Author: News Desk

കുടക് : കർണാടകയിൽ ട്രെക്കിങ്ങിനിടെ കാണാതായ ശരണ്യയുടെ മടങ്ങിവരവിൽ ദുരൂഹതയാരോപിച്ച് കര്‍ണാടക ബിജെപി. നാലുദിവസം നിബിഢവനത്തിൽ കുടുങ്ങിയശേഷം ആരോഗ്യവതിയായി തിരിച്ചെത്തിയ കഥയിൽ സംശയങ്ങൾ നിലനിൽക്കുന്നതായി ബിജെപി കുടക് ജില്ലാ കമ്മിറ്റി പരാതി നൽകി. ശരണ്യ ജനങ്ങളെ കബളിപ്പിക്കുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയുമാണ് ചെയ്തതെന്ന് മടിക്കേരിയിലെ നാപോക്ലു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ നാദാപുരം സ്വദേശിയായ ജി എസ് ശരണ്യ ഏപ്രിൽ 2നാണ് കുടകിലെ തടിയന്‍ഡമോളിലേക്ക് ട്രക്കിങ് ആരംഭിച്ചത്. എന്നാൽ മടങ്ങിവരുമ്പോൾ വഴിതെറ്റി കാട്ടിൽ അകപ്പെടുകയായിരുന്നു. 12 പേരടങ്ങുന്ന ഗ്രൂപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിബിഢവനത്തിനുള്ളിലേക്ക് കയറിപ്പോയ ശരണ്യ നാലുദിവസം അവിടെ കുടുങ്ങിപ്പോയി. തൊട്ടടുത്ത അരുവിയിൽ നിന്നും ശേഖരിച്ച വെള്ളം മാത്രം കുടിച്ചാണ് ജീവിച്ചതെന്നും രക്ഷാപ്രവർത്തനത്തിനായി കാത്തിരിക്കുകയായിരുന്നെന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. എന്നാൽ നാലു ദിവസം വെള്ളം മാത്രം കുടിച്ചു ജീവിച്ചെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും, അതിന്റെ യാതൊരു ക്ഷീണവും ശരണ്യയിൽ കാണുന്നില്ലെന്നും ആരോപിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനങ്ങളുയർന്നിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ…

Read More

തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊടും ക്രൂരത നടന്നത്. തമിഴ്‌നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകന്‍റെ മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി  രസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഒരുരാത്രി മുഴുവൻ അഞ്ചുവയസ്സുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടിൽ നിന്നും കുട്ടി പുറത്തെത്തി ഗ്രാവവാസികളോട് വിവരം പറഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തറിഞ്ഞത്. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാൾക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്.  അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ…

Read More

ടെല്‍ അവീവ്: യുഎസ് – ഇറാന്‍ വെടിനിര്‍ത്തലിന് പിന്നാലെ ഇസ്രയേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ എതിര്‍പ്പ് ശക്തമാകുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഇസ്രയേല്‍ അവഗണിക്കപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് കുറ്റപ്പെടുത്തി. ഇറാനെതിരായ സൈനിക നീക്കവുമായി ബന്ധപ്പെട്ട് നടപടികളില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി പൂര്‍ണമായി പരാജയപ്പെട്ടെന്നും ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദുരന്തമെന്നാണ് പ്രതിപക്ഷ നേതാവ് വെടിനിര്‍ത്തല്‍ തീരുമാനത്തെ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയുള്‍പ്പെടെയുള്ള കാതലായ വിഷയങ്ങള്‍ പരിഗണിക്കപ്പെടുന്ന ചര്‍ച്ചകളില്‍ ഇസ്രയേലിന് പങ്കാളിത്തമുണ്ടായില്ല. സർക്കാർ ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങള്‍ അത്ഭുതകരമായ പ്രതിരോധശേഷി പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു. ധാര്‍ഷ്ട്യം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവമൂലം നെതന്യാഹു ഇസ്രയേലിന് രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങള്‍ വരുത്തി. സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടിയില്ല. തിരിച്ചടികള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും.’ എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള യുഎസ് തീരുമാനത്തെ ഇസ്രയേല്‍ പിന്തുണച്ചതിന് പിന്നാലെയാണ് പ്രതികരണം. ഇറാന്‍ കടലിടുക്ക്…

