- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്‍ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ
തിരുവനന്തപുരം: കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരു്നനു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്നം ഒത്തുതീർപ്പിലേക്കെത്തുന്നത്.വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ പ്രതികരിച്ചു. ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോൻ . മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോൻ പറയുന്നത്. ഗണേഷിനെ ഇട്ടെറിഞ്ഞ് പോകാനില്ലെന്നും അത്രമേൽ ഇഷ്ടപ്പെടുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു. കാബിനറ്റ് യോഗത്തിൽ പങ്കെടുക്കാനായി വാളകത്തെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്. തുടർന്നാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് അടുത്തത്. ഏതാനും ദിവസങ്ങളായി സൈബറിടങ്ങളിൽ നിലനിന്നിരുന്ന ആക്ഷേപങ്ങളിൽ വിശദീകരണവുമായി ഇന്നലെയാണ് മന്ത്രി രംഗത്തുവന്നത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവർ…
ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയെന്ന ആരോപണത്തിൽ സർക്കാരിന് ആശ്വാസം. സ്വകാര്യത ലംഘനം ചൂണ്ടിക്കാട്ടിയുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഓഫീസ് ഡി എ സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സന്ദേശമയച്ചത് നല്ല ഭരണത്തിന്റെ ഭാഗമായേ കാണാനാകൂവെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്പാർക്കിൽ നിന്ന് ഡാറ്റ കൈമാറി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സ്പാർക്കിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയതിൽ സ്വകാര്യത ലംഘനം ചൂണ്ടികാട്ടിയുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സെക്രട്ടറിയേറ്റ് ജീവനക്കാരൻ അനിൽകുമാർ അടക്കമുള്ളവരാണ് അനുമതിയില്ലാതെ വിവരങ്ങൾ ചോർത്തിയതിൽ ഹൈക്കോടതിയെ സമീപിച്ചത്. ജീവനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് ക്ഷാമബത്ത അടക്കം നൽകിയത് ചൂണ്ടികാട്ടി മെസേജുകൾ അയക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ, തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ ഒന്നും അയച്ചില്ലെന്നും ജിവനക്കാർക്ക് അയച്ചത് ഭരണ നിർവ്വഹണത്തിന്‍റെ ഭാഗമായ സന്ദേശങ്ങൾ മാത്രമാണെന്നുമാണ് സർക്കാറിന്‍റെ മറുപടി. ആരുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്…
കോഴിക്കോട്: കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിക്ക് മുന്നിൽ ബിജെപി പ്രതിഷേധം. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചു. രണ്ട് കരാർ നഴ്സുമാരെ പിരിച്ചുവിട്ട നടപടി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. രണ്ടു പേരെ പിരിച്ചുവിട്ട നടപടി റദ്ദ് ചെയ്ത് അന്വേഷണം നടത്താമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയെന്ന് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു. ഹോസ്റ്റൽ ഒഴിയാനുള്ള തീരുമാനം പിൻവലിക്കുമെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. ഇതോടെ ആശുപത്രിക്ക് മുന്നിലെ പ്രതിഷേധം ബിജെപി അവസാനിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരെ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചെന്നാണ് യുഎൻഎയുടെ ആരോപണം. സമരം ചെയ്യാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ഇറക്കിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നും ആരേയും തടഞ്ഞിട്ടില്ലെന്നുമാണ് ആശുപത്രി അധൃതരുടെ വിശദീകരണം. സമരത്തിനിറങ്ങിയ രണ്ട് നഴ്സുമാരെ പിരിച്ച് വിട്ടെന്ന് ആരോപിച്ച് യുഎൻഎ ആശുപത്രിയിലേക്ക് മാർച്ചും നടത്തി. സമരത്തിന് വഴങ്ങില്ലെന്നായിരുന്നു ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചക്ക് ശേഷം സ്വകാര്യ ആശുപത്രി മാനേജ്മെന്റ് അസോസിയേഷന്റെ പ്രതികരണം. ശമ്പള വർധനവ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ…
എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
ബെംഗളൂരു: എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതിനാൽ മാർച്ച് 10 മുതൽ നഗരത്തിലെ ഹോട്ടലുകൾ അടച്ചിടുമെന്ന് ബെംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടന. പശ്ചിമേഷ്യയിലെ സംഘർഷത്തിന് പിന്നാലെ പാചക വാതക വിതരണത്തിൽ തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് മുന്നറിയിപ്പ്. വാണിജ്യ ഗ്യാസ് വില കുത്തനെ കൂടിയതിന് പിന്നാലെ മുന്നറിയിപ്പില്ലാതെ ഗ്യാസ് വിതരണം പൂർണമായി നിർത്തി വച്ചതിന് പിന്നാലെയാണ് പ്രതിസന്ധി വന്നതെന്നാണ് ഹോട്ടലുടമകളുടെ സംഘടന വിശദമാക്കുന്നത്. ഗ്യാസ് വിതരണം നിലച്ചതിനാൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ, മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന വിശദമാക്കുന്നത്. ഹോട്ടൽ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കൃഷ്ണരാജ് ആണ് ഈ മുന്നറിയിപ്പ് നൽകിയത്. ഇത് ഞങ്ങളുടെ സ്വന്തം തീരുമാനമല്ല, സർക്കാർ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദമാണ്. മുൻകൂട്ടി ഒരു അറിയിപ്പ് തന്നിരുന്നെങ്കിൽ ഈ അവസ്ഥ ഒഴിവാക്കാമായിരുന്നു. ഹോട്ടലുകൾ അടച്ചിടാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല, പക്ഷേ ഞങ്ങൾക്ക് സിലിണ്ടറുകൾ കിട്ടുന്നില്ല. നാളെ ഉച്ചവരെ പ്രവർത്തിക്കാനുള്ള…
കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
വയനാട്: വയനാട് മാനന്തവാടിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് – മാനന്തവാടി റൂട്ടിൽ ഓടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രക്കാരായ രണ്ടാണ് മരിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ജു മാത്യു ആണ് മരിച്ചതിൽ ഒരാൾ. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
മാസ്റ്റർ ഫൗണ്ടേഷൻ പുരസ്കാരം ജി സുധാകരന്; ലഭിച്ചത് അമ്പലപ്പുഴയിലെ മുൻ യുഡിഎഫ് കൺവീനറുടെ പേരിലുള്ള പുരസ്കാരം
അമ്പലപ്പുഴ: മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരന്. അധ്യാപകനും മുസ്‍ലിം ലീഗ് നേതാവും കാൽ നൂറ്റാണ്ടു കാലം അമ്പലപ്പുഴ യു ഡി എഫ് കൺവീനറുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ ആദ്യ വാരം സമർപ്പിക്കും. സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമ്മിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.മുൻ എം പി ടി.ജെ ആഞ്ചലോസ്, ഡോ. മുഹമ്മദ് കുഞ്ഞ്, എൻ ബാലഗോപാൽ, എൻ കെ പ്രേമചന്ദ്രൻ എം പി തുടങ്ങിയവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ. പ്രൊഫ. കോന്നി ഗോപകുമാർ, ഡോ. മധു ഓമല്ലൂർ, സി രാധാകൃഷ്ണൻ അമ്പലപ്പുഴ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നസീർ സലാം അറിയിച്ചു.
ബിജെപി ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം പൂര്‍ത്തിയായി; സ്ഥാനാര്‍ത്ഥികളെ ഒറ്റ പട്ടികയായി ഈ മാസം 20ഓടെ പ്രഖ്യാപിക്കും
ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വവുമായുള്ള നിര്‍ണായക യോഗം അവസാനിച്ചു.വിശദമായ ചര്‍ച്ചയാണ് നടന്നതെന്നും സംസ്ഥാന ഘടകം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതി അവതരിപ്പിച്ചുവെന്നും സ്ഥാനാര്‍ഥികളെ ഒറ്റ പട്ടികയായി പ്രഖ്യാപിക്കാനാണ് ശ്രമമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരും ദിവസത്തെ ചര്‍ച്ചയിൽ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കും. ഈ മാസം 20ഓടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജെപി നദ്ദയുടെ വീട്ടിൽ നടന്ന യോഗം ഒന്നര മണിക്കൂര്‍ നീണ്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, ബിജെപി ദേശീയ സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ത്‍ലാജെ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ…
ദില്ലി: ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന 12ാം ക്ലാസ് പരീക്ഷയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 100 വർഷം തടവ് വിധിച്ച കേസിൽ അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം. കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ കെ ജേക്കബ്, എ എസ് ഐമാരായ ഒ പി അജിത, ഇ എസ് ബിന്ദു, സീനിയർ സി പി ഒ കെ ആർ പ്രിയ, സി പി ഒ ബിബിൻ മോഹൻ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദന പത്രം നൽകിയത്. അന്വേഷണ സംഘത്തെ അനുമോദിച്ച ചടങ്ങിൽ എ എസ് പി ഹാർദ്ദിക് മീണ, ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസം സ്വദേശി ഗുലാം റബ്ബാനിക്കാണ് പോക്സോ കോടതി 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്. 2020 – 2022 കാലത്ത് കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി; ‘മഹാനടനെ മനസിലാക്കണമായിരുന്നു, മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെ, ക്ഷമ ചോദിക്കുന്നു’
തിരുവനന്തപുരം: വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയുണ്ടായ വിവാദത്തിലും തുടര്‍ന്നുള്ള സൈബര്‍ ആക്രമണത്തിലും നടൻ മമ്മൂട്ടിയോട് ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മഹാനടനെ മനസിലാക്കണമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നും കേരളത്തിന്‍റെ നന്മ ആഗ്രഹിക്കുന്നയാളാണ് മമ്മൂട്ടിയെന്നും പെരുമ്പളം പാലത്തെ മമ്മൂട്ടി പ്രകീർത്തിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരെയും അറിയിച്ചശേഷമല്ല വയനാട് ടൗണ്‍ഷിപ്പ് കാണാൻ മമ്മൂട്ടിയെത്തിയത്. ചെന്നൈയിൽ നിന്ന് യാത്ര ചെയ്താണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. ആരെയും അറിയിക്കാത്ത യാത്രയായിരുന്നു അത്. അതിനാൽ തന്നെ സദുദ്ദേശത്തോടെയാണ് മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും വിവാദമാകുമെന്നും കരുതി മമ്മൂട്ടി അത്തരത്തിൽ ജില്ലാ സെക്രട്ടറിയോട് സ്വകാര്യമായി കാര്യം പറഞ്ഞത്. എന്നാൽ, നമ്മുടെ നാട്ടിൽ എന്തിനേയും വിവാദമാക്കുന്ന ചിലരുണ്ട്. നല്ല നിലയിൽ ഇടപെടുന്നയാളാണ്…
