Author: News Desk

മനാമ: ബഹ്റൈനിലെ സുന്നി എൻഡോവ്സ്മെൻ്റ്സ് ഡയറക്ടർ ജനറലായി അഹമ്മദ് ഖലീൽ ഇബ്രാഹിം ഖൈരിയെ നിയമിച്ചു.അദ്ദേഹത്തിന് സുന്നി എൻഡോവ്സ്മെൻ്റ്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹജിരി സ്വീകരണം നൽകി. അദ്ദേഹത്തെ അൽ ഹജരി അഭിനന്ദിച്ചു.തന്നിലർപ്പിച്ച വിശ്വാസത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ഖൈരി നന്ദി പറഞ്ഞു.

Read More

മനാമ: ബഹ്‌റൈൻ നാഷണൽ ഹ്യൂമൻ റൈറ്റ്സ് ഇൻസ്റ്റിറ്റ്യൂഷൻ (എൻ.ഐ.എച്ച്.ആർ) ബോർഡ് പ്രസിഡൻ്റായി എഞ്ചിനീയർ അലി അഹമ്മദ് അൽ ദറാസിയെയും വൈസ് പ്രസിഡൻ്റായി ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയെയും തെരഞ്ഞെടുത്തു.ബോർഡിലെ ഏറ്റവും മുതിർന്ന അംഗം ഡോ. മാൽ അല്ലാഹ് അൽ ഹമ്മദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ തന്നിലർപ്പിച്ച വിശ്വാസത്തിന് അൽ ദറാസി നന്ദി പറഞ്ഞു. ബോർഡ് അംഗങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.യോഗം സ്ഥിരം സമിതിയിലെ അംഗങ്ങളെയും സമിതികളുടെ അദ്ധ്യക്ഷരെയും തെരഞ്ഞെടുത്തു. ബാലാവകാശ കമ്മീഷണറെയും നിയമിച്ചു.

Read More

തിരുവനന്തപുരം: കേരളത്തിലെ ഒൻപത് ഡാമുകളിൽ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. തുടർന്നാണ് റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ ഡാമുകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡാമുകളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയിരിക്കുകയാണ്. നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. തുടർന്ന് ഡാമുകൾക്ക് അരികിലും പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിർദേശം നൽകി. ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ ഉച്ചയ്ക്ക് ഉയർത്തിയിരുന്നു. ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടർ 20 സെന്റിമീറ്ററായി വീണ്ടും ഉയർത്തി. ബാണാസുര സാ​ഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. കേരളത്തിൽ ഒന്നിന് പിന്നാലെ മറ്റൊരു ന്യൂന മർദ്ദം കൂടി രൂപപ്പെട്ടതോടെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് പുതുക്കിയ മഴ…

Read More

ചെന്നൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ ഓപ്പണര്‍മാരായി ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. നിലവിലെ ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും നിലനിര്‍ത്തുമോ ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്‍ ടി20 ടീമില്‍ ഓപ്പണറായി തിരിച്ചെത്തുമോ എന്ന കാര്യത്തിലെല്ലാം സസ്പെൻസ് നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി ആദ്യം പരിഗണിക്കേണ്ടത് ശുഭ്മാന്‍ ഗില്ലിനെയല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിൻ. ഇടം കൈയന്‍ ബാറ്ററായ യശസ്വി ജയ്സ്വാളിനെയാണ് ഏഷ്യാ കപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനത്തേക്ക് ഗില്ലിന് മുമ്പ് ആദ്യം പരിഗണിക്കേണ്ടതെന്ന് അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലെത്തിയ കളിക്കാരനാണ് യശസ്വി ജയ്സ്വാളെന്നും അതുകൊണ്ട് തന്നെ രോഹിത് ശര്‍മ ഇല്ലാത്ത സാഹചര്യത്തില്‍ ഏഷ്യാ കപ്പ് ടീമില്‍ സ്വാഭാവികമായും ജയസ്വാളിനെ ഓപ്പണറായി പരിഗണിക്കണമെന്നും അശ്വിന്‍ പറഞ്ഞു. 2023ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം…

Read More

ദില്ലി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കാന്‍ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്ന് അദ്ദേഹം പറഞ്ഞു. ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബർ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാർടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളിൽ എല്ലാം പൂർത്തിയാക്കാൻ രാഷ്ട്രീയപാർട്ടികൾ കൂടി സഹകരിക്കണം. എല്ലാ വോട്ടർമാരും രാഷ്ട്രീയപാർട്ടികളും ബൂത്ത് ലൈവൽ ഓഫീസർമാരും ചേർന്നു നടപടികൾ വേഗത്തിലാക്കണം. പരിഭ്രാന്തി പടർത്താനുള്ള…

