- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്‍
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
- എഫ്ഡി മുഴുവന്‍ പിൻവലിക്കണമെന്ന് വീട്ടമ്മ, സംശയം തോന്നിയ ബാങ്ക് ജീവനക്കാർ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു; സൈബർ തട്ടിപ്പ് പൊളിഞ്ഞു
- ബഹ്റൈനിലെ സി.ബി.എസ്.ഇ. സ്കൂളുകളില്‍ 2026 ഏപ്രില്‍ മുതല്‍ അന്തര്‍ദേശീയ പാഠ്യപദ്ധതി
Author: News Desk
ഐ. വൈ. സി. സി ബഹ്‌റൈൻ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് ഹിദ്ദ് – അറാദ് ഏരിയ സംഘടിപ്പിച്ചു.
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഹിദ്ദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് ഐ.വൈ.സി.സി.യുടെ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടനയുടെ 50-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയത്. ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ഹോസ്പിറ്റൽ മാർക്കറ്റിങ് മേധാവി ജൂലിയസ് സീസർ, പ്രവാഹം ആർ.എസ്.പി. പ്രതിനിധി അൻവർ നഹാസ്, സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് സി.എച്ച്., ഡോക്ടർ ജെയ്സ് ജോയ്, സിസ്റ്റർ മേരി, ഐ.വൈ.സി.സി. മുൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി, ക്യാമ്പ് കോഡിനേറ്റർ മനോജ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി നിധിൻ ചെറിയാൻ സ്വാഗതം ആശംസിച്ചു. ക്യാമ്പ് കോഡിനേറ്റർ രാജേഷ് പന്മന നന്ദി…
ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യും, 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മറ്റ് ജില്ലകളിൽ യെല്ലോ, മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത മഴ സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി; ‘ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കുന്നത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കൽ’
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിന സന്ദേശത്തിൽ ആർഎസ്എസിനെ വെള്ളപൂശിയെന്നാണ് വിമർശനം. പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന കാർഡിൽ സവർക്കറെ മുകളിൽ പ്രതിഷ്ഠിച്ചത് ഗൂഢാലോചനയെന്നും മുഖ്യമന്ത്രി. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആർഎസ്എസിനെ മഹത്വപ്പെടുത്താൻ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവന ‘ഗാന്ധി വധത്തെത്തുടർന്ന് നിരോധിക്കപ്പെട്ട ആർഎസ്എസിനും വധഗൂഡാലോചനയിൽ വിചാരണ നേരിട്ട വിഡി സവർക്കർക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാർത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണ്. ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെ മഹത്വവൽക്കരിക്കാൻ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അപമാനിക്കാനാണ്. ഈ അപഹാസ്യ നടപടികൾ കൊണ്ടൊന്നും ആർഎസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വർഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ…
മനാമ: ബഹ്‌റൈനില്‍ ലൈസന്‍സില്ലാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയ ആറു പേര്‍ക്ക് ലോവര്‍ ക്രിമിനല്‍ കോടതി 1,000 മുതല്‍ 2,000 ദിനാര്‍ വരെ പിഴ ചുമത്തി.രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ആറു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.ഈ സ്ഥാപനങ്ങളില്‍ മൂന്നു മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പഠിപ്പിച്ചിരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇവ നടത്തിയിരുന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല ചില സ്ഥാപനങ്ങളില്‍ 60 വരെ കുട്ടികളുണ്ടായിരുന്നു. ഇതൊക്കെ കണ്ടെത്തിയതിനെ തുടര്‍ന്നാണ്കേസടുത്തത്.
മനാമ: ബഹ്റൈനില്‍ യുവതിയെ ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിദേശികളായ ദമ്പതികള്‍ക്ക് ഹൈ ക്രിമിനല്‍ കോടതി മൂന്നു വര്‍ഷം തടവും 2,000 ദിനാര്‍ പിഴയും വിധിച്ചു.ഇരയായ യുവതിയെ നാട്ടിലേക്കയയ്ക്കാനുള്ള ചെലവ് ഇവര്‍ വഹിക്കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.വനിതാ ഹെയര്‍ ഡ്രസ്സിംഗ് സലൂണിലേക്ക് ജോലിക്കെന്ന് പറഞ്ഞാണ് യുവതിയെ നാട്ടില്‍നിന്ന് കൊണ്ടുവന്നത്. ഇവിടെയെത്തിയപ്പോള്‍ ഇവര്‍ യുവതിയുടെ പാസ്‌പോര്‍ട്ട് വാങ്ങിവെച്ചു. പിന്നീട് ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫൊറന്‍സിക് എവിഡന്‍സില്‍നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുത്തത്. വൃദ്ധയായ മാതാവിനെ സംരക്ഷിക്കാനാണ് താന്‍ ജോലിക്ക് വന്നതെന്ന് യുവതി കോടതിയില്‍പറഞ്ഞു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11 മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതിയിൽ ഇന്ത്യൻ 79 മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ തൊഴിൽ മേഘലയിൽ ആഘോഷിച്ചു
മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറം 11ാം മത് ബി.എം. ബി.എഫ് ഹെൽപ്പ് & ഡ്രിങ് 2025 നീണ്ടുനിൽക്കുന്ന കർമ പദ്ധതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാ ആഘോഷങ്ങൾ കടുത്ത ഉഷ്ണദിനത്തിൽ തൂബ്ലി അൽ റാഷിദ് തൊഴിൽ മേഖലയിൽ വിവിധ ആഘോഷങ്ങളോടെ നടത്തപ്പെട്ടു…. ബഹ്റൈൻ മലയാളി ബിസിനസ് ഫോറം രക്ഷാധികാരി ശ്രീ. അനീഷ് കെ.വി.ഉത്ഘാടനം ചെയ്തു. തൊഴിലാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും പുറമെ ത്രിവർണ കളറിലുള്ള ഐസ്ക്രീം. എനർജി ഡ്രിംങ് ഏറെ വ്യത്യസ്ത തയാൽ മനോഹരമായി…. ക്ഷണിക്കപ്പെട്ട വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും തൊഴിലാളികൾക്കിടയിൽ വിതരണത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചത് ഏറെ മാതൃകയായി ബഹ്റൈനിൽ ബി.എം. ബി.എഫ് എന്ന കച്ചവടക്കാരുടെ സംഘടനയാണ് കഴിഞ്ഞ പത്ത് വർഷമായി അത്യുഷ്ണ കാലത്ത് കടുത്ത ചൂടിൽ മൂന്ന് മാസത്തോളം നടത്തുന്ന ബി എം ബി എഫ് ഹെൽപ്പ് & ഡ്രിങ് പദ്ധതി ആദ്യമായി തൊഴിലാളികൾക്കിടയിൽ ബഹ്റൈനിൽ തുടക്കമിട്ടത് ക്രമേണെ ഇത്തരം പ്രവർത്തനങ്ങൾ മറ്റു സംഘടനകൾ മാതൃകയാക്കി പിൽക്കാലത്ത്…
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു രാവിലെ 8.00 മണിക്ക് ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടർന്ന് ദേശഭക്തിഗാനവും മധുര വിതരണവും ഉണ്ടായിരുന്നു രാവിലെ 9.00 മണി മുതൽ ഇന്ത്യയെ കൂടുതൽ അറിയുവാനും ഇന്ത്യയുടെ ചരിത്രം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുവാനുമായി ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം ആസ്പദമാക്കി കുട്ടികൾക്കായി ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു വിവിധ വിഭാഗങ്ങളിലായി നാല്പതോളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിന് പ്രശസ്ത ചിത്രകാരൻ സുജിത്ത് രാജ് നേതൃത്വം നൽകി.ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം മിഥുൻ മോഹൻ മുഖ്യ അഥിതിയായിരിന്നു.കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം പറഞ്ഞു തുടങ്ങിയ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ സതീഷ് കുമാർ, ദേവദത്തൻ, ശിവജി ശിവദാസൻ പരിപാടികളുടെ ജനറൽ കൺവീനർ വിനോദ് വിജയൻ കൺവീനർമാരായ ശിവകുമാർ ശ്രീമതി ബിസ്മി രാജ്…
കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ കണ്ടെത്തി.വാണിയപ്പാറ പുതുപ്പറമ്പില്‍ ജോസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി പാമ്പിനെ കണ്ടെത്തിയത്. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സര്‍പ്പ വൊളന്റിയര്‍മാര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു.
ബഹ്റൈൻ എ.കെ.സി. സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ എ. കെ. സി സി. പ്രസിഡന്റുമായ ചാൾസ് ആലുക്ക പതാക ഉയർത്തി. ദേശീയ പതാക ഉയർത്തിയ ശേഷം പോളി വിതയത്തലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. നമ്മുടെ സാമൂഹ്യ അന്തരീക്ഷം വിദ്വേഷ നിഴൽയുദ്ധങ്ങളിൽ സജീവമായ ഈ കാലത്ത് നാനാത്വത്തിന്റെ ക്യാൻവാസിൽ നീതിയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും വർണ്ണ ചിത്രങ്ങൾ വരയ്ക്കുവാൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചാൾസ് ആലുക്ക പറഞ്ഞു. സഹജീവിയുടെ ഹൃദയത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്നാശയം പടുത്തുയർത്തേണ്ടത് നമ്മുടെ കടമയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അന്തസ്സിൽ അഭിമാനിക്കാനും നഷ്ടപ്പെട്ടുപോയ മൂല്യങ്ങളെ തിരികെ പിടിക്കാനുളള അവസരങൾ കൂടിയാകണം സ്വാതന്ത്രദിനാഘോഷങ്ങളെന്ന്, ജീവൻ ചാക്കോ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. രതീഷ് സെബാസ്റ്റ്യൻ, അലക്സ്കറിയ, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, ജൻസൺ ദേവസ്സി,…
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ രക്തദാന രംഗത്ത് ചെയ്തു വരുന്ന പിന്തുണയ്ക്ക് അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ന്റെ ആദരവ് ബ്രിഗേഡിയർ ഡോ: ഫഹദ് ഖലീഫ അൽ ഖലീഫ കൈമാറി. ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻവിളയിൽ എന്നിവർക്ക് ബിഡികെ ബഹ്‌റൈൻ രക്തദാന രംഗത്ത് നടത്തി വരുന്ന സന്നദ്ധ സേവനങ്ങൾക്ക് സർട്ടിഫിക്കറ്റും ഉപഹാരവും ലഭിച്ചു.
