- മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ്; അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്
- വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്റെ കുടുംബമെന്ന് ആരോപണം
- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ തിരക്കോട് തിരക്ക്, പ്രകടനത്തോടെ എത്തി മന്ത്രിമാരും മുന്നണി നേതാക്കളും, ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി
- കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ
- കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം
- ഉണക്കമീന്‍ പാക്കറ്റിലൊളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: രണ്ടു പേര്‍ക്ക് 15 വര്‍ഷം തടവ്
- കള്ളനോട്ട് കേസ്: ബഹ്റൈനി യുവാവിന് അഞ്ചു വര്‍ഷം തടവ്
- ബഹ്റൈന്റെ സുരക്ഷയ്ക്ക് പൂര്‍ണ പിന്തുണയുമായി ഇന്ത്യ
Author: News Desk
നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 125.4 കോടി നേടി വമ്പൻ തിരിച്ചുവരാണ് നിവിൻ പോളി സര്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 62.15 കോടി നെറ്റ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്. വിദേശത്തും സര്‍വ്വം മായ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടിരിക്കുകയാണ്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ…
മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി
തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചതിൽ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത കേരളം യാഥാർത്ഥ്യമാകണമെങ്കിൽ ബി ജെ പി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽ ഡി എഫും യു ഡി എഫും തമ്മിൽ ‘മാച്ച് ഫിക്സിംഗ്’ ആണ് നടക്കുന്നതെന്നും ഷാ അഭിപ്രായപ്പെട്ടു. ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി ശബരിമല സ്വർണ്ണക്കൊള്ള കേസ് ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെ അമിത് ഷാ കടുത്ത ഭാഷയിൽ വിമർശിച്ചു.…
എടത്വ: അവധി കഴിഞ്ഞ് വിദേശത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. എടത്വ കോയിൽമുക്ക് പുത്തൻപറമ്പിൽ ജോസഫ് വർഗീസി (ജോൺസൺ– 60) നെയാണ് കാണാതായത്. ബന്ധുക്കൾ എടത്വ പൊലീസിൽ പരാതി നൽകി. 20 ദിവസത്തെ അവധിക്ക് കഴിഞ്ഞ ഡിസംബർ 17നാണ് ജോൺസൺ നാട്ടിലെത്തിയത്. ആറാം തീയതി മടങ്ങിപ്പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ജനുവരി ഒന്നിന് വീട്ടുകാരുമായുള്ള തർക്കത്തെ തുടർന്ന് ഇദ്ദേഹം വീടുവിട്ടിറങ്ങി. മുൻപും സമാനമായ രീതിയിൽ വീടുവിട്ടിറങ്ങുകയും തിരികെ വരികയും ചെയ്തിരുന്നതിനാൽ വീട്ടുകാർ കാത്തിരുന്നു. എന്നാൽ മടങ്ങിവരാത്തതിനെ തുടർന്ന് മൂന്നാം തീയതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുമ്പോൾ കൈയിലുണ്ടായിരുന്ന ഫോൺ സ്വിച്ച് ഓഫാണ്. എറണാകുളത്തുനിന്ന് മംഗലാപുരം വഴി വിദേശത്തേക്ക് പോകാനായിരുന്നു എയർ ഇന്ത്യയിൽ ടിക്കറ്റ് എടുത്തിരുന്നത്. ആറാം തീയതി ഇദ്ദേഹം യാത്ര ചെയ്തിട്ടില്ലെന്ന് വിമാനത്താവളങ്ങളിൽ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആറു മാസം മുൻപ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ജോൺസൺ ശസ്ത്രക്രിയ നടത്തിയിരുന്നു.