Read More

പാലക്കാട്: വോട്ടിനായി ബിജെപി പാലക്കാട് മണ്ഡലത്തില്‍ വ്യാപകമായി പണം വിതരണം ചെയ്യുന്നതായി പരാതി. കണ്ണാടി മേഖലയില്‍ ബിജെപി പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയില്‍ വൃദ്ധയായ ഒരു സ്ത്രീക്ക് എന്‍ഡിഎ പ്രവര്‍ത്തകര്‍ പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വൃദ്ധയുടെ വീടിന് സമീപം ഒരു മരണം നടന്നിരുന്നു. ഈ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെ എന്‍ഡിഎ പ്രവര്‍ത്തകയായ ഒരു സ്ത്രീയെത്തി വയോധികയ്ക്ക് പണം നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് സ്‌ക്വാഡ് വര്‍ക്ക് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പണം വിതരണം ചെയ്യുന്നത് കണ്ടത്. പണം നല്‍കുന്നത് കണ്ട് ഞങ്ങള്‍ വീട്ടിലെത്തി നോക്കി. 5000 രൂപയുണ്ടായിരുന്നു. പണം നല്‍കി വോട്ടു ചോദിക്കരുതെന്നും, അല്ലാതെ വോട്ടു ചോദിക്കുന്നതില്‍ ഒരു എതിര്‍പ്പുമില്ലെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഉണ്ടായിരുന്ന കാറില്‍ നിന്നാണ് സ്ത്രീ ഇറങ്ങിപ്പോയി പണം നല്‍കിയത്.അവിടെ നിന്നും പോയ ബിജെപി പ്രവര്‍ത്തകര്‍…

Read More

ദില്ലി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിൽ ശക്തമായ വാദപ്രതിവാദം. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്ന് കേന്ദ്രം വാദിച്ചപ്പോൾ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി മറുപടി നൽകി. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്.ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ കോടതിക്കാകുമെന്ന് സുപ്രീം കോടതി. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു. എന്നാൽ മന്ത്രവാദവാദത്തെ മതാചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്രസർക്കാരിനോട് തിരിച്ചുചോദിച്ചു. മനുഷ്യബലി ഉൾപ്പെടെ കാര്യങ്ങൾ നടന്നാൽ കോടതിക്ക് മറ്റു പരിശോധനകൾ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പൊതുശാന്തി, നൈതികത എന്നിവയുടെ പരിധിയിൽ…

Read More

തെലങ്കാന: ചിക്കമം​ഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെൺകുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങൾക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളിൽ വെച്ചാണ് കുട്ടിയെ കാണാതായത്. പാലക്കാട് നിന്നെത്തിയ നാല്പത്സം അംഗ സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു പതിനാലുകാരിയും. പൊലീസും വനം വകുപ്പുദ്യോഗസ്ഥരും രാത്രി ഒരു മണിവരെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. കാണാതായ കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം പാലക്കാട് നിന്നെത്തി. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്.

Read More

പാലക്കാട്: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും തോട്ടപ്പള്ളി സ്പിൽവേ ഷട്ടര്‍ തുറക്കാതെ കരിമണൽ ലോബിക്കായി പ്രവര്‍ത്തിച്ചുവെന്നുമുള്ള മാത്യു കുഴൽനാടന്‍റെ ആരോപണങ്ങള്‍ വീണ്ടും തള്ളി മന്ത്രി കെ കൃഷ്ണൻകുട്ടി. തോട്ടപ്പള്ളി സ്പിൽവേയുടെ ഷട്ടറുകളെല്ലാം തുറന്നിരുന്നുവെന്നും പിന്നെന്തിന് ആരോപണമെന്നും കെ കൃഷ്ണൻകുട്ടി ചോദിച്ചു. തോട്ടപ്പള്ളി സ്പിൽവേ വിഷയത്തിൽ നിയമസഭയിൽ ചർച്ച നടന്നിട്ടും എന്തുകൊണ്ട് കുഴൽനാടൻ മിണ്ടാതിരുന്നു?. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണ്. ഇതിനെതിരെ മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും. ഇതിന്‍റെ തുടര്‍ നടപടികള്‍ക്കായി കൊച്ചിയിലെ അഭിഭാഷകനുമായി സംസാരിക്കും. സുമേഷ് അച്ചുതന്‍റെ നിരാഹാരം രാഷ്ട്രീയ പ്രേരിതമാണ്. ജീവിതത്തിൽ ഇതുവരെ താൻ ഒരു അഴിമതി നടത്തിയിട്ടില്ല. മാത്യു കുഴൽനാടനും സുമേഷ് അച്ചുതനും യോജിച്ചുള്ള നീക്കമാണിത്. കോൺഗ്രസ് പാർട്ടിയിലെ ചില ആളുകളാണ് ഇതിന് പിന്നിലെന്നും പാർട്ടി ഒന്നാകെയല്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരണമെന്നാണ് മുൻ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് വ്യക്തമാക്കിയത്. 2018ലെ സംഭവത്തിൽ…

