- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
കൊല്ലം: കണ്ണനല്ലൂരിൽ എൽസി സെക്രട്ടറി സജീവിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് പച്ചക്കള്ളമെന്ന് കോൺഗ്രസ്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞ എഫ്ഐആർ നമ്പർ മറ്റൊരു കേസിൻ്റേതാണ്. തെറ്റായ കാര്യങ്ങൾ എഴുതിക്കൊടുത്ത് പൊലീസ് മുഖ്യമന്ത്രിയെ കബളിപ്പിച്ചെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആവശ്യപ്പെട്ടു. കണ്ണനല്ലൂർ കസ്റ്റഡി മർദന ആരോപണത്തിൽ മുഖ്യമന്ത്രി പറഞ്ഞ ക്രൈം നമ്പർ 1338/25ലെ പ്രതി പുലിയില സ്വദേശി വിനോദ് ആണെന്നും സജീവല്ലെന്നും ഫൈസൽ കുളപ്പാടം പറഞ്ഞു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസെടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് മർദിച്ചെന്നായിരുന്നു എൽസി സെക്രട്ടറി സജീവിൻ്റെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജീവ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്.
മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്തതായി കണ്ടെത്തിയ 154 വിദേശികളെ കൂടി നാടുകടത്തി.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1,113 പരിശോധനകളൊണ് എൽ.എം.ആർ.എ. നടത്തിയത്. ക്രമവിരുദ്ധമായി ജോലി ചെയ്ത 20 വിദേശികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ലഭ്യമാണ്; സ്ത്രീകൾ 6 മാസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്ന് മന്ത്രി
തിരുവനന്തപുരം: സ്ത്രീ ക്ലീനിക്കുകള്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്താണ്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ ആരും അവഗണിക്കരുത്. ജീവിതത്തിന്റെ മുന്‍ഗണനയില്‍ ആരോഗ്യവും ഉള്‍പ്പെടണം. 6 മാസത്തിലൊരിക്കല്‍ ആരോഗ്യ പരിശോധന നടത്തണം. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എല്ലാ ചൊവ്വാഴ്ചയും സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നു. സ്ത്രീ ക്ലിനിക്കിലൂടെ രോഗപ്രതിരോധത്തോടൊപ്പം ആരോഗ്യമുള്ള ശരീരവും മനസുമാണ് ലക്ഷ്യമിടുന്നത്. കാന്‍സര്‍ സ്‌ക്രീനിംഗിലും പരിശീലനം സിദ്ധിച്ചവരാണ് ഇവിടെയുള്ളത്. 5415 ജനകീയാരോഗ്യ കേന്ദ്രങ്ങളിലും 322 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 102 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യമുണ്ട്. സ്ത്രീസംബന്ധമായ പ്രശ്‌നങ്ങളും ഇവിടെ പരിഹരിക്കുന്നാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ സ്ത്രീ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമം; കാർഡിയോളജി മേധാവി കത്ത് നൽകി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ ക്ഷാമമെന്ന് പരാതി. പ്രതിസന്ധിയെന്ന് ചൂണ്ടിക്കാട്ടി കാർഡിയോളജി മേധാവി കത്ത് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടിനാണ് കത്ത് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യ വകുപ്പ് . ഡോ ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ വിവാദമായതിന് പിറകെയാണ് നീക്കം. രണ്ട് കോടി രൂപ ചെലവിൽ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി. എഎസ്‍ഡബ്ല്യുഎൽ ഉപകരണത്തിന്‍റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വർഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തൽ വന്നതിന് പിറകെ ചില ഉപകരണങ്ങൾ ആരോഗ്യ വകുപ്പ് അടിയന്തരമായി എത്തിച്ചിരുന്നു. രണ്ട് കോടിയുടെ ഉപകരണം വാങ്ങാനായി അനുമതിക്കായി വേണ്ടി വന്നത് രണ്ട് വർഷമാണ്.
മനാമ: കിഴക്കൻ അറേബ്യയിലെ ക്രിസ്ത്യൻ പുരാവസ്തുക്കളെക്കുറിച്ചും സാംസ്കാരിക പൈതൃകത്തെക്കുറിച്ചും ബഹ്റൈനിൽ ശാസ്ത്ര സെമിനാർ നടത്തി.ബഹ്‌റൈൻ നാഷണൽ മ്യൂസിയവും കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻ്റ് ആൻ്റിക്വിറ്റീസിലെ പുരാവസ്തു ഡയറക്ടർ ജനറൽ ഡോ. സൽമാൻ അഹമ്മദ് അൽ മുഹാരി, കിംഗ് ഹമദ് ഗ്ലോബൽ സെൻ്റർ ഫോർ കോ എക്സിസ്റ്റൻസ് ആൻ്റ് ടോളറൻസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല ഇസ അൽ മുനൈ, ബഹ്റൈനിലും വിദേശത്തുമുള്ള നിരവധി ഉദ്യോഗസ്ഥർ, പുരാവസ്തു ഗവേഷകർ, അക്കാദമിക് വിദഗ്ധർ എന്നിവർ സെമിനാറിൽ സംസാരിച്ചു.ഗൾഫ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പൈതൃകാവശിഷ്ടങ്ങളിലൊന്നാണെന്ന് വിശ്വസിക്കെപ്പെടുന്ന മുഹറഖിലെ സമാഹീജ് പുരാവസ്തു മേഖലയിൽ ഒരു സന്ദർശനവും സെമിനാറിൻ്റെ ഭാഗമായി നടന്നു.