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച സമ്മർ ക്യാമ്പ് 2025ൻ്റെ ഗ്രാൻഡ് ഫിനാലെ വേദിയിൽ നിറപ്പകിട്ടാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച് കുരുന്നുകൾ.മാതാപിതാക്കൾ, സുഹൃത്തുക്കൾ, അതിഥികൾ, ഇന്ത്യൻ ക്ലബ് അംഗങ്ങൾ എന്നിവരെല്ലാം കുഞ്ഞടങ്ങളുടെ കലാപ്രകടനങ്ങൾക്ക് സാക്ഷികളായി. ആറാഴ്ചകൾ നീണ്ടുനിന്ന സമ്മർ ക്യാമ്പിൻ്റെ സമാപനച്ചടങ്ങ് ഓഗസ്റ്റ് 15നാണ് നടന്നത്. അവിസ്മരണീയമായ ഒരു രാത്രി കുട്ടികൾ സദസ്സിന് സമ്മാനിച്ചു. 4 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായാണ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചത്. യോഗ, കലാപ്രവർത്തനങ്ങൾ, കരകൗശലവസ്തുക്കളുടെ നിർമ്മാണം, സംഗീതം, നൃത്തം, കരാട്ടെ, ബാഡ്മിന്റൺ, ക്രിക്കറ്റ്, സ്പോർട്സ് ദിനം തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. മിക്ക പരിപാടികളും ഇന്ത്യൻ ക്ലബ്ബിലാണ് നടന്നത്. അതിനു പുറമെ ആഴ്ചതോറുമുള്ള നീന്തൽ യാത്രകളും ചില സ്ഥല സന്ദർശനങ്ങളും ഉണ്ടായിരുന്നു.

Read More

ദില്ലി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ചത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ്. 18 വയസ് പൂർത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടർപട്ടികയിൽ പേര് ചേർക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടർ പട്ടിക പുതുക്കൽ വേണ്ടിയാണ് എസ്ഐആർ നടത്തുന്നത്. വോട്ടർ പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്ട്രേഷൻ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷൻ എങ്ങനെ ആ രാഷ്ട്രീയ പാർട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്നും അദ്ദേഹം പറഞ്ഞു.

Read More

പാറ്റ്ന : വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രക്ക് തുടക്കമായി.. ബിഹാറിലെ സസാറമില്‍ നിന്നാണ് യാത്ര തുടങ്ങിയത്.. സംസ്ഥാനത്തെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ സമാപിക്കും. യാത്രയിലുട നീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവർത്തിച്ചു. ഒരു കോടി പുതിയ വോട്ടർമാരെ മഹാരാഷ്രയിൽ ചേർത്തു. ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകുന്നില്ല. കള്ള വോട്ടുകൾകൊണ്ടാണ് ബി ജെ പി ജയിക്കുന്നത്.സിസിടിവി ദൃശ്യങ്ങൾങ്ങളോ,മറ്റ് ഡിജിറ്റൽ തെളിവുകളോ കമ്മീഷൻ നൽകുന്നില്ല ബിഹാർ ജനത വോട്ട് മോഷണം അനുവദിക്കില്ല.ബിഹാറിൽ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും,ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Read More

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്‌റൈൻ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റിഫയിലെ ഒരു സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ലഡ്ഡു, ബിസ്‌ക്കറ്റ്, കേക്ക് എന്നിവ ഐസിആർഎഫ് ബഹ്‌റൈൻ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 120 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. തൊഴിൽ മന്ത്രയാളത്തിലെ  ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി ശ്രീ ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു. തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം  സംസാരിച്ചു. ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ, ശിവകുമാർ,…

Read More

ലണ്ടൻ: ബ്രിട്ടനിൽ നടന്ന റഷ്ഫോർഡ് എൻഡുറൻസ് 120 കിലോമീറ്റർ മത്സരത്തിൽ ബഹ്റൈൻ രാജാവിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള പ്രതിനിധിയും റോയൽ എൻഡുറൻസ് ടീമിന്റെ കാപ്റ്റനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഒന്നാം സ്ഥാനം നേടി.സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആന്റ് ഹോഴ്‌സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് അംഗവുമായ ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ എന്നിവർ മത്സരം കാണാനെത്തിയിരുന്നു.റൈഡർമാരുടെ വിപുലമായ പങ്കാളിത്തമുണ്ടായ മത്സരത്തിന്റെ നാല് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയാണ് ഷെയ്ഖ് നാസർ ബിൻ ഹമദ് ഒന്നാം സ്ഥാനം നേടിയത്.രണ്ടാം സ്ഥാനം നേടിയത് യു.എ.ഇയിൽനിന്നുള്ള അബ്ദുല്ല…

Read More