Author: News Desk

തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകൾക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വിൽപന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തിൽ, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നൽകി. കൂടാതെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിൻ്റെ വിതരണവും വിൽപനയും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു. സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുള്ളത്.…

Read More

മനാമ: മുഹറഖിലെ ദില്‍മുനിയ ദ്വീപില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ പുതിയ ശാഖ വിദ്യാഭ്യാസ മന്ത്രിയും പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു.ബഹ്റൈന്‍ രാജ്യത്തുടനീളം ഗുണനിലവാരമുള്ള വിദ്യാഭ്യാസം വ്യാപിപ്പിക്കാനായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് നസീജ് കമ്പനിയുമായി സഹകരിച്ച് ഈ കാമ്പസ് നിര്‍മ്മിച്ചത്. കനാല്‍ വ്യൂ പദ്ധതിയില്‍ സ്ഥിതിചെയ്യുന്ന ഇത് 955.4 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു, ഏകദേശം 500 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നു. കൂടാതെ ആധുനിക ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, വാട്ടര്‍ കനാലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്റ്റാഫ് ഓഫീസുകള്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

Read More

മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമുചിതമായ സ്വീകരണം ഒരുക്കാൻ ബഹ്‌റൈൻ മലയാളികൾ. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ലോക കേരള സഭ അംഗങ്ങൾ , വിവിധ സംഘടനാ ഭാരവാഹികൾ, പ്രവർത്തകർ , സാമൂഹിക പ്രവർത്തകർ , മലയാളം മിഷൻ പ്രവർത്തകർ തുടങ്ങി പ്രവാസി സമൂഹത്തിലെ നാനാ തുറകളിൽ പെട്ടവർ പങ്കെടുത്തു. പി വി രാധാകൃഷ്ണ പിള്ള ചെയർമാനും , പി ശ്രീജിത്ത് ജനറൽ കൺവീനറുമായി 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ ലോക കേരള സഭ അംഗങ്ങളായ പി ശ്രീജിത്ത് , പി വി രാധാകൃഷ്‌ണപിള്ള , സുബൈർ കണ്ണൂർ എന്നിവർ സ്വീകരണ പരിപാടിയുമായി ബന്ധപ്പെട്ട വിശദീകരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. മലയാളം മിഷന്റെയും ലോകകേരള സഭയുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവാസി മലയാളി സംഗമത്തിന് മുഖ്യമന്ത്രിയോടൊപ്പം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും പങ്കെടുക്കും. ഒക്ടോബർ 16ന്…

Read More

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കൾ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം. ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു. ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി…

Read More

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സര്‍ക്കുലര്‍. കുട്ടികളില്‍ ചുമ മരുന്നുകളുടെ സുരക്ഷിതത്വവും കാര്യക്ഷമമായ ഉപയോഗവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള സംയുക്ത ഫോര്‍മുലേഷനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറിപ്പടികള്‍ വന്നാലും പ്രസ്തുത മരുന്നുകള്‍ നല്‍കേണ്ടതില്ല. 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന പക്ഷം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള അളവും കാലയളവും കൃത്യതയോടെയും ശ്രദ്ധാപൂര്‍വവും ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്. ഗുഡ് മാനുഫാക്‌ചേഴ്‌സ് പ്രാക്ടീസസ് സെര്‍ട്ടിഫൈഡ് നിര്‍മ്മാതാക്കളുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമേ വില്‍പ്പന നടത്തേണ്ടതുള്ളൂ. സംസ്ഥാനത്തെ എല്ലാ മരുന്നു വ്യാപാരികളും ഫാര്‍മസിസ്റ്റുകളും മേല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും, മതിയായ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ഇത്തരം…

Read More

കുവൈത്ത് സിറ്റി: ആരോഗ്യ സഹകരണം വര്‍ധിപ്പിക്കാനുള്ളു ധാരണാപത്രത്തില്‍ ബഹ്റൈനും കുവൈത്തും ഒപ്പുവെച്ചു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ 11ാമത് യോഗത്തിനും ആരോഗ്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 88ാമത് യോഗത്തിനുമിടയില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ അവാദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് ഇരുവരും ധാരണാപത്രം ഒപ്പുവെച്ചത്.പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യവും മികച്ച രീതികളും കൈമാറ്റം ചെയ്യുന്നതിലൂടെ ഉഭയകക്ഷി ആരോഗ്യ സഹകരണം കൂടുതല്‍ വികസിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഇരുപക്ഷവും ചര്‍ച്ച ചെയ്തു. ആരോഗ്യ പരിശീലനം, ശേഷി വികസനം, ഔഷധങ്ങളിലും മെഡിക്കല്‍ സാങ്കേതികവിദ്യകളിലും പങ്കാളിത്തം വികസിപ്പിക്കല്‍ എന്നിവയിലെ സഹകരണ അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തു.

