- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
അമേരിക്കയുമായുള്ള വ്യാപര കരാർ; ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് നരേന്ദ്രമോദി, ട്രംപിന് മുന്നില്‍ കീഴടങ്ങിയെന്ന് പ്രതിപക്ഷം
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണ്ണായകമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്പാദന രംഗത്ത് ഇത് വൻ നേട്ടമുണ്ടാക്കുമെന്നും പ്രധാനമന്ത്രി എൻഡിഎ എംപിമാരോട് പറഞ്ഞു. അതേസമയം, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിൽ ലോക്സഭ സ്തംഭിച്ചു. കരാറിൽ സർക്കാർ ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തും. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനുശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്‍കിയത് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയെ അഭിനന്ദിച്ച് എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗം ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയ്ക്ക് പ്രധാനമന്ത്രിയെ അഭിനന്ദിച്ച്…
റിപ്പബ്ലിക് ദിനാഘോഷം ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് റിയാദിലെ ഇന്ത്യൻ എംബസി. ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ നടന്ന ചടങ്ങിൽ സൗദി ഉന്നത ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ എഴുന്നൂറിലധികം വിശിഷ്ട അതിഥികൾ പങ്കെടുത്തു.
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ല. മുകേഷ് അടക്കം പല എംഎല്‍എമാരും പല കേസുകളിലും പ്രതികളാണ്. അതുകൊണ്ടുതന്നെ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നും യുഡിഎഫ് വിലയിരുത്തുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ് വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്‌സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന്…
തിരുവനന്തപുരം: വിവിധ പ്രവാസി വിഷയങ്ങളിൽ ബഹ്‌റൈനിൽ നിന്നും ലഭിച്ച നിർദേശങ്ങളും പരാതികളും ലോകകേരള സഭ വേദിയിൽ വച്ച് ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ നോർക്ക സിഇഒ അജിത് കൊളശേരിക്ക് കൈമാറി. ഉന്നയിച്ച വിഷയങ്ങൾ പരിശോധിച്ച് പെട്ടെന്ന് പരിഹാരമുണ്ടാകും എന്ന് നോർക്ക CE0 അറിയിച്ചു….
മസ്കിന്റെ വമ്പൻ നീക്കം; സ്പേസ് എക്സും എക്‌സ് എഐയും ലയിപ്പിച്ചു; അടുത്ത ലക്ഷ്യം ബഹിരാകാശത്ത് ഡാറ്റാ സെൻ്റർ സ്ഥാപിക്കൽ
ദില്ലി: ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ രണ്ട് സുപ്രധാന കമ്പനികൾ തമ്മിൽ ലയിച്ചു. ലോകത്തെ ഒന്നാം നിര സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സിലേക്ക്, എക്‌സ് എഐയെ ലയിപ്പിച്ചതായി മസ്ക് ഔദ്യോഗികമായി അറിയിച്ചു. മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുന്നതിനുള്ള ആദ്യ പടിയാണ് ലയനമെന്നാണ് മസ്‌കിൻ്റെ അവകാശവാദം. ലോകത്ത് എറ്റവും കൂടുതൽ വിക്ഷേപണ ദൗത്യങ്ങൾ നടത്തുന്ന പ്രസ്ഥാനമാണ് സ്പേസ് എക്‌സ്. ലോക ബഹിരാകാശ രംഗത്തെ തന്നെ മാറ്റിമറിച്ച, എറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ സ്വന്തമായുള്ള കമ്പനിയാണിത്. പുനരുപയോഗ റോക്കറ്റുകളും ഉപഗ്രഹ ഇന്റർനെറ്റും സർവ്വസാധാരണമാക്കിയ സ്പേസ് എക്‌സിലേക്ക് എക്‌സ് എഐ എന്ന തന്റെ ഇളയ സന്തതിയെ ലയിപ്പിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. 2023 ൽ രൂപീകരിച്ച എക്‌സ് എഐയുടേതാണ് വിവാദങ്ങൾ കൂടപ്പിറപ്പായ ഗ്രോക്ക് എന്ന ചാറ്റ് ബോട്ട്. 2022ൽ മസ്ക് ഏറ്റെടുക്കുകയും പിന്നീട് എക്‌സ് എന്ന് പേര് മാറ്റുകയും ചെയ്ത സമുഹമാധ്യമം ട്വിറ്ററിനെ 2025ൽ എക്‌സ് എഐയിൽ ലയിപ്പിച്ചിരുന്നു. ഫലത്തിൽ പഴയ ട്വിറ്ററിപ്പോൾ സ്പേസ് എക്‌സിന്റെ ഉപകമ്പനിയാണ്.…
‘സഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങള്‍, വടി കൊണ്ട് തല്ലി; കോടതിയില്‍ നിന്നും അടി കിട്ടിയതിന് ഇവിടെ ബഹളം വെക്കുന്നു’
