- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്‍റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്‍
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Author: News Desk
മുഖ്യമന്ത്രി ഉദ്ഘാടകനായ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചടങ്ങിലേക്ക് ക്ഷണമില്ല; പരിഭവം പരസ്യമാക്കി പി പി ദിവ്യ
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിന് പരിഭവം പരസ്യമാക്കി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. ചടങ്ങിന് എത്തില്ലെന്നും ആശംസകൾ നേരത്തെ അറിയിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യമന്ത്രി വീണ ജോർജിനെ പരാമർശിക്കാതെ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രത്യേക പ്രശംസ അറിയിച്ച് കൊണ്ടാണ് പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രി ഉദ്ഘാടകൻ ആകുന്ന ചടങ്ങിലേക്കാണ് ദിവ്യയെ ക്ഷണിക്കാത്തത്. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെയാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം ഭൂരിഭാഗവും നടന്നത്. പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ഈ അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ സാധിക്കില്ലെങ്കിലും നിർമാണ പ്രവർത്തനം നടക്കുന്ന ഘട്ടത്തിൽ ഈ പദ്ധതിയുടെ ഭാഗമായി മാറാൻ കഴിഞ്ഞതിൽ ഈ സന്ദർഭത്തിൽ ഏറെ സന്തോഷം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകളുടെ പ്രത്യേക താല്പര്യ…
ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ല; ട്രംപിനെതിരെ വിമർശനവുമായി രാജ്നാഥ് സിംഗ്, ‘ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ല’
ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരു ‘സർവ്വാധികാരി’ക്ക് ഇന്ത്യയുടെ ഉയർച്ച ഇഷ്ടപ്പെടുന്നില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ ഉത്പന്നങ്ങൾക്ക് വില ഉയർത്താനാണ് ചിലരുടെ ശ്രമമെന്നും രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി. ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ത്യക്ക് 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ ട്രംപിൻ്റെ നീക്കത്തിന് തിരിച്ചടി നൽകാൻ ആലോചിക്കുകയാണ് ഇന്ത്യ. അലുമിനിയം, സ്റ്റീൽ, തുണിത്തരങ്ങൾ തുടങ്ങിയവയ്ക്ക് പകരം തീരുവ ഈടാക്കാനാണ് ആലോചന. റഷ്യ – യുഎസ് ചർച്ചകളിൽ ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തിയ വിഷയവും ഉയർന്നു വരാനാണ് സാധ്യതയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യയ്ക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള ട്രംപിൻ്റെ ഉത്തരവ് വന്നത്. നാല് ദിവസത്തിനിപ്പുറവും ഇത് പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യ അമേരിക്കൻ ഭരണകൂടത്തെ സമീപിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്‍റ് ട്രംപിനെ വിളിക്കാനും തയ്യാറായിട്ടില്ല. അമേരിക്കൻ നീക്കത്തെ നേരിടും എന്ന സന്ദേശമാണ് ഇതിലൂടെ ഇന്ത്യ…
‘വോട്ട് കൊള്ള’ ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയേറുന്നു, സ്ഫോടാനാത്മകമെന്ന് സിപിഎം; ‘വോട്ട്ചോരി.ഇൻ’ വെബ്സൈറ്റ് തുറന്ന് പ്രചരണം ശക്തമാക്കി രാഹുൽ
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യത്തിന്‍റെ മാർച്ച് നാളെ നടക്കാനിരിക്കെ വോട്ട് കൊള്ളയ്ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുൽ ഗാന്ധി. കർണാടകയിലെ ഒരു ലോക്സഭ സീറ്റിലെ വോട്ടർ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുൽ, തന്‍റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് ലോക്സഭ പ്രതിപക്ഷ നേതാവിന്‍റെ മുന്നേറ്റം. ‘വോട്ട്ചോരി.ഇൻ’ എന്ന വെബ്സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷന്‍റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയുന്നതിനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതായി രാഹുൽ പറഞ്ഞു. വോട്ട്ചോരി ഡോട്ട് ഇൻ എന്ന പേരിലുള്ള വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യാനാണ് രാഹുലിന്‍റെ ആഹ്വാനം. മിസ്ഡ് കോളിലൂടെയും പ്രചാരണത്തിൽ ചേരാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡിജിറ്റൽ വോട്ടർപട്ടിക പുറത്തുവിടേണ്ടത് തെരഞ്ഞെടുപ്പ് രംഗത്ത് സുതാര്യത ഉറപ്പാക്കാൻ അനിവാര്യമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാഹുൽ…
ഉച്ചവിശ്രമത്തിന് റൂമിലെത്തി, കാണാതായതോടെ സുഹൃത്തുക്കൾ തിരക്കിയെത്തി, മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതനായി. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി സാജോ ജോസ് (51) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച ഉച്ചവിശ്രമത്തിന് റൂമിലെത്തിയ ജോസിനെ വൈകീട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. മാതാവ്: ഷീല. ഭാര്യ: ബബിത. മകൻ: അലക്സ്. സഹോദരൻ: ജോജോ.
തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 162 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജനറല്‍ ആശുപത്രി 90.66 ശതമാനം, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി 91.84 ശതമാനം, എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം 96.90 ശതമാനം, എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95.83 ശതമാനം, കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം 95.58 ശതമാനം, മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം 85.26 ശതമാനം, മലപ്പുറം മേലങ്ങാടി…
‘മുഖ്യമന്ത്രി ഏകാധിപതി’; സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായി, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം, വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമർശനമുയർന്നു. സിപിഐ സംസ്ഥാന നേതൃത്വം ദുർബലമാകുന്നുവെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വത്തിന് ഒരു പരിഗണനയും നൽകുന്നില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ സിപിഐ പിന്നോട്ട് പോകുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് തിരുത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
‘കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ല, തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണം’; പൊലീസിൽ പരാതിയുമായി കെഎസ്‍യു നേതാവ്
തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നു. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി. സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു. സുരേഷ്…
‘മെസി വരാൻ 100 കോടി ചെലവാക്കി എന്നായിരുന്നു ആദ്യം, പിന്നെ വിദേശയാത്രക്ക് 13 ലക്ഷം, പ്രചാരണങ്ങളെല്ലാം തെറ്റെന്ന് മന്ത്രി
തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും, അർജന്റീന ടീമുമായുള്ള ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോൺസർ മാച്ച് ഫീസ് കൈമാറിയതായും, എന്നാൽ സന്ദർശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെസിയെയും സംഘത്തെയും കൊണ്ടുവരാൻ 100 കോടി രൂപ സർക്കാർ ചിലവഴിക്കുന്നു എന്നായിരുന്നു ആദ്യത്തെ ആരോപണം. ഇത് തെറ്റാണെന്ന് വ്യക്തമായപ്പോൾ, മന്ത്രി വിദേശയാത്രയ്ക്ക് 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ് അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതെന്നും, സ്പെയിനിലെ മാഡ്രിഡിൽ വെച്ചാണ് എഎഫ്എയുമായി ചർച്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു. അർജൻ്റീന ടീമിനെ…
ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്‌ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്‍കാന്‍ ക്ഷണിച്ചിരിക്കുകയാണ് യു എസ് എംബസി. ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രണ്ട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് യു എസ് വിസയ്ക്ക് അപേക്ഷിക്കാനാവുക. ഖത്തരി പൗരന്മാര്‍ യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന് (ഇഎസ്ടിഎ) അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. വിസ വൈവര്‍ പ്രോഗ്രാമിലുള്ള 41 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ ഇ.എസ്.ടി.എ വഴി യു.എസ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഓതറൈസേഷന്‍ ഉള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബിസിനസ് ആവശ്യാര്‍ത്ഥമോ വിനോദ സഞ്ചാരത്തിന്റെ ഭാഗമായോ 90 ദിവസം വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും. ഖത്തറില്‍ താമസിക്കുന്ന വിസ വൈവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടാത്ത രാജ്യക്കാര്‍ സാധാരണഗതിയിലുള്ള സന്ദര്‍ശക വിസാ അപേക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ മുന്‍കൂട്ടിത്തന്നെ യാത്രക്കായി തയാറെടുക്കണം. യു.എസ് വിസ ആവശ്യമുള്ളവര്‍ കാലതാമസം ഒഴിവാക്കാന്‍ എത്രയും…
തിരുവനന്തപുരത്ത് വയോധികയുടെ മാല പൊട്ടിച്ച കേസ്; ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിൽ ഒരാൾ പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലത്ത് വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണമാല പ്രതികൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.