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ, ‘അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ, മന്ത്രിമാർ പ്രതികൾ അല്ലേ? ‘
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് സസ്പെൻഡ് ചെയ്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. അതേസമയം, പൊലീസ്…
പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ നടപടി; കടവന്ത്ര എസ് എച്ച് ഒ പിഎം രതീഷിന് സസ്പെൻഷൻ, നടപടിയെടുത്തത് ദക്ഷിണ മേഖല ഐജി
തിരുവനന്തപുരം: പീച്ചി സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയുടെ മകനയെും ജീവനക്കാരനെയും മർദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം ന്യൂസ് അവർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെൻഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്ക കേസിലാണ് ഉടമയായ ഔസേപ്പിന്‍റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. 2023 മെയ് 25നായിരുന്നു മർദ്ദനം. ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നതിന് മുമ്പേ തന്നെ തൃശൂർ അഡീഷണൽ കമ്മീഷണർ തെളിവുകള്‍ പരിശോധിച്ച് രതീഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ഉത്തര മേഖല ഐജിയുടെ കൈയിൽ റിപ്പോർട്ടിരിക്കുമ്പോഴാണ് എസ്ഐയായ രതീഷിന് സ്ഥാനക്കയറ്റം നൽകിയ കൊച്ചി കടവന്ത്ര എസ്എച്ച്ഒയായി നിയമിച്ചത്. അന്വേഷണ റിപ്പോർട്ടും വെളിച്ചം കണ്ടില്ല, സിസിടിവിയും പുറത്തുവിടാൻ പൊലീസ് തയ്യാറായില്ല. ഔസേപ്പ് നടത്തിയ പോരാട്ടത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത്.…
സമരങ്ങളെ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും, പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി കെഎസ്‌യു നേതാവ്
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗവുമായി കെഎസ്‌യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി ടി സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.
ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍; നഗരം പിടിച്ചെടുക്കാന്‍ കരസേന, ആക്രമണത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേര്
ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നു. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ…
മനാമ: ബഹ്റൈനിൽ വ്യാജ ഇൻഷുറൻസ് ക്ലെയിമുകളിലൂടെ പണം തട്ടിയെടുത്ത പത്തു പേർക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി തടവും പിഴയും വിധിച്ചതായി സാമ്പത്തിക, കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾക്കായുള്ള പബ്ലിക് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷന്റെയും ലേബർ ഫണ്ടി(തംകീൻ)ന്റെയും ഇലക്ട്രോണിക് സിസ്റ്റം വഴി തെറ്റായ ഡാറ്റ സമർപ്പിച്ചതിനും വ്യാജ രേഖകൾ ഉപയോഗിച്ച് രണ്ട് സ്ഥാപനങ്ങളിൽനിന്ന് നിയമവിരുദ്ധമായി 2,30,000 ദിനാറിൽ കൂടുതൽ നേടിയതിനും രണ്ട് പ്രതികൾക്ക് 1,00,000 ദിനാറും ബാക്കിയുള്ളവർക്ക് 500 ദിനാറും പിഴ ചുമത്തി. പത്ത് വർഷം മുതൽ ഒരു വർഷം വരെയാണ് തടവുശിക്ഷ.സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിൽനിന്ന് പബ്ലിക് പ്രോസിക്യൂഷൻ ഫോർ ഫിനാൻഷ്യൽ ആൻ്റ് മണി ലോണ്ടറിംഗ് ക്രൈംസിന് ലഭിച്ച റിപ്പോർട്ടുകളെ തുടർന്നാണ് കേസെടുത്തത്. നിരവധി കമ്പനി ഉടമകൾ ഓർഗനൈസേഷന്റെ ഫണ്ടിൽനിന്ന് നിയമവിരുദ്ധമായി 90,000 ദിനാറിൽ കൂടുതൽ കൈ ക്കലാക്കിയതായും കണ്ടെത്തി.തങ്ങളുടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വ്യാജ രേഖകൾ സമർപ്പിച്ച്, വേതന സഹായമായി നൽകിയിരുന്ന ഫണ്ടിൽനിന്ന് 1,40,000 ദിനാറിൽ കൂടുതൽ നിയമവിരുദ്ധമായി ഇതേ…