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ ഉണ്ടായ പ്രതിപക്ഷ പ്രതിഷേധങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത കോപ്രായങ്ങളാണ് അരങ്ങേറിയത്. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. പ്രതിഷേധ ബാനര്‍ പിടിച്ചതിന്റെ ഭാഗത്ത്, അങ്ങേയറ്റത്തുള്ള ആള്‍ ബാനറിന്റെ വടി കൊണ്ട് വാച്ച് ആന്റ് വാര്‍ഡിനെ തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആ ഘട്ടത്തിലാണ് വാച്ച് അന്റ് വാര്‍ഡ് തടുക്കാനും പിടിക്കാനും ശ്രമിച്ചത്. ഞങ്ങളെല്ലാം ഇതു നോക്കിക്കണ്ടതാണ്. സഭയില്‍ ഒരു കാലത്തും ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പ്രകോപനപരമായ ഒരുകാര്യവും സഭയില്‍ ഉണ്ടായിരുന്നില്ല. ആദ്യം ഒരു പ്രകോപനം ഉണ്ടായപ്പോഴാണ് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചത്. പിന്നീടും സഭ തുടങ്ങിയപ്പോഴും പ്രകോപനം ആവര്‍ത്തിച്ചു. ബോധപൂര്‍വം കുഴപ്പം സ്ൃഷ്ടിക്കാന്‍ വേണ്ടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടില്‍ ചെലവാകാത്ത കാര്യം, കോടതിയില്‍ ചെലവാകാത്ത കാര്യം, കോടതിയില്‍ നിന്നും അടിയേറ്റപ്പോള്‍ സഭയില്‍ വന്ന് ബഹളം വെച്ച് കാര്യങ്ങള്‍ നേടാനാണ് നോക്കിയത്. പ്രതിപക്ഷ നേതാവ് സഭയില്‍ നടന്ന അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. സ്പീക്കറുടെ ഡയസിലേക്ക്…
കൊച്ചി: (കോതമംഗലം ) വൈസ് മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇന്ത്യ റീജിയൺ സ്പോർട്സ് മീറ്റ് 2026 നടന്നു. ഡിസ്ട്രിക്റ്റ് – 7 – ന്റെ നേതൃത്വത്തിൽ, മാർ ബേസിൽഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തിയ മത്സരങ്ങളിൽ ഇടുക്കി എറണാകുളം ജില്ലകളിലെ ക്ലബ്ബുകളിൽ നിന്ന് 600 പേർ പങ്കെടുത്തു. ആന്റണി ജോൺ എം.എൽ.എ. പതാക ഉയർത്തി. റീജിയണൽ ഡയറക്ടർ പി.ജെ കുര്യാച്ചൻ അദ്ധ്യക്ഷത വഹിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ഡോ.റോയി വർഗീസ് IRS മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. ചെയർമാൻ,ലൈജു ഫിലിപ്പ്, കോ- ഓഡി നേറ്റർ, ജോർജ് എടപ്പാറ, ടോമി ചെറുകാട്, ബിനോയ് പോൾ,മിൽസൺ ജോർജ്, സിജോ ജേക്കബ് മീറ്റിനു നേതൃത്വം നല്കി. വൈസ് മെൻ ഇന്റർനാഷണൽ പ്രസിഡന്റ് ഇലക്റ്റ് റവ.ഡോ. ജോഹാൻ വിൽഹം ഉദ്ഘാടനം നടത്തി. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയ പ്രസി. അഡ്വ. ബാബു ജോർജ്, വി.എസ് രാധാകൃഷണൻ, സാജു എം. കറുത്തേടം, സിന്ധു തോമസ്, ബിനോയി പൗലോസ്,…
നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽകാലികമായി നിർത്തി. ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ…
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ നടന്ന പരിപാടി പ്രസിഡന്റ് സുബൈർ എം.എം ഉദ്ഘാടനം ചെയ്തു. മീഡിയ വൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി മികച്ച മാനുഷിക വിഭവശേഷിയുള്ള ഇന്ത്യയുടെ ഭാവി ഭാഗധേയം നിർണയിക്കുന്നത് കൗമാരവും യൗവനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വായനയും പഠനവും കൊണ്ട് പൗര ബോധവും സേവന സന്നദ്ധതയും ശക്തമാക്കണമെന്നും ക്രിയാത്മകമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ടീൻ ഇന്ത്യ വകുപ്പ് സെക്രട്ടറി റഷീദ സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ വനിതാവിഭാഗം കൺവീനർ ലുലു അബ്ദുൽ ഹഖ് സ്വാഗതം പറഞ്ഞു. കുട്ടികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. റിഫ ഏരിയ ടീൻസ് ടീം അവതരിപ്പിച്ച മോഡൽ പാർലമെന്റ്, ”ഭരണഘടന അറിയേണ്ടതും പറയേണ്ടതും’ എന്ന വിഷയത്തിൽ അഫ്നാൻ ഷൗക്കത്തലി, ഫാത്തിമ ജന്ന എന്നിവർ അവതരിപ്പിച്ച പ്രസൻ്റേഷൻ, ഫാത്തിമ…
ആലപ്പുഴ ( പാണാവള്ളി) തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ പ്രോഗ്രാം ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വി. ആർ. രജിത ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഡി. സജീവ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർമാരായ നിധീഷ് ബാബു, ഉദയമ്മ ഷാജി, ബിജു കേളമംഗലം, ഉഷ മുകുന്ദൻ, പി ബിജു ,ബീന ഉണ്ണി, വിമൽ രവീന്ദ്രൻ,അംബിക ശശിധരൻ, ബി.ഡി. ഒ. ജീമോൾ ജി, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. റുബി. ആർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് അർപ്പണ ബോധത്തോടെ നേതൃത്വം കൊടുക്കുന്ന പാലിയേറ്റീവ് ടീമിനെ ചടങ്ങിൽ ആദരിച്ചു.
