Author: News Desk

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് കുടുബം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാധവന്റെ മകന്‍ സമീര്‍ എം നായര്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി. മുണ്ടൂരിലെ വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പിഎ മാധവനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. മാധവനെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു അപകടം. ‘അപകടം യാദൃച്ഛിക അപകടമായി തോന്നുന്നില്ല. ചിലരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അച്ഛന്‍ അമ്മയോട് പറഞ്ഞിരുന്നു. രാഷ്ട്രീയ ഭീഷണിയുണ്ടെന്ന് ഞങ്ങളോടും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോട് രാഷ്ട്രീയബന്ധം പുലര്‍ത്തുന്ന ഒരു നേതാവ് അച്ഛന്‍ പ്രസിഡന്റായിരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരിയോട് ‘കാര്‍ന്നോര് കിടക്കും’ എന്ന് പറഞ്ഞിരുന്നു.’ രണ്ടു വര്‍ഷമായി പലതരത്തിലുള്ള ഭീഷണികള്‍ നേരിട്ട വ്യക്തിയാണ്. അപകടം സംഭവിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മണലൂര്‍ മണ്ഡലത്തിന്റെ സംഘടന ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഈ…

Read More

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ‘ചൊവ്വാഴ്ച ഭീഷണി’ പിന്നാലെ കൂടുതൽ കടുത്ത നിലപാടുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. അമേരിക്കയുടെ പക്കൽ ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത തന്ത്രപ്രധാനമായ ആയുധങ്ങളുണ്ടെന്നും ഇറാൻ നിലപാട് മാറ്റിയില്ലെങ്കിൽ അവ ഉപയോഗിക്കാൻ പ്രസിഡന്റ് ട്രംപ് തീരുമാനിക്കുമെന്നും വാൻസ് വ്യക്തമാക്കി. ഇറാൻ തങ്ങളുടെ രീതി തിരുത്താൻ തയ്യാറാകാത്ത പക്ഷം ഈ ആയുധങ്ങൾ പ്രയോഗിക്കാൻ ട്രംപിന് മടിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ട്രംപ് നിശ്ചയിച്ചിട്ടുള്ള സമയപരിധിയായ ഇന്ന് രാത്രി എട്ടു മണിക്കുള്ളിൽ തന്നെ ഇറാന്റെ മറുപടി ലഭിക്കണമെന്നും ജെ ഡി വാൻസ് മുന്നറിയിപ്പ് നൽകി. മറുപടി കിട്ടിയില്ലെങ്കിൽ അമേരിക്ക ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത ആയുധങ്ങൾ ഉപയോഗിച്ചാൽ ആർക്കും കുറ്റപ്പെടുത്താനാകില്ലെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. നിർണ്ണായകമായ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് ഉൾപ്പെടെയുള്ള സമാധാന കരാറിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഇറാൻ തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഈ സമയപരിധിക്കുള്ളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന സൂചനയാണ് വൈസ് പ്രസിഡന്റിന്റെ…

Read More

കോഴിക്കോട് : കോഴിക്കോട് വാണിമേലിൽ മൂന്ന് വയസുകാരനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാണിമേലിൽ വാടകയ്ക്ക് താമസിക്കുന്ന നേപ്പാൾ സ്വദേശി മനോജ് ജാധരിയുടെ മകനായ പ്രിയാൻഷ് ആണ് മരിച്ചത്. താറാവുകൾക്ക് നീന്തിക്കുളിക്കാൻ ഉണ്ടാക്കിയ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മുങ്ങിമരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. മാതാപിതാക്കൾ കാണാതെ കുട്ടി കുളത്തിൽ ഇറങ്ങിയതാകാമെന്നാണ് നിഗമനം. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാവൂർ റോഡിലെ ശ്മശാനത്തിൽ സംസ്കരിച്ചു.

Read More

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും. എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ കല്ലെറിയുകയായിരുന്നു. പിന്നാലെ കൂട്ടത്തല്ല് ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെയാണ് സംഘർഷം അവസാനിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ദില്ലി: കേരളത്തിൽ ഭരണമാറ്റം ഉണ്ടായാൽ പ്രശ്‌ന പരിഹാരമാകുമോയെന്ന് സ്പെഷ്യൽ എജുക്കേറ്റർമാരോട് നിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി. ഇടത് അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം ചോദിച്ചത്.എസ്എസ്കെ ഫണ്ട് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാത്തതിനാലാണ് സ്പെഷ്യൽ എജുകേറ്റർമാരുടെ നിയമന പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഹർജിക്കാർ കോടതിയിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ പറഞ്ഞു. കേരളത്തിൽ തെരഞ്ഞെടുപ്പ് എന്നാണെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് ദിപാങ്കർ ദത്ത ആരാഞ്ഞു. വ്യാഴാഴ്ചയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോൾ ഭരണം മാറിയാൽ പ്രശ്‌നം മാറില്ലേയെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രം ഫണ്ട് തരാത്തതിനാൽ സ്ഥിരനിയമനം നടത്താനാകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രത്തോട് സുപ്രീംകോടതി ഈക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശിച്ചു.

