Author: News Desk

ബെയ്റൂട്ട്: തെക്കൻ ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രയേൽ  വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതിന് തെളിവുകളുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്ആർഡബ്ല്യു). അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചാണ് ഇസ്രയേൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ലെബനനിലെ യോഹ്മോറിലെ ജനവാസ മേഖലയിൽ മാർച്ച് 3 ന് വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് അവിടെ കുറഞ്ഞത് രണ്ട് വീടുകളിലെങ്കിലും തീപിടുത്തമുണ്ടായന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ സൈന്യം പാർപ്പിടങ്ങളുള്ള പ്രദേശങ്ങളിൽ വെളുത്ത ഫോസ്ഫറസ് ഉപയോഗിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്നും സാധാരണക്കാർക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും എച്ച്ആർഡബ്ല്യുയിലെ ഗവേഷകനായ റാംസി കൈസ് പറഞ്ഞു.ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് വേഗത്തിൽ തീപിടിക്കും. വീടുകൾക്കും കൃഷിയിടങ്ങൾക്കും അതിവേഗം തീപിടിക്കാൻ കാരണമാകും. മനുഷ്യ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിക്കാനും ഇവയ്ക്ക് കഴിയും. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ വൈറ്റ് ഫോസ്ഫറസിന്റെ ഉപയോഗം നിയമവിരുദ്ധമാണ്. മാർച്ച് 3 ന് ലെബനീസ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം ജിയോലൊക്കേറ്റ് ചെയ്ത് പരിശോധിച്ചാണ്…

Read More

കോഴിക്കോട്: മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ ആരോപണത്തിന് പിന്നാലെ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ ഭാര്യയ്ക്ക് പോലും ലഭിക്കാത്ത നീതി കേരളത്തിലെ ഏത് സ്ത്രീക്കാണ് ലഭിക്കുകയെന്ന് സതീശൻ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഗണേഷ് കുമാറിന്‍റെ ഭാര്യയുടെ പരാതിയിൽ പൊലീസ് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കപ്പ് പിടിച്ചു പി ആർ നടത്തിയില്ലേ, ആ കപ്പ് ഇപ്പോഴും മുഖ്യമന്ത്രിയുടെ കയ്യിൽ ഇല്ലേ എന്നും സതീശൻ പരിഹസിച്ചു. ഗണേഷ് കുമാറിന്‍റെ ഭാര്യ ബിന്ദു മേനോൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കെ.ബി.ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ആവശ്യപ്പെട്ടു. ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നൊക്കെ സിനിമ ഡയലോഗായി പറയാൻ കൊള്ളാം, യഥാർത്ഥ ജീവിതത്തിൽ ഭാര്യയെ ദ്രോഹിച്ചാൽ കേസ് വരുമെന്നും മേത്തർ ദില്ലിയിൽ പറഞ്ഞു. ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് രാജ്മോഹൻ…

Read More

തൃശ്ശൂർ: പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്. നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗീത ഗോപിയ്ക്കെതിരെ മുകുന്ദൻ വീണ്ടും ആരോപണമുന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയെന്നാണ് മുകുന്ദന്‍റെ ആരോപണം. നാട്ടികയിൽ നിന്ന് പണം പിരിച്ചു. എന്നാൽ പണം തിരികെ കൊടുത്തില്ല. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചെന്നും മുകുന്ദൻ വെളിപ്പെടുത്തുന്നു. ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലെന്നും സിസി മുകുന്ദൻ വ്യക്തമാക്കി.നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെയാണ് സിപിഐയില്‍ പൊട്ടിത്തെറിയുണ്ടായത്. പണം പിരിക്കാന്‍ ശേഷിയുള്ളതാണ് ഗീതാ ഗോപിയുടെ മാനദണ്ഡമെന്നായിരുന്നു നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍റെ പ്രതികരണം. എന്നാൽ ആരോപണത്തോട് പ്രതികരിക്കാതെ ഗീതാഗോപി ഒഴിഞ്ഞുമാറി. മുകുന്ദനെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഐ തുടങ്ങിയപ്പോള്‍ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. ഒരുവട്ടം മാത്രം മത്സരിച്ച തന്നെ…