കുലുക്കമില്ലാതെ രാഹുൽ, മാവേലിക്കര ജയിലിൽ 26/2026 നമ്പർ ജയിൽപ്പുള്ളി! നാളെ പുതിയ ജാമ്യാപേക്ഷ നൽകാൻ നീക്കം
മാവേലിക്കര: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ ജയിലിലടച്ചു. മാവേലിക്കര സബ് ജയിലിൽ 26/2026 നമ്പർ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാൻഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുൽ വെല്ലുവിളി നടത്തി. ഇന്നലെ അർധ രാത്രി പാലക്കാട് ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. എ ആർ ക്യാമ്പിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്ട്രേറ്റിന്‍റെ വീട്ടിലെത്തിച്ചത്. രാഹുൽ നൽകിയ ജാമ്യ ഹർജി തള്ളിയായിരുന്നു റിമാൻഡ്. നാളെ വീണ്ടും ജാമ്യഹർജി നൽകാനാണ് നീക്കം. രാഹുലിനെ പൂട്ടിയ നീക്കം അതീവ രഹസ്യം പാലക്കാട് എം…
കണ്ഠരര് രാജീവരുടെ വീട്ടില്‍ നടന്നത് എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന; ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ പരിശോധനയില്‍ ബാങ്ക് രേഖകള്‍ കസ്റ്റഡിയിലെടുത്തു. പാസ്ബുക്ക്, ചെക്ക് ഉള്‍പ്പടെ രേഖകളാണ് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാട് തന്ത്രി നടത്തിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയായിരുന്നു പരിശോധന. ശനിയാഴ്ച പകല്‍ രണ്ടരയോടെ ഡിവൈഎസ്പി സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ താഴമണ്‍ മഠത്തിലെത്തിയ എട്ടംഗ അന്വേഷണ സംഘം എട്ടുമണിക്കൂറിലേറെ നീണ്ട പരിശോധന പൂര്‍ത്തിയാക്കി രാത്രി 10.45നാണ് മടങ്ങിയത്. സംഘത്തിനൊപ്പമുണ്ടായിരുന്ന സ്വര്‍ണ മൂല്യനിര്‍ണയക്കാരനെ കൂടാതെ സ്ഥലത്തുനിന്ന് ഒരു സ്വര്‍ണപ്പണിക്കാരനെയും വൈകീട്ട് നാലരയോടെ അന്വേഷണ സംഘം വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലുള്ളവ കൂടാതെ ദക്ഷിണയായി ലഭിച്ച സ്വര്‍ണാഭരണങ്ങളും സംഘം പരിശോധിച്ചു. സ്വര്‍ണത്തിന്റെ മൂല്യം, കാലപ്പഴക്കം എന്നിവയാണ് പരിശോധിച്ചത്. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും മറ്റ് സാമ്പത്തിക രേഖകളും പരിശോധിച്ചു. ചെങ്ങന്നൂര്‍, പുളിക്കീഴ്, മാന്നാര്‍ സ്റ്റേഷനുകളിലെ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. തന്ത്രിയുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു. അതിനിടെ…
കുവൈത്ത് സിറ്റി: കുവൈത്തിലെ സുലൈബിയ പ്രദേശത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ കെട്ടിടത്തിൽ തീപിടിത്തം. ഓപ്പറേഷൻസ് റൂമിന് ഇതു സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായും ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ നടപടിക്രമങ്ങൾ ആരംഭിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഫയർ ഫോഴ്‌സും എമർജൻസി മെഡിക്കൽ സർവീസസിന്‍റെയും ടീമുകളെത്തി തീ നിയന്ത്രിച്ചു. സംഭവത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്കും കെട്ടിടത്തിലെ ശുചീകരണ ജോലികൾക്കായി കരാറെടുത്ത ഒരു സ്വകാര്യ കമ്പനിയിലെ നിരവധി ജീവനക്കാർക്കും പരിക്കേറ്റു. ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നതിനായി അവരെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. സാലിബിയ പൊലീസ് സ്റ്റേഷനിൽ (2026/8) നമ്പർ പ്രകാരം തീപിടിത്തത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ തീപിടുത്തത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കാനും ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാനും ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
‘ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണം, പരാതിക്കാരിക്ക് അഭിനന്ദനങ്ങൾ’; രാഹുലിന്റെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസിലെ അറസ്റ്റിൽ പ്രതികരിച്ച് റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതം അല്ലെന്നും ഇനിയും അതിജീവിതകളുണ്ട്, അവർ മുന്നോട്ട് വരണമെന്നും റിനി പ്രതികരിച്ചു. പരാതിക്കാരിക്ക് അഭിനന്ദനങ്ങളെന്ന് പറഞ്ഞ റിനി രാഹുൽ അധികാര സ്ഥാനത്ത് തുടരരുതെന്നും വ്യക്തമാക്കി. ഇത്രയധികം സൈബർ അറ്റാക്ക് നേരിടുന്ന വിഷയമായിട്ടും ധൈര്യത്തോടെ മുന്നോട്ട് വന്നതിൽ പെൺകുട്ടിക്ക് അഭിനന്ദനം അറിയിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ കേസല്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. മൂന്നാമത്തെ പരാതി വന്നിരിക്കുന്ന സാഹചര്യം നമുക്കറിയാം. ആരോപണവിധേയനായ വ്യക്തി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. സ്ത്രീകൾ അവരുടെ പ്രശ്നങ്ങൾ പൊതുമധ്യത്തിൽ ഉന്നയിച്ച വിഷയം കൂടിയാണിതെന്നും റിനി പറഞ്ഞു. ഒന്നോ രണ്ടോ മൂന്നോ അതിജീവിതകൾ മാത്രമല്ല, ഇനിയും അതിജീവിതകളുണ്ട്, അവർ ധൈര്യപൂർവം മുന്നോട്ട് വരണമെന്നും റിനി പറഞ്ഞു. ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ കണ്ടത്തണമെന്നും റിനി കൂട്ടിച്ചേർത്തു. ജനങ്ങൾ വിശ്വസിക്കുന്ന ആളുകൾ അധികാര സ്ഥാനങ്ങളിലിരുന്ന് എന്താണ് ചെയ്യുന്നതെന്ന് നമ്മൾ ചിന്തിക്കണമെന്നും ഇത്തരത്തിലുള്ളവർ…
മലപ്പുറം; പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ട് ഉംറ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ അന്തരിച്ചു. പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം താമസിക്കുന്ന കുറ്റിക്കുന്നത്ത് സൈദ് മുഹമ്മദ് ഫാറൂഖ് (57), പെരിന്തല്‍മണ്ണ താഴെക്കോട് മേലെകളം സ്വദേശി പൊന്നേത്ത് കോയയുടെ ഭാര്യ നഫീസ (58) എന്നിവരാണ് മരിച്ചത്. സൈദ് മുഹമ്മദ് ഫാറൂഖ് മക്കയില്‍ വെച്ച് ഉംറയുടെ ഭാഗമായുള്ള ത്വവാഫിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഡിസംബര്‍ 24-ന് ഭാര്യയോടൊപ്പം ദുബായിലുള്ള മക്കളുടെ അടുത്തേക്ക് പോയ അദ്ദേഹം അവിടെ നിന്നാണ് മക്കയിലെത്തിയത്. പെരിന്തല്‍മണ്ണയിലെ സുന്നുപ്പ എന്ന് വിളിക്കപ്പെടുന്ന പരേതനായ സൈദ് മൊയ്തീന്റെ മകനാണ്. മുന്‍പ് പാണ്ടിക്കാട്ട് ഹാര്‍ഡ്വെയര്‍ സ്ഥാപനം നടത്തിയിരുന്നു. മയ്യിത്ത് നിയമനടപടികള്‍ക്ക് ശേഷം മക്കയില്‍ ഖബറടക്കും.
നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം, നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം
തിരുവനന്തപുരം കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ കോൺഗ്രസും വാശിയേറിയ പോരാട്ടത്തിലാണ്. വിഴിഞ്ഞത്ത് ജയിച്ചാൽ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇടത്-വലത് വിമതന്മാർ അടക്കം ഒൻപത് പേരാണ് മത്സരരംഗത്ത്. നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞത്ത് ആര് ജയിച്ചാലും തത്കാലത്തേക്ക് ഒന്നും സംഭവിക്കില്ല. പക്ഷെ, രാജ്യം തന്നെ ഉറ്റുനോക്കുന്ന തലസ്ഥാനനഗരിയിലെ ബിജെപി ഭരണത്തിന്റെ മുന്നോട്ട് പോക്കിൽ വിഴിഞ്ഞത്തെ ഫലം നിർണായകമാണ്. വിമതന്മാർ കൂടി കളം നിറയുന്ന തെരഞ്ഞടുപ്പിൽ ആകാംഷ ഏറെയാണ്. 2015ലും 20ലും സിപിഎം ജയിച്ച വാർഡ് നിലനിർത്താൻ സിപിഎം നിയോഗിച്ചത് കരുത്തനായ പ്രാദേശിക നേതാവ് എൻ.എ.നൗഷാദിനെയായിരുന്നു. കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടത് സിപിഎമ്മിന് കടുത്ത ക്ഷീണമായിരിക്കെ സിറ്റിംഗ് വാർഡ് നിലനിർത്തുക അഭിമാന പോരാട്ടമാണ്. മുൻ ഹാർബർ വാർഡ് കൗൺസിലർ കെ.എച്ച്.സുധീർഖാനെയാണ് ഇത്തവണ യുഡിഎഫ് വിഴിഞ്ഞത്ത് നിർത്തിയത്. വാർഡ് തിരിച്ചുപിടിക്കുക ലക്ഷ്യം. സിപിഎം-ബിജെപി ബന്ധമാണ് കോർപ്പറേഷനിലെ ഭരണമാറ്റത്തിൽ കണ്ടതെന്നാണ് പ്രധാന ആരോപണം.…
‘ഞാന്‍ കര്‍ണ്ണന്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രേക്ഷകരിലെത്തിസിനിമ റിലീസ് ചെയ്ത്. ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാന്‍ കര്‍ണ്ണന്‍-2’ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് രാജാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. അഭിനേതാക്കള്‍- ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ഡോ.ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്. ജിതിൻ ജീവൻ ,രമ്യ രാജേഷ്, മനീഷ മനോജ്, കീഴില്ലം ഉണ്ണികൃഷ്ണ മാരാർ, ശിവദാസ് വൈക്കം,ജിബിൻ ടി.ജോർജ് ,ബേബി ശ്രിയാപ്രദീപ്, മാസ്റ്റർ സാകേത് റാം, സാവിത്രിപിള്ള , തുടങ്ങിയവർ. ബാനർ – ശ്രിയാ ക്രിയേഷൻസ്. സംവിധാനം – ഡോ:ശ്രീചിത്ര പ്രദീപ്, നിർമ്മാണം – പ്രദീപ് രാജ്, കഥ, തിരക്കഥ, സംഭാഷണം – എം ടി അപ്പൻ, ക്യാമറ- ഹാരി മാര്‍ട്ടിന്‍, അസോസിയേറ്റ് ഡയറക്ടര്‍- നിഖില്‍ അഗസ്റ്റിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അനീഷ് സിനി, സബിന്‍…
