എഫ്.ഐ. പ്രവര്‍ത്തകരും തങ്ങള്‍ നിരപരാധികളാണെന്ന് വാദിച്ചു. ഈ…