Read More

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ റോക്കറ്റ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും അമ്മയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ മൂന്ന് ദിവസത്തേക്ക് റദ്ദാക്കി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാംഗിലുള്ള ട്രോംഗ്ലാവോബി അവാങ് ലെയ്‌കായ് ഗ്രാമത്തിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് വയസ്സുള്ള ആൺകുട്ടിയും ആറ് മാസം പ്രായമുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്.കുട്ടികളുടെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പ്രക്ഷോഭകർ രണ്ട് ഇന്ധന ടാങ്കറുകൾക്കും ഒരു ട്രക്കിനും തീയിട്ടു. ഒരു പോലീസ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച് തകർത്തു. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ അതിർത്തിയിലെ സിആർപിഎഫ് ക്യാമ്പിന് നേരെയും പ്രതിഷേധക്കാർ നീങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന വെടിയുതിർത്തു, കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു. ഇന്ന് പുലർച്ചെ നടന്ന സംഘർഷത്തിൽ മാത്രം 19 ഓളം പേർക്ക് പരിക്കേറ്റു. ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഘർഷം പൊട്ടിപ്പുറപ്പെട്ട…

Read More

വാഷിംഗ്ടൺ: ലോകത്തെ ഒരു മഹാദുരന്തത്തിന്‍റെ വക്കിലെത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഞെട്ടിപ്പിക്കുന്ന വാക്കുകൾ. താൻ നൽകിയ ചൊവ്വാഴ്ചത്തെ സമയപരിധിക്കുള്ളിൽ ഇറാൻ സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ, ഇന്ന് രാത്രിയോടെ ഒരു നാഗരികത തന്നെ എന്നെന്നേക്കുമായി ഇല്ലാതാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും ഭീതിതമായ ഈ വാക്കുകൾ അദ്ദേഹം കുറിച്ചത്.”ഒരു നാഗരികത മുഴുവൻ ഇന്ന് രാത്രി മരിക്കും, അത് ഒരിക്കലും തിരികെ കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അത് മിക്കവാറും സംഭവിക്കും” ട്രംപ് കുറിച്ചു. ലോകത്തിന്‍റെ നീണ്ടതും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നായിരിക്കും ഇന്ന് രാത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്. ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യം വെച്ച് വൻതോതിലുള്ള ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം…

Read More

കേരളത്തിൽ മറ്റന്നാൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേന്ദ്രമന്ത്രി അമിത് ഷായെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നുവെന്നും അവിടെയാണോ ‘ഡീൽ’ രൂപപ്പെട്ടതെന്നുമടക്കം കെ സി വേണുഗോപാലിന്റെ കത്തിലൂടെ ചോദിക്കുന്നു.കെ സ് വേണുഗോപാലിന്റെ കത്തിന്റെ പൂർണ രൂപം: ‘പ്രിയപ്പെട്ട ശ്രീ.പിണറായി വിജയൻ, കേരളം വീണ്ടും ഒരു തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലെത്തി നിൽക്കുമ്പോൾ കഴിഞ്ഞ പത്തുവർഷത്തെ താങ്കളുടെ ഭരണത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട് കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ. അതിൽ കേരളം ഏറ്റവുമധികം ചർച്ച ചെയ്യുന്ന പത്തു ചോദ്യങ്ങൾ ഈ തുറന്ന കത്തിലൂടെ ഉന്നയിക്കുന്നു. ഈ ചോദ്യങ്ങൾക്ക് താങ്കൾ ഉത്തരം പറയുമെന്നു പ്രതീക്ഷിക്കുന്നു. 1. ഉദ്യോഗസ്ഥരെ ഒഴിവാക്കി ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹത്തിന്റെ വസതിയിൽ താങ്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നിലെ അജൻഡ എന്തായിരുന്നു…

Read More

കൊച്ചി: സംസ്ഥാനത്ത് അടുത്ത നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നിശബ്ദ പ്രചാരണം. കേരളം മറ്റന്നാള്‍ പോളിങ് ബൂത്തിലെത്തും. ഒരു മാസത്തില്‍ താഴെ മാത്രം നിന്ന പരസ്യപ്രചാരണത്തിന് വൈകുന്നേരം ആറുമണിയോടെയാണ് തിരശീല വീണത്. നാടും നഗരവും നിറഞ്ഞ കൊട്ടിക്കലാശത്തിന്റെ ആവേശം വാനോളം. എല്‍ഡിഎഫ് തുടര്‍ഭരണം സ്വപ്നം കാണുമ്പോള്‍ പത്ത് വര്‍ഷത്തിന് ശേഷം അധികാരത്തിലേക്ക് മടങ്ങിവരുമെന്ന ഉറച്ച് വിശ്വസത്തിലാണ് യുഡിഎഫ്. താമര വിരിയിച്ച് അധികാരത്തില്‍ നിര്‍ണായക പങ്കുവഹിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരിലും ആവേശം നിറയ്ക്കുന്നതായിരുന്നു കൊട്ടിക്കലാശം. പാര്‍ട്ടി പതാകകളുമായി എന്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒത്തുകൂടിയതോടെ കൊട്ടിക്കലാശം പൂര്‍ണമായി കളര്‍ഫുള്‍ ആയി. പലയിടങ്ങളിലും ക്രെയിനില്‍ കയറി സ്ഥാനാര്‍ഥികള്‍ വാനിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രവര്‍ത്തകരില്‍ ആവേശം അണപൊട്ടി. ടിപ്പറിലും ലോറികളിലുമായി പ്രവര്‍ത്തകരും നിറഞ്ഞു. കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാന്‍ തൃശൂരില്‍ പുലികളും റോബോട്ടിക് ആനയും ഇറങ്ങി. അതിനിടെ, ആവേശം അതിരുവിട്ടപ്പോള്‍ ചിലയിടത്ത് പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ ഏറ്റുമുട്ടലും ഉണ്ടായി. ആഘോഷങ്ങള്‍ക്കിടയിലും വേറിട്ട കാഴ്ചകള്‍ക്കും ഇത്തവണത്തെ കലാശക്കൊട്ട്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍.പ്രളയ വിവാദത്തിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവല്ലയിൽ യുഡിഎഫിന്‍റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും അതിന്‍റെ പണം കൊണ്ട് ഒരു വീട് നിര്‍മിച്ചു നൽകുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയത്.  2.71 കോടി…

Read More