Author: News Desk

തിരുവനന്തപുരം: നേവി ഡേ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഡിസംബര്‍ 3 ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിക്കും. തുടര്‍ന്ന് നേവി ഡേ ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് നാവികസേന അഭ്യാസങ്ങള്‍ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകള്‍ രാഷ്ട്രപതിക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രാഷ്ട്രപതി ലോക് ഭവനിലെത്തിച്ചേരും. ഡിസംബര്‍ 4 ന് രാവിലെ 9.45 ന് രാഷ്ട്രപതി ഡല്‍ഹിക്ക് മടങ്ങും.

Read More

തൊടുപുഴ: മൂന്നാറില്‍ പോരാട്ടത്തിന് സോണിയ ഗാന്ധി ഇറങ്ങുന്നുവെന്ന് പറഞ്ഞാല്‍ ഞെട്ടണ്ട. ഇത് കോണ്‍ഗ്രസിന്റെ സോണിയാ ഗാന്ധിയല്ലെന്ന് മാത്രം. തോട്ടം മേഖലയിലെ സോണിയാ ഗാന്ധിയാണ്. മത്സരിക്കുന്നതാകട്ടേ ബിജെപി സ്ഥാനാര്‍ഥിയായിട്ടും. മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡിലാണ് സോണിയ ഗാന്ധി മത്സരിയ്ക്കുന്നത്. ഇത്തവണ പഞ്ചായത്തിലെ 14-ാം വാര്‍ഡായ നല്ലതണ്ണി പിടിയ്ക്കാനുള്ള പോരാട്ടത്തിലാണ് ബിജെപിയിലെ സോണിയ ഗാന്ധി. നല്ലതണ്ണി കല്ലാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ്് പ്രവര്‍ത്തകനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയോടുള്ള ഇഷ്ടം മൂലമാണ് ദുരൈരാജ് മകള്‍ക്ക് ഈ പേര് നല്‍കിയത്. സോണിയ ഗാന്ധിയുടെ ഭര്‍ത്താവ് സുഭാഷ് ബിജെപി പ്രവര്‍ത്തകന്‍ ആണ്. ഭര്‍ത്താവിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധിയും ബിജെപി പ്രവര്‍ത്തകയായത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വളര്‍മതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികള്‍.

Read More

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലീസ് പറഞ്ഞു. ഡിസംബർ 5-ന് നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി. പുതുച്ചേരിയിൽ വിജയിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്‍റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്. ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല…

Read More

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ പീഡന പരാതിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മനഃപൂര്‍വം ചതിക്കാനുള്ള തന്ത്രമായിരുന്നു രാഹുലിന്റേത് എന്നാണ് യുവതി പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിനു ശേഷം യാതൊരു മനഃസാക്ഷിക്കുത്തും ഇല്ലാതെ അവിടെ നിന്നു പെട്ടെന്ന് ഒരുങ്ങി പോകാനാണ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികളെ ചതിക്കാന്‍ സ്വന്തം രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക വേട്ടക്കാരനാണെന്നും യുവതി പരാതിയില്‍ പറയുന്നു. രാഹുലിന്റെ വിവാഹ ആലോചന കുടുംബത്തെ അറിയിച്ചപ്പോള്‍ ആദ്യം സമ്മതിച്ചില്ല. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആയപ്പോള്‍ കുടുംബം വിവാഹത്തിനു സമ്മതം മൂളി. ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പം വീട്ടില്‍ വരാമെന്ന് രാഹുല്‍ അറിയിച്ചു. അവധിക്കു നാട്ടിലേക്കു വന്നപ്പോള്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്നു പറഞ്ഞു. തുടര്‍ന്ന് ഫെനി നൈനാന്‍ എന്ന സുഹൃത്ത് ഡ്രൈവ് ചെയ്ത കാറിലാണ് രാഹുല്‍ വന്നതെന്നും പീഡനം നടന്നതെന്നുമാണ് യുവതി പരാതിയില്‍ പറയുന്നത്. പരാതിയുടെ പൂര്‍ണരൂപം ‘വര്‍ഷങ്ങളായി രാഹുലിനെ അറിയാം. 2023 സെപ്റ്റംബറില്‍…

Read More

റിയാദ്: പക്ഷാഘാതം ബാധിച്ച് സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. കിളിമാനൂരിന് സമീപം പുളിമാത്ത് കൊഴുവഴന്നൂർ സ്വദേശി തപ്പിയാത്ത് ഫസിലുദ്ധീൻ (50) ആണ് തെക്കൻ സൗദിയിലെ അസീർ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച ജോലിസ്ഥലമായ ബീഷയിൽ വെച്ച് പക്ഷാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ബീഷ ജനറൽ ആശുപത്രിയിലും പിന്നീട് അസീർ സെൻട്രൽ ആശുപത്രിയിലും എത്തിച്ചു. സർജറി അടക്കമുള്ള ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 23 വർഷമായി സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ കീഴിൽ ജീവനക്കാരനായിരുന്നു. ഈ വർഷം ഏപ്രിലിലാണ് അവസാനമായി നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് മടങ്ങിവന്നത്. കടയ്ക്കൽ പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ കടയിൽ സലീമിെൻറ മകളുടെ ഭർത്താവാണ് മരിച്ച ഫസിലുദ്ധീൻ. ഭാര്യ: സുമിന, മക്കൾ: ഫയിഹ ഫാത്തിമ, ഫർസാൻ മുഹമ്മദ്.