Read More

മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയ കേസില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതായി ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.ആവശ്യമായ അനുമതിയില്ലാതെ കിന്റര്‍ഗാര്‍ട്ടന്‍ നടത്തിയതിന് നേരത്തെ ഇവര്‍ക്ക് രണ്ടുതവണ പിഴ ചുമത്തിയിരുന്നു. പിന്നെയും ഇവര്‍ അത് തുടരുകയായിരുന്നു. വീണ്ടും പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥര്‍ അവിടെ മുപ്പതോളം കുട്ടികളെ കണ്ടെത്തി. കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷം ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് സ്ഥാപനം നടത്തുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

മനാമ: വ്യാജ റിപ്പോര്‍ട്ട് ചമച്ച് ഒരാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച കേസില്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് ഫസ്റ്റ് ഇന്‍സ്റ്റന്റ് കോടതി വിധിച്ച ഒരു വര്‍ഷം തടവും 1,000 ദിനാര്‍ പിഴയും ഹൈ അപ്പീല്‍ കോടതി ശരിവെച്ചു.ഇവര്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണ്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പരിശോധിച്ച് അയാള്‍ക്ക് ആരോഗ്യകാരണങ്ങളാല്‍ ജോലിയില്‍ തുടരാന്‍ പറ്റാത്ത അവസ്ഥയാണെന്നും സ്വയം വിരമിക്കലിനും തുടര്‍ന്ന് പെന്‍ഷനും അര്‍ഹതയുണ്ടെന്നും കാണിച്ച് വ്യാജമായി റിപ്പോര്‍ട്ട് ചമച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. ഈ രേഖ ഇവര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന് അയച്ചിരുന്നു. സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് ഒരു പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണമാരംഭിച്ചത്. അന്വേഷണത്തില്‍ ആരോപണം ശരിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിരുന്നു.

Read More

മനാമ: ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്ത ബഹ്‌റൈന്‍ പൗരരുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇവരടക്കം ഇസ്രായേല്‍ സേനയുടെ കസ്റ്റഡിയിലുള്ള എല്ലാ ജി.സി.സി. രാജ്യങ്ങളിലെ പൗരരുടെയും സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ബഹ്‌റൈന്‍ പൗരന്‍ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്താനുള്ള എല്ലാ നടപടികളും ടെല്‍ അവിലെ ബഹ്‌റൈന്‍ എംബസി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ച് സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പോയ 39 ബോട്ടുകള്‍ തടഞ്ഞാണ് ഇസ്രായേല്‍ സൈന്യം ഇവരെ കസ്റ്റഡിയിലെടുത്തത്.

Read More

മനാമ: ഖത്തര്‍-ബഹ്റൈന്‍ കോസ്വേ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ നിയമിച്ചുകൊണ്ട് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉത്തരവ് 2025 (62) പുറപ്പെടുവിച്ചു.ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെത്തുടര്‍ന്നുമാണ് നിയമനം.ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ധനകാര്യ അണ്ടര്‍സെക്രട്ടറി യൂസഫ് അബ്ദുള്ള ഹമൂദ്, നഗരാസൂത്രണ വികസന അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖയ്യാത്ത്, ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ ഭൂഗതാഗത അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഹുസൈന്‍ അലി യാക്കൂബ്, തൊഴില്‍ മന്ത്രാലയത്തിലെ റോഡ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി അഹമ്മദ് സാമി അല്‍ താജര്‍ എന്നിവരെയാണ് നിയമിച്ചത്.ഇവരുടെ അംഗത്വം മൂന്ന് വര്‍ഷത്തേക്കായിരിക്കും. വേണമെങ്കില്‍ പുതുക്കാവുന്നതാണ്. ഈ ഉത്തരവിലെ വ്യവസ്ഥകള്‍ മന്ത്രിമാര്‍ അവരവരുടെ അധികാരപരിധിയില്‍ നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.

Read More