Read More

തൃശൂർ: എടപ്പാള്‍ സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തില്‍ സമ്പൂര്‍ണ്ണ വനിതാ പഞ്ചവാദ്യം അരങ്ങേറി. എടപ്പാൾ സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പത്തു വയസ്സുകാരി മുതൽ 74 വയസ്സുകാരി വരെ നീളുന്ന 75 അംഗ വനിതാ സംഘമാണ് മാസ്മരിക പ്രകടനം കാഴ്ചവെച്ചത്. 21 തിമില, 10 മദ്ദളം, 8 ഇടയ്ക്ക, 14 കൊമ്പ്, 21 ഇലത്താളം, ഒരു ശംഖ് എന്നിങ്ങനെ 75 പേർ അണിനിരന്ന സംഘം ഒന്നര മണിക്കൂർ നീളുന്ന പഞ്ചവാദ്യമാണ് അവതരിപ്പിച്ചത്.മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ ഗണപതിക്കൈ കൊട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം പ്രമുഖ സാമൂഹിക പ്രവർത്തക കെ. അജിത ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അധ്യക്ഷത വഹിച്ചു. കവി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ടി. ജലീൽ, പി. നന്ദകുമാർ, നോർക്ക ചെയർമാൻ പി.…

Read More

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് കാലം അടുക്കുമ്പോൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പാണ് ഇതെന്നും ഇക്കാര്യങ്ങൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മുൻപും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ ആരും ഇടപെടേണ്ടെന്നും ​ഗണേഷ്കുമാർ പറഞ്ഞു. പ്രണയം ഒരു കുറ്റമല്ല. പ്രണയം എല്ലാവർക്കുമുണ്ട്. അത് ഇനിയും തുടരും. ഞാനൊരു മികച്ച പൊതു പ്രവർത്തകനാണ്. ഇന്നേവരെ അഴിമതി ചെയ്തിട്ടില്ല. പത്തനാപുരത്തുകാർ ഇത് വിശ്വസിക്കില്ല. എൻ്റെ എക്സ്റേ അവർക്ക് അറിയാം. വീട്ടിലെ കാര്യം പറയണ്ടാ എന്ന് കരുതിയതാണ്. പക്ഷേ എനിക്ക് ഒന്നും മറയ്ക്കാനില്ല. വീട്ടിനുള്ളിൽ തന്നെ ശത്രുകൾ ഉണ്ട്. തൻ്റെ ഭാഗത്തു നിന്ന് മാന്യതയില്ലാത്ത പെരുമാറ്റം ഒരു സ്ത്രീക്കും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പിതൃതുല്യനാണെന്ന് ​ഗണേഷ്കുമാർ.…

Read More

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. എൻ വിജയകുമാർ സമർപ്പിച്ച രണ്ട് ജാമ്യഹർജികളും കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പിട്ടതെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിൻ്റെ മൊഴി.‌‌കട്ടിളപ്പാളി കേസിലും ദ്വാരപലക ശിൽപ പാളി കേസിലും വിജയകുമാർ പ്രതിയാണ്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ആരോഗ്യ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രണ്ട് കേസുകളിലും ജാമ്യഹർജി സമർപ്പിച്ചത്. പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് രേഖകളിൽ ഒപ്പ് വെച്ചതെന്നും സ്വർക്കൊള്ളയിൽ പങ്കില്ലെന്നുമായിരുന്നു വിജയകുമാറിന്റെ വാദം.

Read More

ദില്ലി: വിരമിച്ച ജീവനക്കാരുടെ പെൻഷൻ അനൂകൂല്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ കെഎസ്ആര്‍ടിസിയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. കെഎസ്ആര്‍ടിസി എന്തുകൊണ്ട് നഷ്ടത്തിൽ ഓടുന്നുവെന്നും നഷ്ടം സഹിച്ച് എന്തിന് ഇങ്ങനെ പ്രവർത്തിക്കുന്നവെന്നും സുപ്രീംകോടതി ചോദിച്ചു. ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യബസ് സർവീസുകൾ ലാഭത്തിൽ പ്രവർത്തിക്കുമ്പോൾ എന്തുകൊണ്ടാണ് സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം എന്തുകൊണ്ട് ഇത്രയും നഷ്ടത്തിലാകുന്നതെന്നും ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്രശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പിഎഫ് തുക ജീവനക്കാരുടെ അവകാശമാണെന്നും അത് സ്ഥാപനം നൽകുന്ന ചാരിറ്റിയല്ലെന്നും കോടതി വ്യക്തമാക്കി.കെഎസ്ആര്‍ടിസിയിലെ പെൻഷനുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലുമുണ്ട്. പെൻഷൻ വിതരണത്തിൽ സീനിയോറിറ്റി അടക്കം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെൻഷൻ വിതരണത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാകുമെന്ന സൂചനയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്. എന്നാൽ ലാഭം മാത്രം നോക്കിയല്ല പ്രവർത്തിക്കുന്നതെന്നും കളക്ഷൻ കുറഞ്ഞ റൂട്ടുകളിലും പൊതുജനതാൽപര്യാർത്ഥം ബസ് ഓടുന്നുണ്ടെന്നും കെഎസ്ആര്‍ടിസിയ്ക്കായി ഹാജരായ അഭിഭാഷകൻ അബിദ് അലി ബീരാൻ, സ്റ്റാൻഡിംഗ് കൌൺസൽ പ്രണവ്…