Read More

ന്യൂഡല്‍ഹി: കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ എസ്‌ഐആര്‍ നടപടികള്‍ക്കായി ആവശ്യപ്പെടരുതെന്നും കോടതി വ്യക്തമാക്കി. എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നല്‍കാമെന്നും സര്‍ക്കാരിന്റെ അപേക്ഷ കമ്മീഷന്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി എസ്‌ഐആര്‍ നീട്ടിവയ്ക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി അവശ്യപ്പെട്ടതായി അഭിഭാഷകന്‍ ഹാരിസ് ബിരാന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രണ്ടുദിവസത്തനികം തീരുമാനം സര്‍ക്കാരിനെ അറിയിക്കണം. എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നീതിപൂര്‍വകമാണെന്നും എത്രദിവസത്തേക്ക് നീട്ടിവയ്ക്കണം, അതിനുള്ള കാരണങ്ങള്‍ വിശദമായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനും കോടതി നിര്‍ദേശിച്ചതായി ഹാരിസ് ബിരാന്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പുകാരണം കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകള്‍ സുപ്രീംകോടതിയെ അറിയിച്ചത്. സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ തദ്ദേശതെരഞ്ഞെടുപ്പും എസ്ഐആര്‍ നടപടികളും ഒരുമിച്ചുനടക്കുമ്പോള്‍ ഭരണപ്രതിസന്ധിയൊന്നുമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. തദ്ദേശതെരഞ്ഞെടുപ്പ് നടത്തേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയായതിനാല്‍ അക്കാരണം…

Read More

തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമതാണ്. കഴിഞ്ഞ തവണ മുതിര്‍ന്ന നേതാവ് കെ മുരളീധരനെ രംഗത്തിറക്കിയെങ്കിലും ഫലം കണ്ടില്ല. 3, 949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2021ലെ എല്‍ഡിഎഫ് വിജയം. ശിവന്‍കുട്ടി 55, 837 വോട്ട് നേടിയപ്പോള്‍ കുമ്മനം 51,888 വോട്ടും കെ മുരളീധരന് 36,524 വോട്ടുമാണ് ലഭിച്ചത്..

Read More

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിലെന്ന് റിപ്പോർട്ട്. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയ്ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇതിന് ശേഷം കോയമ്പത്തൂരിലേക്ക് കടന്നു. ഹൈവേ ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞാമ്പാറ വഴിയാണ് എംഎൽഎ കടന്നിരിക്കുന്നതെന്നാണ് പൊലീസ് കരുതുന്നത്. രാഹുൽ പാലക്കാടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം രാഹുലിനൊപ്പം കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും ഉണ്ടെന്നും വിവരമുണ്ട്. അതേസമയം, പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ സിനിമ നടിയുടെ…

Read More

മനാമ : ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ_ കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ പുതിയൊരു സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു.പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്. പാട്ടു പാടുന്നവർക്കുംആസ്വാദകർക്കുമായാണ് ഇത്തരത്തിലൊരു സംഗീത സദസ്സ് പവിഴദ്വീപിലെ കോഴിക്കോട്ടുകാർഒരുക്കുന്നത് . പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടു രാവുകൾ ബഹ്‌റൈനിൽ പുനഃസൃഷ്ടിക്കുകയാണ്. ഡിസംബർ 4 വ്യാഴാഴ്‌ച്ച വൈകുന്നേരം 7:30 മണിക്ക്, അദ്‌ലിയ ഓറ ആർട് സെന്ററിൽ “ഗാന സല്ലാപത്തിന്റെ” ആദ്യ എപ്പിസോഡ് സംഘടിപ്പിക്കും. പരിമിതമായ ആസ്വാദകരെ യും , പാട്ടുകാരെയും മാത്രമേ ഓരോ എപ്പിസോഡിലും ഉൾപെടുത്താൻ സാധിക്കുള്ളു എന്നതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണന.ഗാന സല്ലാപ ത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.+973 34353639+973 34646440+973 33610836

Read More

കൊൽക്കത്ത: അയോധ്യയിൽ നിന്ന് 856 കിലോമീറ്റർ അകലെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബ്റി മസ്‌ജിദ്, രാമക്ഷേത്ര മാതൃകകളിൽ പുതിയ ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള പദ്ധതികൾക്ക് രണ്ട് വിഭാഗങ്ങൾ തുടക്കം കുറിച്ചു. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് പുതിയ വിവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ഡിസംബർ ആറിന് മുസ്ലിം ആരാധനാലയത്തിനുള്ള തറക്കല്ലിടുമെന്ന പോസ്റ്ററുകൾക്ക് പിന്നിൽ ഭരത്‌പൂറിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറാണ്. ഇതേ ജില്ലയിൽ അയോധ്യ മാതൃകയിൽ രാമക്ഷേത്രം നിർമിക്കാൻ രണ്ട് ഹിന്ദു സംഘടനകൾ ട്രസ്റ്റുകൾ രൂപീകരിച്ചതായുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു കാലത്ത് ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായിരുന്ന പശ്ചിമ ബംഗാളിൽ ഇപ്പോൾ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുന്നത്. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ശക്തമാകുന്നത്. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ വിവാദം. സംഭവത്തിൻ്റെ പ്രഭവ കേന്ദ്രമായ മുർഷിദാബാദ് ജില്ല ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയാണ്. ബാബ്റി മസ്‌ജിദ് തകർക്കപ്പെട്ടതിൻ്റെ…

Read More