Read More

കൊച്ചി: വോട്ട് ചെയ്യാൻ ഇടക്കാല ജാമ്യം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് കോടതിയിൽ. രഞ്ജിത്തിൻ്റെ കസ്റ്റഡി അപേക്ഷ 3 മണിക്ക് പരിഗണിക്കാനിരിക്കെയാണ് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്തിൻ്റെ അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുന്നത്.യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലാണ്. അതിനിടെ പൊലീസ് രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ജാമ്യം നൽകണമെന്ന് ആവശ്യവുമായി രഞ്ജിത്തിൻ്റെ അഭിഭാഷകനാണ് കോടതിയിൽ എത്തിയിരിക്കുന്നത്. വോട്ട് ചെയ്യുക എന്നുള്ളത് ഒരു പൗരന്റെ അവകാശമാണെന്നും അതിന് ഇടക്കാല ജാന്യം അനുവദിക്കണമെന്നുമാണ് രഞ്ജിത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നുമാവശ്യപ്പെട്ടാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് ഹർജി നൽകിയത്. പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണവും ജാമ്യ ഹ‍ർജിയിലെ ഇന്നലത്തെ വാദത്തിനിടെ ര‍ഞ്ജിത്ത് കോടതിയെ അറിയിച്ചു. നടിയുടെ അഭിനയം പ്രതീക്ഷയക്ക് ഒത്ത് ഉയരാത്തതിനാൽ താൻ വിമ‍ർശിക്കുകയും ചില സീനുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സെറ്റിൽ എല്ലാവരും…

Read More

തിരുവനന്തപുരം: വ്യാപാരം എന്നതിനെ ഒരു ഉപജീവനം മാത്രമെന്നല്ല,ഒരു കലയും സേവനവുമാണ് എന്ന തിരിച്ചറിവോടെ പുതിയൊരു സംരംഭം സൃഷ്ടിച്ചിരിക്കുന്ന, അന്താരാഷ്ട്ര ചിത്ര പ്രദർശന വേദികളിൽ സ്ഥിരം സാന്നിധ്യവും ഇംഗ്ലീഷ് മലയാളം ചലച്ചിത്രങ്ങളുടെ കലാസംവിധായികയും പ്രശസ്ത ചിത്രകാരിയുമായ ഗീത് കാർത്തിക തലസ്ഥാന നഗരിയിൽ ആരംഭിച്ച “കാസ ഡി ബെല്ലാ ” എന്ന വസ്ത്ര സ്ഥാപനത്തിന്റെ ഉദ്ഘാടനം നടനും എഴുത്തുകാരനും ലോകറെക്കോർഡ് ജേതാവുമായ സംവിധായകൻ ജോയ് കെ. മാത്യു നിർവഹിച്ചു. നടനും മാധ്യമ പ്രവർത്തകനുമായ ആൽബർട്ട് അലക്സ്, അന്തരിച്ച മുൻ മന്ത്രി ബേബി ജോണിന്റെ മകളും തിരുവനന്തപുരത്തെ പ്രശ്‌സ്ത വസ്ത്ര സ്ഥാപനത്തിന്റെ ഉടമയുമായ ഷീല ജെയിംസ്, പ്രേം നസീറിന്റെ മകൾ റീത്ത,മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ തിരുവല്ലം ഭാസി,സക്സസ് കേരള മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ സരിത വി., മുൻ മാതൃക അധ്യാപിക സരസ്വതി, സീനിയർ ചേംബർ ഇന്റർനാഷണൽ നാഷണൽ വൈസ് പ്രസിഡന്റ് അരവിന്ദ് എസ്. പി.,എസ്. സി. ഐ. ദേശീയ ഭാരവാഹികൾ,നടിയും ഗായികയുമായ പ്രിയ, ഗായികയും…

Read More

കല്‍പ്പറ്റ: വയനാട് പനമരത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയിരുന്ന പുലി ചത്തു. വനംവകുപ്പ് വല ഉപയോഗിച്ചാണ് പുലിയെ പിടികൂടിയത്. പുലിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. മൂന്ന് ആടുകളെ പുലി കൊന്നിരുന്നു. പ്രദേശവാസിയായ വാസുദേവൻ നായരുടെ ആടുകളെയാണ് കൊന്നത്. കുപ്പാടി മൃഗ പരിചരണ കേന്ദ്രത്തിൽ പരിശോധനയിലാണ് പുലി ചത്തതായി സ്ഥിരീകരിച്ചത്. പിടികൂടിയ പുലിക്ക് ഗുരുതരമായി പരിക്കേറ്റതായി പരിശോധനയിൽ വ്യക്തമായിരുന്നു. പുലിയ അവശമായ നിലയിലാണ് കണ്ടെത്തിയതെന്നും പുലിയുടെ ജഡം വെറ്ററിനറി ഡോക്ടര്‍ വിശദമായി പരിശോധിക്കുമെന്നും പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Read More