Read More

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ചരിത്രവിജയം കുറിച്ചതിന് പിന്നാലെ അഹമ്മദാബാദിലെ പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ടീം അംഗങ്ങൾ. ലോകകപ്പ് കിരീടവുമായാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയത്. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ മൂന്നാം ടി20 ലോകകിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡും സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തുന്ന ആദ്യ രാജ്യമെന്ന റെക്കോര്‍ഡും ഈ വിജയത്തോടെ ഇന്ത്യക്ക് സ്വന്തമായി. ചരിത്രനേട്ടത്തിന് പിന്നാലെയാണ് ടീമിന്‍റെ അമരക്കാർ വിജയത്തിന് നന്ദി പറയാൻ ക്ഷേത്രത്തിലെത്തിയത്. നായകൻ സൂര്യകുമാർ യാദവ് ലോകകപ്പ് കിരീടം കൈകളിലേന്തിയാണ് ദർശനം നടത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന്‍റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ പുറത്തെടുത്തത്. 21 പന്തിൽ 52 റൺസ് നേടി…

Read More

വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള മൊജ്താബ ഖമേനി (56) നിയമിതനായതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ഒരു നേതാവും ഇറാനിൽ അധികകാലം അധികാരത്തിൽ തുടരില്ലെന്നാമ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാന്റെ ഭാവി നേതൃത്വത്തെ തീരുമാനിക്കുന്നതിൽ അമേരിക്കയ്ക്ക് നിർണ്ണായക പങ്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേതാവ് ഞങ്ങളുടെ അംഗീകാരം നേടേണ്ടതുണ്ട്. അമേരിക്കയുടെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് നിലനിൽപ്പില്ല, ട്രംപ് എബിസി ന്യൂസിനോട് പറഞ്ഞു. ഓരോ അഞ്ച് പത്ത് വർഷം കൂടുമ്പോഴും ഇറാനിലേക്ക് സൈന്യത്തെ അയക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം മൊജ്താബയെ ഒരു ലൈറ്റ്‌വെയ്റ്റ് നേതാവ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. മൊജ്താബ ഖമേനി തനിക്ക് ഒട്ടും സ്വീകാര്യനല്ലെന്നും ഇറാന് വേണ്ടത് സമാധാനവും ഐക്യവും കൊണ്ടുവരുന്ന പുതിയൊരു നേതാവിനെയാണെന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു. മൊജ്താബ അയോഗ്യനാണെന്ന് അലി ഖമേനി തന്നെ മുൻപ് കരുതിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധം എപ്പോൾ…

Read More

ഗൾഫ് പ്രദേശത്തെ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടർന്ന് നിരവധി ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് മടങ്ങാനുള്ള യാതൊരു അടിയന്തര മാർഗവും ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. വളരെ പരിമിതമായ സാമ്പത്തിക ശേഷിയുള്ള ട്രാൻസിറ്റ് യാത്രക്കാരും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളും, അടുത്ത ബന്ധുവിന്റെ മരണത്തെ തുടർന്ന് അടിയന്തരമായി നാട്ടിലെത്തേണ്ടിവരുന്നവരും ഇവരിൽ ഉൾപ്പെടുന്നു.നിലവിലെ സാഹചര്യത്തിൽ ഇവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ലഭ്യമായ ഏക മാർഗം സൗദി അറേബ്യ വഴിയുള്ള യാത്രയാണ്. എന്നാൽ സൗദി ട്രാൻസിറ്റ് വിസ ലഭിക്കുന്നതിനുള്ള നടപടികൾ അതീവ ബുദ്ധിമുട്ടേറിയതായതിനാൽ അവരുടെ യാത്ര പ്രായോഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം നിരവധി ഇന്ത്യൻ പൗരന്മാർ അനിശ്ചിതത്വത്തിലും ഗുരുതരമായ ബുദ്ധിമുട്ടുകളിലും കഴിയുകയാണ്. ഇതോടൊപ്പം ഗൾഫ് മേഖലയിലെ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നും സമാന ആശങ്കകൾ ഉയർന്നുവരുന്നുണ്ട്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ കാരണം യാത്രാ തടസ്സങ്ങളും അനിശ്ചിതത്വവും നേരിടുന്ന ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി ഏറെ ദുരിതപൂർണ്ണമാണ് . ഗൾഫ് മേഖലയിൽ വലിയ തോതിൽ ഇന്ത്യൻ പ്രവാസികൾ…

Read More